Panchayat:Repo18/vol2-page0819
GOVERNMENT ORDERS 819
ജില്ലാ പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും പ്രോജക്ടുകൾക്ക് അംഗീകാരം ലഭിക്കാത്തത് - അപ്പീൽ കമ്മിറ്റിയിൽ അപേക്ഷ നൽകേണ്ടതാണെന്നതിനെ സംബന്ധിച്ച് ഉത്തരവ് [തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(സാധാ) നം. 198/2013/തസ്വഭവ TVPM, dt. 23-01-13] -
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ജില്ലാ പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളു ടെയും പ്രോജക്ടകൾക്ക് അംഗീകാരം ലഭിക്കാത്തത് - അപ്പീൽ കമ്മിറ്റിയിൽ അപേക്ഷ നൽകേണ്ടതാ ണെന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:- (1) 10-01-13-ലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനം 2.1.8.
ഉത്തരവ് പരാമർശത്തിലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാന പ്രകാരം ജില്ലാ പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും പ്രോജക്ടുകൾക്ക് അംഗീകാരം ലഭിക്കാത്തത് സംബന്ധിച്ച് ജില്ലാതല അപ്പീൽ കമ്മിറ്റിയിൽ അപേക്ഷ നൽകേണ്ടതാണെന്ന് നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. വരൾച്ചാ ബാധിത ദുരിതാശ്വാസ പ്രവർത്തനങ്ങൾ - ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും കോർപ്പറേഷനുകൾക്കും തുക ചെലവഴിക്കുന്നതിന് അനുമതി നൽകിയതിനെ സംബന്ധിച്ച് ഉത്തരവ്
[തദ്ദേശസ്വയംഭരണ (എഫ്.എം.) വകുപ്പ്, സ.ഉ.(സാധാ) നം. 218/2013/തസ്വഭവ TVPM, dt. 28-01-13]
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - വരൾച്ചാ ബാധിത ദുരിതാശ്വാസ പ്രവർത്തനങ്ങൾ - ഗ്രാമ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും കോർപ്പറേഷനുകൾക്കും തുക ചെലവഴിക്കുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.
ഉത്തരവ് - സംസ്ഥാന റവന്യൂ വകുപ്പ് വരൾച്ച ബാധിതമെന്നു പ്രഖ്യാപിക്കുന്ന/പ്രഖ്യാപിച്ചിട്ടുള്ള പ്രദേശം ഉൾപ്പെ ടുന്ന ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും മുനിസിപ്പൽ കോർപ്പറേഷനുകൾക്കും സംസ്ഥാന കേന്ദ്ര സർക്കാരിന്റെ മറ്റു വകുപ്പുകളോ വരൾച്ചാദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന മറ്റു ഏജൻസി കളോ നടപ്പിലാക്കാത്ത വരൾച്ചാ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിനായി താഴെ പറയും പ്രകാരം ചെലവ് ചെയ്യുന്നതിന് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും പെർമിസീവ് സാങ്ഷൻ (യഥേഷ്ടാനുമതി) അനുവദിച്ചുത്തരവാകുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനം | ചെലവാക്കാവുന്ന പരമാവധി തുക (ലക്ഷം രൂപ) |
---|---|
ഗ്രാമപഞ്ചായത്ത് | അഞ്ച് ലക്ഷം രൂപ |
നഗരസഭ | പത്ത് ലക്ഷം രൂപ |
മുനിസിപ്പൽ കോർപ്പറേഷൻ | ഇരുപത്തഞ്ച് ലക്ഷം രൂപ |
(2) പ്രസ്തുത പരമാവധി തുക ഈ സാമ്പത്തിക വർഷത്തെ തനത് നിധിയിൽ നിന്നോ പരമ്പരാഗത ചുമതലകൾ, ആസ്തികളുടെ റോഡിതര ആസ്തികളുടെ സംരക്ഷണം, വികസനവും അഭിവൃദ്ധിപ്പെടു ത്തലും തുടങ്ങിയവക്കായുളള നിധികളിൽ നിന്നോ പഞ്ചായത്ത് കമ്മിറ്റി |നഗരസഭാ കൗൺസിലിന്റെ തീരുമാന പ്രകാരം വിനിയോഗിക്കാവുന്നതാണ്. -
(3) പ്രസ്തുത ധനവിനിയോഗത്തിലുടെ നടത്തുന്ന എല്ലാത്തരം പ്രവർത്തനങ്ങളുടെയും വിശദാംശ ങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നോട്ടീസ് ബോർഡുകളിലും വെബ്സൈറ്റിലും പ്രസിദ്ധീകരി ക്കേണ്ടതും വരൾച്ചയ്ക്കുശേഷം ചേരുന്ന ഗ്രാമസഭ വാർഡു സഭകളിൽ സമർപ്പിച്ചു ചർച്ച ചെയ്യപ്പെടേണ്ട തുമാണ്.
PURCHASE OF COMPUTERS FROM KELTRON - ORDERS ISSUED
[Local Self Government (IB) Department, G.O. (Rt) No. 224/2013/LSGD, Tvpm, Dt.29-01-2013]
Abstract:- Local Self Government Department - Purchase of Computers from KELTRON - Orders issued
Read:- (1) C.O.(Rt) No. 1838/2012/LSGD dated 03-07-2012
(2) Letter No. Acct 1/2011-12 dated 22-12-2012 from the President, Pangode Grama Panchayat