Panchayat:Repo18/vol1-page1096

From Panchayatwiki
Revision as of 09:10, 4 January 2018 by Rajan (talk | contribs) ('19 എ. അടിയന്തിരമായ പണികൾ നടത്തുന്നതിന് സർക്കാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

19 എ. അടിയന്തിരമായ പണികൾ നടത്തുന്നതിന് സർക്കാരിനുള്ള അധികാരം.-

സർക്കാരിന്, പ്രകൃതിക്ഷോഭം, വരൾച്ച, പേമാരി എന്നിവമൂലമുണ്ടാകാവുന്ന അടിയന്തിര ഘട്ടങ്ങളിൽ നദീ തീരസംരക്ഷണത്തിന് വേണ്ടിയോ, സർക്കാർ നദീതീരവാസികളുടെ ദുരിതാശ്വാസത്തിനായോ പുന രധിവാസത്തിനായോ ഉണ്ടാക്കുന്ന ഏതെങ്കിലും പദ്ധതിയുടെ നടപ്പാക്കലിന് വേണ്ടിയോ, ഉള്ള ഏതൊരു പ്രവൃത്തിയും ചെയ്യുന്നതിനും അതിനാവശ്യമായ ചെലവുകൾ റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്ന് വഹിക്കുന്നതിനും നിർദ്ദേശിക്കാവുന്നതാണ്.

എന്നാൽ, ഈ ഉപചട്ടം പ്രകാരമുള്ള ഏതൊരു പ്രവൃത്തിയും ബന്ധപ്പെട്ട തദ്ദേശാധികാര സ്ഥാനമോ അതിന് കീഴിലുള്ള റസിഡൻസ് അസോസിയേഷനോ കുടുംബശീയോ, മറ്റേതെങ്കിലും അധികാരസ്ഥാനമോ മുഖാന്തിരം ചെയ്യിക്കാവുന്നതാണ്.

വിശദീകരണം:- ഈ ചട്ടത്തിന്റെ ആവശ്യങ്ങൾക്കായി നദീതീരവാസികളുടെ ക്ഷേമത്തിനാ യുള്ള പദ്ധതി എന്നതിൽ നദീതീരങ്ങളിൽ നിലവിലുള്ള കിണറുകൾക്ക് ആഴം കൂട്ടുക, വരൾച്ച ബാധിത പ്രദേശങ്ങളിൽ കുഴൽ കിണറുകൾ നിർമ്മിക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ചെറുകിട ശുദ്ധജല വിതരണ പദ്ധതികൾക്ക് സഹായധനം നൽകുക എന്നിവ ഉൾപ്പെടു ന്നതാകുന്നു.

20. സർക്കാർ വകുപ്പുകളിലെ നടപടിക്രമം പാലിക്കൽ.- (1) ഈ ചട്ടങ്ങളിൽ മറ്റുവിധ ത്തിൽ പ്രത്യക്ഷമായി പറഞ്ഞിട്ടുള്ള സംഗതികളിൽ ഒഴികെ ഒരു നദീതീര വികസന പദ്ധതിയിലെ പണിയെ സംബന്ധിച്ച് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കൽ, ടെൻഡർ ക്ഷണിക്കൽ, പണിയുടെ നട ത്തിപ്പ്, പണം നൽകൽ, അക്കൗണ്ടസ് തയ്യാറാക്കൽ എന്നിവയ്ക്ക് സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പിൽ തൽസമയം അനുവർത്തിച്ചു വരുന്ന നടപടിക്രമം പാലിക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ