Panchayat:Repo18/vol2-page0563

From Panchayatwiki
Revision as of 09:57, 1 February 2018 by LejiM (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

== NOTIFICATIONS == 563 ത്തിലെയും നടപടിക്കുറിപ്പുകളുടെ പകർപ്പ്, വിയോജനക്കുറിപ്പുണ്ടെങ്കിൽ അതുസഹിതം കൈപ്പറ്റുന്ന തിന് താഴെ പട്ടികയിൽ (1)-ാം കോളത്തിൽ പറഞ്ഞിരിക്കുന്ന ഉദ്യോഗസ്ഥൻമാരെ, (2)-ാം കോളത്തിൽ പറഞ്ഞിരിക്കുന്ന ചുമതലകൾ നിർവ്വഹിക്കുന്നതിന് കേരള സർക്കാർ ഇതിനാൽ അധികാരപ്പെടുത്തിയിരി ക്കുന്നു. അതായത്:- (സ.ഉ (അ) നമ്പർ 35/03/ത്.സ്വ.ഭ.വ. തിരുവനന്തപുരം, 2003 ഫെബ്രുവരി 1)

ഉദ്യോഗസ്ഥൻ അധികാരപ്പെടുത്തപ്പെട്ട ചുമതലകൾ
1. അതത് ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ 161(8)-ാം വകുപ്പ് പ്രകാരം ഗ്രാമപഞ്ചായത്ത് യോഗങ്ങളിലെ നടപടിക്കുറിപ്പുകളുടെ പകർപ്പ് സ്വീകരിക്കൽ
2. പഞ്ചായത്ത് ഡയറക്ടർ 161(8)-ാം വകുപ്പ് പ്രകാരം ബ്ലോക്ക് പഞ്ചായത്ത് യോഗങ്ങളിലെ നടപടിക്കുറിപ്പുകളുടെ പകർപ്പ് സ്വീകരിക്കൽ,
3. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി 161 (8)-ാം വകുപ്പ് പ്രകാരം ജില്ലാ പഞ്ചായത്ത് യോഗങ്ങ ളിലെ നടപടിക്കുറിപ്പുകളുടെ പകർപ്പ് സ്വീകരിക്കൽ.

വിശദീകരണകുറിപ്പ് (ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വ്യക്തമാക്കുവാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്.) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 161-ാം വകുപ്പ് (8)-ാം ഉപവകുപ്പ് പ്രകാരം ഒരു പഞ്ചായത്തിന്റെ ഓരോ യോഗത്തിന്റെയും നടപടിക്കുറിപ്പുകൾ സ്വീകരിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ ചുമതലപ്പെടു ത്തിക്കൊണ്ട് എസ്.ആർ.ഒ. നമ്പർ 208/97, എസ്.ആർ.ഒ നമ്പർ 445/97 എന്നീ രണ്ട് വിജ്ഞാപനങ്ങൾ ഒരേ സംഗതിയിൽ പുറപ്പെടുവിക്കാൻ ഇടയായി. എസ്.ആർ.ഒ നമ്പർ 445/97 വിജ്ഞാപനത്തിന്റെ വിശദീകരണക്കുറിപ്പിൽ 'വിജ്ഞാപനം പുറ പ്പെടുവിക്കാൻ’ എന്നുവേണ്ടിടത്ത് “ചട്ടങ്ങൾ ഉണ്ടാക്കാൻ’ എന്ന വാക്കാണ് ചേർത്തിട്ടുള്ളത്. മേൽപ്പറഞ്ഞ പോരായ്മകൾ പരിഹരിക്കുന്നതിനുവേണ്ടി ഒരു പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ തീരുമാനിച്ചു. ഈ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുള്ളതാണ് ഈ വിജ്ഞാപനം.

കൊച്ചിൻ സ്പെഷ്യൽ ഇക്കണോമിക സോണിന് കീഴിൽ വരുന്ന എല്ലാ വ്യാവസായിക യുണിറ്റുകളെയും സേവന നികുതി നൽകുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു

എസ്.ആർ.ഒ. നമ്പർ 67/2004-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്സ്ടിലെ (1994-ലെ 13) 207-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ച കേരള സർക്കാർ കൊച്ചിൻ സ്പെഷ്യൽ ഇക്കണോമിക്സ് സോണിന് കീഴിൽ വരുന്ന എല്ലാ വ്യാവസായിക യൂണിറ്റുകളെയും പ്രസ്തുത ആക്റ്റ് 200-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം തൃക്കാക്കര ഗ്രാമപഞ്ചായത്ത് ചുമത്തുന്ന സേവന നികുതി നൽകുന്നതിൽ നിന്നും ഇതിനാൽ ഒഴിവാക്കിയിരിക്കുന്നു. വിശദീകരണക്കുറിപ്പ് (ഇത് വിജ്ഞാപനത്തിന്റെ ഭാഗമല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വ്യക്തമാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്.) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ചുമത്താവുന്ന നികുതികൾ, ഉപനികുതികൾ, കരം മുതലായവയിൽ നിന്നും കൊച്ചിൻ സ്പെഷ്യൽ ഇക്കണോമിക്സ് സോണിന്റെ കീഴിലുള്ള വ്യവസായ യൂണിറ്റുകളെ ഒഴിവാ ക്കുന്നതിന് ഇന്ത്യാ ഗവൺമെന്റ് ഡെവലപ്മെന്റ് കമ്മീഷണർ സർക്കാരിനോട് അഭ്യർത്ഥിച്ചു. പ്രസ്തുത ആവശ്യം വിശദ മായി പരിശോധിച്ചശേഷം കേരള ഗവൺമെന്റ് കൊച്ചിൻ സ്പെഷ്യൽ ഇക്കണോമിക്സ് സോണിന്റെ കീഴിൽ വരുന്ന എല്ലാ വ്യവസായ യൂണിറ്റുകളെയും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം തൃക്കാക്കര ഗ്രാമപ ഞ്ചായത്ത് ചുമത്തുന്ന സേവന നികുതി നൽകുന്നതിൽ നിന്നും പ്രസ്തുത ആക്റ്റ് 207-ാം വകുപ്പ് (2)- ാം ഉപവകുപ്പു പ്രകാരം ഒഴിവാക്കുവാൻ തീരുമാനിച്ചു. പ്രസ്തുത ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഈ വിജ്ഞാപനം. (ജി.ഒ.(പി) നമ്പർ 34/2004/തസ്വഭവ.തിരുവനന്തപുരം, 2004 ജനുവരി 21)

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്കെതിരായ അപ്പിലോ റിവിഷനോ പരിഗണിക്കുന്നതിനും തീർപ്പാക്കുന്നതിനുമായി എല്ലാ ജില്ലകൾക്കും വേണ്ടി ഒരു ട്രൈബ്യണൽ

എസ്.ആർ.ഒ. നമ്പർ 117/2004-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 271എസ് വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരമുള്ള അധികാരം വിനിയോഗിച്ചുകൊണ്ട് കേരള സർക്കാർ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്കെതിരായ അപ്പീലോ റിവിഷനോ പരിഗണിക്കുന്നതിനും തീർപ്പാക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും വേണ്ടി, ഒരു ട്രൈബ്യൂണൽ രൂപീകരിച്ചു കൊണ്ട് ഇതിനാൽ വിജ്ഞാപനം പുറപ്പെടുവിക്കുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ