Panchayat:Repo18/vol1-page0076

From Panchayatwiki
Revision as of 09:26, 4 January 2018 by Rejivj (talk | contribs) ('(2) സർക്കാരിന്, ബന്ധപ്പെട്ട പഞ്ചായത്ത് ആവശ്യപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(2) സർക്കാരിന്, ബന്ധപ്പെട്ട പഞ്ചായത്ത് ആവശ്യപ്പെട്ടതിൻമേലോ പഞ്ചായത്തുമായി ആലോ ചിച്ച ശേഷമോ നിർദ്ദേശം വിജ്ഞാപനംവഴി മുൻകൂട്ടി പ്രസിദ്ധീകരിച്ചതിനുശേഷം,- (എ) ഏതെങ്കിലും '^(ഗ്രാമപഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ) ഭൂപ്രദേശ ത്തിൽ ഏതെങ്കിലും ഗ്രാമമോ ഗ്രാമങ്ങളുടെ കൂട്ടമോ ഉൾപ്പെടുത്തിക്കൊണ്ട് ആ '(ഗ്രാമപഞ്ചായത്തി ന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ ഭൂപ്രദേശം വിപുലപ്പെടുത്തുകയോ, (ബി) ഏതെങ്കിലും '^(ഗ്രാമപഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ) ഭൂപ്രദേശ ത്തിൽനിന്ന് ഏതെങ്കിലും ഗ്രാമത്തേയോ ഗ്രാമങ്ങളുടെ കൂട്ടത്തേയോ ഒഴിവാക്കിക്കൊണ്ട് ആ '^(ഗ്രാമ പഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ) ഭൂപ്രദേശം കുറയ്ക്കുകയോ, (സ) ഏതു തലത്തിലുമുള്ള ഒരു പഞ്ചായത്തിന്റെ ആസ്ഥാനം മാറ്റുകയോ, അല്ലെങ്കിൽ, (ഡി) ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ പേരു മാറ്റുകയോ ചെയ്യാവുന്ന (O)O6ΥΥ): എന്നാൽ (എ-യും (ബി-യും ഖണ്ഡങ്ങൾ പ്രകാരം ഒരു '^(ഗ്രാമപഞ്ചായത്തിന്റെയോ, ബ്ലോക്ക പഞ്ചായത്തിന്റെയോ) ഭൂപ്രദേശം വിപുലപ്പെടുത്തുകയോ കുറയ്ക്കുകയോ ചെയ്യുന്ന ഏതൊരു മാറ്റവും ആ പഞ്ചായത്തിന്റെ നിലവിലുള്ള സമിതിയുടെ കാലാവധി തീരുന്ന മുറയ്ക്കല്ലാതെ പ്രാബല്യത്തിൽ വരുത്താൻ പാടുള്ളതല്ല. (3) ഏതെങ്കിലും ഗ്രാമത്തിന്റെയോ ഗ്രാമങ്ങളുടെ കൂട്ടത്തിന്റെയോ മേൽ അധികാരികതയുടെ വിനിയോഗം അവസാനിപ്പിച്ച ഒരു ഗ്രാമപഞ്ചായത്തിൽ (അഥവാ ബ്ലോക്ക് പഞ്ചായത്തിൽ) നിക്ഷി പ്തമായിട്ടുള്ള സ്വത്തിന്റെ ഏതെങ്കിലും ഭാഗം കൈയൊഴിക്കുന്നതിനെ സംബന്ധിച്ചോ, അങ്ങനെ യുള്ള സ്വത്തിനെ സംബന്ധിച്ചതോ അങ്ങനെയുള്ള ഗ്രാമത്തിൽനിന്നുൽഭവിക്കുന്നതോ ആയ ബാദ്ധ്യ തകൾ നിറവേറ്റുന്നതു സംബന്ധിച്ചോ, അതുമായി ബന്ധപ്പെട്ടതോ ആനുഷംഗികമോ ആയ എല്ലാ കാര്യങ്ങളും ഉൾപ്പെടെ, സർക്കാരിന്, പഞ്ചായത്തുമായി ആലോചിച്ച് തങ്ങൾക്ക് ഉചിതമെന്നു തോന്നുന്ന ഉത്തരവുകൾ പാസ്സാക്കാവുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ