കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കുറുമാറ്റം നിരോധിക്കൽ) ആക്റ്റ്, 1999
പീഠിക-കേരള സംസ്ഥാനത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളിൽ കുറു മാറ്റം നിരോധിക്കുന്നതും കുറുമാറുന്ന അംഗങ്ങളെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അംഗമായി തുടരുന്നതിൽ അയോഗ്യത കല്പിക്കുന്നതും സംബന്ധിച്ച് നിലവിലുള്ള നിയമവ്യവസ്ഥകളിലെ അവ്യക്തത പരിഹരിച്ച ഈ വിഷയത്തിൽ സമഗ്രമായ ഒരു നിയമം ഉണ്ടാക്കുന്നത് യുക്തമായിരിക്കുകയാൽ, ഇൻഡ്യൻ റിപ്പബ്ലിക്കിന്റെ അൻപതാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയമം ഉണ്ടാക്കുന്നു.
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ആക്റ്റിന് 1999-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കുറുമാറ്റം നിരോധിക്കൽ) ആക്റ്റ് എന്ന് പേർ പറയാം.
(2) ഇത് 1995 ഒക്ടോബർ മാസം രണ്ടാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതേണ്ടതാണ്.
2. നിർവ്വചനങ്ങൾ.- ഈ ആക്റ്റിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,- (i)"ബ്ലോക്ക് പഞ്ചായത്ത്" എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) പ്രകാരം രൂപീകരിച്ച ഒരു ബ്ലോക്ക് പഞ്ചായത്ത് എന്നർത്ഥമാകുന്നു;
(ii) "സഖ്യം" എന്നാൽ ഒന്നിലധികം രാഷ്ട്രീയ കക്ഷികൾ ചേർന്നോ ഒന്നിലധികം രാഷ്ട്രീയ കക്ഷികളും ഒന്നോ അതിൽ കൂടുതലോ സ്വതന്ത്രൻമാരും ചേർന്നോ ഒരു രാഷ്ട്രീയ കക്ഷിയും ഒന്നോ അതിൽ കൂടുതലോ സ്വതന്ത്രൻമാരും ചേർന്നോ ഒന്നിലധികം സ്വതന്ത്രൻമാർ ചേർന്നോ ഏതെങ്കിലും ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഏതെങ്കിലും തെരഞ്ഞെടുപ്പിനെ നേരിടാൻ വേണ്ടി ഉണ്ടാക്കിയിട്ടുള്ള ഒരു കൂട്ടുകെട്ട എന്നർത്ഥമാകുന്നു.
വിശദീകരണം.-ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയുടെയോ സഖ്യത്തിന്റെയോ പിന്തുണയോടെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിൽ നിന്ന അംഗം ആ രാഷ്ട്രീയ കക്ഷിയിലോ സഖ്യത്തിലോ ഉൾപ്പെട്ട അംഗമായി കണക്കാക്കുന്നതാണ്.
(iii) "കൗൺസിൽ" എന്നാൽ ഒരു ടൗൺ പഞ്ചായത്തിന്റെയോ മുനിസിപ്പൽ കൗൺസിലി ന്റെയോ മുനിസിപ്പൽ കോർപ്പറേഷന്റെയോ കൗൺസിൽ എന്നർത്ഥമാകുന്നു (iv) "കൗൺസിലർ" എന്നാൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് (1994-ലെ 20) പ്രകാരം രൂപീകരിച്ച ഏതെങ്കിലും മുനിസിപ്പാലിറ്റിയുടെ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു കൗൺസിലർ എന്നർത്ഥമാകുന്നു
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ '[ivഎ)'രേഖാമൂലമായ നിർദ്ദേശം" എന്നാൽ ഒരു രാഷ്ട്രീയ കക്ഷിയിൽപ്പെട്ടതോ ഒരു രാഷ്ട്രീയ കക്ഷിയുടെ പിന്തുണയുള്ളതോ ആയ ഒരംഗത്തിന്, പ്രസ്തുത രാഷ്ട്രീയ കക്ഷിയുടേ തായ ചിഹ്നം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ശിപാർശ ചെയ്യുന്നതിന് അതതു കാല ങ്ങളിൽ രാഷ്ട്രീയ കക്ഷി അധികാരപ്പെടുത്തിയ ആൾ, അനുകൂലമായോ പ്രതികൂലമായോ വോട്ട് രേഖപ്പെടുത്തുന്നുതിനോ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതിനോവേണ്ടി തീയതി വച്ച ഒപ്പിട്ട രേഖാമൂലം നൽകുന്ന നിർദ്ദേശം എന്നർത്ഥമാകുന്നു.
(v)"ജില്ലാ പഞ്ചായത്ത്" എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) പ്രകാരം രൂപീകരിച്ച ഒരു ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു
(vi) "സ്വതന്ത്രൻ" എന്നാൽ യാതൊരു രാഷ്ട്രീയകക്ഷിയിലും പെടാത്ത ഒരാൾ എന്നർത്ഥമാകുന്നു;
(vi)"തദ്ദേശസ്വയംഭരണസ്ഥാപനം" എന്നാൽ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്ത് അല്ലെങ്കിൽ ഒരു മുനിസിപ്പാലിറ്റി എന്നർത്ഥമാകുന്നു;
(viii) "അംഗം" എന്നാൽ ഒരു കൗൺസിലർ അല്ലെങ്കിൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) പ്രകാരം തിരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തംഗം എന്നർത്ഥമാകുന്നു
(ix) "മുനിസിപ്പാലിറ്റി" എന്നാൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് (1994-ലെ 20), അനുസരിച്ച് രൂപീകരിച്ച ഒരു ടൗൺ പഞ്ചായത്തോ, ഒരു മുനിസിപ്പൽ കൗൺസിലോ ഒരു മുനിസി പ്പൽ കോർപ്പറേഷനോ എന്നർത്ഥമാകുന്നു
(x)"പഞ്ചായത്ത്" എന്നാൽ ഒരു ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അല്ലെങ്കിൽ ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു
(x)"രാഷ്ട്രീയകക്ഷി" എന്നാൽ 1951-ലെ ജനപ്രാതിനിധ്യ ആക്റ്റ് (1951-ലെ 43-ാം കേന്ദ്ര ആക്റ്റ്) 29എ വകുപ്പിൻ കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു രാഷ്ട്രീയ കക്ഷി എന്നർത്ഥമാകുന്നു;
(xi) "നിർണ്ണയിക്കപ്പെട്ട എന്നാൽ എന്നാൽ ഈ ആക്റ്റ് പ്രകാരം ഉണ്ടാക്കിയ ചട്ടങ്ങൾമൂലം നിർണ്ണയിക്കപ്പെട്ട എന്നർത്ഥമാകുന്നു;
(xiii) "പട്ടിക" എന്നാൽ ഈ ആക്റ്റിനോടനുബന്ധമായി ചേർത്തിട്ടുള്ള പട്ടികയെന്നർത്ഥമാകുന്നു
(xiv) "സംസ്ഥാനം" എന്നാൽ കേരള സംസ്ഥാനം എന്നർത്ഥമാകുന്നു;
(Xv) "സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ" എന്നാൽ ഇൻഡ്യൻ ഭരണഘടനയുടെ 243-കെ അനുച്ഛേദത്തിൻ കീഴിൽ ഗവർണ്ണർ നിയമിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എന്നർത്ഥമാകുന്നു
(Xvi) "ഗ്രാമപഞ്ചായത്ത് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) പ്രകാരം രൂപീകരിച്ച ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു.
(Xvi) ഈ ആക്റ്റിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലോ (1994-ലെ 13), 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലോ (1994-ലെ 20) നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലോ (1994-ലെ 13), 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലോ (1994-ലെ 20), അതതു സംഗതിപോലെ, അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥങ്ങളുണ്ടായിരിക്കുന്നതാണ്.
3. കുറുമാറി എന്ന കാരണത്തിന് അയോഗ്യത കല്പിക്കൽ.-(1) 1994-ലെ കേരളാ പഞ്ചായത്ത് രാജ് ആക്ടിലോ (1994-ലെ 13) 1994-ലെ കേരളാ മുനിസിപ്പാലിറ്റി ആക്ടിലോ (1994-ലെ 20) തൽസമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിലോ എന്തുതന്നെ അട ങ്ങിയിരുന്നാലും ഈ ആക്റ്റിലെ മറ്റ് വ്യവസ്ഥകൾക്ക് വിധേയമായി.-
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (എ) ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിൽപ്പെട്ട, തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഒരംഗം, അങ്ങനെയുള്ള രാഷ്ട്രീയ കക്ഷിയിലെ അംഗത്വം സ്വമേധയാ ഉപേക്ഷിക്കുകയാണെങ്കിൽ; അല്ലെങ്കിൽ അയാൾ ഉൾപ്പെടുന്ന രാഷ്ട്രീയ കക്ഷി ഇതിനുവേണ്ടി നിർണയിക്കപ്പെട്ട പ്രകാരം അധികാരപ്പെടു ത്തിയ ആളോ അധികാരസ്ഥാനമോ പുറപ്പെടുവിച്ച ഏതെങ്കിലും രേഖാമൂലമായ നിർദ്ദേശത്തിന് വിരുദ്ധമായി.-
(i) ഒരു മുനിസിപ്പാലിറ്റിയുടെ യോഗത്തിൽ അതിന്റെ ചെയർപേഴ്സസിന്റെയോ ഡെപ്യൂട്ടി ചെയർപേഴ്സസിന്റെയോ ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്തിന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെയോ,
(ii) ഒരു പഞ്ചായത്തിന്റെ യോഗത്തിൽ അതിന്റെ പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്തിന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെയോ, തെരഞ്ഞെടുപ്പിലോ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ഒഴികെ അവരിലാർക്കെങ്കിലുമെതിരെയുള്ള അവിശ്വാസ പ്രമേയത്തിൻ മേലുള്ള വോട്ടെടുപ്പിലോ, വോട്ട് ചെയ്യുകയോ വോട്ടു ചെയ്യുന്നതിൽ നിന്ന് മാറി നിൽക്കുകയോ ചെയ്യുകയാണെങ്കിൽ;
(ബി) ഏതെങ്കിലും സഖ്യത്തിൽപ്പെട്ട ഒരു സ്വതന്ത്രാംഗം അയാൾ ഉൾപ്പെടുന്ന സഖ്യത്തിൽ നിന്ന് പിൻമാറുകയോ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിലോ മറ്റേതെങ്കിലും സഖ്യത്തിലോ ചേരുകയോ, അയാൾ ഉൾപ്പെടുന്ന സഖ്യം നിർണ്ണയിക്കപ്പെട്ട പ്രകാരം ഇതിലേക്കായി അധികാരപ്പെടു ത്തുന്ന ആളോ അധികാരസ്ഥാനമോ പുറപ്പെടുവിച്ച ഏതെങ്കിലും രേഖാമൂലമായ നിർദ്ദേശത്തിനു വിരുദ്ധമായി.- (i) ഒരു മുനിസിപ്പാലിറ്റിയുടെ യോഗത്തിൽ അതിന്റെ ചെയർപേഴ്സസിന്റെയോ, ഡെപ്യൂട്ടി ചെയർപേഴ്സസിന്റെയോ, ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്തിന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സന്റെയോ, (ii) ഒരു പഞ്ചായത്തിലെ യോഗത്തിൽ അതിന്റെ പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്തിന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെയോ, തെരഞ്ഞെടുപ്പിലോ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ഒഴികെ അവരിൽ ആർക്കെങ്കിലുമെതിരെയുള്ള അവിശ്വാസപ്രമേയത്തിൻമേലുള്ള വോട്ടെടുപ്പിലോ വോട്ട് ചെയ്യുകയോ വോട്ടു ചെയ്യുന്നതിൽനിന്ന് മാറിനിൽക്കുകയോ ചെയ്യുകയാണെങ്കിൽ;
(സി) ഏതെങ്കിലും സഖ്യത്തിലേർപ്പെടാത്ത ഒരു സ്വതന്ത്രാംഗം ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിലോ സഖ്യത്തിലോ ചേരുന്നുവെങ്കിൽ;
അയാൾ ആ തദ്ദേശസ്വയംഭരണസ്ഥാപനത്തിൽ അംഗമായി തുടരുന്നതിന് അയോഗ്യനായിരിക്കുന്നതാണ്.
(2) (1)-ാം ഉപകുപ്പ് (എ.)-യും (ബി)-യും ഖണ്ഡങ്ങളുടെ ആവശ്യത്തിലേക്കായി നൽക പ്പെടുന്ന രേഖാമൂലമായ നിർദ്ദേശം നിർണ്ണയിക്കപ്പെടാവുന്ന പ്രകാരം ബന്ധപ്പെട്ട അംഗങ്ങൾക്ക് നൽകേണ്ടതും അങ്ങനെയുള്ള രേഖാമൂലമായ നിർദ്ദേശത്തിന്റെ പകർപ്പ് ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിക്ക് നൽകേണ്ടതും ആണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (3) ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷിയോ അഥവാ സഖ്യമോ (2)-ാം ഉപവകുപ്പിൻ കീഴിൽ നിർണ്ണയി ക്കപ്പെട്ട പ്രകാരം ഈ ആവശ്യത്തിലേക്കായി അധികാരപ്പെടുത്തിയ അംഗമോ തമ്മിൽ ഈ വകു പ്പിൻ കീഴിൽ നൽകപ്പെടുന്ന നിർദ്ദേശം സംബന്ധിച്ച എന്തെങ്കിലും തർക്കം ഉണ്ടാകുന്ന പക്ഷം ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷിയുടേതായ ചിഹ്നം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ശിപാർശ ചെയ്യുന്നതിന് അതതു കാലങ്ങളിൽ രാഷ്ട്രീയകക്ഷി അധികാരപ്പെടുത്തിയ ആൾ, അക്കാര്യത്തിൽ നൽകിയ രേഖാമൂലമായ നിർദ്ദേശം സാധുവായി കരുതപ്പെടേണ്ടതാണ്.)
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
വിശദീകരണം.-ഈ വകുപ്പിന്റെ ആവശ്യങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ തിരഞെടുക്കപ്പെട്ട ഒരംഗം അയാളെ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയായി (നിറുത്തിയതോ അല്ലെ ങ്കിൽ പിന്തുണ നൽകിയതോ ആയ) രാഷ്ട്രീയകക്ഷിയുടെ അങ്ങനെ ഏതെങ്കിലും ഒന്നുണ്ടെങ്കിൽ, അംഗമായി കരുതപ്പെടുന്നതാണ്.
4. കുറുമാറി എന്ന കാരണത്തിനു അയോഗ്യത ഉണ്ടായോ എന്നതിൻമേൽ തീരുമാനം.-(1) ഈ ആക്റ്റ് പ്രകാരം ഒരു തദ്ദേശ സ്വയംഭരണസ്ഥാപനത്തിലെ ഒരംഗത്തിനു അയോഗ്യത ഉണ്ടായോ എന്ന പ്രശ്നം ഉദിക്കുന്നപക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന ത്തിലെ ഒരംഗത്തിനോ ബന്ധപ്പെട്ട രാഷ്ട്രീയകക്ഷിക്കോ സഖ്യത്തിനോ അത് ഇതിലേക്കായി അധി കാരപ്പെടുത്തുന്ന ആൾക്കോ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ മുൻപാകെ തീരുമാനത്തിനായി ഒരു ഹർജി ബോധിപ്പിക്കാവുന്നതാണ്.
(2) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അതിന് ആവശ്യമെന്നു തോന്നുന്ന പ്രകാരമുള്ള അന്വേഷണ വിചാരണ നടത്തിയതിനുശേഷം അങ്ങനെയുള്ള അംഗം അയോഗ്യതയുള്ളവനായിത്തീർന്നുവെന്നോ ഇല്ലെന്നോ തീരുമാനിക്കേണ്ടതും ആ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
(3) (2)-ാം ഉപവകുപ്പു പ്രകാരം ഒരംഗം അയോഗ്യതയുള്ളവനായി തീർന്നുവെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുന്ന സംഗതിയിൽ, അങ്ങനെ തീരുമാനിച്ച തീയതി മുതൽ അയാൾ അംഗമായി തുടരാൻ പാടില്ലാത്തതും പ്രസ്തുത തീയതി മുതൽ ആറുവർഷക്കാലത്തേക്ക് ഏതെങ്കിലും തദ്ദേശസ്വയംഭരണസ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മൽസരിക്കുന്നതിന് അയോഗ്യനായിരിക്കുന്നതും ആകുന്നു.
5. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങൾ-(1) സംസ്ഥാന തിരഞ്ഞെ ടുപ്പ് കമ്മീഷൻ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ പറയുന്ന ഓരോ ഹർജിയും 1908-ലെ സിവിൽ നട പടി നിയമസംഹിത (1908-ലെ 5-ാം കേന്ദ്ര ആക്ടിയിൻ കീഴിൽ ഒരു വ്യവഹാരം വിചാരണ ചെയ്യുമ്പോൾ ബാധകമായ നടപടിക്രമത്തിനനുസൃതമായി തീർപ്പാക്കേണ്ടതാണ്.
(2) (1)-ാം ഉപവകുപ്പു പ്രകാരം ഒരു ഹർജി വിചാരണ ചെയ്യുമ്പോൾ 1908-ലെ സിവിൽ നട പടി നിയമ സംഹിതയിൻ (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്) കീഴിൽ ഒരു വ്യവഹാരം വിചാരണ ചെയ്യു മ്പോൾ ഒരു സിവിൽ കോടതിക്കുള്ള അധികാരങ്ങൾ, താഴെപ്പറയുന്ന സംഗതികളെ സംബന്ധിച്ച്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ടായിരിക്കുന്നതാണ്,
അതായത്:- (എ) ഏതൊരാളിനും സമൻസയയ്ക്കൽ, ഹാജരാകാൻ നിർബന്ധിക്കൽ, സത്യപ്രതിജ്ഞയിൻമേൽ വിസ്തരിക്കൽ
(ബി) ഏതെങ്കിലും രേഖകളും അല്ലെങ്കിൽ തെളിവായി ഹാജരാക്കാവുന്ന മറ്റ് സാധന സാമ്രഗികളും കണ്ടെത്തുന്നതിനും ഹാജരാക്കുന്നതിനും ആവശ്യപ്പെടൽ;
(സി) സത്യവാങ്മൂലത്തിൻമേൽ തെളിവ് സ്വീകരിക്കൽ;
(ഡി) ഏതെങ്കിലും കോടതിയിൽ നിന്നോ ആഫീസിൽ നിന്നോ ഏതെങ്കിലും പൊതു രേഖയോ അതിന്റെ പകർപ്പോ ഹാജരാക്കാൻ ആവശ്യപ്പെടൽ;
(ഇ) സാക്ഷികളിൽ നിന്നോ രേഖകളിൽ നിന്നോ തെളിവെടുക്കാൻ കമ്മീഷനുകളെ അയയ്ക്കക്കൽ;
(3) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു സിവിൽ കോടതിയായി കരുതപ്പെടേണ്ടതും കമ്മീഷന്റെ മുൻപാകെയുള്ള ഏതൊരു നടപടിയും 1860-ലെ ഇൻഡ്യൻ ശിക്ഷാനിയമ സംഹിത (1860-ലെ 45-ാം കേന്ദ്ര ആക്ട്) 193-ാം വകുപ്പിന്റെയും 228-ാം വകുപ്പിന്റെയും അർത്ഥപരിധിയിൽ വരുന്ന നീതിന്യായ നടപടിയായി കരുതപ്പെടേണ്ടതുമാണ്. 6. സിവിൽ കോടതികളുടെ അധികാരിതയ്ക്ക് തടസ്സം-ഒരു തദ്ദേശ സ്വയംഭരണ സ്ഥാപ നത്തിലെ ഒരംഗത്തിന് ഈ ആക്റ്റ് പ്രകാരമുള്ള അയോഗ്യത കൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഗതിയെ സംബന്ധിച്ച യാതൊരു സിവിൽ കോടതിക്കും അധികാരിത ഉണ്ടായിരിക്കുന്നതല്ല.
6. സിവിൽ കോടതികളുടെ അധികാരിതയ്ക്ക് തടസ്സം.-ഒരു തദ്ദേശ സ്വയംഭരണ സ്ഥാപ നത്തിലെ ഒരംഗത്തിന് ഈ ആക്റ്റ് പ്രകാരമുള്ള അയോഗ്യത കൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഗതിയെ സംബന്ധിച്ച് യാതൊരു സിവിൽ കോടതിക്കും അധികാരിത ഉണ്ടായിരിക്കുന്നതല്ല.
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ 7. ചട്ടങ്ങൾ ഉണ്ടാക്കാൻ സർക്കാരിനുള്ള അധികാരം.-സർക്കാരിന് ഈ ആക്റ്റിലെ എല്ലാമോ ഏതെങ്കിലുമോ വ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിനായി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച ഗസറ്റ് വിജ്ഞാപനം മുഖേന, പിൽക്കാല പ്രാബല്യത്തോടു കൂടിയോ മുൻകാല പ്രാബല്യത്തോടുകൂടിയോ, ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.
(2) ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കിയ ഏതൊരു ചട്ടവും അതുണ്ടാക്കിയതിനു ശേഷം കഴിയുന്നത്ര വേഗം നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ സഭ മുമ്പാകെ ഒരു സമ്മേളനത്തിലോ, തുടർച്ചയായുള്ള രണ്ടു സമ്മേളനങ്ങളിലോ ഉൾപ്പെടാവുന്ന ആകെ പതിനാലു ദിവസത്തേയ്ക്കു വയ്ക്കക്കേണ്ടതും അപ്രകാരം അത് ഏത് സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ തൊട്ടടുത്ത സമ്മേളനമോ അവസാനിക്കുന്നതിനു മുമ്പ് നിയമസഭ പ്രസ്തുത ചട്ടത്തിൽ ഏതെങ്കിലും ഭേദഗതിവരുത്തുകയോ അല്ലെങ്കിൽ ആ ചട്ടം ഉണ്ടാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്ന പക്ഷം ആ ചട്ടത്തിന് അതിനുശേഷം, അതതു സംഗതിപോലെ, ഭേദഗതി ചെയ്ത വിധത്തിൽ മാത്രം പ്രാബല്യമുണ്ടായിരിക്കുന്നതോ അഥവാ യാതൊരു പ്രാബല്യവുമില്ലാതിരിക്കുകയോ ചെയ്യുന്നതുമാകുന്നു; എന്നിരുന്നാലും അപ്രകാരമുള്ള ഏതെങ്കിലും ഭേദഗതിയോ) റദ്ദാക്കലോ ആ ചട്ടപ്രകാരം മുമ്പ് ചെയ്തിട്ടുള്ള ഏതെങ്കിലും സംഗതിയുടെ സാധുതക്ക് ഭംഗം വരാത്ത വിധത്തിലായിരിക്കേണ്ട താണ്.
8. കുറുമാറ്റത്തെ സംബന്ധിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടികൾക്കുള്ള സാധൂകരണം.-മറ്റ് ഏതെങ്കിലും നിയമത്തിലോ ഏതെങ്കിലും കോടതിയുടെ ജഡ്ജ്മെന്റിലോ ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും 1998 ഒക്ടോബർ മാസം 2-ാം തീയതിക്ക് മുൻപ് ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അംഗത്തിന്റെ കൂറുമാറ്റത്തെ സംബന്ധിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയിട്ടുള്ള ഏതെങ്കിലും ഹർജ്ജിയോ, അതിൻമേൽ കമ്മീഷൻ എടുത്ത ഏതെങ്കിലും നടപടിയോ തീരുമാനമോ, ഏതെങ്കിലും അംഗത്തിന് അയോഗ്യത കൽപ്പിച്ച ഉത്തരവോ ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം നല്കിയതോ, സ്വീകരിച്ചതോ, ചെയ്തതോ, എടുത്തതോ, അല്ലെങ്കിൽ അയോഗ്യത കൽപ്പിച്ചതോ ആയി കരുതപ്പെടേണ്ടതാണ്.
9. ചില നിയമങ്ങൾക്കുള്ള ഭേദഗതികൾ-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിനും (1994-ലെ 13)1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിനും (1994-ലെ 20)1998 ഒക്ടോബർ 2-ാം തീയതി മുതൽ യഥാക്രമം ഒന്നും രണ്ടും പട്ടികയിൽ പരാമർശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമുണ്ടായിരിക്കുന്നതാണ്. 10. റദ്ദാക്കലും ഒഴിവാക്കലും.-(1) 1998-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കുറുമാറ്റം നിരോധിക്കൽ) ഓർഡിനൻസ് (1998-ലെ 14) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും പ്രസ്തുത ഓർഡിനൻസ് പ്രകാരം ചെയ്തതോ ചെയ്തതായി കരുതപ്പെട്ടതോ ആയ ഏതെങ്കിലും കാര്യമോ അല്ലെങ്കിൽ എടുത്തതോ എടുത്ത തായി കരുതപ്പെട്ടതോ ആയ ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം ചെയ്തതായോ അല്ലെങ്കിൽ എടുത്തതായോ കരുതപ്പെടേണ്ടതാണ്.
(1)34-ാം വകുപ്പിൽ 1-ാം ഉപവകുപ്പിൽ (കെ) ഖണ്ഡത്തിനുശേഷം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേണ്ടതാണ്, അതായത്:-
(കെ. കെ.) 1999 ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കുറുമാറ്റം നിരോധിക്കൽ) ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെടുകയും അയോഗ്യനാക്കപ്പെട്ട തീയതി മുതൽ ആറു വർഷം തികയാതിരിക്കുകയുമാണെങ്കിൽ; അഥവാ"; (2)35-ാം വകുപ്പിൽ (എം) ഖണ്ഡത്തിനുശേഷം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേണ്ടതാണ്, അതായത്:-
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |
വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ "(എൻ) 1999-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെട്ടിരിക്കുകയോ";
(3) 36-ാം വകുപ്പിൽ, (1)-ാം ഉപവകുപ്പിൽ,"35-ാം വകുപ്പോ" എന്ന വാക്കിനും അക്കങ്ങൾക്കും പകരം "(എൻ) ഖണ്ഡം ഒഴികെയുള്ള 35-ാം വകുപ്പോ" എന്ന വാക്കുകളും അക്കങ്ങളും അക്ഷരവും ബ്രാക്കറ്റും ചേർക്കേണ്ടതാണ്;
(4) 153-ാം വകുപ്പിൽ, (7)-ാം ഉപവകുപ്പിനുശേഷം, താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേണ്ട താണ്, അതായത്:-
"(7.എ) തിരഞ്ഞെടുപ്പ്, ഓപ്പൺ ബാലറ്റ് മുഖാന്തിരമായിരിക്കേണ്ടതും വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തേണ്ടതുമാണ്."
(5) 157-ാം വകുപ്പിൽ, (9)-ാം ഉപവകുപ്പിനുശേഷം, താഴെപറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതാണ്, അതായത്:-
(9.എ) വോട്ട് ഓപ്പൺ ബാലറ്റ് മുഖാന്തിരമായിരിക്കേണ്ടതും വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തേണ്ടതുമാണ്.
(1) 12-ാം വകുപ്പിൽ (3)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതാണ്, അതായത്:-
(3.എ) തിരഞ്ഞെടുപ്പ് ഓപ്പൺ ബാലറ്റ് മുഖാന്തിരമായിരിക്കേണ്ടതും വോട്ട് രേഖപ്പെടുത്തുന്ന കൗൺസിലർ ബാലറ്റു പേപ്പറിന്റെ പുറകു വശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തേണ്ടതുമാണ്.
(2) 19-ാം വകുപ്പിൽ, (9)-ാം ഉപവകുപ്പിൽ, "അത് രഹസ്യ ബാലറ്റു മുഖേന ആയിരിക്കേണ്ടതു മാണ്" എന്ന വാക്കുകൾക്കു പകരം അത് ഓപ്പൺ ബാലറ്റ് മുഖാന്തിരമായിരിക്കേണ്ടതും വോട്ട് രേഖപ്പെടുത്തുന്ന കൗൺസിലർ ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തേണ്ടതുമാണ്" എന്ന വാക്കുകൾ ചേർക്കേണ്ടതാണ്;
(3)90-ാം വകുപ്പിൽ 1-ാം ഉപവകുപ്പിൽ (കെ) ഖണ്ഡത്തിനുശേഷം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേണ്ടതാണ്, അതായത്:-
"(കെ. കെ.) 1999-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കുറുമാറ്റം നിരോധിക്കൽ) ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെടുകയും അയോഗ്യനാക്കപ്പെട്ട തീയതി മുതൽ ആറു വർഷം തികയാതിരിക്കുകയുമാണെങ്കിൽ അഥവാ',
(4) 91-ാം വകുപ്പിൽ, (എൽ) ഖണ്ഡത്തിനുശേഷം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേണ്ടതാണ്, അതായത്:-
(എൽ എൽ) 1999-ലെ കേരള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധി ക്കൽ) ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെട്ടിരിക്കുകയോ, അഥവാ"; (5)92-ാം വകുപ്പിൽ, (1)-ാം ഉപവകുപ്പിൽ,"91-ാം വകുപ്പോ" എന്ന വാക്കിനും അക്കങ്ങൾക്കും പകരം "(എൽ എൽ) ഖണ്ഡം ഒഴികെയുള്ള 91-ാം വകുപ്പോ" എന്ന വാക്കുകളും അക്കങ്ങളും അക്ഷരങ്ങളും ബ്രാക്കറ്റും ചേർക്കേണ്ടതാണ്.