Panchayat:Repo18/vol1-page0924

From Panchayatwiki
Revision as of 09:05, 4 January 2018 by Deepu (talk | contribs) ('(എ) പഞ്ചായത്തിന് നേരിട്ട് ലഭിച്ചതോ, പിരിവിന് ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(എ) പഞ്ചായത്തിന് നേരിട്ട് ലഭിച്ചതോ, പിരിവിന് നിയോഗിച്ച ഉദ്യോഗസ്ഥർ, പൊതു ജനസേവന കേന്ദ്രങ്ങൾ, ബാങ്കിൽ നേരിട്ട് ഒടുക്കൽ, ബാങ്കിന്റെ മറ്റ ബ്രാഞ്ചുകളിൽ ഒടുക്കൽ, മണി യോർഡറുകൾ, ഇന്റർനെറ്റ് വഴിയുള്ള കളക്ഷൻ, ക്രെഡിറ്റ്/സെബിറ്റ് കാർഡുകൾ വഴിയുള്ള കള ക്ഷൻ, ലെറ്റർ ഓഫ് അതോറിറ്റി, റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർ.റ്റി.ജി.എസ്) തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ ലഭിച്ചതോ ആയ എല്ലാ പണം വരവുകൾക്കും ഇൻസ്ട്രടുമെന്റ് ഏതാണെന്ന് രേഖ പ്പെടുത്തി വീഴ്ച കൂടാതെ രസീത് നൽകേണ്ടതാണ്. (ബി) നിർവ്വഹണ ഉദ്യോഗസ്ഥൻമാരിൽ നിന്നും പഞ്ചായത്തിൽ ലഭിക്കുന്ന തുകയ്ക്കും രസീതി നൽകേണ്ടതാണ്. (സി) കയെഴുത്ത് സമ്പ്രദായത്തിൽ നൽകുന്ന രസീതുകൾ മെഷീൻ നമ്പർ നൽകിയവയും ഡബിൾ സൈഡ് കാർബൺ ഉപയോഗിച്ച് എഴുതിയവയുമായിരിക്കണം. അസൽ ആഫീസിൽ സൂക്ഷിക്കേണ്ടതും ഡ്യൂപ്ലിക്കേറ്റ് പണം നൽകിയ ആൾക്ക് നൽകേണ്ടതുമാണ്. (ഡി.) അക്കൗണ്ടിംഗ് സമ്പ്രദായം കമ്പ്യൂട്ടർവൽക്കരിക്കുമ്പോൾ കമ്പ്യൂട്ടർവൽകൃത രസീ തുകൾ നൽകേണ്ടതും അതിനായി സർക്കാർ നിർദ്ദേശിക്കുന്ന നടപടിക്രമങ്ങൾ അവലംബിക്കേണ്ടതുമാണ്. (ഇ) ഒരു കാരണവശാലും രസീതിന്റെ പകർപ്പ് നൽകാൻ പാടില്ല. അത്തരമൊരു രേഖയുടെ ആവശ്യം ഉണ്ടാവുകയാണെങ്കിൽ പണം അടച്ചതിനുള്ള സാക്ഷ്യപത്രം നൽകാവുന്നതാണ്. (2) പഞ്ചായത്തിനുവേണ്ടി നിർവ്വഹണ ഉദ്യോഗസ്ഥർ പണം സ്വീകരിക്കുമ്പോൾ താഴെപ്പറ യുന്ന നടപടിക്രമങ്ങൾ പാലിക്കേണ്ടതാണ്. അതായത്.- (എ.) നിർവ്വഹണ ഉദ്യോഗസ്ഥർ പഞ്ചായത്തിനുവേണ്ടി കാഷ്, ചെക്ക്, ഡിമാന്റ് ഡ്രാഫ്റ്റ്, ഇന്ത്യൻ പോസ്റ്റൽ ഓർഡർ, അല്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ മുഖേന പണം സ്വീകരിക്കുമ്പോൾ ഇൻസ്ട്രടുമെന്റ് ഏതാണെന്നു രേഖപ്പെടുത്തി യാതൊരു വീഴ്ചയുമില്ലാതെ രസീത് നൽകേണ്ടതാണ്. (ബി) നിർവ്വഹണ ഉദ്യോഗസ്ഥർ നൽകുന്ന രസീത് സെക്രട്ടറി നൽകുന്ന രസീതിൽ നിന്ന് വ്യത്യസ്തമായിരിക്കേണ്ടതും അത് അക്കൗണ്ടസ് മാന്വലിൽ നിർദ്ദേശിച്ച ഫോറത്തിൽ ഉള്ളതുമായിരിക്കണം. നിർവ്വഹണ ഉദ്യോഗസ്ഥരുടെ ഉപയോഗത്തിനുവേണ്ടിയുള്ള രസീത് ബുക്കുകൾ നിർദ്ദിഷ്ട ഫോറത്തിൽ സെക്രട്ടറി അച്ചടിപ്പിച്ച് നൽകേണ്ടതാണ്. (സി) കയ്യെഴുത്ത് സമ്പ്രദായത്തിൽ നൽകുന്ന രസീതുകൾ മെഷീൻ നമ്പർ നല്കിയവയും ഡബിൾ സൈഡ് കാർബൺ ഉപയോഗിച്ച് എഴുതിയവയുമായിരിക്കണം. അസൽ ആഫീസിൽ സൂക്ഷിക്കേണ്ടതും ഡ്യൂപ്ലിക്കേറ്റ് പണം നൽകിയ ആൾക്ക് നൽകേണ്ടതുമാണ്. (ഡി) അക്കൗണ്ടിംഗ് സമ്പ്രദായം കമ്പ്യൂട്ടർവൽക്കരിക്കുമ്പോൾ കമ്പ്യൂട്ടർവൽകൃത രസീ തുകൾ നൽകേണ്ടതും അതിനായി സർക്കാർ നിർദ്ദേശിക്കുന്ന നടപടിക്രമങ്ങൾ അവലംബിക്കേണ്ടതുമാണ്. (ഇ) ഒരു കാരണവശാലും രസീതിന്റെ പകർപ്പ് നൽകാൻ പാടില്ല. അത്തരമൊരു രേഖയുടെ ആവശ്യം ഉണ്ടാവുകയാണെങ്കിൽ പണം അടച്ചതിനുള്ള സാക്ഷ്യപ്രതം നൽകാവുന്നതാണ്. 21. പഞ്ചായത്തിന് ലഭിക്കാനുള്ള തുകകൾക്കുവേണ്ടി ചെക്കുകളും ഡിമാന്റ് ഡാഫ്റ്റു കളും സ്വീകരിക്കൽ. (1) പഞ്ചായത്തിന് ലഭിക്കാനുള്ള തുകകൾ ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ സ്വീകരിക്കാവുന്നതാണ്. ചെക്കോ ഡിമാന്റ് ഡ്രാഫ്റ്റോ ലഭിക്കുമ്പോൾ 'പണം ആക്കു ന്നതിന് വിധേയമായി' എന്ന് വ്യക്തമായി രേഖപ്പെടുത്തിയ രസീത നൽകേണ്ടതാണ്. (2) മറ്റ് സ്ഥലത്തെ ബാങ്കുകളിൽ നിന്നുള്ള ചെക്കുകളുടെ തുകകളിൽ ബാങ്ക് ചാർജ്ജുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. അപ്രകാരം ബാങ്ക് ചാർജ്ജ് ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ അത്തരം തുകകൾ പ്രത്യേകം ഡിമാന്റ് ചെയ്ത് ഈടാക്കേണ്ടതാണ്. (3) പഞ്ചായത്തിൽ ലഭിച്ച ചെക്ക്, ഡിമാന്റ് ഡ്രാഫ്റ്റ് തുടങ്ങിയവ രേഖപ്പെടുത്തുന്നതിന് ഒരു രജിസ്റ്റർ സൂക്ഷിക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ