Panchayat:Repo18/vol1-page1089

From Panchayatwiki
Revision as of 05:51, 2 February 2018 by Vinod (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(4) ലാന്റ് റവന്യൂ കമ്മീഷണർക്ക് താഴെപ്പറയുന്ന അധികാരങ്ങൾ കൂടി ഉണ്ടായിരിക്കുന്നതാണ്. അതായത്.-

(എ) ആവശ്യമുള്ള സ്ഥലങ്ങളിൽ ഫ്ളയിംഗ് സ്ക്വാഡ് ഏർപ്പെടുത്തുകയും അവരുടെ പ്രവർത്തനം നിരീക്ഷിക്കുകയും ചെയ്യുക;

(ബി) ആക്ടിനാലോ അതിൻകീഴിലെ ചട്ടങ്ങളാലോ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ സ്റ്റേറ്റുമെന്റു കളും റിപ്പോർട്ടുകളും കണക്കുകളും തയ്യാറാക്കിക്കുക;

(സി) ആക്ടിലേയും ചട്ടങ്ങളിലേയും വ്യവസ്ഥകളിൽ വരുത്തേണ്ട ഏതെങ്കിലും മാറ്റങ്ങളെ സംബന്ധിച്ച് സർക്കാരിന് ശുപാർശ ചെയ്യുക;

(ഡി) പൊതുജനങ്ങളുടെ പരാതികൾ പരിശോധിച്ച് സ്വീകരിക്കേണ്ട നടപടികൾ നിർദ്ദേശിക്കുക;

(ഇ) സർക്കാർ കാലാകാലങ്ങളിൽ നല്കുന്ന നിർദ്ദേശങ്ങളും ഉത്തരവുകളും നടപ്പിലാക്കിക്കുക.

വിശദീകരണം:- ഈ ചട്ടത്തിന്റെ ആവശ്യത്തിലേക്കായി ലാന്റ് റവന്യൂ കമ്മീഷണർ എന്നാൽ 1996-ലെ കേരള റവന്യൂ ബോർഡ് നിർത്തലാക്കൽ ആക്ട് (1996-ലെ 14) 5-ാം വകുപ്പ് പ്രകാരം സർക്കാർ നിയമിച്ചിട്ടുള്ളതും, ലാന്റ് റവന്യൂ കമ്മീഷണർ ആയി നിയോഗിച്ചിട്ടുള്ളതുമായ, കമ്മീഷണർ എന്നർത്ഥമാകുന്നു.]

9. ജില്ലാ കളക്ടറുടെ അധികാരങ്ങളും കർത്തവ്യങ്ങളും,- ജില്ലാ കളക്ടർ ജില്ലാ വിദഗ്ദ്ധ സമിതിയുടെ ചെയർമാൻ ആയിരിക്കുന്നതും അദ്ദേഹത്തിന് താഴെപ്പറയുന്ന അധികാരങ്ങളും കർത്ത വ്യങ്ങളും കൂടി ഉണ്ടായിരിക്കുന്നതുമാണ്, അതായത്.-

(എ) ജില്ലാ വിദഗ്ദ്ധ സമിതിയുടെ തീരുമാനങ്ങൾ നടപ്പാക്കുക;

(ബി) കടവു കമ്മിറ്റികൾ രൂപീകരിക്കുകയും അവയുടെ പ്രവർത്തനങ്ങൾ പരിശോധിക്കുകയും ചെയ്യുക;

(സി) ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗങ്ങളിൽ അദ്ധ്യക്ഷം വഹിക്കുക;

(ഡി) ജില്ലാ വിദഗ്ദ്ധ സമിതിയുടെ പരിഗണനയ്ക്ക് വരുന്ന ഏതൊരു സംഗതിയിലും തന്റെ അഭിപ്രായം രേഖപ്പെടുത്തേണ്ടതും അജണ്ടയിലെ ഓരോ ഇനവും തന്റെ വ്യക്തമായ അഭിപ്രായം സഹിതം ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗത്തിൽ വയ്ക്കുക;

(ഇ) ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗതീരുമാനങ്ങൾ സർക്കാരിനെ അറിയിക്കുക;

(എഫ്) ആക്റ്റിലേയോ ഈ ചട്ടങ്ങളിലേയോ കീഴിൽ കടവ് കമ്മിറ്റിയോ മറ്റ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളോ പുറപ്പെടുവിച്ച ഏതെങ്കിലും ഉത്തരവിന്മേലോ എടുത്ത തീരുമാനത്തിന്മേലോ, ഫയൽ ചെയ്യുന്ന അപ്പീൽ ഹർജികൾ തീരുമാനിക്കുക;

(ജി) റിവർ മാനേജ്മെന്റ് ഫണ്ടിന്റെ വരവ് ചിലവ് കണക്കുകൾ വച്ചുപോരുകയും സൂക്ഷിക്കുകയും ചെയ്യുക;

(എച്ച്) സർക്കാരോ ജില്ലാ വിദഗ്ദ്ധ സമിതിയോ അധികൃതമാക്കിയ എല്ലാവിധ ചെലവുകൾക്കുമുള്ള തുകകൾ ചെക്കായോ പണമായോ നൽകുക;

(ഐ) നദീതീരത്തോ കടവിലോ ഉള്ള കയ്യേറ്റങ്ങളും തടസ്സങ്ങളും നീക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക;

(ജെ) ആക്റ്റ് മൂലമോ ഈ ചട്ടങ്ങളിലെ മറ്റ് വ്യവസ്ഥകൾ മൂലമോ ജില്ലാ കളക്ടർക്ക് പ്രത്യേകമായി ചുമത്തിയ എല്ലാ കർത്തവ്യങ്ങളും നിർവഹിക്കുകയും നല്കിയ അധികാരങ്ങൾ വിനിയോ ഗിക്കുകയും ചെയ്യുക;

(കെ) ജില്ലാ വിദഗ്ദ്ധ സമിതികൾ അംഗീകരിക്കുന്ന പദ്ധതികൾ സർക്കാരിന്റെ അനുമതിയോടെ നടപ്പാക്കുക;

(എൽ) ഒരു വർഷത്തിലെ ഏതെങ്കിലും കാലയളവിൽ നദിയിൽ നിന്നോ കടവിൽ നിന്നോ മണൽ വാരുന്നത് നിരോധിക്കുക;