Panchayat:Repo18/vol2-page0562

From Panchayatwiki
Revision as of 09:48, 1 February 2018 by LejiM (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

NOTIFICATIONS

പട്ടിക

ഉദ്യോഗസ്ഥൻ അധികാരപ്പെടുത്തപ്പെട്ട ചുമതലകൾ/അധികാരങ്ങൾ
1. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ 157 (2)-ാം വകുപ്പനുസരിച്ച് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ പ്രസി ഡന്റിലോ വൈസ് പ്രസിഡന്റിലോ അവിശ്വാസം പ്രകടിപ്പിക്കുന്ന ഒരുപ്രമേയം അവതരിപ്പിക്കാനുള്ള രേഖാമൂലമായ നോട്ടീസ് നേരിട്ട സ്വീകരിക്കലും പ്രസ്തുത പ്രമേയം പരിഗണിക്കുന്നതിനുവേണ്ടി 157(5) വകുപ്പ് പ്രകാരം വിളിച്ചുകൂട്ടുന്ന യോഗത്തിൽ ആദ്ധ്യക്ഷം വഹിക്കലും
2. അസിസ്റ്റന്റ്ഡെവലപ്മെന്റ്കമ്മീഷണർ (ജനറൽ) 157 (2)-ാം വകുപ്പനുസരിച്ച് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രസിഡന്റിലോ വൈസ് പ്രസിഡന്റിലോ അവിശ്വാസം പ്രകടിപ്പിക്കുന്ന ഒരു പ്രമേയം അവതരിപ്പിക്കുവാനുള്ള രേഖാമൂലമായ നോട്ടീസ് നേരിട്ട സ്വീകരിക്കലും, പ്രസ്തുത പ്രമേയം പരിഗണിക്കുന്നതിനുവേണ്ടി 157(5) വകുപ്പ് പ്രകാരം വിളിച്ചുകൂട്ടുന്ന യോഗത്തിൽ ആദ്ധ്യക്ഷം വഹിക്കലും.
3. ജില്ലാ കളക്ടർ 157 (2)-ാം വകുപ്പ് അനുസരിച്ച ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റിലോ വൈസ് പ്രസിഡിന്റിലോ അവിശ്വാസം പ്രകടിപ്പിക്കുന്ന ഒരു പ്രമേയം അവതരിപ്പിക്കുവാനുള്ള രേഖമൂലമായ നോട്ടീസ് നേരിട്ട സ്വീകരിക്കലും പ്രസ്തുത പ്രമേയം പരിഗണിക്കുന്നതിനുവേണ്ടി 157 (5) വകുപ്പ് പ്രകാരംവിളി ച്ചുകൂട്ടുന്ന യോഗത്തിൽ അദ്ധ്യക്ഷം വഹിക്കലും.

=== തൊഴിൽനികുതി അടയ്ക്കുന്നതിൽ നിന്നും ബീഡി തൊഴിലാളികൾ, കശുവണ്ടി ഫാക്ടറി തൊഴിലാളികൾ, ഓട്, ഇഷ്ടിക, മൺപാത്ര തൊഴിലാളികൾ എന്നീ വിഭാഗം ആളുകളെ ഒഴിവാക്കുന്നു === എസ്.ആർ.ഒ. നമ്പർ 57/2001-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 207-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച കേരളസർക്കാർ, സംസ്ഥാന ത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പ്രസ്തുത ആക്റ്റിലെ 200-ഉം 204-ഉം വകുപ്പുകൾ പ്രകാരം അടയ്ക്കക്കേണ്ടതായ തൊഴിൽനികുതി അടയ്ക്കുന്നതിൽ നിന്നും താഴെപ്പറയുന്ന വിഭാഗങ്ങളിൽപ്പെട്ട ആളുകളെ ഇതിനാൽ ഒഴിവാക്കുന്നു; അതായത്.- (സ ഉ (അ) നമ്പർ 13/2001/തഭവ തിരുവനന്തപുരം, 2001 ജനു വരി 17) 1. ബീഡി തൊഴിലാളികൾ; 2. കശുവണ്ടി ഫാക്ടറി തൊഴിലാളികൾ; 3. ഓട്, ഇഷ്ടിക, മൺപാത്ര നിർമ്മാണ തൊഴിലാളികൾ വിശദീകരണക്കുറിപ്പ (ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ, അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുവാനുള്ളതാണ്.) കേരള പഞ്ചായത്ത് രാജ് ആക്റ്റ് 207-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം സർക്കാരിൽ നിക്ഷിപ്തമായ അധികാരം ഉപ യോഗിച്ച സംസ്ഥാനത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തൊഴിൽ നികുതി അടയ്ക്കുന്നതിൽനിന്നും ബീഡി തൊഴിലാളികൾ, കശുവണ്ടി ഫാക്ടറി തൊഴിലാളികൾ, ഓട്, ഇഷ്ടിക, മൺപാത്ര തൊഴിലാളികൾ എന്നീ വിഭാഗം ആളു കളെ ഒഴിവാക്കാൻ കേരള സർക്കാർ തീരുമാനിച്ചു. പ്രസ്തുത ലക്ഷ്യം നിറവേറ്റുന്നതിനുദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം

ഗ്രാമ/ബോക്ക്/ജില്ലാ പഞ്ചായത്തിലെ ഓരോ യോഗത്തിലെയും നടപടിക്കുറിപ്പുകളുടെ പകർപ്പ്, വിയോജനക്കുറിപ്പുണ്ടെങ്കിൽ അതുസഹിതം, കൈപ്പറ്റുന്നതിന് ഉദ്യോഗസ്ഥൻമാരെ അധികാരപ്പെടുത്തിയിരിക്കുന്നു

എസ്.ആർ.ഒ. നമ്പർ 129/2003-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 161-ാം വകുപ്പ് (8)-ാം ഉപവകുപ്പ് പ്രസ്തുത ആക്റ്റിലെ 275-ാം വകുപ്പ് (1)-ാം ഉപവകുപ്പിനോട് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ടും 1997 മാർച്ച് 18-ാം തീയതി ജി.ഒ. (എം.എസ്.) നമ്പർ 53/97/ത.ഭ.വ. ആയി പുറപ്പെടുവിച്ചതും 1997 മാർച്ച് 26-ാം തീയതിയിലെ 366-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ എസ്.ആർ.ഒ. നമ്പർ 208/97 ആയി പ്രസിദ്ധപ്പെടുത്തിയതും 1997 മെയ് 30-ാം തീയതി ജി.ഒ. (പി) നമ്പർ 112/97/ത.ഭ.വ. ആയി പുറപ്പെടുവിച്ചതും 1997 ജൂൺ 12-ാം തീയതിയിലെ 778-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ എസ്.ആർ.ഒ. നമ്പർ 445/97 ആയി പ്രസിദ്ധപ്പെടുത്തിയതു മായ വിജ്ഞാപനങ്ങൾ അതിലംഘിച്ചുകൊണ്ടും ഗ്രാമ/ബോക്ക്/ജില്ലാ പഞ്ചായത്തിലെ ഓരോ യോഗ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ