Panchayat:Repo18/vol1-page0824
കളിൽ നിന്നും വിമുക്തനാക്കിക്കൊണ്ട് നിർമ്മാണം ക്രമവൽക്കരിക്കേണ്ടതും അനുബന്ധം-J ഫോറ ത്തിൽ സ്ഥിരമായി സൂക്ഷിക്കേണ്ട രേഖയായി ഒരു രജിസ്റ്ററിൽ ഇതു സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് അനുബന്ധം I-ലേത് പോലുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ടതുമാണ്.
(4) രാജിയാക്കൽ ഫീസ്, പ്രാബല്യത്തിലുള്ള പെർമിറ്റ് ഫീസിന്റെ ഇരട്ടിയായിരിക്കുന്നതാണ്.
എന്നാൽ, വ്യതിയാനത്തിന്റെയോ അല്ലെങ്കിൽ നിർമ്മാണത്തിലെ കൂട്ടിച്ചേർക്കലിന്റെയോ കാര്യത്തിൽ അപ്രകാരം വ്യതിയാനം വരുത്തിയ അല്ലെങ്കിൽ കൂട്ടിച്ചേർത്ത വിസ്തീർണ്ണം മാത്രമേ രാജിയാക്കൽ ഫീസ് കണക്കാക്കുമ്പോൾ പരിഗണിക്കാൻ പാടുള്ളൂ. (5) ക്രമവൽക്കരണം നിരസിക്കുവാനാണ് തീരുമാനമെങ്കിൽ, സെക്രട്ടറി, നിരസനത്തിനുള്ള കാരണങ്ങൾ വ്യക്തമായി സൂചിപ്പിച്ചുകൊണ്ട് അത്തരം കെട്ടിടം അല്ലെങ്കിൽ കെട്ടിട ഭാഗം പൊളിച്ചു നീക്കുകയോ അല്ലെങ്കിൽ കിണർ നികത്തുകയോ ചെയ്യേണ്ട കാലാവധിയും വ്യക്തമാക്കിക്കൊണ്ട് അപേക്ഷകനെ അറിയിക്കേണ്ടതാണ്. എന്നാൽ, ക്രമവൽക്കരിക്കുന്നതിനുള്ള ഒരു അപേക്ഷ സൈറ്റിന്റെ അംഗീകാരമോ അല്ലെങ്കിൽ അനുമതിയോ നിരസിക്കുന്ന കാരണങ്ങളിൻമേൽ മാത്രമെ നിരസിക്കാവു. 138. ക്രമവൽക്കരിക്കാത്ത കെട്ടിടങ്ങളുടെ പൊളിച്ചു കളയൽ.-
(1) ക്രമവൽക്ക രണം നിരസിച്ചുകൊണ്ടുള്ള ഉത്തരവിൽ നിർദ്ദേശിച്ചിട്ടുള്ളത് പോലെ കെട്ടിടമോ, അല്ലെങ്കിൽ അതിന്റെ ഭാഗമോ പൊളിച്ചുകളയുന്നതിനോ അല്ലെങ്കിൽ കിണർ നികത്തുന്നതിനോ ഉടമസ്ഥൻ പരാജയ പ്പെടുകയോ അല്ലെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ രാജിയാക്കൽ ഫീസ് ഒടുക്കാതിരിക്കുകയോ അല്ലെങ്കിൽ ക്രമവൽക്കരണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ നിർദ്ദേശിച്ചിട്ടുള്ള ഏതെങ്കിലും നിബന്ധന നിശ്ചിത സമയത്തിനുള്ളിൽ പാലിക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്താൽ കെട്ടിടം അല്ലെങ്കിൽ അതിന്റെ ഭാഗം സെക്രട്ടറിക്ക് തന്നെ പൊളിച്ചു കളയിക്കാവുന്നതോ അല്ലെങ്കിൽ കിണർ നികത്തിക്കാവുന്നതോ, അതിൽ ഏതാണെന്നവച്ചാൽ അത് നടപ്പാക്കാവുന്നതും അതിനുള്ള ചെല വുകൾ ഈ ആക്റ്റിന്റെ കീഴിൽ യഥാവിധിയുള്ള വസ്തതുനികുതി കുടിശ്ശിക എന്ന പോലെ സെക്രട്ട റിക്ക് ഉടമസ്ഥനിൽ നിന്ന് വസൂലാക്കാവുന്നതുമാണ്.
എന്നാൽ, ക്രമവൽക്കരണം നിരസിച്ചു കൊണ്ടുള്ള ഒരു ഉത്തരവിന്റെ കാര്യത്തിൽ പ്രസ്തുത ഉത്തരവിനെതിരെ അപ്പീൽ ഫയൽ ചെയ്യുന്നതിന് നിർദ്ദേശിച്ചിട്ടുള്ള സമയം അവസാനിക്കുന്നത് വരെ കെട്ടിടമോ അല്ലെങ്കിൽ അതിന്റെ ഭാഗമോ പൊളിക്കുവാനോ അല്ലെങ്കിൽ കിണർ നികത്തുവാനോ അല്ലെങ്കിൽ ഉപചട്ടം
(2) പ്രകാരമുള്ള പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുവാനോ പാടില്ലാ ത്തതാകുന്നു.
(2) (1)-ാം ഉപചട്ടത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും സെക്രട്ടറിക്ക് ഉടമസ്ഥനെതിരായി പ്രോസികൃഷൻ നടപടികൾ കൂടി സ്വീകരിക്കാവുന്നതാണ്. അദ്ധ്യായം 23 ആർക്കിടെക്റ്റുകൾ, ബിൽഡിംഗ് ഡിസൈനർമാർ, എഞ്ചിനീയർമാർ, ടൗൺ പ്ലാനർമാർ, സൂപ്പർവൈസർമാർ തുടങ്ങിയവരുടെ രജിസ്ട്രേഷൻ 139. പ്ലാനുകളും ഗ്രേഡായിങ്ങുകളും ആർക്കിടെക്സ്റ്റുകൾ മുതലായവർ തയ്യാറാക്കു കയും ഒപ്പുവയ്ക്കുകയും ചെയ്യണമെന്ന്- ഈ ചട്ടങ്ങൾ പ്രകാരം തയ്യാറാക്കുന്ന പ്ലാനോ ഡ്രോയിങ്ങോ അല്ലെങ്കിൽ ഇനം തിരിച്ചുള്ള വിവരണങ്ങളോ ആവശ്യമുള്ളയിടങ്ങളിൽ നൽകേണ്ടത് ഒപ്പുവെയ്തക്കേണ്ടതായിട്ടുള്ള സംഗതിയിലും, കൂടാതെ ഒരു സർട്ടിഫിക്കറ്റ് അപ്രകാരം സാക്ഷ്യ പ്പെടുത്തി ഒപ്പുവയ്ക്കക്കേണ്ടത് ഒരു ആർക്കിടെക്റ്റോ കെട്ടിട ഡിസൈനറോ, എഞ്ചിനീയറോ, ടൗൺ പ്ലാനറോ അല്ലെങ്കിൽ സൂപ്പർവൈസറോ ആയിരിക്കണം. അത്തരം ആർക്കിടെക്റ്റ് ,കെട്ടിട ഡിസൈനർ, എഞ്ചിനീയർ, ടൗൺപ്ലാനർ അല്ലെങ്കിൽ സൂപ്പർവൈസർ എന്നിവർ ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തതോ അല്ലെങ്കിൽ രജിസ്റ്റർ ചെയ്യപ്പെട്ടതായി കരുതപ്പെടുന്ന ഒരാളോ ആയിരിക്കണം.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |