Panchayat:Repo18/vol1-page1005

From Panchayatwiki

എന്നാൽ, ഈ ഉപവകുപ്പുപ്രകാരം അപേക്ഷ കൈമാറുന്നത് കഴിയുന്നിടത്തോളം പെട്ടെ ന്നാകേണ്ടതും, എന്നാൽ, യാതൊരു കാരണവശാലും അപേക്ഷ കൈപ്പറ്റി അഞ്ചുദിവസത്തിൽ കൂടുതലാകാൻ പാടില്ലാത്തതുമാണ്.

7. അപേക്ഷയുടെ തീർപ്പുകൽപ്പിക്കൽ.-(1) 5-ാം വകുപ്പിലെ 2-ാം ഉപവകുപ്പിലെ പരിമിതിവ്യവസ്ഥയ്ക്കക്കോ 6-ാം വകുപ്പിലെ (3)-ാം ഉപവകുപ്പിലെ പരിമിതിവ്യവസ്ഥയ്ക്കക്കോ വിധേയമായി, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ, 6-ാം വകുപ്പു പ്രകാരമുള്ള അപേക്ഷ കൈപ്പറ്റുമ്പോൾ, കഴിയുന്നിടത്തോളം പെട്ടെന്നും, ഏതൊരു സംഗതിയിലും അപേക്ഷ കൈപ്പറ്റി മുപ്പതു ദിവസത്തിനുള്ളിലും, നിർണ്ണയിച്ചിരിക്കുന്ന ഫീസ് അടച്ചതിന്മേൽ വിവരം നൽകുകയോ, 8-ാം വകുപ്പിലോ 9-ാം വകു പ്പിലോ പരാമർശിച്ചിരിക്കുന്ന കാരണങ്ങളിന്മേൽ അപേക്ഷ നിഷേധിക്കുകയോ ചെയ്യാവുന്നതാണ്. എന്നാൽ, തേടുന്ന വിവരം ഒരാളുടെ ജീവനോടോ സ്വാതന്ത്ര്യത്തോടോ ബന്ധപ്പെട്ടതാണെങ്കിൽ, അപേക്ഷ കൈപ്പറ്റി നാൽപ്പത്തിയെട്ടു മണിക്കൂറിനുള്ളിൽ അത് നൽകേണ്ടതാണ്.

(2) (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിരിക്കുന്ന കാലയളവിനുള്ളിൽ വിവരത്തിനായുള്ള അപേക്ഷയിന്മേൽ തീരുമാനമെടുക്കുന്നതിൽ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ വീഴ്ചവരുത്തിയാൽ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ അപേക്ഷ നിരസിച്ചതായി കരുതാവുന്നതാണ്.

(3) വിവരം നൽകുന്നതിന്റെ ചെലവിനായി എന്തെങ്കിലും കൂടുതൽ ഫീസ് നൽകുന്നതിന്മേൽ വിവരം നൽകാമെന്ന തീരുമാനമെടുക്കുമ്പോൾ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ അപേക്ഷ നൽകുന്ന ആൾക്ക് അറിയിപ്പ് അയക്കേണ്ടതാണ്. ഈ അറിയിപ്പിൽ

(a) അദ്ദേഹം നിശ്ചയിച്ചിരിക്കുന്ന, വിവരം നൽകുന്നതിന്റെ ചെലവിനുവേണ്ടിയുള്ള കൂടുതൽ ഫീസിന്റെ വിശദാംശങ്ങൾ, (1)-ാം ഉപവകുപ്പിൽ നിർണ്ണയിച്ചിരിക്കുന്ന ഫീസിന് അനുസ്യതമായി തുകയിലേക്ക് എത്തിച്ചേരുന്നതിന് നടത്തിയ കണക്കുകൂട്ടലുകൾക്കൊപ്പം നൽകേണ്ടതും ആ ഫീസ് അടക്കുന്നതിന് അയാളോട് ആവശ്യപ്പെടേണ്ടതും അത്തരം അറിയിപ്പ് നൽകുന്നതിനും ഫീസ് നൽകുന്നതിനും ഇടയ്ക്കുള്ള കാലയളവ്, ആ ഉപവകുപ്പിൽ പരാമർശിച്ചിരിക്കുന്ന മുപ്പതു ദിവസക്കാലയളവ് കണക്കുകൂട്ടുമ്പോൾ ഒഴിവാക്കേണ്ടതുമാണ്.
(b) ഈടാക്കിയ ഫീസിനെ സംബന്ധിച്ചോ ലഭ്യമാക്കിയ രീതിയെ സംബന്ധിച്ചോ ഉള്ള തീരുമാനം പുനഃപരിശോധിക്കാനുള്ള അയാളുടെ അല്ലെങ്കിൽ അവളുടെ അവകാശത്തെക്കുറിച്ചുള്ള വിവരം, അപ്പലേറ്റ് അതോറിറ്റി, സമയപരിധി, നടപടിക്രമം മറ്റെന്തെങ്കിലും രീതികൾ എന്നിവ ഉൾപ്പെടെ, നൽകേണ്ടതുമാണ്.

(4) ഈ ആക്റ്റുപ്രകാരം രേഖയോ അതിന്റെ ഒരു ഭാഗമോ ലഭ്യമാക്കേണ്ടതും, ആർക്കാണോ അങ്ങനെ ലഭ്യമാക്കേണ്ടത് അയാൾ ഇന്ദ്രിയവൈകല്യമുള്ള ആളാണെങ്കിൽ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ പരിശോധനയ്ക്ക് ആവശ്യമായ സഹായം നൽകുന്നതുൾപ്പെടെ വിവരം ലഭ്യമാക്കാൻ പ്രാപ്തമാക്കുന്ന സഹായം നൽകേണ്ടതാണ്.

(5) അച്ചടിരൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ വിവരം നൽകുമ്പോൾ, (6)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി, നിർണ്ണയിച്ചിരിക്കുന്ന ഫീസ് അപേക്ഷകൻ കൊടുക്കേണ്ടതാണ്.

എന്നാൽ, 6-ാം വകുപ്പിലെ (1)-ാം ഉപവകുപ്പും 7-ാം വകുപ്പിലെ (1)ഉം (5)ഉം ഉപവകുപ്പുകളും പ്രകാരം നിർണ്ണയിച്ചിരിക്കുന്ന ഫീസ് ന്യായമായിരിക്കേണ്ടതും സമുചിതസർക്കാർ നിശ്ചയിച്ചിരിക്കുന്ന ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരിൽ നിന്ന് അത്തരം ഫീസ് ഈടാക്കാൻ പാടില്ലാത്തതുമാണ്.

(6) (5)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, (1)-ാം ഉപവകുപ്പിൽ പരാമർശി ച്ചിരിക്കുന്ന സമയപരിധി പാലിക്കുന്നതിൽ ഒരു പബ്ലിക് അതോറിറ്റി വീഴ്ചവരുത്തുമ്പോൾ, വിവരത്തിനായി അപേക്ഷിച്ചയാൾക്ക് സൗജന്യമായി വിവരം നൽകേണ്ടതാണ്.

ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി.

വർഗ്ഗം:റെപ്പോയിൽ തിരുത്തൽ വായന നടത്തിയ ലേഖനങ്ങൾ