കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ആക്റ്റ്, 2008

From Panchayatwiki
Revision as of 11:54, 1 February 2018 by Arjun (talk | contribs) ('{{Panchayat:Repo18/vol1-page1053}} {{Panchayat:Repo18/vol1-page1054}} {{Panchayat:Repo18/vol1-page1055}} {{Panchayat:Repo1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ആക്റ്റ്
(2008-ലെ 28-ാം ആക്റ്റ്)
കേരളസംസ്ഥാനത്തെ കാർഷികരംഗത്തെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും പാരിസ്ഥിതവ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പു വരുത്തുന്നതിനും വേണ്ടി നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിനും അവ പരിവർത്തനപ്പെടുത്തുന്നതും രൂപാന്തരപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതിനും ഉള്ള ഒരു ആക്റ്റ്

പീഠിക.- സംസ്ഥാനത്ത് നെൽവയലുകളും തണ്ണീർത്തടങ്ങളും അനിയന്ത്രിതമായി രൂപാന്തരപ്പെടുത്തുകയും വൻതോതിൽ പരിവർത്തനപ്പെടുത്തുകയും ചെയ്യുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാലും;

നെൽവയലുകൾ പരിവർത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്നത് ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള യാതൊരു നിയമങ്ങളും നിലവിൽ ഇല്ലാത്തതിനാലും;

സംസ്ഥാനത്തെ കാർഷികവളർച്ച പ്രോത്സാഹിപ്പിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും പാരിസ്ഥിതിക വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നതിനുവേണ്ടി, നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുകയും അവ പരിവർത്തനപ്പെടുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നത് നിയന്ത്രിക്കുന്നതിന് വ്യവസ്ഥ ചെയ്യേണ്ടത്, പൊതുതാൽപ്പര്യാർത്ഥം, യുക്തമായിരിക്കുമെന്ന് സർക്കാരിന് ബോധ്യം വന്നതിനാലും;

ഭാരത റിപ്പബ്ലിക്കിന്റെ അമ്പത്തിയൊമ്പതാം സംവത്സരത്തിൽ താഴെപ്പറയുംപ്രകാരം നിയമമുണ്ടാക്കുന്നു:-

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ആക്റ്റിന് 2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ആക്റ്റ് എന്ന് പേര് പറയാം.

(2) ഇതിന് കേരള സംസ്ഥാനം മുഴുവനും വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.
(3) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.- ഈ ആക്റ്റിൽ, സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-

(i) “വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സ്വഭാവ വ്യതിയാനം” എന്നാൽവിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സ്വഭാവം, സ്ഥിരമായും സാധാരണ മാർഗ്ഗങ്ങളിലൂടെ പൂർവ്വസ്ഥിതിയിലാക്കുവാൻ സാദ്ധ്യമല്ലാത്തതുമായ വിധത്തിൽ വ്യതിയാനം വരുത്തുന്നതോ വ്യതിയാനം വരുത്തിയിട്ടുള്ളതോആയ പ്രവൃത്തിയോതുടർപ്രവൃത്തികളോ എന്നർത്ഥമാകുന്നു;
(iഎ) "കളക്ടർ" എന്നാൽ ജില്ലയുടെ കളക്ടർ എന്നർത്ഥമാകുന്നതും അതിൽ കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുന്നതിന് സർക്കാർ നിയമിച്ചിട്ടുള്ളതോ അധികാരപ്പെടുത്തിയിട്ടുള്ളതോ ആയ മറ്റേതെങ്കിലും ഉദ്യോഗസ്ഥൻ ഉൾപ്പെടുന്നതുമാകുന്നു;
(ii) "സമിതി" എന്നാൽ 5-ാം വകുപ്പു പ്രകാരം രൂപീകരിക്കുന്ന പ്രാദേശികതല നിരീക്ഷണ സമിതി എന്നർത്ഥമാകുന്നു;
(iii) "പരിവർത്തനപ്പെടുത്തൽ" എന്നാൽ നെൽകൃഷി ചെയ്തുകൊണ്ടിരുന്ന ഒരു സ്ഥലം അതിന്റെ അനുബന്ധനിർമ്മിതികളായ ജലനിർഗ്ഗമന ചാലുകളും, കുളങ്ങളും, കൈത്തോടുകളും, ചിറകളും വരമ്പുകളും, മറ്റേതെങ്കിലും ആവശ്യത്തിനായി ഉപയോഗപ്പെടുത്തുന്ന അവസ്ഥ എന്നർത്ഥമാകുന്നു;
(iv) "ജില്ല" എന്നാൽ ഒരു റവന്യൂ ജില്ല എന്നർത്ഥമാകുന്നു;
(v) "ജില്ലാതല അധികൃതസമിതി" എന്നാൽ 9-ാം വകുപ്പു പ്രകാരം രൂപീകരിക്കുന്ന ജില്ലാതല അധികൃത സമിതി എന്നർത്ഥമാകുന്നു;
(vi) "ജലനിർഗ്ഗമന ചാല്" എന്നാൽ നെൽവയലിലേക്കും അല്ലെങ്കിൽ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയിലേക്കും അതിൽ നിന്ന് പുറത്തേക്കും ജലം ഒഴുക്കിവിടുന്നതിനുള്ള ചാല് എന്നർത്ഥമാകുന്നു;
(viഎ) “ന്യായ വില” എന്നാൽ, 1959 -ലെ കേരള മുദ്രപ്പത്ര ആക്ടിന്റെ (1959-ലെ 17) 28എ വകുപ്പ് പ്രകാരം നിശ്ചയിച്ചിട്ടുള്ള, ഭൂമിയുടെ ന്യായവില എന്നും അല്ലെങ്കിൽ ഭൂമിയുടെ ന്യായവില നിശ്ചയിച്ചിട്ടില്ലാത്തിടത്ത്, സമാനമായതും സമാനമായി സ്ഥിതിചെയ്യുന്നതുമായ ഭൂമിയുടെ ന്യായവില എന്നും അർത്ഥമാകുന്നു;
(viബി) “ഫണ്ട്” എന്നാൽ 27ഡി വകുപ്പ് പ്രകാരം രൂപികരിക്കുന്ന കാർഷിക അഭിവൃദ്ധി ഫണ്ട് എന്നർത്ഥമാകുന്നു;
(vii) "സർക്കാർ" എന്നാൽ കേരള സർക്കാർ എന്നർത്ഥമാകുന്നു.
(viii) "നെൽവയലിന്റെ അനുഭവക്കാരൻ" എന്നാൽ ഉടമസ്ഥനായോ നിയമാനുസ്യത അവകാശിയായോ നെൽവയൽ കൈവശം വച്ചിരിക്കുന്ന ആൾ എന്നർത്ഥമാകുന്നു;
(ix) "ഇടക്കാലവിള" എന്നാൽ നെൽവയലിന്റെ പാരിസ്ഥിതികസ്വഭാവം അനുസരിച്ച്, രണ്ട് നെൽക്ക്യഷിക്കിടയിലുള്ള കാലയളവിൽ, പരിവർത്തനാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ, വാഴ, മത്സ്യം എന്നിവപോലെയുള്ള, ഹ്രസ്വകാലവിള എന്നർത്ഥമാകുന്നു;
(x) "കുടുംബശ്രീ യൂണിറ്റുകൾ" എന്നാൽ സർക്കാരിന്റെ സംസ്ഥാന ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയിൻ കീഴിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകൾ എന്നർത്ഥമാകുന്നതും അതിൽ സ്വയംസഹായസംഘങ്ങൾ ഉൾപ്പെടുന്നതുമാകുന്നു.
(xi) “തദ്ദേശസ്ഥാപനം" എന്നാൽ 1994-ലെ കേരള പഞ്ചായത്തരാജ് ആക്റ്റിൽ (1994-ലെ 13) നിർവ്വചിച്ച പ്രകാരമുള്ള ഒരു പഞ്ചായത്ത് എന്നോ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിൽ (1994-ലെ 20) നിർവ്വചിച്ച പ്രകാരമുള്ള ഒരു മുനിസിപ്പാലിറ്റി എന്നോ അർത്ഥമാകുന്നു;
(xii) "നെൽവയൽ" എന്നാൽ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നതും വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും നെൽക്ക്യഷി ചെയ്യുന്നതോ അല്ലെങ്കിൽ നെൽക്ക്യഷിക്കനുയോജ്യമായതും എന്നാൽ കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്നതോ ആയ എല്ലാത്തരം നിലവും എന്നർത്ഥമാകുന്നതും അതിൽ അതിന്റെ അനുബന്ധനിർമ്മിതികളായ ചിറകളും ജലനിർഗ്ഗമന ചാലുകളും കുളങ്ങളും കൈത്തോടുകളും ഉൾപ്പെടുന്നതുമാകുന്നു.
(xiii) "പാടശേഖര സമിതി" എന്നാൽ നെല്ലിന്റെയും അനുബന്ധവിളകളുടെയും, കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടുകൂടി, തത്സമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു കർഷകസംഘടന എന്നർത്ഥമാകുന്നു;


(xiv) "പൊതു ആവശ്യം" എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള നികായങ്ങൾ എന്നിവ നേരിട്ട് നടത്തുന്നതോ സാമ്പത്തികസഹായം നൽകുന്നതോ ആയ പദ്ധതികളുടെയും പ്രാജക്റ്റുകളുടെയും അല്ലെങ്കിൽ സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന മറ്റു പദ്ധതികളുടെയും പ്രോജക്ടുളുടെയും പ്രോജക്ടുളുടെയും ആവശ്യം എന്നർത്ഥമാകുന്നു;
(xv) “രൂപാന്തരപ്പെടുത്തൽ" എന്നാൽ ഈ ആക്റ്റിൽ നിർവ്വചിച്ച പ്രകാരമുള്ള നെൽവയലോ തണ്ണീർത്തടമോ ഏതെങ്കിലും പ്രവൃത്തിയോ തുടർപ്രവൃത്തികളോ മൂലം, സ്ഥിരമായും സാധാരണ മാർഗ്ഗങ്ങളിലൂടെ പൂർവ്വസ്ഥിതിയിൽ ആക്കാൻ സാദ്ധ്യമല്ലാത്തതുമായ വിധത്തിൽ രൂപാന്തരപ്പെടുത്തുക എന്നർത്ഥമാകുന്നു;
(xvi) "സംസ്ഥാനം" എന്നാൽ കേരളസംസ്ഥാനം എന്നർത്ഥമാകുന്നു;
(xvii) "സംസ്ഥാനതല സമിതി" എന്നാൽ 8-ാം വകുപ്പുപ്രകാരം രൂപീകരിക്കുന്ന സംസ്ഥാനതല സമിതി എന്നർത്ഥമാകുന്നു;
(xviiഎ)“വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി”എന്നാൽ സമിതിയുടെ അധികാരിത പ്രദേശത്ത് സ്ഥിതി ചെയ്യുന്നതും വില്ലേജ് ഓഫീസുകളിൽ സൂക്ഷിക്കുന്ന അടിസ്ഥാന നികുതി രജിസ്റ്ററിൽ നെൽവയലായോ തണ്ണീർത്തടമായോ ഉൾപ്പെടുത്തിയിട്ടുള്ളതും എന്നാൽ 5-ആം വകുപ്പ്, (4)-ആം ഉപവകുപ്പ് പ്രകാരം നെൽവയലായോ തണ്ണിർത്തടമായോ വിജ്ഞാപനം ചെയ്യപ്പെടാത്തതുമായ ഭൂമിയോ 5-ആം വകുപ്പ് (4)-ആം ഉപവകുപ്പ് (1)-ആം ഖണ്ഡത്തിലെ വ്യവസ്ഥകൾ പ്രകാരം ഡാറ്റാബാങ്ക് പ്രസിദ്ധീകരിച്ചിട്ടില്ലാത്തിടത്ത്, ഈ ആക്ടിന്റെര പ്രാരംഭ തീയതിയിൽ നികത്തപ്പെട്ട ഭൂമിയായി കിടക്കുന്നതും കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് സെന്റംറിന്റെകയും പ്രാദേശികതല നിരിക്ഷണസമിതിയുടെയും റിപ്പോർട്ട് പ്രകാരം നെൽവയൽ അല്ലാത്തതുമായ ഭൂമിയോ കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് സെന്റ്റിന്റെയ റിപ്പോർട്ട് ലഭ്യമല്ലാത്തിടത്ത്, പ്രാദേശികതല നിരീക്ഷണ സമിതിയുടെ റിപ്പോർട്ട് പ്രകാരം നെൽവയൽ അല്ലാത്തതുമായ ഭൂമിയോ എന്നർത്ഥമാകുന്നു;
(xviiബി) “ജലസംരക്ഷണ നടപടികൾ”എന്നാൽ ടാങ്കുകൾ, ജല സംഭരണികൾ, കുഴികൾ, ട്രെഞ്ചുകൾ, കുളങ്ങൾ എന്നിവ ഉൾപ്പെടെ, ഭൂമിയുടെ ഉപരിതലത്തിലോ ഭൂമിക്കടിയിലോ ഉള്ള, ആവരണം ചെയ്യപ്പെട്ടതോ അല്ലാത്തതോ ആയ മഴവെള്ള സംഭരണ നിർമ്മിതികൾ അല്ലെങ്കിൽ മഴ വെള്ളമോ, സമീപത്തെ നെൽവയലുകളിലേക്കും ജലനിർഗ്ഗമന ചാലുകളിലേക്കും ഉള്ള സുഗമമായ നീരൊഴുക്കിന് തടസ്സം സൃഷ്ടിക്കാത്ത രീതിയിൽ നെൽവയലിലൂടെയോ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയിലൂടെയോ ഒഴുകുന്ന ജലമോ സംഭരിക്കുന്നതിനുള്ള മറ്റ് ഏതെങ്കിലും നിർമ്മിതിയോ എന്നർത്ഥമാകുന്നതും അവ ഉൾപ്പെടുന്നതുമാകുന്നു;
(xviii) "തണ്ണീർത്തടം" എന്നാൽ മണ്ണ് ജലപൂരിതമാക്കിക്കൊണ്ട്, കരപ്രദേശത്തിനും ജലാശയങ്ങൾക്കും ഇടയിൽ സ്ഥിതിചെയ്യുന്നതും, ജലനിരപ്പ് സാധാരണഗതിയിൽ ഉപരിതലം വരെയോ അതിനോടടുത്തോ ആയിരിക്കുകയോ ആഴം കുറഞ്ഞ ജലത്താൽ മുടിക്കിടക്കുകയോ അഥവാ മന്ദഗതിയിൽ ചലിക്കുകയോ കെട്ടിക്കിടക്കുകയോ ചെയ്യുന്ന ജലത്തിന്റെ സാന്നിദ്ധ്യംകൊണ്ട് സവിശേഷമാകുകയോ ചെയ്യുന്ന സ്ഥലം എന്നർത്ഥമാകുന്നതും അതിൽ കായലുകൾ, അഴിമുഖങ്ങൾ, ചേറ്റുപ്രദേശങ്ങൾ, കടലോരക്കായലുകൾ, കണ്ടൽക്കാടുകൾ, ചതുപ്പുനിലങ്ങൾ, ഓരുള്ള ചതുപ്പ് നിലങ്ങൾ, ചതുപ്പിലെ കാടുകൾ എന്നിവ ഉൾപ്പെടുന്നതും, നെൽവയലുകളും നദികളും ഉൾപ്പെടാത്തതുമാകുന്നു;
(xix) "വർഷം" എന്നാൽ ഒരു മലയാളവർഷം എന്നർത്ഥമാകുന്നു.

3. നെൽവയൽ പരിവർത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്നതിനുള്ള വിലക്ക്.-

(1) ഈ ആക്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതിയിലും അന്നുമുതൽക്കും ഏതെങ്കിലും നെൽവയലിന്റെ ഉടമസ്ഥനോ അധിവാസിയോ കൈവശക്കാരനോ, ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായല്ലാതെ, പ്രസ്തുത നെൽവയൽ പരിവർത്തനപ്പെടുത്തുന്നതിനോ രൂപാന്തരപ്പെടുത്തുന്നതിനോ ഉള്ള യാതൊരു പ്രവൃത്തിയും ചെയ്യാൻ പാടുള്ളതല്ല.
(2) (1)-ാം ഉപവകുപ്പിൽ അടങ്ങിയിരിക്കുന്ന യാതൊന്നുംതന്നെ, പ്രസ്തുത നെൽവയലിന്റെ പാരിസ്ഥിതിക സ്വഭാവത്തിന് മാറ്റം വരുത്താതെ കൃഷി ചെയ്യുന്ന ഏതെങ്കിലും ഇടക്കാല വിളയുടെ കൃഷിക്കോ കൃഷി സംരക്ഷിക്കുന്നതിനായി പുറംബണ്ടുകൾ ബലപ്പെടുത്തുന്നതിനോ ബാധകമാകുന്നതല്ല.

[XXXX]

തമായല്ലാതെ, പ്രസ്തുത നെൽവയൽ പരിവർത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്തിട്ടുള്ളിടത്ത്, കളക്ടർക്ക്, പ്രസ്തുത ഭൂമിയുടെ, 1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിന്റെ (1959-ലെ 17) 28എ വകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള ന്യായവിലയുടെയോ പ്രസ്തുത ഭൂമിയുടെ ന്യായവില പ്രസിദ്ധപ്പെടുത്തിയിട്ടില്ലെങ്കിൽ സമീപ പ്രദേശങ്ങളിലെ സമാന സ്വഭാവമുള്ള ഭൂമിയുടെ, ന്യായവിലയുടെയോ, 25 ശതമാനത്തിന് തുല്യമായ തുക ഫീസായി ഈടാക്കിക്കൊണ്ട് അങ്ങനെയുള്ള രൂപാന്തരപ്പെടുത്തലോ പരിവർത്തനപ്പെടുത്തലോ നിർണ്ണയിക്കപ്പെടാവുന്ന രീതിയിൽ ക്രമവൽക്കരിക്കാവുന്നതാണ്).

4. നെൽക്ക്യഷിക്ക് പ്രോത്സാഹനം നൽകൽ.- (1) സംസ്ഥാനത്തെ നെല്ലുൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് കർഷകരെ സഹായിക്കുന്നതിനുവേണ്ടി, സർക്കാർ, കാലാകാലങ്ങളിൽ, ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.

5. പ്രാദേശികതല നിരീക്ഷണ സമിതിയുടെ രൂപീകരണം.- (1) ഈ ആക്റ്റിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നതിലേക്കായി, ഓരോ ഗ്രാമപഞ്ചായത്തിലും അഥവാ മുനിസിപ്പാലിറ്റിയിലും, (2)-ാം ഉപവകുപ്പിൽ പറയുന്ന അംഗങ്ങൾ അടങ്ങിയ ഒരു പ്രാദേശികതല നിരീക്ഷണസമിതി ഉണ്ടായിരിക്കുന്നതാണ്.

(2) സമിതിയുടെ ഘടന താഴെപ്പറയും പ്രകാരമായിരിക്കുന്നതാണ്.
(i) അതതു സംഗതിപോലെ, ഗ്രാമപഞ്ചായത്തിന്റെ അഥവാ മുനിസിപ്പാലിറ്റിയുടെ, അഥവാ കോർപ്പറേഷന്റെ പ്രസിഡന്റ് അഥവാ ചെയർപേഴ്സസൺ/മേയർ-ചെയർമാൻ,
(ii) ഗ്രാമപഞ്ചായത്ത് അഥവാ മുനിസിപ്പൽ/കോർപ്പറേഷൻ പ്രദേശത്ത് അധികാരിതയുള്ള കൃഷി ആഫീസർ/ആഫീസർമാർ-അംഗം/അംഗങ്ങൾ;
(iii) പ്രസ്തുത പ്രദേശത്ത് അധികാരിതയുള്ള വില്ലേജ് ആഫീസർ/ആഫീസർമാർ- അംഗം/അംഗങ്ങൾ,
(iv) പഞ്ചായത്ത്/മുനിസിപ്പൽ/കോർപ്പറേഷൻ പ്രദേശത്തെ നെൽക്ക്യഷിക്കാരുടെ നിർണ്ണയിക്കപ്പെടുന്ന രീതിയിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്ന മൂന്ന് പ്രതിനിധികൾ; കൃഷി ആഫീസർ പ്രാദേശികതല നിരീക്ഷണസമിതിയുടെ കൺവീനർ ആയിരിക്കുന്നതാണ്.
(3) സമിതിക്ക് താഴെപ്പറയുന്ന അധികാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അതായത്.-
(i)ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി, നെൽവയലിന്റെള ഉടമസ്ഥന് വീട് വെയ്ക്കുന്നതിനു വേണ്ടി, നെൽവയൽ രൂപാന്തരപ്പെടുത്തുന്നതിന് ജില്ലാതല അധികൃതസമിതിക്ക് ശിപാർശ നൽകുക;
എന്നാൽ, നെൽവയലിന്റെ ഉടമസ്ഥന് വീട് വെയ്ക്കുന്നതിനു വേണ്ടി, അതതുസംഗതിപോലെ, പഞ്ചായത്തിൽ 4.04 ആർ വിസ്തൃതിയിലും അല്ലെങ്കിൽ മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പ്രദേശത്ത് 2.02 ആർ വിസ്തൃതിയിലും കൂടുതൽ നെൽവയൽ നികത്തുന്നതിന് സമിതി ശിപാർശ ചെയ്യുവാൻ പാടുള്ളതല്ല.
(iഎ) ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി, പൊതു ആവശ്യത്തിലേക്കായി, നെൽവയൽ രൂപാന്തരപ്പെടുത്തുന്നതിനായി, അപേക്ഷ ലഭിച്ച തീയതി മുതൽ ഒരു മാസത്തിനകം സംസ്ഥാനതല സമിതിക്ക് റിപ്പോർട്ട് ചെയ്യുക;
എന്നാൽ, അപ്രകാരമുള്ള രൂപാന്തരപ്പെടുത്തൽ ചേർന്നു കിടക്കുന്ന നെൽവയലുകളിലെ കൃഷിയെ എപ്രകാരം ബാധിക്കുമെന്നും ചേർന്നുകിടക്കുന്ന നെൽവയലുകൾ, ഏതെങ്കിലും ഉണ്ടെങ്കിൽ, അതിലേക്കുള്ള സുഗമമായ നീരൊഴുക്ക് ഉറപ്പുവരുത്തുവാൻ സ്വീകരിക്കേണ്ട നടപടികളും, ആവശ്യമായി വരുന്നിടത്തെല്ലാം സ്വീകരിക്കേണ്ട അനുയോജ്യമായ ജല സംരക്ഷണ നടപടികളും, അപേക്ഷകൻ അപ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ട പ്രദേശവും പ്രസ്തുത റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്.
(iബി) യോഗ്യത നേടിയ സർവ്വേയറോ വില്ലേജ് ഓഫീസറോ, യഥാവിധി തയ്യാറാക്കിയ, നികത്തുന്നതിന് അനുമതി ആവശ്യപ്പെട്ടിട്ടുള്ള നെൽവയലിലെ ഓരോ സർവ്വേ നമ്പരിലുമുള്ള ഭൂമിയുടെ വിസ്തീർണ്ണം സൂചിപ്പിച്ചുകൊണ്ടുള്ള രൂപാന്തരപ്പെടുത്താനുദ്ദേശിക്കുന്ന ഭൂമിയുടെ സ്കെച്ച് സഹിതം, അപേക്ഷ സമർപ്പിക്കാത്തപക്ഷം, സമിതി ഈ ഉപവകുപ്പിന്റെ (i)-)o ഇനമോ (iഎ) ഇനമോ പ്രകാരമുള്ള ശിപാർശയോ റിപ്പോർട്ടോ നൽകുവാൻ പാടുള്ളതല്ല.
(ii) ഈ ആക്റ്റിലെ വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി, സമിതിക്ക് അധികാരിതയുള്ള പ്രദേശത്തെ നെൽവയലുകൾ സന്ദർശിക്കുകയും ആക്റ്റിലെ വ്യവസ്ഥകളുടെ ലംഘനം, ഏതെങ്കിലും ഉണ്ടെങ്കിൽ, റവന്യൂ ഡിവിഷണൽ ആഫീസർക്ക് റിപ്പോർട്ട് നൽകുകയും ചെയ്യുക;
(iii) ഈ ആക്റ്റിലെ വ്യവസ്ഥകൾ ലംഘിക്കുന്നതിന് ശ്രമങ്ങൾ നടക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽനിന്നും ലഭിക്കുന്ന പരാതികൾ പരിശോധിക്കുകയും അപ്രകാരമുള്ള ലംഘനം തടയുന്നതിനായി ആ പ്രശ്നത്തിൽ ഇടപെടുകയും ചെയ്യുക;
(iv) നെൽവയൽ തരിശിട്ടിരിക്കുന്നതിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടത്തുകയും നെൽവയലിന്റെ അനുഭവക്കാരന് നെല്ലോ ഏതെങ്കിലും ഇടക്കാലവിളയോ കൃഷിചെയ്യുന്നതിന് പ്രേരണ നൽകുന്ന രീതിയിൽ ഉചിതമായ പരിഹാരനടപടികൾ നിർദ്ദേശിക്കുകയും ചെയ്യുക;
(4) സമിതി താഴെപ്പറയുന്ന ചുമതലകൾ നിർവ്വഹിക്കേണ്ടതാണ് അതായത്.-
(i) സമിതിക്ക് അധികാരിതയുള്ള പ്രദേശത്തെ കൃഷിയോഗ്യമായ നെൽവയലിന്റെയും തണ്ണീർത്തടത്തിന്റെയും വിശദവിവരം ഉപഗ്രഹചിത്രത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഭൂവിനിയോഗബോർഡോ കേന്ദ്രസംസ്ഥാന ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളോ തയ്യാറാക്കിയിട്ടുള്ളതോ തയ്യാറാക്കുന്നതോ ആയ ഭൂപടങ്ങളുടെ സഹായത്തോടെ ഡേറ്റാ ബാങ്ക് തയ്യാറാക്കുകയും സർവ്വേ നമ്പരും വിസ്ത്യതിയും രേഖപ്പെടുത്തിയിട്ടുള്ള ഡേറ്റാ ബാങ്ക് അതതു പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ മുഖേന നിർണ്ണയിക്കപ്പെടുന്ന രീതിയിൽ വിജ്ഞാപനം ചെയ്യിച്ച ശേഷം അത് പൊതുജനങ്ങളുടെ അറിവിലേക്ക് ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ ആഫീസിലും, വില്ലേജ് ആഫീസിലും/ ഓഫീസുകളിലും പ്രദർശിപ്പിക്കുകയും ചെയ്യുക;
എന്നാൽ, അപ്രകാരം പ്രദർശിപ്പിക്കുന്ന ഡാറ്റാബാങ്കിലെ ഉള്ളടക്കങ്ങൾ പ്രകാരം സങ്കടമനുഭവിക്കുന്ന ഏതൊരാളിനും ബന്ധപ്പെട്ട റവന്യൂ ഡിവിഷണൽ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാവുന്നതും റവന്യു ഡിവിഷണൽ ഓഫീസർ അപകാരമുള്ള അപേക്ഷകൾ നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് മൂന്ന് മാസത്തിനുള്ളിൽ തീർപ്പാക്കേണ്ടതും അപ്രകാരമുള്ള തീരുമാനത്തിൽ പ്രസ്തുത ഡാറ്റാബാങ്കിൽ നെൽവയലായോ തണ്ണീർത്തടമായോ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഭൂമി അപ്രകാരമുള്ള ഭൂമിയല്ല എന്ന് റവന്യൂ ഡിവിഷണൽ ഓഫീസർ കാണുന്നപക്ഷം, ആയത് ഡാറ്റാബാങ്കിൽനിന്നും നീക്കം ചെയ്തതായി കരുതപ്പെടുന്നതുമാണ്.
(ii) (3)-ാം ഉപവകുപ്പ് (iv)-ാം ഇനം അനുസരിച്ച് സമിതി നൽകുന്ന നിർദ്ദേശങ്ങൾ പ്രകാരം നടപടിയുണ്ടാകാതെ ഏതെങ്കിലും വയൽ തരിശിട്ടിരിക്കുന്നുവെങ്കിൽ 16-ാം വകുപ്പുപ്രകാരം പകരം സംവിധാനം ഏർപ്പെടുത്തുക;
(iii) സമിതിക്ക് അധികാരിതയുള്ള പ്രദേശത്തെ നെൽവയലുകൾ/തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിലേക്ക്, വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുക;
[XXXX]
(v) കാലാകാലങ്ങളിൽ നിർണ്ണയിക്കുന്ന പ്രകാരമുള്ള മറ്റു ചുമതലകൾ നിർവ്വഹിക്കുക.
(5) സമിതിയുടെ യോഗത്തിനുള്ള ക്വാറം മൂന്ന് ആയിരിക്കുന്നതും അത് ആവശ്യമുള്ളപ്പോഴൊക്കെ യോഗം ചേരേണ്ടതും യോഗത്തിനുള്ള സ്ഥലം അതതു സ്ഥലത്തെ പഞ്ചായത്ത് ഓഫീസ് ആയിരിക്കേണ്ടതും സമയം ചെയർമാൻ തീരുമാനിക്കേണ്ടതുണ്.
(6) സമിതിയോഗത്തിനുള്ള നടപടിക്രമം അതിനുതന്നെ തീരുമാനിക്കാവുന്നതും പങ്കെടുക്കുന്ന ഓരോ ആളും ഒപ്പിട്ട ശരിയായ മിനിട്ട്സ് അതതു കൃഷി ഓഫീസർ സൂക്ഷിക്കേണ്ടതുമാണ്.

6. പ്രാദേശികതല നിരീക്ഷണസമിതിയുടെ കാലാവധിയും ബന്ധപ്പെട്ട മറ്റു കാര്യങ്ങളും.- (1) പ്രാദേശികതല നിരീക്ഷണസമിതിയിലെ അനൗദ്യോഗിക അംഗങ്ങളുടെ കാലാവധി അതിന്റെ രൂപീകരണത്തീയതി മുതൽ മൂന്നു വർഷമായിരിക്കുന്നതാണ്. എന്നാൽ ഒരു സമിതിയുടെ കാലാവധി അവസാനിച്ചശേഷം അടുത്ത സമിതി രൂപീകരിക്കുന്നതുവരെ അതിലെ അനൗദ്യോഗിക അംഗങ്ങൾക്ക് ഉദ്യോഗത്തിൽ തുടരാവുന്നതാണ്.

(2) ഒരു അനൗദ്യോഗിക അംഗത്തിന് എപ്പോൾ വേണമെങ്കിലും സ്വന്തം കൈയ്യക്ഷരത്തിൽ രേഖാമൂലം എഴുതിക്കൊടുത്തുകൊണ്ട് സ്ഥാനം രാജിവയ്ക്കക്കാവുന്നതാണ്.

7. റിപ്പോർട്ടിംഗ് ഓഫീസർമാർ.- (1) തങ്ങളുടെ അധികാരിതയ്ക്കുള്ളിൽപ്പെട്ട പ്രദേശത്തെ നെൽവയലിനെ സംബന്ധിച്ച് കൃഷി ആഫീസർമാർ, റിപ്പോർട്ടിങ്ങ് ആഫീസർമാർ ആയിരിക്കുന്നതും, ആക്റ്റിലെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടുള്ള ഏതൊരു പ്രവൃത്തിയും സംബന്ധിച്ച് റവന്യൂ ഡിവിഷണൽ ആഫീസർമാർക്ക് റിപ്പോർട്ട് ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്തം ആയിരിക്കുന്നതുമാണ്. ഏതെങ്കിലും കാർഷികവേളയിൽ ഏതെങ്കിലും നെൽവയൽ തരിശിട്ടിരിക്കുന്നുവെങ്കിൽ ആ വിവരം കൂടി കൃഷി ആഫീസർ സമിതിയെ അറിയിക്കേണ്ടതാണ്.

(2) (1)-ാം ഉപവകുപ്പുപ്രകാരം ആക്റ്റിലെ വ്യവസ്ഥകളുടെ ലംഘനം സംബന്ധിച്ച റിപ്പോർട്ട് നല്കുന്നതിൽ മനഃപൂർവ്വമായി വരുത്തുന്ന വീഴ്ച 23-ാം വകുപ്പുപ്രകാരം ശിക്ഷാർഹമായ ഒരു കുറ്റമായി കണക്കാക്കപ്പെടുന്നതാണ്.

8. സംസ്ഥാനതല സമിതിയുടെ രുപീകരണം.- (1) സർക്കാർ, പൊതു ആവശ്യങ്ങൾക്കായി നെൽവയൽ നികത്തുന്നതിന്, സമിതി ശുപാർശ ചെയ്തിട്ടുള്ള അപേക്ഷകൾ വിശദപരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് നൽകുന്നതിലേക്കായി, ഒരു സംസ്ഥാനതല സമിതി രൂപീകരിക്കേണ്ടതാണ്.

(2) കാർഷികോൽപ്പാദന കമ്മീഷണർ, ലാന്റ് റവന്യൂ കമ്മീഷണർ, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന പരിസ്ഥിതിമേഖലയിലെ ഒരു വിദഗ്ദ്ധൻ, നെൽക്കൃഷി മേഖലയിലെ ഒരു ശാസ്ത്രജ്ഞൻ എന്നിവർ സംസ്ഥാനതല സമിതിയിലെ അംഗങ്ങൾ ആയിരിക്കുന്നതും, കാർഷികോൽപ്പാദന കമ്മീഷണർ അതിന്റെ കൺവീനർ ആയിരി ക്കുന്നതുമാണ്.
(3)പൊതു ആവശ്യത്തിനായി നെൽവയൽ നികത്തുന്നതിനോ രൂപാന്തരപ്പെടുത്തുന്നതിനോ സമിതി സമർപ്പിച്ച ഓരോ റിപ്പോർട്ടും, സംസ്ഥാനതല സമിതി വിശദമായി പരിശോധിക്കേണ്ടതും, അപ്രകാരം രൂപാന്തരപ്പെടുത്തുന്നത് ചേർന്നുകിടക്കുന്ന നെൽവയലുകളിലെ കൃഷിയെ എപ്രകാരം ബാധിക്കുമെന്നത് സംബന്ധിച്ചും, ചേർന്നുകിടക്കുന്ന നെൽവയലുകളിലേക്ക്ജലം സുഗമമായിഒഴുകിപ്പോകുന്നത്ഉറപ്പു വരുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളെസംബന്ധിച്ചുംവിശദമായി പരിശോധിക്കേണ്ടതും, അപേക്ഷകൻ സ്വീകരിക്കേണ്ട അനുയോജ്യമായ ജലസംരക്ഷണ നടപടികളെ സംബന്ധിച്ചും അപ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ട പ്രദേശത്തെ സംബന്ധിച്ചുമുള്ള ശിപാർശ സഹിതം ഒരു റിപ്പോർട്ട്, സമിതിയുടെ റിപ്പോർട്ട് ലഭിച്ച തീയതി മുതൽ മൂന്നു മാസങ്ങൾക്കകം സർക്കാരിന് നൽകേണ്ടതുമാണ്.
(4)സംസ്ഥാനതല സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതിന്മേൽ, നെൽവയൽ രൂപാന്തരപ്പെടുത്തുന്ന തിന് അനുവാദം നൽകിക്കൊണ്ട് സർക്കാർ പുറപ്പെടുവിക്കുന്ന ഓരോ ഉത്തരവിലും, അനുമതി നൽകിയിട്ടുള്ള ഭൂമിയുടെ സർവ്വേ നമ്പരും, ഓരോ സർവ്വേ നമ്പരിലുമുള്ള ഭൂമിയുടെ വിസ്തീർണ്ണവും, അപേക്ഷകൻ ജലസംരക്ഷണ നടപടികൾ സ്വീകരിക്കേണ്ടഭൂമിയുടെ സർവ്വേ നമ്പരും അതിന്റെ വിസ് തീർണ്ണവും വ്യക്തമായി സൂചിപ്പിക്കേണ്ടതും മേൽപ്പറഞ്ഞ വിശദാംശങ്ങൾ സൂചിപ്പിച്ചുകൊണ്ടുള്ള അപ്രകാരമുള്ള ഭൂമിയുടെ ഒരു സ്കെച്ച് ഉത്തരവിനോടൊപ്പം ഉണ്ടായിരിക്കേണ്ടതുമാണ്

9. ജില്ലാതല അധികൃതസമിതിയുടെ രുപീകരണം.-(1) 3-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും നെൽവയലിന്റെ ഉടമസ്ഥന് താമസിക്കുന്നതിന് വീടു വയ്ക്കുന്നതിനുവേണ്ടി നെൽവയൽ രൂപാന്തരപ്പെടുത്തുന്നതിനുള്ള അപേക്ഷ പരിഗണിക്കുന്നതിനും യുക്തമായ തീരുമാനം കൈക്കൊള്ളുന്നതിനുംവേണ്ടി കളക്ടർ ഓരോ ജില്ലയിലും, ജില്ലാതല അധികൃതസമിതി രൂപീകരിക്കേണ്ടതാണ്. എന്നാൽ, വീട് വയ്ക്കുന്നതിന്, അതതു സംഗതിപോലെ, പഞ്ചായത്തിൽ 4.04 ആർ വിസ്തൃതിയിലും മുനിസിപ്പാലിറ്റി / കോർപ്പറേഷനിൽ 2.02 ആർ വിസ്തൃതിയിലും കൂടുതൽ നെൽവയൽ നികത്തുന്നതിന് അനുവാദം നൽകിക്കൊണ്ടുള്ള യാതൊരു തീരുമാനവും ജില്ലാതല അധികൃതസമിതി എടുക്കുവാൻ പാടുള്ളതല്ല.

(2) ജില്ലാതല അധികൃതസമിതി റവന്യൂ ഡിവിഷണൽ ആഫീസർ, പ്രിൻസിപ്പൽ കൃഷി ആഫീസർ, കളക്ടർ നാമനിർദ്ദേശം ചെയ്യുന്ന മുന്ന് നെൽക്കർഷകർ എന്നിവർ അടങ്ങിയതായിരിക്കുന്നതും റവന്യൂ ഡിവിഷണൽ ആഫീസർ അതിന്റെ അദ്ധ്യക്ഷനും പ്രിൻസിപ്പൽ കൃഷി ആഫീസർ കൺവീനറും ആയിരിക്കുന്നതുമാണ്. എന്നാൽ, ഏതെങ്കിലും ജില്ലയിൽ ഒന്നിൽക്കൂടുതൽ റവന്യൂ ഡിവിഷണൽ ആഫീസർമാരുള്ള പക്ഷം അവരിൽ ഒരാളെ ജില്ലാതല അധികൃതസമിതിയിലേക്ക് കളക്ടർ നാമനിർദ്ദേശം ചെയ്യേണ്ടതാണ്.
(3) നാമനിർദ്ദേശം ചെയ്യപ്പെടുന്ന അംഗങ്ങളുടെ കാലാവധി അവർ ഉദ്യോഗത്തിൽ പ്രവേശിക്കുന്ന തീയതി മുതൽ മൂന്നു വർഷമായിരിക്കുന്നതാണ്. എന്നാൽ, കാലാവധി തീർന്നശേഷവും അടുത്തുവരേണ്ട അംഗങ്ങളെ നാമനിർദ്ദേശം ചെയ്യപ്പെടുന്നതുവരെ അവർക്ക് ഉദ്യോഗത്തിൽ തുടരാവുന്നതാണ്.
(4) നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് സ്വന്തം കൈപ്പടയിലെഴുതിയ കത്ത് ജില്ലാ കളക്ടർക്ക് നൽകിക്കൊണ്ട് എപ്പോൾ വെണമെങ്കിലും സമിതിയിൽനിന്ന് രാജിവയ്ക്കാവുന്നതാണ്.
(5) ജില്ലാതല അധികൃതസമിതി, ലഭ്യമാകുന്ന ശുപാർശകളിൻമേൽ, ഒരു മാസത്തിനകം തീരുമാനം എടുക്കേണ്ടതാണ്.
(6) ജില്ലാതല അധികൃതസമിതിയുടെ തീരുമാനംമൂലം സങ്കടം അനുഭവിക്കുന്ന ഏതൊരാൾക്കും തീരുമാനം കൈപ്പറ്റി മുപ്പതുദിവസത്തിനകം കളക്ടർക്ക്, നിർണ്ണയിക്കപ്പെടുന്ന രീതിയിൽ അപ്പീൽ നല്കാവുന്നതാണ്.
(7) അപ്പീൽ ലഭിച്ച ഒരു മാസത്തിനകം കളക്ടർ അതിൻമേൽ തീരുമാനം കൈക്കൊളേള്ളണ്ടതും കളക്ടറുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
(8) (1)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും പ്രാദേശികതല നിരീക്ഷണ സമിതി.-
(i) അപ്രകാരമുള്ള രൂപാന്തരപ്പെടുത്തൽ, പാരിസ്ഥിതികവ്യവസ്ഥയേയും ചേർന്നു കിടക്കുന്ന നെൽവയലിലെ കൃഷിയേയും പ്രതികൂലമായി ബാധിക്കുകയില്ലെന്നും;
(ii) നെൽ വയലിന്റെ ഉടമസ്ഥനോ അയാളുടെ കുടുംബത്തിനോ ഈ ആവശ്യത്തിനു പറ്റിയ സ്ഥലം പകരം ആ ജില്ലയിൽ സ്വന്തമായി ഇല്ലെന്നും;
(iii) കെട്ടിടം നിർമ്മിക്കുന്നത് അയാളുടെ സ്വന്തം ആവശ്യത്തിന് വേണ്ടിയാണെന്നും;
(iv) പ്രസ്തുത നെൽവയൽ, മറ്റു നെൽവയലുകളാൽ ചുറ്റപ്പെട്ട് സ്ഥിതിചെയ്യുന്നതല്ലെന്നും; ശുപാർശ ചെയ്താൽ അല്ലാതെ അപ്രകാരമുള്ള യാതൊരു അപേക്ഷയും ജില്ലാതല അധികൃത സമിതി പരിഗണിക്കുവാൻ പാടുള്ളതല്ല.
(9) (5)-ആo ഉപവകുപ്പ് പ്രകാരം ജില്ലാതല അധികൃത സമിതിയോ (7) -ആം ഉപവകുപ്പ് പ്രകാരം ജില്ലാ കളക്ടറോ പുറപ്പെടുവിക്കുന്ന ഉത്തരവിൽ, അനുമതി നൽകപ്പെട്ട ഭൂമിയുടെ സർവ്വേ നമ്പരും, ഓരോ സർവ്വേ നമ്പരിലുമുള്ള ഭൂമിയുടെ വിസ്തീർണ്ണവും വ്യക്തമായി സൂചിപ്പിക്കേണ്ടതും അപ്രകാരമുള്ള ഭൂമിയുടെ മേൽപ്പറഞ്ഞ വിശദാംശങ്ങൾ സൂചിപ്പിച്ചുകൊണ്ടുള്ള ഒരു സ്കെച്ച് ഉത്തരവിനോടൊപ്പം ഉണ്ടായിരിക്കേണ്ടതുമാണ്.

10. ഒഴിവാക്കിക്കൊടുക്കുന്നതിന് സർക്കാരിനുള്ള അധികാരം.- (1) 3-ആം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, :സർക്കാരിന് അപ്രകാരമുള്ള പരിവർത്തനപ്പെടുത്തലോ രൂപാന്തരപ്പെടുത്തലോ, പൊതു ആവശ്യത്തിന് അത്യന്താപേക്ഷിതമാണെങ്കിൽ മാതം, ഈ ആക്റ്റിലെ വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കിക്കൊടുക്കാവുന്നതും, അത് ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യേണ്ടതുമാണ്.

(2)സർക്കാരിന്, സംസ്ഥാനതല സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചതിനുശേഷം, അപ്രകാരമുള്ള പരിവർത്തനപ്പെടുത്തലോ രൂപാന്തരപ്പെടുത്തലോ ചേർന്നുകിടക്കുന്ന നെൽവയലിലെ നെൽക്യഷി, ഏതെങ്കിലും ഉണ്ടെങ്കിൽ, അതിനെയോ അതിലേക്കുള്ള സുഗമമായ നീരൊഴുക്കിനെയോ പ്രതികൂലമായി ബാധിക്കുകയില്ല എന്ന് അഭിപ്രായമുള്ളപക്ഷം, അപ്രകാരമുള്ള ഒഴിവാക്കൽ അനുവദിക്കാവുന്നതാണ്.
എന്നാൽ, ഒഴിവാക്കൽ അനുവദിക്കപ്പെട്ട ഭൂമിയിൽ ആവശ്യമായ അനുയോജ്യ ജലസംരക്ഷണ നടപടികൾ അപേക്ഷകൻ സ്വീകരിച്ചിട്ടുണ്ട് എന്ന് സർക്കാർ ഉറപ്പുവരുത്തേണ്ടതാണ്;
എന്നുമാത്രമല്ല, ഒഴിവാക്കൽ അനുവദിക്കപ്പെട്ട ഭൂമിയുടെ വിസ്തീർണ്ണം 20.2 ആറിൽ അധികമാണെങ്കിൽ, അപ്രകാരമുള്ള ഭൂമിയുടെ പത്ത് ശതമാനം ജലസംരക്ഷണ നടപടികൾക്കായി നീക്കിവയ്ക്കേണ്ടതാണ്.
(3)ഒഴിവാക്കൽ അനുവദിക്കപ്പെട്ട ഭൂമിയുടെ സർവ്വേ നമ്പരും ഓരോ സർവ്വേ നമ്പരിലുമുള്ള ഭൂമിയുടെ വിസ്തീർണ്ണവും, അപേക്ഷകൻ ജലസംരക്ഷണ നടപടികൾ സ്വീകരിക്കേണ്ട ഭൂമിയുടെ സർവ്വേ നമ്പരും വിസ്തീർണ്ണവും, സർക്കാരിന്റെ തീരുമാനത്തിൽ വ്യക്തമായി സൂചിപ്പിക്കേണ്ടതും, മേൽപ്പറഞ്ഞ വിശദാംശങ്ങൾ സൂചിപ്പിച്ചുകൊണ്ട് അപ്രകാരമുള്ള ഭൂമിയുടെ ഒരു സ്കെച്ച് ഉത്തരവിനോടൊപ്പം ഉണ്ടായിരിക്കേണ്ടതുമാണ്.
(4)സർക്കാരിന്, 8-ആം വകുപ്പ്, (3)-ആo ഉപവകുപ്പിൽ വ്യക്തമാക്കിയ സമയപരിധിക്കകം സംസ്ഥാനതല സമിതിയിൽ നിന്നും റിപ്പോർട്ട് ലഭിക്കാത്തപക്ഷം, നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള മറ്റ് അധികാര സ്ഥാനത്തുനിന്നും റിപ്പോർട്ട് ആവശ്യപ്പെടാവുന്നതും, ഒഴിവാക്കൽ അനുവദിച്ചുകൊണ്ടോ നിരസിച്ചുകൊണ്ടോ രേഖാമൂലം ഒരു ഉത്തരവ് പുറപ്പെടുവിക്കാവുന്നതുമാണ്.
(5)ഒഴിവാക്കൽ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ള ഉപാധികൾ അപേക്ഷകൻ പൂർണ്ണമായോ ഭാഗികമായോ പാലിച്ചിട്ടില്ലാത്തപക്ഷം, സർക്കാരിന്, ഈ വകുപ്പുപ്രകാരമുള്ള ഏതൊരു ഉത്തരവും, സ്വമേധയായോ അല്ലെങ്കിൽ സങ്കടമനുഭവിക്കുന്ന ഏതെങ്കിലും കക്ഷിയുടെ അപേക്ഷയിന്മേലോ, റദ്ദാക്കാവുന്നതും പ്രസ്തുത ഭൂമി 13-ആം വകുപ്പ് പ്രകാരം പൂർവ്വസ്ഥിതിയിലാക്കുന്നതിന് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകാവുന്നതും ജില്ലാ കളക്ടർ നിർണ്ണയിക്കപ്പെടാവുന്ന നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് അപ്രകാരം ചെയ്യുന്നതിന് ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്.
(6) (5)-ആം ഉപവകുപ്പ് പ്രകാരമുള്ള യാതൊരു റദ്ദാക്കൽ ഉത്തരവും ഈ വിഷയത്തിൽ അപേക്ഷകന് പറയുവാനുള്ളത് പറയുവാൻ ഒരവസരം നൽകാതെ സർക്കാർ പുറപ്പെടുവിക്കുവാൻ പാടുള്ളതല്ല.

11. തണ്ണീർത്തടങ്ങൾ രൂപാന്തരപ്പെടുത്തുന്നതിനുള്ള വിലക്ക്- ഈ ആക്റ്റിന്റെ പ്രാരംഭ തീയതിയിലും അന്നുമുതൽക്കും :സംസ്ഥാനത്തെ തണ്ണീർത്തടങ്ങൾ അതേപോലെ കാത്തുസൂക്ഷി ക്കേണ്ടതും അപ്രകാരമുള്ള തണ്ണീർത്തടങ്ങൾ രൂപാന്തരപ്പെടുത്തുന്നതിനും അവയിൽ നിന്നും മണൽ നീക്കം ചെയ്യുന്നതിനും പൂർണ്ണനിരോധനം ഉണ്ടായിരിക്കുന്നതുമാണ്.

എന്നാൽ, ഈ വകുപ്പിൽ പറയുന്ന യാതൊന്നുംതന്നെ പ്രസ്തുത തണ്ണീർത്തടത്തിന്റെ പരിസ്ഥിതിഘടന നിലനിർത്തുന്നതിനുവേണ്ടി എക്കലും ചെളിയും നീക്കം ചെയ്യുന്നതിന് ബാധകമാകുന്നതല്ല.

12. അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ നിയമനവും അവരുടെ അധികാരങ്ങളും.-

(1) സർക്കാരിന് ഔദ്യോഗ ഗസറ്റിലെ വിജ്ഞാപനം വഴി റവന്യൂ വില്ലേജ് ഓഫീസറുടെ പദവിയിൽ താഴെയല്ലാത്തതായ, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്മാരായി നിയമിക്കാവുന്നതും ഈ ആക്റ്റ്പ്രകാരം അവരുടെ അധികാരങ്ങൾ വിനിയോഗിക്കാവുന്ന പ്രദേശം നിശ്ചയിച്ച് നൽകേണ്ടതുമാണ്.
(2) അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്, ഈ ആക്റ്റിലെ ഏതെങ്കിലും വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനോ അല്ലെങ്കിൽ ഈ ആക്റ്റൂപ്രകാരമുള്ള ഏതെങ്കിലും കുറ്റം ചെയ്യുന്നത് തടയുന്നതിനോ വേണ്ടി,-
(എ) ഈ ആക്റ്റ്പ്രകാരം ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റത്തിൻമേൽ പരിശോധനയോ അന്വേഷണമോ നടത്തുന്നതിന് ആവശ്യമെന്ന് അദ്ദേഹം കരുതുന്ന പ്രകാരമുള്ള സന്നാഹത്തോടെ, അതുമായി ബന്ധപ്പെട്ട ഏതു പരിസരത്തും അല്ലെങ്കിൽ ഏതു സ്ഥലത്തും പ്രവേശിക്കാവുന്നതും,
(ബി) ഈ ആക്റ്റിലെ 3-ാം വകുപ്പിനോ 11-ാം വകുപ്പിനോ വിരുദ്ധമായ ഏതൊരു പ്രവർത്തനവും നിർത്തിവയ്ക്കാൻ ഏതൊരു വ്യക്തിയോടും ആവശ്യപ്പെടാവുന്നതും;
(സി)ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഉപയോഗിച്ചതോ ഉപയോഗിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും യാനമോ വാഹനമോ, മറ്റ് വാഹനസൗകര്യങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും ഉപകരണങ്ങളോ പിടിച്ചെടുക്കാവുന്നതും അല്ലെങ്കിൽ ഈ ആക്ടിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി, നെൽവയലിൽനിന്നോ തണ്ണീർത്തടത്തിൽ നിന്നോ നീക്കം ചെയ്യപ്പെട്ട കളിമണ്ണോമണലോ മണ്ണാ, ഇവയിൽ ഏതെങ്കിലുമോ എല്ലാമോ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇഷ്ടിക, ടൈൽ മുതലായവയോ അല്ലെങ്കിൽ നെൽവയലോ തണ്ണീർത്തടമോ നികത്തുവാൻ ഉപയോഗിക്കുന്ന കളിമണ്ണോമണലോ മണ്ണോ പിടിച്ചെടുക്കാവുന്നതും അവ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിനായി ജില്ലാ കളക്ടർക്ക് ഒരു റിപ്പോർട്ട് അയക്കേണ്ടതുമാണ്.
(ഡി) അദ്ദേഹം ആവശ്യമാണെന്ന് കരുതുന്ന പ്രകാരമുള്ള വിവരം നല്കാൻ ഏതൊരു വ്യക്തിയോടും ആവശ്യപ്പെടാവുന്നതും;
(ഇ) ഫോട്ടോഗ്രാഫുകൾ എടുക്കുകയോ, വസ്തുവിവരപ്പട്ടിക തയ്യാറാക്കുകയോ, കുറ്റം ചെയ്തു എന്നത് സംബന്ധിച്ച തെളിവ് ശേഖരണാർത്ഥം, ആവശ്യമായ മറ്റു കാര്യങ്ങളോ ചെയ്യാവുന്നതും പ്രതിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിനായി അധികാരിതയുള്ള കോടതിക്ക് ഒരു റിപ്പോർട്ട് നൽകേണ്ടതുമാണ്.
(3) ഈ വകുപ്പുപ്രകാരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് ഏതൊരു വ്യക്തിയോടും ഏതെങ്കിലും രേഖയോ സാധനമോ ഏതെങ്കിലും വിവരമോ ആവശ്യപ്പെട്ടാൽ അത്തരം ആൾ, 1860-ലെ ഇൻഡ്യൻ ശിക്ഷാനിയമസംഹിതയിലെ (1860-ലെ 45-ാം കേന്ദ്ര ആക്റ്റ്) 175-ഉം 176-ഉം വകുപ്പുകളുടെ അർത്ഥവ്യാപ്തിക്കുള്ളിൽ അങ്ങനെ ചെയ്യാൻ നിയമപരമായി ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.
(4) ഈ വകുപ്പുപ്രകാരം അധികാരപ്പെടുത്തിയ ഏതൊരു ഉദ്യോഗസ്ഥനും ഇൻഡ്യൻ ശിക്ഷാനിയമസംഹിതയിലെ (1860-ലെ 45-ാം കേന്ദ്ര ആക്റ്റ്) 21-ാം വകുപ്പിന്റെ അർത്ഥവ്യാപ്തിക്കുള്ളിൽ വരുന്ന ഒരു പബ്ലിക് സർവന്റ് ആയി കണക്കാക്കപ്പെടുന്നതാണ്.
(5) (1)-ാം ഉപവകുപ്പുപ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ ഈ ആക്റ്റിലെ ലംഘനം സംബന്ധിച്ച് തനിക്ക് ലഭിച്ചിട്ടുള്ള റിപ്പോർട്ടിൻമേൽ മേൽനടപടികൾ കൈക്കൊള്ളുന്നതിൽ വീഴ്ചവരുത്തിയാൽ അയാൾ 23-ാം വകുപ്പുപ്രകാരം ശിക്ഷാർഹമായ ഒരു കുറ്റം ചെയ്തതായി കണക്കാക്കപ്പെടുന്നതാണ്.

13. ജില്ലാ കളക്ടറുടെ അധികാരം.-

(1) ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ജില്ലാകളക്ടർക്ക്, ഈ ആക്റ്റ് പ്രകാരം എടുത്ത പ്രോസിക്യൂഷൻ നടപടിക്ക് ഭംഗംവരാതെ, ഈ ആക്റ്റിലെ വ്യവസ്ഥകൾ ലംഘിച്ചു കൊണ്ട് രൂപാന്തരപ്പെടുത്തിയ (ഏതെങ്കിലും നെൽവയലോ തണ്ണീർത്തടമോ) പൂർവ്വ അവസ്ഥയിൽ കൊണ്ടുവരുന്നതിലേക്കായി, അദ്ദേഹത്തിന് ഉചിതമെന്നു തോന്നുന്ന പ്രകാരമുള്ള നടപടി കൈക്കൊള്ളാവുന്നതും, ഇതിലേക്കായി ചെലവഴിക്കേണ്ടിവന്ന തുക, അതതു സംഗതിപോലെ, പ്രസ്തുത നെൽവയലിന്റെയോ തണ്ണീർത്തടത്തിന്റെയോ അനുഭവക്കാരനിൽ നിന്നോ അധിവാസിയിൽ നിന്നോ, അയാൾക്ക് പറയുവാനുള്ളത് പറയുവാൻ ന്യായമായ അവസരം നൽകിയശേഷം, ഈടാക്കാവുന്നതുമാണ്.
(2)നെൽവയലോ തണ്ണീർത്തടമോ പൂർവ്വസ്ഥിതിയിലാക്കുന്നതിനു വേണ്ടിയുള്ള തീരുമാനമെടുക്കുന്നിടത്ത്, ജില്ലാകളക്ടർക്ക്, അപ്രകാരം പൂർവ്വസ്ഥിതിയിലാക്കുന്ന പ്രക്രിയയിൽ, നെൽവയലിൽ നിന്നോ തണ്ണീർത്തടത്തിൽ നിന്നോ നീക്കം ചെയ്യപ്പെട്ട കളിമണ്ണ്, മണൽ, മണ്ണ് മുതലായവ കയ്യൊഴിക്കുന്നതിനും ഇവയിൽ ഏതെങ്കിലുമോ എല്ലാമോ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇഷ്ടിക, ടൈൽ മുതലായവ കൈയ്യൊഴിക്കുന്നതിനും നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള ഏതൊരു നടപടിയും സ്വീകരിക്കാവുന്നതും, അപ്രകാരം ലഭിക്കുന്ന തുക ഫണ്ടിലേക്ക് അടപ്പിക്കേണ്ടതുമാണ്.

14. തദ്ദേശസ്ഥാപനം ലൈസൻസ് നിഷേധിക്കണമെന്ന്-

1994-ലെ കേരള പഞ്ചായത്തരാജ് ആക്റ്റിലും (1994-ലെ 13) 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലും (1994-ലെ 20) എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി പരിവർത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്തിട്ടുള്ള ഏതെങ്കിലും നെൽവയലിലോ തണ്ണീർത്തടത്തിലോ ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി സ്വഭാവവ്യതിയാനം വരുത്തിയിട്ടുള്ള വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയിലോ ഏതെങ്കിലും പ്രവൃത്തിയോ നിർമ്മാണമോ ചെയ്യുന്നതിനുള്ള യാതൊരു ലൈസൻസും യാതൊരു തദ്ദേശസ്ഥാപനവും നൽകുവാൻ പാടുള്ളതല്ല.

15. തരിശുന്നെൽവയൽ കൃഷി ചെയ്യാനുള്ള നിർദ്ദേശം.-

സമിതിക്ക്, കൃഷിയിറക്കാതെ തരിശിട്ടിട്ടുള്ള ഏതെങ്കിലും നെൽവയലിന്റെ അനുഭവക്കാരനോട് അയാൾ നേരിട്ടോ, അയാളുടെ ഇഷ്ടാനുസരണം മറ്റേതെങ്കിലും ആൾ മുഖേനയോ, നെല്ലോ, ഈ ആക്ടിലെ വ്യവസ്ഥകൾ പ്രകാരമുള്ള മറ്റേതെങ്കിലും ഇടക്കാലവിളയോ, കൃഷിചെയ്യാൻ നിർദ്ദേശിക്കാവുന്നതാണ്.

16. തരിശു നെൽവയൽ കൃഷി ചെയ്യിക്കൽ.-

(1) 15-ാം വകുപ്പുപ്രകാരം നല്കിയ നിർദ്ദേശം നടപ്പാക്കാൻ നെൽവയലിന്റെ അനുഭവക്കാരന് കഴിയാത്തത്, പ്രായോഗിക ബുദ്ധിമുട്ടുകൾ കൊണ്ടാണെന്ന്, അയാൾ നല്കിയ മറുപടിയിൽനിന്നും സമിതിക്ക് ബോദ്ധ്യമാകുന്നപക്ഷം, സമിതിക്ക് അയാളോട് പ്രസ്തുത നെൽവയൽ പഞ്ചായത്തു മുഖേന കൃഷി ചെയ്യിക്കുന്നതിനുള്ള അനുമതി രേഖാമൂലം ആവശ്യപ്പെടാവുന്നതാണ്.
(2) (1)-)o ഉപവകുപ്പ് പ്രകാരം ഒരു കത്ത് ലഭിക്കുന്നതിന്മേൽ, അപ്രകാരമുള്ള കത്ത് ലഭിച്ച തീയതി മുതൽ പതിനഞ്ച് ദിവസങ്ങൾക്കകം, നെൽവയലിന്റെ് അനുഭവക്കാരൻ അനുമതി നൽകിക്കൊണ്ടോ അത് നിരസിച്ചുകൊണ്ടോ, രേഖാമൂലം മറുപടി നൽകേണ്ടതാണ്.
(3) നെൽവയലിന്റെ അനുഭവക്കാരൻ പ്രസ്തുത നെൽവയൽ കൃഷി ചെയ്യിക്കുന്നതിന് അനുമതി നല്കുന്ന പക്ഷം, സമിതിക്ക് നിർണ്ണയിക്കപ്പെട്ട വ്യവസ്ഥകൾക്കു വിധേയമായി, അപ്രകാരമുള്ള ഫാറത്തിൽ പഞ്ചായത്തും നെൽവയലിന്റെ അനുഭവക്കാരനുമായി ഒരു കരാർ ഒപ്പിടുവിച്ചശേഷം, പ്രസ്തുത നെൽവയൽ കൃഷി ചെയ്യുന്നതിനോ കൃഷി ചെയ്യിപ്പിക്കുന്നതിനോ വേണ്ടി ഒരു പ്രാവശ്യം രണ്ടു വർഷത്തിൽ കവിയാതെയുള്ള ഒരു കാലയളവിലേക്ക് പഞ്ചായത്തിനെ ഏൽപ്പിക്കാവുന്നതാണ്.
(3എ)നെൽവയലിന്റെത അനുഭവക്കാരൻ, 15-)o വകുപ്പ് പ്രകാരമുള്ളനിർദ്ദേശത്തിനോ (1)-)o ഉപവകുപ്പ് പ്രകാരം ആവശ്യപ്പെട്ടതിനോ അനുമതിയോ മറുപടിയോ നൽകാത്തപക്ഷം, സമിതിക്ക്, നെൽവയലിന്റെന അനുഭവക്കാരനോട്, നെൽവയലിൽ സ്വയം കൃഷിചെയ്യുന്നതിനോ അല്ലെങ്കിൽ തന്റെ ഇഷ്ടാനുസരണം മറ്റ് ഏതെങ്കിലും ആൾ മുഖേന കൃഷി ചെയ്യിപ്പിക്കുന്നതിനോ, അല്ലെങ്കിൽ ബന്ധപ്പെട്ട പഞ്ചായത്ത് മുനിസിപ്പാലിറ്റി/കോർപ്പറേഷൻ മുഖേന, പ്രസ്തുത നെൽവയൽ കൃഷിചെയ്യിപ്പിക്കുന്നതിനുള്ള അനുമതി നൽകുന്നതിനോ വീണ്ടും ആവശ്യപ്പെടാവുന്നതാണ്.
(3ബി)(3എ) ഉപവകുപ്പുപ്രകാരമുള്ള ഒരു കത്ത് ലഭിക്കുന്നതിന്മേൽ, നെൽവയലിന്റെ അനുഭവക്കാരൻ, അനുമതി നൽകിക്കൊണ്ടോ നിരസിച്ചുകൊണ്ടോ ഉള്ള, രേഖാമൂലമുള്ള ഒരു മറുപടി, അപ്രകാരമുള്ള കത്ത് ലഭിച്ച് തീയതി മുതൽ പതിനഞ്ച് ദിവസങ്ങൾക്കകം നൽകേണ്ടതാണ്.
(3സി)നെൽവയലിന്റെ അനുഭവക്കാരൻ (3ബി) ഉപവകുപ്പിൽ വ്യക്തമാക്കിയിട്ടുള്ള കാലയളവിനുള്ളിൽ ഒരു മറുപടി നൽകാത്തിടത്ത്, നെൽവയലിന്റെ അനുഭവക്കാരൻ, അനുമതി നൽകിയതായി കരുതപ്പെടുന്നതും (3ജി)ഉപവകുപ്പിൻകീഴിൽ സമിതി, നടപടികൾ സ്വീകരിക്കേണ്ടതുമാണ്.
(3ഡി) നെൽവയലിന്റെ അനുഭവക്കാരൻ അനുമതി നൽകുന്ന പക്ഷം, സമിതിക്ക്, (3)-)o ഉപവകുപ്പിൽ വ്യവസ്ഥ ചെയ്തുപ്രകാരം നടപടികൾ - സ്വീകരിക്കാവുന്നതാണ്.
(3ഇ) നെൽവയലിന്റെ അനുഭവക്കാരൻ അനുമതി നിരസിക്കുന്ന പക്ഷം, സമിതി, റവന്യൂ ഡിവിഷണൽ ഓഫീസർക്ക് വിഷയം റഫർ ചെയ്യേണ്ടതാണ്.
(3എഫ്) റവന്യൂ ഡിവിഷണൽ ഓഫീസർ, അപ്രകാരം റഫർ ചെയ്ത് ലഭിക്കുന്നതിൻമേൽ, ബന്ധപ്പെട്ട കക്ഷികളെ കേൾക്കേണ്ടതും, മുപ്പത് ദിവസങ്ങൾക്കുള്ളിൽ വിഷയം തീർപ്പാക്കേണ്ടതും, അപ്രകാരം വിഷയം തീരുമാനിക്കുമ്പോൾ, റവന്യൂ ഡിവിഷണൽ ഓഫീസർ, അപ്രകാരമുള്ള നെൽവയലിൽ കൃഷി ചെയ്യുന്നത്, ചേർന്ന് കിടക്കുന്ന നെൽവയലിൽ കൃഷി ചെയ്യുന്നതിനോ അല്ലെങ്കിൽ സംസ്ഥാനത്ത് നെൽക്കഷി വ്യാപിപ്പിക്കുന്നതിനോ അല്ലെങ്കിൽ അപ്രകാരമുള്ള മറ്റ് കാരണങ്ങളാലോ, ഒഴിച്ചുകൂടാനാവാത്തതാണോ എന്നത് പരിഗണിക്കേണ്ടതും അപ്രകാരമുള്ള തീരുമാനം അന്തിമ മായിരിക്കുന്നതുമാണ്.
(3ജി)റവന്യൂ ഡിവിഷണൽ ഓഫീസർ, (3 എഫ്) ഉപവകുപ്പു പ്രകാരം അനുമതി നൽകുന്ന പക്ഷം, അല്ലെങ്കിൽ (3 സി) ഉപവകുപ്പു പ്രകാരമുള്ള കൽപിത അനുമതിയുടെ സംഗതിയിൽ, സമിതിക്ക്, അതതു സംഗതിപോലെ, പഞ്ചായത്ത് മുനിസിപ്പാലിറ്റി/കോർപ്പറേഷനെ രേഖാമൂലം അറിയിക്കാവുന്നതും, പഞ്ചായത്ത് മുനിസിപ്പാലിറ്റി/കോർപ്പറേഷന്, ലേലം വഴിയോ മറ്റുവിധത്തിലോ, പ്രസ്തുത നെൽവയൽ കൃഷി ചെയ്യുന്നതിനുള്ള അവകാശം, ഉത്തരവ് വഴി, ഒരു പ്രാവശ്യം പരമാവധി രണ്ട് വർഷക്കാല യളവിലേക്ക് ഏൽപ്പിച്ചു കൊടുക്കാവുന്നതും (4-)o ഉപവകുപ്പ് പ്രകാരം അപ്രകാരം കൃഷി ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ നടത്താവുന്നതുമാണ്.
എന്നാൽ, (3ജി) ഉപവകുപ്പ് പ്രകാരം അപ്രകാരം കൃഷിചെയ്യുവാൻ ഉത്തരവാകുന്നിടത്ത്, അപ്രകാരമുള്ള നെൽക്കൃഷിയിൽ നിന്നും ലഭിക്കുന്ന തുക, ഭൂമിയിൻമേലുള്ള നികുതി കുടിശ്ശികയിലേക്കും സർക്കാരിന് കിട്ടേണ്ട മറ്റു തുക ഏതെങ്കിലുമുണ്ടെങ്കിൽ, അതിലേക്കും, നെൽക്യഷി ചെയ്യുന്നതിന് ഉണ്ടായ ചെലവിലേക്കും ആദ്യം തട്ടിക്കിഴിക്കേണ്ടതും, ശേഷിക്കുന്ന തുകയിലെ എഴുപത്തിയഞ്ച് ശതമാനം തുക, (4)-)o ഉപവകുപ്പ് പ്രകാരം നെൽക്കൃഷി ചെയ്യുവാൻ ഏൽപ്പിച്ചുകൊടുത്ത ഏജൻസിക്ക് നീക്കിവെക്കേണ്ടതും ശേഷിക്കുന്ന തുക, നെൽവയലിന്റെ അനുഭവക്കാരന് നൽകേണ്ടതുമാണ്.
എന്നുമാത്രമല്ല, നെൽക്കഷി സംബന്ധിച്ച് ബന്ധപ്പെട്ട കക്ഷികളിൽ ആര്ക്കെൻങ്കിലും നൽകേണ്ട തായ തുകയോ അല്ലെങ്കിൽ അപ്രകാരമുള്ള മറ്റ് ഏതെങ്കിലും കാര്യമോ സംബന്ധിച്ച് ഏതെങ്കിലും തർക്കമുണ്ടാകുന്നപക്ഷം, അധികാരിതയുള്ള സിവിൽ കോടതി ആയത് സമ്മറിയായി ന്യായനിർണ്ണയം നടത്തേണ്ടതും, നെൽക്ക്യഷിയുടെ അനുഭവക്കാരൻ അയാളുടെ വിഹിതം സ്വീകരിക്കാത്ത പക്ഷം, നെൽക്ക്യഷിയുടെ അനുഭവക്കാരനോ അല്ലെങ്കിൽ അയാളുടെ നിയമപരമായ അവകാശികളോ അവകാശവാദം ഉന്നയിക്കുന്നതുവരെ, പഞ്ചായത്തിന്റെ / മുനിസിപ്പാലിറ്റിയുടെ / കോർപ്പറേഷന്റെു സെക്രട്ടറി സൂക്ഷിച്ചുവരുന്ന സർക്കാർ അക്കൗണ്ടിൽ, അപ്രകാരമുള്ള വിഹിതം നിക്ഷേപിക്കേണ്ടതുമാണ്.
(3എച്ച്)അതതുസംഗതിപോലെ, നെൽവയലിന്റെ അനുഭവക്കാരനോ അയാളുടെ നിയമപരമായ അവകാശികളോ അവകാശവാദം ഉന്നയിക്കുമ്പോൾ, പഞ്ചായത്തിന്റെ/മുനിസിപ്പാലിറ്റിയുടെ/ കോർപ്പറേഷന്റെ സെക്രട്ടറി, സിവിൽ കോടതിയുടെ വിധിന്യായത്തിനനുസൃതമായി, പണം നൽകേണ്ടതാണ്.
(3ഐ)നെൽവയലിന്റെ അനുഭവക്കാരൻ, ഏതെങ്കിലും ഏജൻസിയെ കൃഷി ചെയ്യുന്നതിനുള്ള അവകാശം ഏൽപ്പിച്ചുകൊടുത്തതിനു ശേഷം, ഏതെങ്കിലും സമയത്ത് അയാളുടെ ഭൂമിയിൽ, നെൽക്യഷി ചെയ്യുവാൻ സന്നദ്ധത പ്രകടിപ്പിക്കുന്നപക്ഷം, നെൽക്കൃഷിയുമായി ബന്ധപ്പെട്ട് നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ, ഏതെങ്കിലും ഉണ്ടെങ്കിൽ, അത് പൂർത്തിയാക്കിയതിനുശേഷം, പ്രസ്തുത നെൽവയൽ, നെൽവയലിന്റെ അനുഭവക്കാരന്, തിരികെ നൽകി എന്ന് സമിതി ഉറപ്പുവരുത്തേണ്ടതാണ്.
എന്നാൽ, നെൽക്കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നാണ് അവസാനിച്ചതെന്നോ എന്ന് അവസാനിക്കുമെന്നോ സംബന്ധിച്ച്, എന്തെങ്കിലും തർക്കമുണ്ടാകുന്നപക്ഷം, സമിതി, കൃഷി ഓഫീസറിൽ നിന്നും ഒരു റിപ്പോർട്ട് വാങ്ങേണ്ടതും, അപ്രകാരമുള്ള നെൽക്കൃഷിയുമായി ബന്ധപ്പെട്ട(പവർത്തനങ്ങൾ അവസാനിക്കുന്ന തീയതി സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതും അപ്രകാരമുള്ള തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
(4) (3)-ആം ഉപവകുപ്പോ (3ഡി) ഉപവകുപ്പോ (3ജി) ഉപവകുപ്പോ പ്രകാരം, പഞ്ചായത്തിനെ / മുനിസിപ്പാലിറ്റിയെ / കോർപ്പറേഷനെ ഏൽപ്പിച്ചിട്ടുള്ളനെൽവയൽ, അത് നേരിട്ട് കൃഷി ചെയ്യുന്നില്ലെങ്കിൽ, ബാധകമാകുന്നിടത്ത്,(3)-ആoഉപവകുപ്പ് പ്രകാരം, ഒപ്പിട്ട് പൂർത്തീകരിച്ച ഉടമ്പടിയിലെ വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്തവിധം, പ്രസ്തുത നെൽവയൽ കൃഷിചെയ്യുന്നതിനുള്ള അവകാശം, ഒരു സമയം പരമാവധി രണ്ട് വർഷക്കാലയളവിലേക്ക്, ലേലം ചെയ്തോ, മറ്റുവിധത്തിലോ, ഏൽപ്പിച്ചുകൊടുക്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കാവുന്നതും അതിനുള്ള ക്രമീകരണം ചെയ്യാവുന്നതുമാണ്.
(5) (4-)o ഉപവകുപ്പ് പ്രകാരം, ലേലം വഴിയല്ലാതെ പ്രസ്തുത നെൽവയൽ കൃഷിചെയ്യുന്നതിനുള്ള അവകാശം ഏൽപ്പിച്ചുകൊടുക്കുമ്പോൾ താഴെപ്പറയുന്ന പ്രകാരം, ഏജൻസികളുടെ മുൻഗണനാക്രമം പാലിക്കേണ്ടതാണ്, അതായത്:
(i) പാടശേഖര സമിതികൾക്ക് അഥവാ സംയുക്തകർഷക സംഘങ്ങൾക്ക്;
(ii) സ്വയംസഹായ സംഘങ്ങൾക്ക്;
(iii) നെൽവയൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോർപ്പറേഷനിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകൾക്ക്;
എന്നാൽ, ഒരു ലേലം വഴി പ്രസ്തുത അവകാശം ഏൽപ്പിച്ചു കൊടുക്കുന്നിടത്ത്, മുകളിൽ വ്യക്തമാക്കിയ ഏജൻസികളിൽ ഏതിനും അപ്രകാരമുള്ള ലേലത്തിൽ പങ്കെടുക്കാവുന്നതാണ്
(6) (4)-ഉം (5)-ഉം ഉപവകുപ്പുകൾ പ്രകാരം പ്രസ്തുത നെൽവയൽ കൃഷിചെയ്യാൻ അവകാശം ഏൽപ്പിച്ചു കൊടുക്കപ്പെട്ട ഏജൻസി പ്രസ്തുത നെൽവയൽ തിരിച്ചേൽപ്പിക്കുമ്പോൾ, കൃഷിയോഗ്യമല്ലാത്ത രീതിയിൽ അതിന്റെ ഘടനയിൽ മാറ്റം വരുത്തുവാൻ പാടില്ലാത്തതും അത് പരിവർത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യാൻ പാടില്ലാത്തതുമാണ്.
(7) (4)-ആംഉപവകുപ്പ്പ്രകാരം,നെൽവയൽകൃഷിചെയ്യുന്നതിനുള്ള അവകാശം ഏൽപ്പിച്ചുകൊടുക്കപ്പെട്ട ഏജൻസി, പ്രസ്തുത നെൽവയൽ കൃഷിചെയ്യുന്നതിനുള്ള അനുമതി, നെൽവയലിന്റെ, അനുഭവക്കാരൻനൽകുമ്പോഴെല്ലാം, പ്രസ്തുത നെൽവയലിന്, കരാർ പ്രകാരമുള്ള പ്രതിഫലം, നെൽവയലിന്റെ അനുഭവക്കാരന് മുൻകൂറായി നൽകേണ്ടതും, ആ തുക കൃഷിചെയ്യുന്നതിനുവേണ്ടിവന്ന ചെലവിന്റെഅ ഭാഗമായിരിക്കുന്നതുമാണ്.
(8) ഈ വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ഈ വകുപ്പുപ്രകാരമുള്ള നോട്ടീസ് ലഭിക്കാതെ തന്നെ, നെൽവയലിന്റെ ഒരു ഉടമസ്ഥന്, തന്റെ നെൽവയൽ സ്വന്തമായി കൃഷി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, അയാൾ ആഗ്രഹിക്കുന്നപക്ഷം, പ്രസ്തുത നെൽവയൽ കൃഷി ചെയ്യുന്നതിനായി പഞ്ചായത്തിനെ ഏൽപ്പിച്ചു കൊടുക്കാൻ സമിതിയോട് ആവശ്യപ്പെടാവുന്നതാണ്.
(9)(4)-ആം ഉപവകുപ്പ് പ്രകാരം ഒരു ഏജൻസിക്ക്, പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ കൃഷിചെയ്യുവാൻ ഏൽപ്പിച്ചുകൊടുത്ത നെൽവയലിന്റെു അനുഭവക്കാരൻ, 1882-ലെ ഇന്ത്യൻ ഈസ്മെന്റ്ന ആക്ടിൽ (1882-ലെ V-)o കേന്ദ്ര ആക്റ്റ്) വിഭാവനം ചെയ്യുന്ന ഒരു ലൈസൻസർ ആയി കരുതപ്പെടുന്നതും, അപ്രകാരമുള്ള കൃഷി ഏൽപ്പിച്ചുകൊടുക്കപ്പെട്ട ഏജൻസി, ഒരു ലൈസൻസി ആയി കരുതപ്പെടുന്നതും, പ്രസ്തുത ആക്റ്റിലെ വ്യവസ്ഥകൾ, ആവശ്യമായ ഭേദഗതികളോടെ, നെൽവയലിന്റെ1 അനുഭവക്കാരനും കൃഷിചെയ്യാൻ ഏൽപ്പിച്ചുകൊടുക്കപ്പെട്ട ഏജൻസിയും തമ്മിലുള്ള തർക്കങ്ങൾക്ക് ബാധകമാകുന്നതുമാണ്:
എന്നാൽ, പഞ്ചായത്ത് /മുനിസിപ്പാലിറ്റി /കോർപ്പറേഷൻ, നെൽവയലിൽ കൃഷിചെയ്യുന്നതിനായി ക്രമീകരണംചെയ്ത കാലയളവിൽ, ലൈസൻസർ, ദാനം, വിൽപ്പന, പണയം അല്ലെങ്കിൽ മറ്റുവിധത്തിൽ, നെൽവയൽ കൈമാറ്റം ചെയ്യുന്നപക്ഷം, നെൽവയലിന്റെമ പുതിയ അനുഭവക്കാരൻ ലൈസൻസർ ആയി കരുതപ്പെടുന്നതാണ്.
(10)(4)-ആം ഉപവകുപ്പുപ്രകാരം, നെൽവയലിലെ കൃഷി ഏൽപ്പിക്കപ്പെട്ട,
(i)ഏജൻസിക്ക്, നെൽകൃഷി ചെയ്യുവാൻ ഏൽപ്പിക്കപ്പെട്ട കാലയളവിൽ, നെൽകൃഷി ചെയ്യുന്നതിന് പൂർണ്ണമായ അധികാരത്തിന് അർഹതയുണ്ടായിരിക്കുന്നതാണ്;
(ii)ഏജൻസിക്ക്,വിള ഇൻഷ്വറൻസ്, ദുരന്ത പ്രതികരണനിധിയിൽ നിന്നുള്ള ആശ്വാസസഹായം, കൃഷി ഏൽപ്പിച്ചു കൊടുക്കപ്പെട്ട കാലയളവിൽ, സംസ്ഥാന സർക്കാർ കർഷകർക്ക് നൽകിയിട്ടുള്ള മറ്റ് ഏതങ്കിലും ആനുകൂല്യങ്ങൾ, സൗകര്യങ്ങൾ എന്നിവ ലഭിക്കുന്നതിന് അർഹത ഉണ്ടായിരിക്കുന്നതാണ്;
(iii)ഏജൻസി, നെൽവയലിന് ഏതെങ്കിലും നാശനഷ്ടം വരുത്താൻ പാടില്ലാത്തതും, നാശനഷ്ടം, ഏതെങ്കിലും, വരുത്തിയിട്ടുണ്ടെങ്കിൽ നെൽവയലിന്റെ അനുഭവക്കാരന് ഏജൻസി ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്.
(iv)ഏജൻസി, നെൽകൃഷി ഏൽപ്പിക്കപ്പെട്ട കാലയളവിൽ, ഭൂമിയുടെ അതിരുകളോ സർവ്വേക്കല്ലുകളോ മാറ്റംവരുത്താൻ പാടുള്ളതല്ല;
(v)ഏജൻസി, നെൽവയലിൽ നിന്നും, മണലോ കളിമണ്ണോ മറ്റ് ഏതെങ്കിലും ധാതുക്കളോ ഖനനം ചെയ്യാൻ പാടുള്ളതല്ല;
(vi)ഏജൻസി, നെൽവയലിൽ, ഭൂവുടമസ്ഥന്റെമ രേഖാമൂലമുള്ള അനുമതികൂടാതെ സ്ഥിരം നിർമ്മാണങ്ങളോ എടുപ്പുകളോ നിർമ്മിക്കുവാൻ പാടുള്ളതല്ല:
എന്നാൽ, സ്ഥിരം കെട്ടിടങ്ങളോ എടുപ്പുകളോ നിർമ്മിക്കുവാൻ നൽകുന്ന അനുമതി, പ്രസ്തുത ലൈസൻസിനെ റദ്ദാക്കാൻ പാടില്ലാത്ത ഒന്നാക്കി മാറ്റുന്നതല്ല.
(11)നെൽക്കൃഷി ചെയ്യുവാനായി നെൽവയൽ, ഏജൻസിയെ ഏൽപ്പിച്ച കാലയളവ് അവസാനിക്കുന്നതിൻമേൽ, ലൈസൻസ് അവസാനിച്ചതായി കരുതപ്പെടുന്നതാണ്.
(12)പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ ചെയ്യുന്ന കൃഷിയോ, (4)-ആം ഉപവകുപ്പ് പ്രകാരം, ലേലം ചെയ്തോ ഏൽപ്പിച്ചുകൊടുത്ത ഏജൻസി മുഖാന്തിരം ചെയ്യുന്ന കൃഷിയോ, നെൽവയലിൽ നെൽകൃഷി ചെയ്യേണ്ടതാണെന്നുള്ള നിബന്ധനയ്ക്ക് വിധേയമായിരിക്കുന്നതും, അപകാരം ചെയ്യുന്നതിൽ വീഴ്ചവരുത്തുന്ന പക്ഷം, റവന്യൂ ഡിവിഷണൽ ഓഫീസർ, നെൽവയലിന്റെത അനുഭവക്കാരന്റെയയോ സമിതിയുടെയോ പഞ്ചായത്തിന്റെംയോ മുനിസിപ്പാലിറ്റിയുടെയോ കോർപ്പറേഷന്റെ്യോ അപേക്ഷയിൻമേലോ അല്ലെങ്കിൽ തനിക്ക് സ്വയം ബോധ്യമാവുമ്പോഴോ, പഞ്ചായത്തിനെയോ മുനിസിപ്പാലിറ്റിയെയോ കോർപ്പറേഷനെയോ അല്ലെങ്കിൽ കൃഷി ചെയ്യാൻ ഏൽപ്പിക്കപ്പെട്ട ഏജൻസിയെയോ കൃഷി ചെയ്യാൻ ഏൽപ്പിക്കപ്പെട്ട കാലയളവ് തീരുന്നതിനുമുൻപായി സമ്മറിയായി ഒഴിപ്പിക്കേണ്ടതും, അതതു സംഗതിപോലെ, അപ്രകാരം കൃഷിചെയ്യുവാൻ വീഴ്ചവരുത്തിയതു മൂലം ഉണ്ടാ കുന്ന ഏതെങ്കിലും നഷ്ടത്തിന്, പഞ്ചായത്ത്/മുനിസിപ്പാലിറ്റി കോർപ്പറേഷൻ അല്ലെങ്കിൽ ഏജൻസി ബാദ്ധ്യസ്ഥരായിരിക്കുന്നതുമാണ്.എന്നാൽ, അപ്രകാരം ഒഴിപ്പിക്കുന്നതിന് മുൻപായി, കൃഷി ചെയ്യുവാൻ ഏൽപ്പിക്കപ്പെട്ട പഞ്ചായത്തിനോ മുനിസിപ്പാലിറ്റിക്കോ കോർപ്പറേഷനോ ഏജൻസിക്കോ പറയുവാനുള്ളത് പറയുവാൻ ഒരവസരം നൽകേണ്ടതാണ്.

17. ചില സംഗതികളിൽ അവകാശം ഏൽപ്പിച്ചുകൊടുത്ത ആളിനെ ഒഴിപ്പിക്കൽ-

ഒരു നെൽവയൽ കൃഷിചെയ്യുന്നതിനുള്ള അവകാശം ഏൽപ്പിച്ചുകൊടുത്ത ആളിനെ, അതിൽ നെൽ ക്ക്യഷിയോ ഈ ആക്റ്റിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരമുള്ള മറ്റു വിളകളോ കൃഷി ചെയ്യുന്നതിനും അതിന്റെ വിളവെടുക്കുന്നതിനുമുള്ള, അവകാശമൊഴികെ, മറ്റു യാതൊരുവിധ അവകാശങ്ങളും ഉണ്ടായിരിക്കുന്നതല്ലാത്തതും, അതതു സംഗതിപോലെ അപ്രകാരമുള്ള അവകാശം അവസാനിപ്പിച്ച ശേഷമോ അയാൾ പ്രസ്തുത നെൽവയൽ കൈവശം വയ്ക്കുന്നത് തുടരുന്നപക്ഷം, അപ്രകാരം കാലാവധി തീരുമ്പോഴോ അല്ലെങ്കിൽ അവസാനിപ്പിക്കുമ്പോഴോ സത്വരമായി ഒഴിപ്പിക്കപ്പെടേണ്ടതുമാണ്.


അപ്രകാരമുള്ള അവകാശം അവസാനിപ്പിച്ച ശേഷമോ അയാൾ പ്രസ്തുത നെൽവയൽ കൈവശം വയ്ക്കുന്നത് തുടരുന്നപക്ഷം, അപ്രകാരം കാലാവധി തീരുമ്പോഴോ അല്ലെങ്കിൽ അവസാനിപ്പിക്കുമ്പോഴോ സത്വരമായി ഒഴിപ്പിക്കപ്പെടേണ്ടതു മാണ്.

18. കളക്ടറുടെ പ്രത്യേക അധികാരം.- ഈ ആക്റ്റിലെ വ്യവസ്ഥകൾപ്രകാരം പുറപ്പെടു വിച്ചിട്ടുള്ള ഒരു ഉത്തരവ് നടപ്പിലാക്കുന്നതിനുവേണ്ടി, കളക്ടർക്ക്, അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ന്യായമെന്ന് തോന്നുന്ന നടപടികൾ എടുക്കുകയോ എടുപ്പിക്കുകയോ ചെയ്യാവുന്നതാണ്.

19. പ്രവേശിക്കുന്നതിനും പിടിച്ചെടുക്കുന്നതിനുമുള്ള അധികാരം.-

(1) ഈ ആക്റ്റിലെ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുവേണ്ടി റവന്യൂ വകുപ്പിലെ (വില്ലേജ് ഓഫീസറുടെ] പദവിയിൽ താഴെയല്ലാത്ത ഏതെങ്കിലും ഉദ്യോഗസ്ഥനോ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനോ അല്ലെങ്കിൽ സബ് ഇൻസ്പെക്ടറുടെ പദവിയിൽ താഴെയല്ലാത്ത ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനോ ഏതെങ്കിലും പരിസരത്ത് പ്രവേശിക്കുകയും പരിശോധന നടത്തുകയും ചെയ്യാവുന്നതും ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിരുദ്ധമായ ഏതെങ്കിലും പ്രവർത്തനം നടത്തുന്നതിന് ഉപയോഗിച്ചതോ ഉപയോഗിച്ചതായി കരുതപ്പെടാവുന്നതോ ആയ ഏതെങ്കിലും യാനമോ വാഹനമോ മറ്റു വാഹനസൗകര്യമോ യത്രോപകരണങ്ങളോ പിടിച്ചെടുക്കാവുന്നതും അത്തരം പിടിച്ചെടുക്കലിനെ സംബന്ധിച്ചുള്ള ഒരു റിപ്പോർട്ട്, അപ്രകാരം പിടിച്ചെടുത്ത നാല്പത്തിയെട്ട മണിക്കുറിനുള്ളിൽ പ്രോസിക്യൂഷൻ നടപടി ആരംഭിച്ചാലും ഇല്ലെങ്കിലും, ആ പ്രദേശത്ത് അധികാരിതയുള്ള കളക്ടർക്ക് നൽകേണ്ടതുമാണ്.
(2) ഈ ആക്സ്റ്റൂപ്രകാരമുള്ള പരിശോധന നടത്തലിനും പിടിച്ചെടുക്കലിനും, 1973-ലെ ക്രിമിനൽ നടപടി നിയമസംഹിതയിലെ (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്), പരിശോധന നടത്തലും പിടിച്ചെടുക്കലും സംബന്ധിച്ച വ്യവസ്ഥകൾ, കഴിയാവുന്നിടത്തോളം, ബാധകമാകുന്നതാണ്.

20. യാനങ്ങൾ, വാഹനങ്ങൾ മുതലായവ കണ്ടുകെട്ടൽ.-

(1) 12-ാം വകുപ്പുപ്രകാരമോ 19-ാം വകുപ്പുപ്രകാരമോ ഉള്ള പിടിച്ചെടുക്കൽ സംബന്ധിച്ച ഒരു റിപ്പോർട്ട് കളക്ടർക്ക് ലഭിച്ചാൽ അദ്ദേഹത്തിന് ഉചിതമെന്ന് തോന്നുന്നപക്ഷം പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിടാവുന്നതാണ്.

എന്നാൽ, അത് കണ്ടുകെട്ടുന്നതിനുപകരം, അപ്രകാരം പിടിച്ചെടുത്ത സാമഗ്രികളുടെ, ജില്ലാ കളക്ടർ നിശ്ചയിക്കുന്നപ്രകാരമുള്ള വിലയുടെ ഒന്നരമടങ്ങിന് തുല്യമായ തുക കെട്ടിവയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യം അതിന്റെ ഉടമസ്ഥനോ അഥവാ സൂക്ഷിപ്പുകാരനോ നല്കേണ്ടതാണ്.

(2) (1)-ാം ഉപവകുപ്പുപ്രകാരം കണ്ടുകെട്ടിക്കൊണ്ടുള്ള യാതൊരു ഉത്തരവും, ജില്ലാകളക്ടർ, അതിന്റെ ഉടമസ്ഥന് പറയാനുള്ളത് പറയാനുള്ള ഒരവസരം നൽകിയിട്ടില്ലാതെ, പുറപ്പെടുവിക്കാൻ പാടുള്ളതല്ല.
(3) (1)-ാം ഉപവകുപ്പു പ്രകാരമുള്ള യാതൊരു ഉത്തരവും, (2)-ാം ഉപവകുപ്പുപ്രകാരമുള്ള നോട്ടീസ് നല്കിയതിൽ ഏതെങ്കിലും അപാകതയോ പിഴവോ സംഭവിച്ചു എന്ന കാരണത്താൽ മാത്രം, അതിലെ വ്യവസ്ഥകൾ തത്വത്തിൽ പാലിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അസാധുവാകുന്നതല്ല.

21. കണ്ടുകെട്ടലിനെതിരെയുള്ള അപ്പീൽ. - 20-ാം വകുപ്പുപ്രകാരം കണ്ടുകെട്ടിക്കൊണ്ടുള്ള ഒരു ഉത്തരവുമൂലം സങ്കടം അനുഭവിക്കുന്ന ഏതൊരാൾക്കും, പ്രസ്തുത ഉത്തരവ് സംബന്ധിച്ച് അയാൾക്ക് അറിയിപ്പ നല്കിയ തീയതി മുതൽ മുപ്പതു ദിവസത്തിനകം, സാമഗ്രികൾ പിടിച്ചെടുത്ത പ്രദേശത്ത് അധികാരിതയുള്ള ജില്ലാകോടതി മുമ്പാകെ അപ്പീൽ ബോധിപ്പിക്കാവുന്നതും, ജില്ലാ ജഡ്ജി, കക്ഷികൾക്ക് പറയാനുള്ളത് പറയുവാൻ ന്യായമായ ഒരവസരം നൽകിയശേഷം, അപ്പീലിന് വിധേയമായ ഉത്തരവ് സ്വീകരിച്ചുകൊണ്ടോ ഭേദഗതി ചെയ്തതു കൊണ്ടോ റദ്ദാക്കിക്കൊണ്ടോ ഉള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടതുമാണ്.

22. കണ്ടുകെട്ടൽ നടപടി മറ്റു ശിക്ഷകളെ ബാധിക്കില്ലെന്ന്- ഈ ആക്റ്റിലെ വ്യവസ്ഥ പ്രകാരം കണ്ടു കെട്ടിക്കൊണ്ട് കളക്ടർ എടുത്ത നടപടി, അത് ബാധകമായ ആൾക്ക് ഈ ആക്റ്റിന് വിധേയമായി ശിക്ഷ നല്കുന്നതിന് ബാധിക്കുന്നതല്ല.

23. ശിക്ഷ.- ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി. 5-ാം വകുപ്പ് (4)-ാം ഉപവകുപ്പു പ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട ഏതെങ്കിലും നെൽവയലോ അല്ലെങ്കിൽ തണ്ണീർത്തടമോ പരിവർത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരാളും കുറ്റസ്ഥാപനത്തിൻമേൽ, ആറു മാസത്തിൽ കുറയാൻ പാടില്ലാത്തതും എന്നാൽ രണ്ട് വർഷം വരെ ആകാവുന്നതുമായ തടവും അമ്പതിനായിരം രൂപയിൽ കുറയാൻ പാടില്ലാ ത്തതും എന്നാൽ ഒരു ലക്ഷം രൂപവരെ ആകാവുന്നതുമായ പിഴയും നല്കി ശിക്ഷിക്കപ്പെടേണ്ടതാണ്.

24. കമ്പനികൾ ചെയ്യുന്ന കുറ്റങ്ങൾ. (1) ഈ ആക്റ്റിലെ വ്യവസ്ഥകൾ ലംഘിക്കുന്ന വ്യക്തി ഒരു കമ്പനിയാണെങ്കിൽ, ആ ലംഘനം നടത്തിയ സമയത്ത് കമ്പനിയുടെ ചാർജ്ജ് വഹിച്ചിരുന്നതും, കമ്പനിയുടെ ബിസിനസ്സ് നടത്തുന്നതിൽ കമ്പനിയോട് ഉത്തരവാദിത്തമുണ്ടായിരുന്നതുമായ ഓരോ വ്യക്തിയും, ആ കമ്പനിയും ആ കുറ്റത്തിന് ഉത്തരവാദിയായി കരുതപ്പെടുന്നതും, അതനുസരിച്ച് നടപടിയെടുക്കപ്പെടുന്നതിനും ശിക്ഷിക്ക പ്പെടുന്നതിനും വിധേയനായിരിക്കുന്നതുമാണ്.

എന്നാൽ, ലംഘനം നടന്നത് ഒരു ആളുടെ അറിവോടെയല്ലെന്നും, അല്ലെങ്കിൽ അയാൾ പ്രസ്തുത ലംഘനം തടയാൻ വേണ്ടത്ര ജാഗ്രത പുലർത്തിയിരുന്നുവെന്നും തെളിയിക്കുകയാണെങ്കിൽ, ഈ ഉപവകുപ്പിൽ അടങ്ങി യിരിക്കുന്ന യാതൊന്നുംതന്നെ അങ്ങനെയുള്ള ആളെ യാതൊരു ശിക്ഷയ്ക്കും വിധേയനാക്കുന്നതല്ല.

(2) (1)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്ടിൻകീഴിൽ ഒരു കമ്പനി ഒരു കുറ്റം ചെയ്തിരിക്കുകയും, കമ്പനിയിലെ ഏതെങ്കിലും ഡയറക്ടറുടെയോ മാനേജരുടെയോ സെക്രട്ടറിയുടേയോ കമ്പനിയിലെ മറ്റു ഉദ്യോഗസ്ഥന്റെയോ ഭാഗത്ത് ഏതെങ്കിലും ഉപേക്ഷ ആരോപിക്കപ്പെടാവുന്നതായ സമ്മതത്തോടോ മൗനാനുവാദത്തോടോ ആണ് ആ കുറ്റം ചെയ്തിട്ടുള്ളത് എന്ന് തെളിയിക്കുകയും ചെയ്തിട്ടുള്ളിടത്ത് പ്രസ്തുത ഡയറക്ടറോ മാനേജരോ സെക്രട്ടറിയോ അല്ലെങ്കിൽ മറ്റുദ്യോഗസ്ഥനോടുകൂടി ആ കുറ്റത്തിന് ഉത്തരവാദിയായി കരുതപ്പെടേണ്ടതും അതനുസരിച്ച് നടപടിക്ക് വിധേയനാക്കേണ്ടതും ശിക്ഷിക്കപ്പെടേണ്ടതുമാണ്.

വിശദീകരണം.- ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി.-

(എ) 'കമ്പനി' എന്നാൽ ഏതെങ്കിലും ഏകാംഗീകൃത നികായം എന്നർത്ഥമാകുന്നതും അതിൽ ഒരു ഫേമോ, വ്യക്തികളുടെ മറ്റു സമാജമോ ഉൾപ്പെടുന്നതും;
(ബി) ഒരു ഫേമിനെ സംബന്ധിച്ച ഡയറക്ടർ എന്നാൽ ആ ഫേമിന്റെ ഒരു പങ്കാളി എന്നർത്ഥമാകുന്നതുമാണ്.

25. കുറ്റങ്ങൾ വിചാരണയ്ക്കക്കെടുക്കൽ- ഈ ആക്സ്റ്റൂപ്രകാരം ശിക്ഷിക്കപ്പെടേണ്ടതായ യാതൊരു കുറ്റവും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പദവിയിൽ താഴെയുള്ള യാതൊരു കോടതിയും അപ്രകാരമുള്ള കുറ്റത്തിന് ഹേതുവായ വസ്തുതകൾ സംബന്ധിച്ച്, 12-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം അധികാരപ്പെടുത്തിയ ഒരു ആഫീസറുടെ രേഖാമൂലമുള്ള റിപ്പോർട്ടിൻമേലല്ലാതെയും വിചാരണയ്ക്കക്കെടുക്കാൻ പാടുള്ളതല്ല.

26. സിവിൽ കോടതികൾ നിരോധന ഉത്തരവ് മുതലായവ നല്കുന്നത്.- ഈ ആക്സ്റ്റോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ, വിജ്ഞാപനങ്ങളോ പ്രകാരം സർക്കാരോ അല്ലെങ്കിൽ ഈ ആക്റ്റുപ്രകാരം അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനോ ചെയ്തതോ, ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും ഒരു പ്രവൃത്തിയോ സംബന്ധിച്ച്, സർക്കാരിനോ അല്ലെങ്കിൽ ഈ ആക്റ്റിൻകീഴിൽ അധികാരപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനോ എതിരായി, അതതു സംഗതിപോലെ, ഒരു നിരോധന ഉത്തരവോ അല്ലെങ്കിൽ മറ്റേതെങ്കിലും പരിഹാരത്തിനുള്ള ഉത്തരവോ, അപ്രകാരമുള്ള നിരോധന ഉത്തരവോ മറ്റു പരിഹാരമോ സംബന്ധിച്ച നോട്ടീസ് നല്കിയിട്ടില്ലാത്തപക്ഷം, യാതൊരു സിവിൽ കോടതിയും നല്കുവാൻ പാടുള്ളതല്ല.

27. സർക്കാരിന് കിട്ടേണ്ടതായ തുകകൾ ഭൂമിയിൽനിന്നുള്ള കരക്കുടിശ്ശികപോലെ വസൂലാക്കാവുന്ന താണെന്ന്.- ഈ ആക്റ്റിലെ വ്യവസ്ഥകൾപ്രകാരം സർക്കാരിന് കിട്ടേണ്ടതായ ഏതു തുകയും ഭൂമിയിന്മേലുള്ള നികുതികുടിശ്ശികയായി കണക്കാക്കേണ്ടതും മറ്റേതെങ്കിലും മാർഗ്ഗത്തിലുള്ള വസൂലാക്കലിന് ഭംഗം വരാതെ കാലാ കാലങ്ങളിൽ നിലവിലിരിക്കുന്ന നികുതികുടിശ്ശിക വസൂലാക്കൽ ആക്റ്റിൻകീഴിൽ തിരിച്ചുപിടിക്കേണ്ടതുമാണ്.

28. റിവിഷൻ- സർക്കാരിന് സ്വമേധയായോ സങ്കടമനുഭവിക്കുന്ന ആളിന്റെ അപേക്ഷയിൻ മേലോ ഈ ആക്റ്റപ്രകാരം ഏതൊരു സംഗതിയിൻമേലുള്ള കളക്ടറുടെ ഏതൊരു പ്രവൃത്തിയു ടെയോ നടപടിയുടേയോ രേഖകൾ ആവശ്യപ്പെടാവുന്നതും അതിന് ഉചിതമെന്നു തോന്നുന്ന അപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിക്കാവുന്നതുമാണ്.

29. ഉത്തമവിശ്വാസത്തിൽ എടുത്ത നടപടികൾക്ക് സംരക്ഷണം.-

(1) ഈ ആക്റ്റിലെ ഏതെങ്കിലും വ്യവസ്ഥകൾപ്രകാരം ഉത്തമവിശ്വാസത്തിൽ ചെയ്തിട്ടുള്ളതോ ചെയ്യുവാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ കാര്യത്തെ സംബന്ധിച്ച് ഏതൊരാൾക്കും എതിരായി യാതൊരു വ്യവഹാരമോ പ്രോസിക്യൂഷനോ മറ്റു നിയമനടപടികളോ നിലനിൽക്കുന്നതല്ല.
(2) ഈ ആക്റ്റിലേയോ അതിൻകീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളിലേയോ ഏതെങ്കിലും വ്യവസ്ഥകൾ പ്രകാരം ഉത്തമ വിശ്വാസത്തിൽ ചെയ്തിട്ടുള്ളതോ ചെയ്യുവാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ എന്തെങ്കിലും മുഖേന എന്തെങ്കിലും നഷ്ടം ഉണ്ടാകുകയോ ഉണ്ടാകാൻ ഇടയാകുകയോ ചെയ്താൽ സർക്കാരിനെതിരെ യാതൊരു വ്യവഹാരമോ മറ്റു നിയമനടപടികളോ നിലനിൽക്കുന്നതല്ല.

30. ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള അധികാരം.-

(1) സർക്കാരിന് ഗസറ്റ് വിജ്ഞാപനംവഴി ഈ ആക്റ്റിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിലേക്കായി ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.
(2) ഈ ആക്റ്റിൻകീഴിൽ ഉണ്ടാക്കിയ ഏതൊരു ചട്ടവും, അതുണ്ടാക്കിയതിനുശേഷം, കഴിയുന്നത്രവേഗം, നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ അതിന്റെ മുമ്പാകെ, ഒരു സമ്മേളനത്തിലോ തുടർച്ചയായ രണ്ടു സമ്മേളനങ്ങളിലോ പെടാവുന്നു, ആകെ പതിന്നാല് ദിവസക്കാലത്തേക്ക് വയ്ക്കക്കേണ്ടതും അപ്രകാരം അത് ഏതു സമ്മേളനത്തിൽ വയ്ക്കക്കുന്നുവോ, ആ സമ്മേളനമോ തൊട്ടടുത്തു വരുന്ന സമ്മേളനമോ അവസാനിക്കുന്നതിനുമുമ്പ്, നിയമസഭ ചട്ടത്തിൽ എന്തെങ്കിലും രൂപഭേദം വരുത്തുകയോ ആ ചട്ടം ഉണ്ടാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്നപക്ഷം, ആ ചട്ടത്തിന് അതിനുശേഷം, അതതു സംഗതിപോലെ, അങ്ങനെ രൂപപ്പെടുത്തിയ രൂപത്തിൽ മാത്രം പ്രാബല്യമുണ്ടായിരിക്കുകയോ അല്ലെങ്കിൽ യാതൊരു പ്രാബല്യവും ഇല്ലാതിരിക്കുകയോ ചെയ്യുന്നതുമാകുന്നു. എന്നിരുന്നാലും, അങ്ങനെയുള്ള ഏതെങ്കിലും രൂപപ്പെടുത്തലോ റദ്ദാക്കലോ ഈ ആക്റ്റ് പ്രകാരം മുമ്പ് ചെയ്തിട്ടുള്ള ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിലായിരിക്കേണ്ടതാണ്.