Panchayat:Repo18/vol2-page0533

From Panchayatwiki
Revision as of 04:26, 2 February 2018 by Animon (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

സ്ട്രാർ ജനറലിന് വിവരം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പരിഗണിക്കാതെ തന്നെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാമെന്ന് RGI (Registrar General of India) അറിയിച്ചിട്ടുണ്ട്. ഇതിലേക്കായി കുട്ടിയുടെ ജനനം സംബന്ധിച്ച രേഖയോടൊപ്പം തങ്ങൾ ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ ഉദ്ദേശിക്കുന്നു എന്ന സത്യവാങ്മൂലം 100 (നൂറ്) രൂപയിൽ കുറയാത്ത മുഖവിലയുള്ള മുദ്രപ്പത്രത്തിൽ ഒപ്പിട്ട് മാതാപിതാക്കൾ ഹാജരാക്കേണ്ടതാണ്. രേഖകൾ പരിശോധിച്ചു ബോദ്ധ്യപ്പെട്ട മേൽപ്പറഞ്ഞ ജനനം രജിസ്റ്റർ ചെയ്യാവുന്നതാണ്.

6. കൊച്ചി കോർപ്പറേഷനിലെ ആശുപ്രതിയിൽ നടന്ന ജനനം മാതാപിതാക്കളുടെ താമസസ്ഥലം ഉൾപ്പെടുന്ന കൂവപ്പടി ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണോ?

ജനന-മരണങ്ങൾ അവ നടക്കുന്ന സ്ഥലം ഉൾപ്പെടുന്ന രജിസ്ട്രേഷൻ യൂണിറ്റിലാണ് റിപ്പോർട്ടു ചെയ്യേണ്ടത്.

7. 16-7-2007-നും 2-8-2007-നും ഇടയ്ക്ക് തൂങ്ങിമരിച്ചയാളുടെ മരണം, മരിച്ചയാളെ 24-8-2007-ൽ മാത്രമേ തിരിച്ചറിഞ്ഞുള്ളൂവെന്നതിനാൽ ഇൻക്വസ്റ്റിംഗ് ആഫീസർ യഥാസമയം റിപ്പോർട്ടു ചെയ്തില്ല. ഈ കേസിൽ ലേറ്റ ഫീ ഈടാക്കേണ്ടതുണ്ടോ?

യഥാർത്ഥ മരണ തീയതി അറിയാത്ത സ്ഥിതിയ്ക്കും മനഃപൂർവ്വമുള്ള കാലതാമസം ഉണ്ടായിട്ടി ല്ലാത്ത സാഹചര്യത്തിലും ലേറ്റ് ഫീ ഈടാക്കേണ്ടതില്ല.

8. സ്ഥാപനങ്ങളിൽ നിന്നും പോലീസ് അധികാരികളും 21 ദിവസത്തിനുശേഷം റിപ്പോർട്ട് ചെയ്യുന്ന ജനന-മരണങ്ങൾക്ക് ലേറ്റ് ഫീ ഈടാക്കേണ്ടതുണ്ടോ?

ഉണ്ടെങ്കിൽ ആരാണ് ഫീ ഒടുക്കേണ്ടത്? സെക്ഷൻ 8-ലെയും സെക്ഷൻ 9-ലെയും വ്യവസ്ഥകൾ അനുസരിച്ച ജനന-മരണങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിന് ചുമതലപ്പെട്ട ഏതൊരാളും യഥാസമയം റിപ്പോർട്ടു നൽകാതിരുന്നാൽ ലേറ്റ് ഫീ ഒടുക്കാൻ ബാദ്ധ്യസ്ഥനാണ്. ഇവർക്കെതിരെ സെക്ഷൻ 23(1) പ്രകാരമുള്ള ശിക്ഷയും ചുമത്താവുന്നതാണ്.

9. റിപ്പോർട്ടു ചെയ്യേണ്ട അവസാനദിവസം ചില സ്ഥാപനങ്ങൾ നൽകുന്ന റിപ്പോർട്ടുകളിൽ അന്നേ ദിവസം തന്നെ രജിസ്ട്രേഷൻ നടത്തുന്നതിന് സാധിക്കാതെ വരുകയും തുടർന്നുള്ള ദിവസങ്ങളിൽ പൊതു അവധികളാവുകയും ചെയ്യുമ്പോൾ ലേറ്റ് ഫീ ഈടാക്കേണ്ടതുണ്ടോ?

യഥാസമയം റിപ്പോർട്ടു ചെയ്യപ്പെടാത്ത ജനന-മരണങ്ങൾക്കാണ് ലേറ്റ് ഫീ ഒടുക്കേണ്ടത് എന്നതിനാൽ ഇവിടെ ലേറ്റ് ഫീ ബാധകമാകുന്നില്ല. യഥാസമയം റിപ്പോർട്ടു ചെയ്ത സംഭവം തൊട്ടടുത്ത പ്രവൃത്തി ദിവസം രജിസ്റ്റർ ചെയ്താൽ മതിയാകുന്നതാണ്.

10. നിയമവിധേയമായ വിവാഹബന്ധത്തിലല്ലാതെ ജനിക്കുന്ന കുട്ടികളുടെ (legitimate) ജനന രജിസ്ട്രേഷൻ സംബന്ധിച്ച് എന്ത് നടപടികളാണ് രജിസ്ട്രാർ സ്വീകരിക്കേണ്ടത്?

നിയമവിധേയമായ വിവാഹബന്ധത്തിലും അല്ലാതെയുമുള്ള ജനനങ്ങളുടെ രജിസ്ട്രേഷന് ഒരേ നടപടിക്രമം തന്നെയാണ് നിലവിലുള്ളത്. എന്നാൽ നിയമവിധേയമായ വിവാഹബന്ധത്തിലല്ലാതെ ജനിക്കുന്ന കുട്ടികളുടെ ജനന രജിസ്ട്രേഷനിൽ ഒരാളുടെ പേര് പിതാവിന്റെ പേരായി ഉൾപ്പെടുത്തുന്നതിന് പ്രസ്തുത വ്യക്തിയുടെയും മാതാവിന്റെയും സംയുക്താപേക്ഷ ഉണ്ടായിരിക്കണം.

11. അസ്വാഭാവിക മരണം റിപ്പോർട്ടുചെയ്ത പോലീസ് ഉദ്യോഗസ്ഥൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചില്ലെന്ന കാരണത്താൽ മരണകാരണം രേഖപ്പെടുത്താതെ റിപ്പോർട്ട് നൽകിയാൽ അത് സ്വീകരിക്കാവുന്ന താണോ?

ജനന-മരണ രജിസ്ട്രേഷൻ നിയമം 8-ാം വകുപ്പു പ്രകാരം ചുമതലപ്പെട്ട വ്യക്തി തന്റെ അറിവിലും ഉത്തമവിശ്വാസത്തിലും യഥാവിധി റിപ്പോർട്ടു ചെയ്യുന്ന വിവരം രജിസ്ട്രാർ രജിസ്റ്റർ ചെയ്യേണ്ടതാണ്. യഥാർത്ഥ മരണകാരണം ലഭ്യമല്ലാത്ത സാഹചര്യത്തിൽ മരണകാരണം രേഖപ്പെടുത്താതെ നിയമം അനുശാസിക്കുന്ന സമയപരിധിക്കുള്ളിൽ മരണം റിപ്പോർട്ടു ചെയ്യുന്ന സംഗതികളിൽ രജിസ്ട്രേഷൻ നടത്തേ ണ്ടതാണ്.

12. വീടിനുള്ളിൽ വച്ച് ഒരാൾ ആത്മഹത്യ ചെയ്തത് ഇൻക്വസ്റ്റ് തയ്യാറാക്കിയ ഉദ്യോഗസ്ഥൻ റിപ്പോർട്ട ചെയ്തില്ല. പ്രസ്തുത മരണം ഗൃഹനാഥനാണ് റിപ്പോർട്ടു ചെയ്യേണ്ടതെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇത് ശരിയാണോ?

ശരിയാണ്. ജനന-മരണ രജിസ്ട്രേഷൻ നിയമം 8-ാം വകുപ്പ് (1)-ാം ഉപവകുപ്പിന്റെ (എ.) മുതൽ (ഇ) വരെ ഖണ്ഡങ്ങൾക്കു കീഴിൽ വരാത്തതും ഇൻക്വസ്റ്റ് തയ്യാറാക്കിയിട്ടുള്ളതുമായ മരണങ്ങൾ ഇൻക്വസ്റ്റിംഗ് ആഫീസർ റിപ്പോർട്ട് ചെയ്യണമെന്ന് 1999-ലെ കേരള ജനന-മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ 6(2)-ാം ചട്ടത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതിനാൽ വീടിനുള്ളിൽ വച്ചു നടന്ന ഈ മരണം സെക്ഷൻ 8(1)(എ) പ്രകാരം ഗൃഹനാഥനാണ് റിപ്പോർട്ടു ചെയ്യേണ്ടത്.

13. ജനനവും മരണവും വാക്കാലോ തപാൽ മുഖേനയോ റിപ്പോർട്ടു ചെയ്യാവുന്നതാണോ?

സെക്ഷൻ 8(1) പ്രകാരം ജനന-മരണങ്ങൾ വാക്കാലും റിപ്പോർട്ട് ചെയ്യാവുന്നതാണ്. വാക്കാൽ നൽകുന്ന വിവരം രജിസ്റ്ററിൽ (റിപ്പോർട്ട് ഫാറത്തിൽ) രേഖപ്പെടുത്തേണ്ടതും വിവരം നൽകുന്നയാൾ പേരും

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ