Panchayat:Repo18/vol1-page0590

From Panchayatwiki

ളുടെ ആഫീസ് നോട്ടീസ് ബോർഡിലും ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ ആ ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും ആഫീസ് നോട്ടീസ് ബോർഡിലും പ്രസിദ്ധപ്പെടുത്തേണ്ടതും അവ ഗ്രാമസഭകളിൽ ചർച്ചയ്ക്ക് വയ്ക്കക്കേണ്ടതുമാണ്.

( 4) പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ടും അതിൻമേലുള്ള പഞ്ചായത്ത് തീരുമാനവും പ്രസിഡന്റ് നൽകിയ മറുപടിയും പ്രസിദ്ധീകരിച്ചശേഷം അവയുടെ പകർപ്പുകൾ ആവശ്യക്കാർക്ക് നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ട് നൽകാവുന്നതാണ്. 
(5) പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ടിൽ പഞ്ചായത്തിന് സ്വീകാര്യമല്ലാത്ത ഏതെങ്കിലും നിരീക്ഷണങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം പെർഫോമൻസ് ആഡിറ്റ് അതോറിറ്റി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനെ സെക്രട്ടറി പ്രത്യേകം അറിയിക്കേണ്ടതും ആ വിഷയത്തിൽ പ്രസ്തുത ഉദ്യോഗസ്ഥന്റെ നിർദ്ദേശം പഞ്ചായത്ത് പരിഗണിക്കേണ്ടതുമാണ്.
(6) പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ടിൻമേൽ പഞ്ചായത്ത് ആവശ്യമായ നടപടികൾ സ്വീകരി ക്കാതിരിക്കുന്നപക്ഷം വിവരം ബന്ധപ്പെട്ട മേഖലാ പെർഫോമൻസ് ആഡിറ്റ് ആഫീസർ പെർഫോമൻസ് ആഡിറ്റ് അതോറിറ്റിയെ അറിയിക്കേണ്ടതും ആവശ്യമായ കൂടുതൽ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷം പ്രസ്തുത അതോറിറ്റി സർക്കാരിന് റിപ്പോർട്ട് നൽകേണ്ടതും നിയമപരമായ കർത്തവ്യത്തിൽ പഞ്ചായത്ത് വീഴ്ച വരുത്തിയതായി കണ്ടാൽ സർക്കാർ യുക്തമായ നടപടി സ്വീകരിക്കേണ്ടതുമാണ്.

9. പെർഫോമൻസ് ആഡിറ്റ് ടീമിനുള്ള മറ്റ് അവകാശങ്ങൾ- (1) പരിശോധനാ സമയത്ത്, ക്രമക്കേട് ഉണ്ട് എന്ന് പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെടുന്ന കാര്യത്തിൽ സെക്രട്ടറിയുടേയോ മറ്റ് ജീവനക്കാരുടെയോ സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്തി രേഖകൾ അക്കമിടുന്നതിന് പെർഫോമൻസ് ആഡിറ്റ് ടീമിന് അവകാശമുണ്ടായിരിക്കുന്നതും ഇവയെപ്പറ്റി റിപ്പോർട്ടിൽ പരാമർശിക്കാൻ ചുമതല ഉണ്ടായിരിക്കുന്നതുമാണ്.
(2) ഏതെങ്കിലും ക്രമക്കേടിനെപ്പറ്റി തെളിവ് നൽകുന്നതിന് ഏതൊരു പൗരനും സ്വമേധയാ ഹാജരായാൽ സ്റ്റേറ്റമെന്റ് രേഖപ്പെടുത്തി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് പ്രസിഡന്റിന് പ്രത്യേക റിപ്പോർട്ട് നൽകാൻ പെർഫോമൻസ് ആഡിറ്റ് ടീമിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.

                                              വാർഷിക ആഡിറ്റ് 

10. വാർഷികാടിസ്ഥാനത്തിൽ വിശദമായും തുടർച്ചയായും ആഡിറ്റ് നടത്തണമെന്ന്- (1) ഈ ചട്ടങ്ങൾ നിലവിൽ വരുന്ന തീയതി മുതൽ പഞ്ചായത്തിന്റെ തൊട്ടുമുൻവർഷത്തെ കണക്കു കൾ ആഡിറ്റർമാർ വിശദമായും തുടർച്ചയായും ആഡിറ്റ് ചെയ്യേണ്ടതും റിപ്പോർട്ടുകൾ തയ്യാറാക്കി നിശ്ചയിക്കപ്പെട്ട പ്രകാരം യഥാസ്ഥാനങ്ങളിൽ നൽകേണ്ടതുമാണ്.

(2) ഇപ്രകാരം ആഡിറ്റ് നടത്തുന്ന സമയത്ത് ആഡിറ്റ് കുടിശികയായി അവശേഷിക്കുന്ന വാർഷിക കണക്കുകളുടെ ഏകദേശ വിവരം ആഡിറ്റർമാർ ശേഖരിച്ച ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടറെ അറിയിക്കേണ്ടതും ഡയറക്ടർ ഈ വിവരം സർക്കാരിനെ ധരിപ്പിച്ച്, സർക്കാർ തീരുമാനിക്കുന്ന തര ത്തിലും രീതിയിലും സമയ പരിധിക്കുള്ളിലും മറ്റ് പൊതു നിർദ്ദേശങ്ങൾക്ക് വിധേയമായും, ആക്റ്റം അതിൻകീഴിലുള്ള ചട്ടങ്ങളും നിലവിൽ ഇല്ലാതിരുന്നാലെന്നപോലെ എന്നാൽ അന്ന് നിലവിലിരുന്ന നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായും സംക്ഷിപ്ത ആഡിറ്റ് നടത്തി റിപ്പോർട്ട് പഞ്ചായത്തിലും ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർക്കും അനന്തരനടപടികൾക്കായി പെർഫോമൻസ് ആഡിറ്റ് അതോറിറ്റിക്കും നൽകേണ്ടതുമാണ്.
വിശദീകരണം- ആഡിറ്റ് കുടിശിക എന്നാൽ ഒരു പഞ്ചായത്തിനെ സംബന്ധിച്ച് ഏറ്റവും ഒടുവിൽ നടന്ന ആഡിറ്റിനുശേഷം ഈ ചട്ടങ്ങൾ നിലവിൽ വന്നതിന് തൊട്ടുമുൻപുള്ള സാമ്പത്തിക വർഷത്തിന് മുൻപുവരെയുള്ള ആഡിറ്റു കുടിശിക എന്നർത്ഥമാകുന്നു.


11. വാർഷിക ധനകാര്യ സ്റ്റേറ്റമെന്റ് സമർപ്പിക്കൽ- (1) 215-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം പ്രസിദ്ധപ്പെടുത്തിയ ധനകാര്യ സ്റ്റേറ്റമെന്റ് സാമ്പത്തികവർഷം അവസാനിച്ച് നാല് മാസ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ