Panchayat:Repo18/vol1-page0250

From Panchayatwiki

(സി) ദുർഗന്ധം ശമിപ്പിക്കുന്നതിനോ പകർച്ച തടയുന്നതിനോ ഒഴികെ, അങ്ങനെയുള്ള നീക്കം ചെയ്യലിനു ഉദ്ദേശിച്ചിട്ടുള്ള ഏതെങ്കിലും വാഹനത്തിലോ, യാനപാത്രത്തിലോ,

യാതൊരാളും അവ നിക്ഷേപിക്കാൻ പാടുള്ളതല്ല.

(2) (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകളുടെ സാമാന്യതയ്ക്ക് ഭംഗം വരാതെ, യാതൊരാളും ഗ്രാമപഞ്ചായത്തിന്റെ മുൻകൂട്ടിയുള്ള അനുവാദമില്ലാതെ ഏതെങ്കിലും തെരുവിലോ പൊതുവായതോ സ്വകാര്യമായതോ ആയ ഭൂമിയിലോ എന്തെങ്കിലും കെട്ടിട ചവറുകൾ നിക്ഷേപിക്കുകയോ നിക്ഷേ പിക്കാനിടയാക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു:

എന്നാൽ, ഗ്രാമപഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള ഫീസ് നൽകാതെ യാതൊരു അനുവാദവും നൽകാൻ പാടുള്ളതല്ല:

എന്നുമാത്രമല്ല, സെക്രട്ടറിക്ക് എഴുതി രേഖപ്പെടുത്തേണ്ടതായ കാരണങ്ങളാൽ, അങ്ങനെയുള്ള അനുവാദം നിഷേധിക്കാവുന്നതാണ്.

219 ജെ. പരിസരങ്ങളിൽ മാലിന്യം സൂക്ഷിക്കുന്നതിനെതിരെയുള്ള നിരോധനം.- ഏതെങ്കിലും പരിസരത്തിന്റെ ഉടമസ്ഥനോ കൈവശക്കാരനോ, ഇരുപത്തിനാലു മണിക്കുറിൽ കൂടുതൽ അങ്ങനെയുള്ള പരിസരങ്ങളിലോ, ഏതെങ്കിലും കെട്ടിടത്തിലോ അതിന്റെ മേൽക്കൂരയിലോ ഏതെങ്കിലും പുറം കെട്ടിടത്തിലോ അതിന്റെ വക സ്ഥലത്തോ ഏതെങ്കിലും മാലിന്യം സൂക്ഷിക്കു കയോ സൂക്ഷിക്കുവാൻ അനുവദിക്കുകയോ ചെയ്യുകയോ അല്ലെങ്കിൽ അയാളുടെ പരിസരത്തിലുള്ള നിർമ്മാണമോ അറ്റകുറ്റപ്പണിയോ കല്ലുപാകലോ ഏതെങ്കിലും കക്കൂസ് ശുചിയാക്കലോ സംബന്ധിച്ച സെക്രട്ടറിയുടെ എന്തെങ്കിലും ആവശ്യപ്പെടൽ അനുസരിക്കുന്നതിൽ വീഴ്ചവരുത്തുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.

219 കെ. മാലിന്യം ബഹിർഗമിക്കാനനുവദിക്കുന്നതിനെതിരെയുള്ള നിരോധനം.- ഏതെങ്കിലും പരിസരത്തിന്റെ ഏതെങ്കിലും ഉടമസ്ഥനോ കൈവശക്കാരനോ, അങ്ങനെയുള്ള പരിസരങ്ങളിൽ നിന്ന് ഏതെങ്കിലും തൊട്ടിയിലോ ഓടയിലോ കക്കുസിലോ തൊഴുത്തിലോ നിന്നുള്ള വെള്ളമോ മറ്റേതെങ്കിലും മാലിന്യമോ ഒരു അഴുക്കുചാലിലോ അഴുക്ക് തൊട്ടിയിലോ ഒഴികെ ഒരു തെരുവിന്റെ ഏതെങ്കിലും ഭാഗത്തേക്ക് ഒഴുക്കുവാനോ അഥവാ ഒരു തെരുവിന്റെ ഭാഗമായ ഒരു അഴുക്കുചാലിന്റെ വശത്തുള്ള ഭിത്തിയോ തറയോ പ്രസ്തുത ജലമോ മാലിന്യമോ കാരണം കുതിർന്ന ഒഴിവാക്കാമായിരുന്ന ശല്യം ഉണ്ടാകത്തക്ക വിധത്തിൽ ആ ജലമോ മാലിന്യമോ ആ പരിസരത്തിൽ നിന്നും പുറത്തേക്ക് ഒഴുക്കുവാനോ പാടുള്ളതല്ല.

219 എൽ. തോൽ നിക്ഷേപിക്കുന്നതിനെതിരെയുള്ള നിരോധനം.-യാതൊരാളും, അതിലേക്കായി ഏർപ്പാട് ചെയ്തിട്ടുള്ള സ്ഥലത്തല്ലാതെ ഏതെങ്കിലും മൃഗശവത്തിന്റെ തോല് നിക്ഷേപിക്കുകയോ, ഏതെങ്കിലും മൃഗത്തിന്റെ ശവം കൈയൊഴിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

219 എം. മാലിന്യവും മറ്റും നീക്കം ചെയ്യുന്നതിന് മുടിയില്ലാത്ത ഏതെങ്കിലും വണ്ടി ഉപയോഗിക്കുന്നതിനുള്ള നിരോധനം. - മാലിന്യം നീക്കം ചെയ്യുന്നതിന് ഏതൊരാളും, അതിൽ ഉള്ള വസ്തുക്കൾ വെളിയിൽ പോകുന്നതോ അതിൽ നിന്നുള്ള ദുർഗന്ധമോ തടയുന്നതിന് മതിയായ മുടി ഇല്ലാത്ത ഏതെങ്കിലും വണ്ടിയോ പാത്രമോ ഉപയോഗിക്കുകയോ അഥവാ മാലിന്യം നീക്കം ചെയ്യുമ്പോൾ മനഃപൂർവ്വമായോ അലക്ഷ്യമായോ അത് പുറത്തേക്ക് ചൊരിയുകയോ, അങ്ങനെ ചൊരിയപ്പെട്ട ഏതെങ്കിലും സ്ഥലത്തു നിന്ന് അത് ശ്രദ്ധാപൂർവം തൂത്തുവാരി വൃത്തിയാക്കുന്നതിൽ വീഴ്ച വരുത്തുകയോ അഥവാ അടച്ചതോ തുറന്നതോ ആയ ഒരു വാഹനത്തിലായാലും അല്ലാതെയായാലും ഏതെങ്കിലും മാലിന്യം ഏതെങ്കിലും പൊതുസ്ഥലത്ത് വയ്ക്കക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.

219 എൻ. ചവറോ മാലിന്യമോ പൊതുസ്ഥലങ്ങളിൽ ഇടുന്നതിന് നിരോധനം.-ചവറോ മാലിന്യമോ അവശിഷ്ടങ്ങളോ ഇടുന്നതിനുവേണ്ടി ഉദ്ദേശിക്കപ്പെടാത്ത യാതൊരു പൊതുസ്ഥലത്തും യാതൊരാളും ഏതെങ്കിലും ചവറോ മാലിന്യമോ മറ്റ് അവശിഷ്ടങ്ങളോ ഇടാനോ ഇടുവിക്കാനോ പാടില്ലാത്തതാകുന്നു.

ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി.

വർഗ്ഗം:റെപ്പോയിൽ തിരുത്തൽ വായന നടത്തിയ ലേഖനങ്ങൾ