Panchayat:Repo18/vol1-page0215

From Panchayatwiki

(2) (എ) വസ്തതുനികുതി ചുമത്തുന്നതിലേക്കായി, ഉപയോഗക്രമത്തിനനുസരിച്ച് താഴെപ്പറയുന്ന ഓരോയിനം കെട്ടിടത്തിന്റേയും ഒരു ചതുരശ്ര മീറ്റർ തറവിസ്തീർണ്ണ (Plinth Area) ത്തിന് ബാധകമായ അടിസ്ഥാന വസ്തുനികുതി നിരക്കുകളുടെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ പരിധികളും, അവ പ്രാബല്യത്തിൽ വരുന്ന തീയതിയും വിജ്ഞാപനംമൂലം സർക്കാർ നിശ്ചയിക്കേണ്ടതാണ്, അതായത്.-

(i) പാർപ്പിട ആവശ്യത്തിനായി ഉപയോഗിക്കുന്നവ;

(ii) വ്യാവസായിക ആവശ്യത്തിനായി ഉപയോഗിക്കുന്നവ;

(iii) വിദ്യാലയങ്ങൾക്കോ ആശുപ്രതികൾക്കോ ആയി ഉപയോഗിക്കുന്നവ;

(iv) അമ്യൂസ്മെന്റ് പാർക്കുകൾ, മൊബൈൽ ടെലഫോൺ ടവർ എന്നിവയ്ക്കായി ഉപ യോഗിക്കുന്നവ;

(v) വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നവ;

(v) മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവ;

(vii) സർക്കാർ വിജ്ഞാപനം ചെയ്യുന്ന മറ്റേതെങ്കിലും ഇനം കെട്ടിടങ്ങൾ.

ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി.

വർഗ്ഗം:റെപ്പോയിൽ തിരുത്തൽ വായന നടത്തിയ ലേഖനങ്ങൾ