Panchayat:Repo18/vol2-page0528

From Panchayatwiki
Revision as of 06:47, 2 February 2018 by Animon (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

d) ജനന ക്രമത്തിൽ കാണിച്ചിട്ടുള്ള കുട്ടികളുടെ ജനന തീയതി തെളിയിക്കുന്നതിന് ജനന സർട്ടി ഫിക്കറ്റ്, സ്കൂൾ രേഖ, ആശുപ്രതി രേഖ, റേഷൻകാർഡ് മുതലായവയിൽ ഏതിന്റെയെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

Vl. ജനനം/മരണം വൈകി രജിസ്റ്റർ ചെയ്യൽ (ജനനം/മരണം നടന്ന് 30 ദിവസത്തിനുശേഷം ഒരു വർഷം വരെ)

a) മരണ റിപ്പോർട്ട് - 2 കോപ്പി

b) നോട്ടറി പബ്ലിക്സ്/സംസ്ഥാന സർക്കാർ സർവ്വീസിലെ ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ ഒരു സത്യവാങ്മൂലം

c) നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി മരണസ്ഥലം താമസസ്ഥലം സംബന്ധിച്ച തെളിവുകൾ

d) രജിസ്റ്റർ ചെയ്യാൻ വൈകിയതിന്റെ കാരണം കാണിക്കുന്ന അപേക്ഷ (5/- രൂപ കോർട്ട ഫീ സ്റ്റാമ്പ് പതിക്കണം.)

e) ലേറ്റ് ഫീ 5/- രൂപ (അനുമതി ലഭിച്ചതിനുശേഷം)

VII. ജനനം/മരണം വൈകി രജിസ്റ്റർ ചെയ്യൽ (ജനനം/മരണം നടന്ന് ഒരു വർഷത്തിനുശേഷം) (സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് രജിസ്ട്രേഷൻ യൂണിറ്റ് പഞ്ചായത്തു വഴി അപേക്ഷ സമർപ്പിക്കുന്നുവെങ്കിൽ)

a) ജനന/മരണ റിപ്പോർട്ട് - 2

b) കോപ്പി സത്യവാങ്മൂലം (R.D.O നിഷ്കർഷിച്ചിട്ടുള്ള പ്രകാരം)

c) രജിസ്റ്റർ ചെയ്യാൻ വൈകിയതിന്റെ കാരണം കാണിക്കുന്ന അപേക്ഷ

d) നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി മരണസ്ഥലം/താമസസ്ഥലം സംബന്ധിച്ച തെളിവുകൾ. ലേറ്റ് ഫീ 10/- രൂപ (R.D.O യുടെ അനുമതി ലഭിച്ചതിനു ശേഷം)

VIII. ജനനം/മരണം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്രതം (നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ്)

a) അപേക്ഷ (5/- രൂപ കോർട്ട് ഫീ.)

b) ജനനം/മരണം നടന്ന സമയത്തെ താമസസ്ഥലം തെളിയിക്കുന്ന രേഖകൾ

c) ജനനം/മരണം നടന്ന സ്ഥലം തെളിയിക്കുന്ന രേഖ

d) സർട്ടിഫിക്കറ്റ് ഫീ - 2/- രൂപ

e) തിരച്ചിൽ ഫീ - വർഷത്തേക്ക് - 2/- രൂപ വീതം

IX. ജനന-മരണ രജിസ്ട്രേഷൻ രേഖപ്പെടുത്തലുകളിൽ തിരുത്തൽ വരുത്തുന്നതിനുള്ള അപേക്ഷ

a) അപേക്ഷ (5/- രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ചത്)

b) ജനനം/മരണം റിപ്പോർട്ട് ചെയ്തപ്പോൾ വിവരം നൽകിയ അധികാരിയുടെ തിരുത്തൽ കത്ത്. (സ്ഥാപനം നിലവിലില്ലാതായിട്ടുണ്ടെങ്കിലോ വീട്ടിൽ വച്ചു നടന്ന ജനനമരണങ്ങളുടെ കാര്യത്തിൽ റിപ്പോർട്ടു ചെയ്ത ആൾ ജീവിച്ചിരിപ്പില്ലെങ്കിലോ പ്രസ്തുത വിവരത്തിന് സത്യവാങ്മൂലം മതിയാകുന്നതാണ്)

c) വില്ലേജ് ഓഫീസറുടെ സാക്ഷ്യപ്രതം (പേര്, വിലാസം എന്നിവയിൽ തിരുത്തൽ വരുത്തേണ്ടപ്പോൾ മാത്രം.)

d) തിരുത്തൽ വരുത്തേണ്ട വിവരം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

e) സ്കൂൾ രേഖ/ലൈസൻസ്/പാസ്പോർട്ട്/തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് എന്നിവയിലേതിന്റെയെങ്കിലും പകർപ്പ്.

f) 2 വിശ്വസനീയ വ്യക്തികളുടെ ഡിക്ലറേഷൻ (വസ്തുതാപരമായ തിരുത്തലുകൾക്ക്)

അനുബന്ധം 2 ജനന മരണ രജിസ്ട്രേഷൻ - പരിശോധനാ റിപ്പോർട്ട്

1. രജിസ്ട്രേഷൻ യൂണിറ്റ്

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ