Panchayat:Repo18/vol2-page1288

From Panchayatwiki
Revision as of 12:08, 1 February 2018 by ArunjohnT (talk | contribs) (' '''CIRCULARS''' '''നദികളിൽ നിന്ന് മണൽ ശേഖരിക്കുന്നതിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
 CIRCULARS
 നദികളിൽ നിന്ന് മണൽ ശേഖരിക്കുന്നതിന് നിയന്ത്രണം സംബന്ധിച്ച് സർക്കുലർ

(തദ്ദേശഭരണ (സി) വകുപ്പ്, നമ്പർ: 11536/സി2/94/തഭവ. , തിരുവനന്തപുരം, തീയതി 5-1-95) വിഷയം:-തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള നദികളിൽ നിന്ന് മണൽ വാരുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. - കേരള പഞ്ചായത്ത് രാജ് ആക്റ്റ് 218-ാം വകുപ്പു പ്രകാരം സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ അധീനതയിലുള്ള നദികളിൽ നിന്ന് മണൽ വാരുന്നതിന് കരാറുകാർക്ക് അനുമതി നൽകുന്നത് സംബ ന്ധിച്ച് താഴെപ്പറയുന്ന നിയന്ത്രണങ്ങൾ പാലിക്കേണ്ടതാണെന്ന് പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകുന്നു. 1. പാലങ്ങൾ, അണക്കെട്ടുകൾ മുതലായ നിർമ്മിതികളുടെ സമീപത്ത് നിന്നും 300 മീറ്ററിനപ്പുറമുള്ള ഭാഗത്തു നിന്നു മാത്രമേ മണൽ വാരലിന് അനുവാദം നൽകാവു. 2. നദികളുടെ ഇരുഭാഗത്തെയും അതിർത്തിതിട്ടകളിൽ നിന്ന് 10 മീറ്റർ അകലം വിട്ട് മദ്ധ്യഭാഗത്തു നിന്നു മാത്രമേ മണൽ നീക്കം ചെയ്യാവു. വീതി കുറഞ്ഞ പുഴകളുടെ കാര്യത്തിലും, അതിർത്തി സംരക്ഷ ണത്തിനാവശ്യമായ ദൂരം വിട്ടുമാത്രമേ മണൽവാരൽ നടത്താവു. 3. നദികളിലെ മണൽപ്പരപ്പിൽ നിന്ന് 60 സെ. മീറ്റർ കൂടുതൽ ആഴത്തിൽ ഒരു സീസണിൽ മണൽ നീക്കം ചെയ്യാൻ പാടുള്ളതല്ല. - 4. മണൽ വാരുന്നത് രാവിലെ 6 മണിക്കും വൈകുന്നേരം 6 മണിക്കും ഇടയ്ക്കുള്ള സമയങ്ങളിൽ മാത്രമായിരിക്കണം. 5. യന്ത ഉപകരണങ്ങൾ ഉപയോഗിച്ചുള്ള മണൽ വാരൽ അനുവദനീയമല്ല. 6. കടലിൽ നിന്ന് ഉപ്പുവെള്ളം കയറാൻ സാദ്ധ്യതയുള്ള നദീ ഭാഗങ്ങളിൽ നിന്നും ഉപരിതലത്തിൽ നിക്ഷേപം കുറവുള്ള നദീഭാഗങ്ങളിൽ നിന്നും മണൽ വാരാൻ പാടില്ല. 7. മതപരമായും മറ്റും പൊതുപ്രാധാന്യമുള്ള നദീഭാഗങ്ങളിൽ നിന്ന് മണൽ വാരാൻ അനുവദിക്കരുത്. 8. കുളിക്കടവുകൾ ഉപയോഗിക്കുന്ന പൊതുജനങ്ങൾക്ക് മണൽവാരൽ മൂലം ശല്യമുണ്ടാകുവാൻ പാടു ള്ളതല്ല. 9. ഓരോ നദിയിൽ നിന്നും മണൽ വാരാൻ അനുമതി നൽകുന്ന ഭാഗങ്ങൾ അതതു പഞ്ചായത്തുകൾ മുൻകൂട്ടി അതിർത്തി നിശ്ചയിച്ചു വ്യക്തമാക്കേണ്ടതും പ്രസ്തുത അതിർത്തിക്കുള്ളിലായി മണൽ വാരൽ പരിമിതപ്പെടുത്തേണ്ടതുമാണ്. 10. പരിസ്ഥിതിക്കു ദോഷം വരാവുന്ന വിധത്തിലുള്ള മണൽവാരൽ അനുവദിക്കുവാൻ പാടുള്ളതല്ല. - 11. ജില്ലാ കളക്ടർ അദ്ധ്യക്ഷനായി രൂപീകരിച്ചിട്ടുള്ള റിവർ മാനേജുമെന്റ് ആന്റ് പ്ളാനിംഗ് കമ്മിറ്റി യുടെ അതതു കാലത്തുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിച്ചിരിക്കേണ്ടതാണ്. 12. മേൽ പറഞ്ഞ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുവേണം പഞ്ചായത്തുകൾ ലേല നോട്ടീസു കൾ പുറപ്പെടുവിക്കേണ്ടത്. ലേലക്കാരനുമായി ഉണ്ടാക്കുന്ന കരാറിലും പ്രസ്തുത നിബന്ധനകൾ ഉൾപ്പെ ടുത്തേണ്ടതാണ്. നിബന്ധനകൾ ലംഘിക്കുന്ന കരാറുകാരുടെ കരാർ അവരുടെ നഷ്ടോത്തരവാദിത്വത്തിൽ ഉടനടി റദു ചെയ്യാനും വ്യവസ്ഥ ചെയ്യേണ്ടതാണ്. 13. സംസ്ഥാനത്തെ നഗരസഭകളുടെ അധീനതയിലുള്ള നദികളുടെ കാര്യത്തിലും മേൽപ്പറഞ്ഞ നിബ ന്ധനകൾ പാലിക്കേണ്ടതാണ്.

 പൊതുവഴിയോടു ചേർന്നുള്ള കെട്ടിട നിർമ്മാണം - റോഡതിർത്തിയിൽ നിന്ന് സ്ഥലം വിടുന്നതു സംബന്ധിച്ച് സർക്കുലർ
[തദ്ദേശഭരണ (സി) വകുപ്പ്, നമ്പർ 15018/സി1/97/തഭവ., തിരുവനന്തപുരം, തീയതി: 16.4.1997] വിഷയം:- കെട്ടിട നിർമ്മാണം - പൊതുവഴിയോടു ചേർന്നുള്ള കെട്ടിട നിർമ്മാണം - റോഡ

തിർത്തിയിൽ നിന്ന് സ്ഥലം വിടുന്നതു സംബന്ധിച്ച്. സുചന:- സർക്കാരിന്റെ 6.1.96-ലെ 58577/സി1/95/തഭവ. നമ്പർ സർക്കുലർ Template:Creat