Panchayat:Repo18/vol1-page0232

From Panchayatwiki

പ്രദർശിപ്പിക്കുന്ന ഏതൊരു പരസ്യത്തിനും, സർക്കാരിന്റെ അംഗീകാരത്തോടുകൂടി ഗ്രാമപഞ്ചായത്ത് പ്രമേയംമൂലം നിശ്ചയിക്കുന്ന നിരക്കുകളിലും, വിധത്തിലും കണക്കാക്കപ്പെടുന്ന നികുതി, അപ്രകാരം നിശ്ചയിക്കാവുന്ന ഒഴിവാക്കലുകൾക്കു വിധേയമായി, കൊടുക്കേണ്ടതാണ്.

എന്നാൽ, ആ നിരക്കുകൾ ഈ ആവശ്യാർത്ഥം സർക്കാർ നിർദ്ദേശിക്കുന്ന നിരക്കിൽ കുറയാൻ പാടില്ലാത്തതാണ്.

എന്നിരുന്നാലും, ഒരു ഗ്രാമപഞ്ചായത്ത്, ഒന്നിൽകൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ തദ്ദേശാതിർത്തിക്കുള്ളിൽകൂടി കടന്നുപോകുന്നു, 1988-ലെ മോട്ടോർ വാഹന ആക്റ്റി (1988-ലെ 59-ാം കേന്ദ്രആക്റ്റിൽ നിർവ്വചിച്ച പ്രകാരമുള്ള, ഒരു പബ്ലിക്സ് സർവ്വീസ് വാഹനത്തിൽ പ്രദർശിപ്പിച്ചതുമായ ഏതെങ്കിലും പരസ്യത്തിൻമേൽ ഈ വകുപ്പുപ്രകാരമുള്ള നികുതി, അങ്ങനെയുള്ള വാഹനം,-

(എ) അതിന്റെ പ്രവർത്തനം പ്രസ്തുത ഗ്രാമപഞ്ചായത്തിൽ നിന്നും തുടങ്ങുകയോ; അഥവാ

(ബി) അതിന്റെ പ്രവർത്തനം, പ്രസ്തുത ഗ്രാമപഞ്ചായത്തിലുള്ളതല്ലാത്ത ഒരു സ്ഥലത്തു നിന്നും തുടങ്ങുകയും മറ്റേതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ തദ്ദേശാതിർത്തിക്കുള്ളിൽകൂടി കടന്നുപോകുന്നതിന് മുൻപ് പ്രസ്തുത ഗ്രാമപഞ്ചായത്തിൽകൂടി കടന്നു പോകുകയും ചെയ്യുകയോ, ചെയ്യുന്ന പക്ഷം മാത്രം ചുമത്തേണ്ടതാകുന്നു.

എന്നുമാത്രമല്ല, ഈ വകുപ്പുപ്രകാരം യാതൊരു നികുതിയും -

(എ) ഒരു പൊതുയോഗത്തെയോ;

(ബി) ഏതെങ്കിലും നിയമനിർമ്മാണ സമിതിയിലേക്കോ, ഒരു മുനിസിപ്പാലിറ്റിയിലേക്കോ, ഒരു പഞ്ചായത്തിലേക്കോ ഉള്ള തിരഞ്ഞെടുപ്പിനേയോ;

(സി) അങ്ങനെയുള്ള തിരഞ്ഞെടുപ്പു സംബന്ധിച്ച് സ്ഥാനാർത്ഥിത്വത്തേയോ, പറ്റിയുള്ള ഏതെങ്കിലും പരസ്യത്തിൻമേലോ നോട്ടീസിൻമേലോ ചുമത്താൻ പാടുള്ളതല്ല:

(എ) പൊതു സ്ഥലമല്ലാത്ത ഏതെങ്കിലും കെട്ടിടത്തിന്റെ ജനാലയ്ക്കുള്ളിൽ പ്രദർശിപ്പിച്ചിരിക്കുന്നതോ;

(ബി) ഏതു ഭൂമിയിലോ കെട്ടിടത്തിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ ആ പരസ്യം പ്രദർശിപ്പിക്കുന്നുവോ, ആ ഭൂമിയുടെയോ ഉള്ളിൽ വച്ചു നടത്തുന്ന കച്ചവടത്തേയോ വ്യാപാരത്തേയോ ആ ഭൂമിയോ കെട്ടിടമോ അതിനുള്ളിലുള്ള ഏതെങ്കിലും സാധനങ്ങളോ ഏതെങ്കിലും വിധത്തിൽ വിൽക്കുകയോ വാടകയ്ക്കു കൊടുക്കുകയോ ചെയുന്നതിനേയോ അല്ലങ്കിൽ അതിൻമേലോ അതിലോ വച്ചു നടത്തേണ്ടുന്ന ഏതെങ്കിലും വിൽപ്പനയേയോ വിനോദപ്രകടനത്തേയോ യോഗ ത്തേയോ സംബന്ധിക്കുന്നതോ;

(സ) ഏതു ഭൂമിയിലോ കെട്ടിടത്തിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ പരസ്യം പ്രദർശിപ്പിക്കുന്നുവോ ആ ഭൂമിയുടേയോ കെട്ടിടത്തിന്റേയോ പേരിനേയോ, അല്ലെങ്കിൽ ആ ഭൂമിയുടെയാകട്ടെ കെട്ടിടത്തിന്റെയാകട്ടെ ഉടമസ്ഥന്റെയോ കൈവശക്കാരന്റെയോ പേരിനേയോ സംബന്ധിക്കുന്നതോ;

(ഡി) ഏതെങ്കിലും റെയിൽവേ ഭരണകൂടത്തിന്റെയോ എയർപോർട്ട് അതോറിറ്റിയുടെയോ ബിസിനസിനെ സംബന്ധിക്കുന്നതോ;

(ഇ) ഏതെങ്കിലും റെയിൽവേസ്റ്റേഷന്റെയോ വിമാനത്താവളത്തിന്റെയോ ഉള്ളിലോ, അല്ലെങ്കിൽ ഏതെങ്കിലും തെരുവിനെ അഭിമുഖീകരിക്കുന്നതും റെയിൽവേ ഭരണകൂടത്തിന്റെയോ എയർപോർട്ട് അതോറിറ്റിയുടെയോ വകയായുള്ളതുമായ ചുവരിന്റെയോ വസ്തുവിന്റെയോ ഉപരിതലത്തിന്റെ ഏതെ ങ്കിലും ഭാഗമൊഴികെ, അങ്ങനെയുള്ള ഏതെങ്കിലും ചുവരിൻമേലോ മറ്റു വസ്തുവിൻമേലോ പ്രദർശിപ്പിക്കുന്നതോ

ആയ യാതൊരു പരസ്യത്തിൻമേലും അപ്രകാരമുള്ള നികുതി ചുമത്തുവാൻ പാടുള്ളതല്ല.

ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി.

വർഗ്ഗം:റെപ്പോയിൽ തിരുത്തൽ വായന നടത്തിയ ലേഖനങ്ങൾ