Panchayat:Repo18/vol2-page0560
== NOTIFICATIONS ==
ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറി എന്നീ ഉദ്യോഗസ്ഥൻമാരെ ചുമതലകൾ നിർവ്വഹിക്കുന്നതിന് അധികാരപ്പെടുത്തുന്നു
എസ്. ആർ. ഒ. നമ്പർ 647/97-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 276-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് താഴെ പട്ടികയിൽ (1)-ാം കോളത്തിൽ പറഞ്ഞിരിക്കുന്ന ഉദ്യോഗസ്ഥൻമാരെ (2)-ാം കോളത്തിൽ പറഞ്ഞിരിക്കുന്ന ചുമതലകൾ നിർവ ഹിക്കുന്നതിന് കേരള സർക്കാർ ഇതിനാൽ അധികാരപ്പെടുത്തുന്നു. അതായത്:-
ഉദ്യോഗസ്ഥൻ | അധികാരപ്പെടുത്തപ്പെട്ട ചുമതലകൾ |
---|---|
1. ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ | 276-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം ഗ്രാമപഞ്ചായ ത്തുകളുടെ കാര്യത്തിൽ അപ്പീൽ സ്വീകരിക്കലും തീർപ്പാ ക്കലും. |
തദ്ദേശ ഭരണ വകുപ്പ സെക്രട്ടറി | 276-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം ജില്ല/ബ്ലോക്ക് പഞ്ചാ ത്തുകളുടെ കാര്യത്തിൽ അപ്പീൽ സ്വീകരിക്കലും തീർപ്പാ ക്കലും |
(Published in K.G.Ex. No: 1119 dt. 14-8-1997)
=== ജില്ലാ കോടതികളും മുൻസിഫ് കോടതികളും പുറപ്പെടുവിക്കുന്ന ഉത്തരവുകളിൻമേൽ അപ്പീൽ ബോധിപ്പിക്കാവുന്ന കോടതികൾ ===
എസ്. ആർ. ഒ. നമ്പർ 661/98-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13), 113-ാം വകുപ്പ പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചും, കേരള ഹൈക്കോടതിയോട് കൂടിയാലോ ചിച്ചും, കേരള സർക്കാർ തെരഞ്ഞെടുപ്പു ഹർജികൾ സംബന്ധിച്ച ജില്ലാ കോടതികളും മുൻസിഫ് കോട തികളും പുറപ്പെടുവിക്കുന്ന ഉത്തരവുകളിൻമേൽ അപ്പീൽ ബോധിപ്പിക്കാവുന്ന കോടതികൾ യഥാക്രമം കേരള ഹൈക്കോടതിയും താഴെ പട്ടികയിൽ പറയുന്ന ജില്ലാ കോടതികളുമാണ് എന്ന് ഇതിനാൽ വിജ്ഞാ പനം ചെയ്യുന്നു, അതായത്:-
പട്ടിക ജില്ലാ കോടതി, തിരുവനന്ത്രപും ജില്ലാ കോടതി, കൊല്ലം ജില്ലാ കോടതി, പത്തനംതിട്ട ജില്ലാ കോടതി, ആലപ്പുഴ ജില്ലാ കോടതി, കോട്ടയം ജില്ലാ കോടതി, എറണാകുളം ജില്ലാ കോടതി, തൊടുപുഴ ജില്ലാ കോടതി, തൃശ്ശൂർ 9. ജില്ലാ കോടതി, പാലക്കാട് 10. ജില്ലാ കോടതി, മഞ്ചേരി 11. ജില്ലാ കോടതി, കോഴിക്കോട് 12. ജില്ലാ കോടതി, തലശ്ശേരി 13. ജില്ലാ കോടതിയും വാഹനാപകട നഷ്ട പരിഹാര ട്രിബ്യൂണലും കൽപ്പറ്റ 14. ജില്ലാ കോടതിയും വാഹനാപകട നഷ്ട പരിഹാര ട്രിബ്യൂണലും , കാസറ്കോഡ് (Published in K.G.Ex. No: 1280 dt. 6-8-1998)
==== Empowering Commissioner for Rural Development, District Collector and Assistant Development Commissioner to perform functions ====
S.R.O. No. 767/99-Under sub-section (1) of section 188 of the Kerala Panchayat Raj Act, 1994 (13 of 1994) the Government of Kerala hereby empower the officers mentioned in column (2) of the Schedule below to perform the functions noted against each in Column (3) thereof, in any Block Panchayat in their respective areas of jurisdiction, namely:-
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |