Panchayat:Repo18/vol1-page1093

From Panchayatwiki
Revision as of 05:53, 2 February 2018 by Vinod (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(എ) ആക്ടിലും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലും മണൽവാരുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തുക;

(ബി) സർക്കാരും ജില്ലാ വിദഗ്ദ്ധ സമിതിയും ജില്ലാകളക്ടറും കാലാകാലം നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുകയും നടപ്പാക്കുകയും ചെയ്യുക;

(സി) നദിയിലെ മണലുപയോഗിച്ച് നിലമോ താഴ്ന്ന സ്ഥലമോ നികത്തുന്നത് തടയാൻ നടപടികൾ സ്വീകരിക്കുക;

(ഡി) മാലിന്യങ്ങൾ നദിയിലേക്ക് ഒഴുക്കിവിടുന്നത് തടയാൻ നടപടികൾ സ്വീകരിക്കുക;

(ഇ) നദിയിൽ എത്തിച്ചേരുന്ന വെള്ളച്ചാലുകളിലേക്ക് മാലിന്യം ഒഴുക്കിവിടാതിരിക്കാൻ നടപടികൾ സ്വീകരിക്കുക;

(എഫ്) നദീപുറംപോക്കിലുള്ള എല്ലാവിധ കയ്യേറ്റങ്ങളും തടയുകയും നിലവിലുള്ള കയ്യേറ്റ ങ്ങൾ ഒഴിപ്പിക്കുവാൻ കളക്ടറോട് ശുപാർശ ചെയ്യുകയും ചെയ്യുക;

(ജി) മഴക്കാലത്ത് ലഭ്യമായ ജലം മുഴുവനും ഒഴുകി നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി തടയണകൾ നിർമ്മിക്കുക;

(എച്ച്) നദികളിൽ മൃഗങ്ങളെ കുളിപ്പിക്കുന്നതോ വസ്ത്രങ്ങളോ മറ്റ് സാധനങ്ങളോ കഴുകുന്നതോ, പൊതുജനാരോഗ്യ സംരക്ഷണാർത്ഥം, നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക.

(ഐ) നദീതീര വികസന പദ്ധതികൾ തയ്യാറാക്കുന്നതിന് കടവ് കമ്മിറ്റികളെ സഹായിക്കുക;

(ജെ) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള കടവുകളിൽ ജോലി ചെയ്യുന്ന മണൽവാരൽ തൊഴിലാളികളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുക;

(കെ) മണൽവാരലിന് ഉപയോഗിക്കുന്ന വള്ളങ്ങൾക്ക് പെർമിറ്റ് നൽകുകയും ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യുക;

(എൽ) കടവുകളിൽ മണൽവാരൽ പ്രവർത്തനങ്ങൾക്ക് ജില്ലാ വിദഗ്ദ്ധ സമിതികളും കടവുകമ്മിറ്റികളും ജില്ലാ കളക്ടറും നിശ്ചയിക്കുന്ന എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തുക;

(എം) വാഹനങ്ങൾക്ക് നദീതീരത്തേക്ക് നേരിട്ട് പ്രവേശനം ലഭിക്കാത്ത രീതിയിൽ കടവിലോ നദീതീരത്തോ കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുക;

(എൻ) കടവിൽ നിന്ന് മണൽ കൊണ്ടുപോകുന്നത് പരിശോധിക്കുന്നതിലേക്ക് ചെക്ക് പോസ്സുകൾ സ്ഥാപിക്കുക;

(ഒ) റിവർ മാനേജ്മെന്റ് ഫണ്ടിലേക്ക് അടയ്ക്കക്കേണ്ടതായ തുക യഥാസമയം നൽകുക:

(പി) നദീതീര വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ സഹായിക്കുക;

(ക്യൂ) എല്ലാ കടവുകളിൽ നിന്നും മണൽ വിൽക്കുന്നതിന്റെയും മണൽ ലേലം ചെയ്യുന്നതിന്റെയും മേൽനോട്ടം വഹിക്കുക;

(ആർ) മണൽവാരാൻ ഉപയോഗിക്കുന്ന വള്ളങ്ങൾക്ക് തിരിച്ചറിയൽ ബോർഡുകൾ നൽകുക:

(എസ്സ്) അനധികൃതമായി മണൽവാരാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, വള്ളങ്ങൾ, അത്തരം മണൽ കയറ്റിക്കൊണ്ടുപോകുന്ന ലോറികൾ, മറ്റ് വാഹനങ്ങൾ എന്നിവ കണ്ടുകെട്ടുവാൻ കളക്ടറെ സഹായിക്കുക;

(റ്റി) ഓരോ കടവിലെയും മണൽവാരൽ തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡുകൾ നൽകുക;

(യു.) നദിയിൽ നിന്ന് അനധികൃതമായി മണൽവാരാൻ സൗകര്യം ചെയ്ത് കൊടുക്കുന്ന വസ്തു ഉടമസ്ഥർക്കെതിരെയും അനധികൃത കടവ് ഉടമസ്ഥർക്കെതിരെയും നടപടികൾ എടുക്കുവാൻ പോലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും സഹായിക്കുക;

(വി) ജംഗാർ സർവീസുള്ള കടവുകളിൽ ചെക്ക് പോസ്സുകൾ സ്ഥാപിക്കുക.