Panchayat:Repo18/vol2-page0521

From Panchayatwiki
Revision as of 08:13, 2 February 2018 by Animon (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

7.8 1970 ഏപ്രിൽ 1-ാം തീയതിക്കു മുമ്പുള്ള ജനന രജിസ്ട്രേഷനുകളിൽ പേരു ചേർക്കുന്നതിന് ചീഫ് രജിസ്ട്രടാറുടെ അനുമതി വാങ്ങേണ്ടതാണ്. അനുമതിക്കുള്ള പ്രൊപ്പോസലുകളിൽ താഴെപ്പറയുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്.

1. ചീഫ് രജിസ്ട്രാർക്കുള്ള കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷകൾ (മാതാപിതാക്കളുടെയോ, കുട്ടിയുടെയോ)

2. ജനന രജിസ്ട്രേഷന്റെ രജിസ്ട്രാർ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പ്.

3. സ്കൂൾ രേഖയുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പ് (സ്കൂൾ വിദ്യാഭ്യാസം നേടിയിട്ടില്ലാത്തവരാണെങ്കിൽ അക്കാര്യം വ്യക്തമാക്കുന്ന സത്യവാങ്മൂലം).

4. പേര്/ജനന തീയതി തെളിയിക്കുന്ന രേഖ.

5. മാതാപിതാക്കൾക്ക് ജനിച്ചിട്ടുള്ള എല്ലാ കുട്ടികളുടേയും പേര്, ജനന തീയതി, സെക്സ്, ജനന ക്രമം, ജീവിച്ചിരിക്കുന്നുവോ ഇല്ലയോ എന്നിവ വ്യക്തമാക്കുന്ന സത്യവാങ്മൂലം.

6. ജനന-മരണ രജിസ്ട്രാറുടെ വിശദമായ അന്വേഷണ റിപ്പോർട്ടും ശുപാർശയും.

8. തിരുത്തലുകൾ

8.1 ജനന-മരണ രജിസ്ട്രേഷനുകളിൽ ജനന/മരണ സമയത്തുള്ള വിവരങ്ങളാണ് ഉൾപ്പെടുത്തേണ്ടത്. ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളിൽ മാറ്റം വരുത്തുന്നതിന് വ്യവസ്ഥയില്ല. എന്നാൽ, സെക്ഷൻ 14 പ്രകാരം, പേര് കൂടാതെ രജിസ്റ്റർ ചെയ്തിട്ടുള്ള ജനനങ്ങളിൽ പേരു ചേർക്കുന്നതിനും സെക്ഷൻ 15 പ്രകാരം, തെറ്റായ ഉൾക്കുറിപ്പുകൾ തിരുത്തുകയോ റദ്ദാക്കുകയോ ചെയ്യുന്നതിനും സാദ്ധ്യമാണ്. അതായത് ജനന/മരണ തീയതി കുട്ടിയുടെ/മരണപ്പെട്ടയാളുടെ പേര്, കുട്ടിയുടെ സെക്സ്, മാതാപിതാക്കളുടെ പേര്, മേൽ വിലാസം തുടങ്ങി ഏതൊരു രേഖപ്പെടുത്തലുകളും 15-ാം വകുപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായി തിരുത്താവുന്നതാണ്.

8.2 ജനന-മരണ രജിസ്ട്രേഷൻ നിയമം പ്രാബല്യത്തിൽ വന്ന 1-4-1970-ന് ശേഷമുള്ള രജിസ്ട്രേഷനുകളിൽ വന്നിട്ടുള്ള തെറ്റുകൾ 1969-ലെ ജനന മരണ രജിസ്ട്രേഷൻ നിയമത്തിലെ 15-ാം വകുപ്പിലെയും 1999-ലെ കേരള ജനന-മരണ രജിസ്ട്രേഷൻ ചട്ടങ്ങളിലെ 11-ാം ചട്ടത്തിലെയും വ്യവസ്ഥകൾ പാലിച്ചു കൊണ്ട് തിരുത്തുന്നതിനോ റദ്ദാക്കുന്നതിനോ രജിസ്ട്രാർമാർ തന്നെ തീരുമാനമെടുക്കേണ്ടതാണ്. ഇക്കാര്യത്തിൽ അന്വേഷണത്തിനായി അനിശ്ചിതമായി കാലതാമസം വരുത്തുകയോ പ്രസക്തമല്ലാത്ത രേഖകൾ ആവശ്യപ്പെടുകയോ ചെയ്യാൻ പാടില്ല. 2012-ലെ സേവനാവകാശ നിയമത്തിൽ പറയുന്ന സമയ പരിധി പാലിക്കേണ്ടതാണ്.

8.3 രജിസ്ട്രേഷനുകളിലെ ക്ലറിക്കൽ തെറ്റുകൾ രജിസ്ട്രാറുടെ ശ്രദ്ധയിൽപ്പെടുമ്പോഴോ ബന്ധപ്പെട്ട കക്ഷികൾ അപേക്ഷ നൽകുമ്പോഴോ അക്കാര്യം അന്വേഷിച്ച് ബോദ്ധ്യപ്പെട്ട ആവശ്യമായ തിരുത്തൽ വരുത്തേണ്ടതാണ്. അതായത് ബന്ധപ്പെട്ട വസ്തുതയുടെ നിജസ്ഥിതി തെളിയിക്കുന്നതിനാവശ്യമായ രേഖകൾ (തെളിവുകൾ) ഹാജരാക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള തെറ്റുകൾ തിരുത്താവുന്നതാണ്. പേരിലോ മറ്റു വിവരങ്ങളിലോ ഉള്ള അക്ഷരത്തെറ്റുകൾ റിപ്പോർട്ടിലെ വിവരങ്ങൾ രജിസ്റ്ററിലേക്ക് പകർത്തിയതിൽ വന്നിട്ടുള്ള തെറ്റുകൾ എന്നിവ ഈ രീതിയിൽ തിരുത്താവുന്നതാണ്.

8.4 രജിസ്ട്രേഷനുകളിലെ വസ്തുതാപരമായ തെറ്റുകൾ തിരുത്തുന്നതിന് അപേക്ഷിക്കുന്ന കക്ഷി തിരുത്തേണ്ട വസ്തുത സംബന്ധിച്ച് ബോദ്ധ്യമുള്ള രണ്ട് വിശ്വസനീയരായ വ്യക്തികളുടെ (Credible Persons) സത്യപ്രസ്താവന ഹാജരാക്കുന്നതിന്റെ അടിസ്ഥാനത്തിൽ തിരുത്തൽ വരുത്തേണ്ടതാണ്. ഇത്തരത്തിലുള്ള തിരുത്തലുകൾക്കായി ബന്ധപ്പെട്ട കക്ഷികൾ രജിസ്ട്രേഷനിലെ തിരുത്തൽ വരുത്തേണ്ട വസ്തതുതയെ സംബന്ധിക്കുന്ന സത്യവാങ്മൂലം, അത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവയ്ക്കു പുറമേ മേൽപ്പറഞ്ഞ പ്രകാരം രണ്ട് വിശ്വസനീയ വ്യക്തികളുടെ ഡിക്ലറേഷനും ഹാജരാക്കേണ്ടതാണ്. ഇവയുടെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ചും അന്വേഷണം നടത്തിയും ബോദ്ധ്യപ്പെട്ട തിരുത്തലിനുള്ള അപേക്ഷയിൽ തീരുമാനമെടുക്കേണ്ടതാണ്. ജനനം/മരണം നടന്ന സ്ഥാപനം നിലവിലില്ലാത്തതിനാലോ, മറ്റുകാരണങ്ങളാലോ തിരുത്തേണ്ട വസ്തുത സംബന്ധിച്ച തെളിവുകൾ (ആശുപത്രി ഗൈനക് രജിസ്റ്ററിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, സ്കൂൾ രേഖ മുതലായവ) ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഈ വസ്തുത കൂടി വ്യക്തമാക്കുന്ന സത്യവാങ്മൂലം, രണ്ട് വിശ്വസനീയ വ്യക്തികളുടെ ഡിക്ലറേഷൻ സഹിതം സമർപ്പിക്കുന്നത് പരിഗണിച്ച് ലഭ്യമായ രേഖകൾ പ്രകാരം തിരുത്തൽ അനുവദിക്കേണ്ടതാണ്. ഇപ്രകാരം തിരുത്തൽ വരുത്തുന്നതിനായി സമർപ്പിക്കുന്ന സത്യവാങ്മൂലമോ, രേഖകളോ വ്യാജമാണെന്ന് പിന്നീട് ബോദ്ധ്യപ്പെടുന്ന സംഗതികളിൽ പ്രസ്തുത വ്യക്തികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കേണ്ടതാണ്.

8.5 മേൽപ്പറഞ്ഞ പ്രകാരം വസ്തുതാപരമായ തെറ്റുകൾ തിരുത്തുന്നതിന് ഹാജരാക്കേണ്ട സത്യ പ്രസ്താവന നൽകുന്നതിന് ഗസറ്റഡ് ഉദ്യോഗസ്ഥരെ മാത്രമേ വിശ്വസനീയ വ്യക്തികളായി കണക്കാക്കാൻ കഴിയുകയുള്ളൂ എന്ന് നിർബന്ധം പാടില്ല. ജനപ്രതിനിധികൾ, അദ്ധ്യാപകർ, ഡോക്ടർമാർ, അഭിഭാഷകർ തുടങ്ങിയവരെയും വിശ്വസനീയ വ്യക്തികളായി കണക്കാക്കാവുന്നതാണ്. രജിസ്ട്രേഷനിൽ ഏതെങ്കിലും

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ