പഞ്ചായത്ത് രാജ് (നോട്ടീസുകൾ നൽകേണ്ട രീതി) ചട്ടങ്ങൾ, 1996
(3) 1973-ലെ ക്രിമിനൽ നടപടി നിയമപ്രകാരം പോലീസിന് നടപടി എടുക്കേണ്ടതായുള്ള അനാഥപ്രേതങ്ങളുടെ സംഗതികളിൽ അപ്രകാരമുള്ള നടപടികൾ പൂർത്തിയായശേഷം ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ വിവരം പഞ്ചായത്ത് പ്രസിഡന്റിനെയോ സെക്രട്ടറിയെയോ അറിയിക്കേണ്ടതും അതിനുശേഷം പ്രസിഡന്റോ സെക്രട്ടറിയോ അനാഥപ്രേതം മറവ് ചെയ്യാനുള്ള നടപടികൾ നടത്തി മറവ് ചെയ്യേണ്ടതും ആണ്.
5. അനാഥപ്രേതം മറവു ചെയ്യുന്നത് കഴിയുന്നിടത്തോളം പരേതന്റെ മതാചാരപ്രകാരമാ യിരിക്കണമെന്ന്.- പരേതൻ ഏതു മതത്തിൽപ്പെട്ട ആളാണെന്ന് തിരിച്ചറിഞ്ഞാൽ അനാഥപ്രേതം മറ്റ് ചെയ്യുന്നത് കഴിയുന്നിടത്തോളം അയാളുടെ മതപരമായ ആചാരം അനുഷ്ഠിച്ചായിരിക്കേണ്ട താണ്.
6. മൃഗങ്ങളുടെ ശവശരീരങ്ങൾ മറവ് ചെയ്യൽ.- മൃഗങ്ങളുടെ ശവശരീരമോ, ശരീരങ്ങളുടെ അവശിഷ്ടങ്ങളോ പഞ്ചായത്ത് പ്രദേശത്ത് കിടക്കുന്നതായ വിവരം ലഭിച്ചാലുടൻ തന്നെ അവ മറവ് ചെയ്യുന്നതിന് പ്രസിഡന്റോ സെക്രട്ടറിയോ നടപടി എടുക്കേണ്ടതാണ്. എന്നാൽ വന്യജീവി വിഭാഗത്തിൽ ഉൾപ്പെടുന്ന മൃഗങ്ങളുടെയോ പക്ഷികളുടെയോ ശവശരീരമോ, അവശിഷ്ടങ്ങളോ മറവ് ചെയ്യുന്നതിന് മുൻപ് ജില്ലാ കളക്ടറെയോ ബന്ധപ്പെട്ട വന്യജീവി സംരക്ഷണ (വനംവകുപ്പ്) ഉദ്യോഗസ്ഥനേയോ വിവരം അറിയിക്കേണ്ടതും അവരുടെ നിർദ്ദേശം അനുസരിച്ച് മറവ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ്.
7. ജഡങ്ങൾ മറവ് ചെയ്യുന്നതിനുള്ള ചെലവ്.- ഈ ചട്ടങ്ങൾ പ്രകാരം ജഡങ്ങൾ മറവ് ചെയ്യുന്നതിനുള്ള ന്യായമായ ചെലവ് പഞ്ചായത്ത് ഫണ്ടിൽ നിന്നും വഹിക്കേണ്ടതാണ്.
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിനുദ്ദേശിച്ചു കൊണ്ടുള്ളതാണ്.) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിന്റെ (1994-ലെ 13) 166-ാം വകുപ്പ് (1)-ാം ഉപവകുപ്പു പ്രകാരം ആക്റ്റിൻകീഴിൽ ഉണ്ടാക്കുന്ന ചട്ടങ്ങൾക്കു വിധേയമായി 3-ാം പട്ടികയിൽ അക്കമിട്ടു പറഞ്ഞിരിക്കുന്ന സംഗതി കളെ സംബന്ധിച്ച ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ആവശ്യങ്ങൾ നിറവേറ്റേണ്ട ചുമതല ഗ്രാമപഞ്ചായത്തിനാണ്. പ്രസ്തുത പട്ടികയിലെ 20-ാം ഇനം അനാഥപ്രേതങ്ങളും മൃഗങ്ങളുടെ ശവശരീരങ്ങളും മറവു ചെയ്യുന്നതിനെപ്പറ്റിയാണ്. ഇതു സംബ ന്ധിച്ച ചട്ടങ്ങൾ ഉണ്ടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. പ്രസ്തുത ലക്ഷ്യം നിറവേറ്റുന്നതിനുദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.)
എസ്.ആർ.ഒ. നമ്പർ 285/96- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (XV)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്;-
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (നോട്ടീ സുകൾ നൽകേണ്ട രീതി) ചട്ടങ്ങൾ എന്നു പേർ പറയാം.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-
(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാകുന്നു
(ബി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്കു നൽകിയിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.
3. നോട്ടീസ് നൽകൽ.
(1) പഞ്ചായത്ത് ഏതെങ്കിലും നോട്ടീസോ മറ്റു രേഖയോ ഒരാൾക്കു നൽകേണ്ടതാണെന്ന് ആക്റ്റിലോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലോ ബൈലായിലോ, ആവശ്യപ്പെട്ടിട്ടുള്ള സംഗതിയിൽ, ആക്റ്റിലോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലോ ബൈലായിലോ മറ്റുവിധത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ലാത്ത പക്ഷം അങ്ങനെയുള്ള നൽകലോ അയയ്ക്കലോ.-
(എ.) നോട്ടീസോ രേഖയോ അത്തരം വ്യക്തിക്കു നൽകുകയോ അയയ്ക്കുകയോ,
(ബി) അങ്ങനെയുള്ള ആളെ കണ്ടുപിടിക്കാൻ കഴിയാത്ത പക്ഷം അത്തരം നോട്ടീസോ രേഖയോ അയാളുടെ അവസാനത്തെ അറിയപ്പെടുന്ന താമസസ്ഥലത്തോ, ജോലി സ്ഥലത്തോ ഇടുകയോ അയാളുടെ കുടുംബത്തിലെ മുതിർന്ന അംഗത്തെയോ അയാളുടെ ജോലിക്കാരെയോ ഏൽപ്പിക്കുകയും ചെയ്യുകയോ ഫേമുകൾ, ഫാക്ടറി, പ്ലാന്റ്, വർക്ക്ഷോപ്പ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സംഗതിയിൽ, നോട്ടീസ് വാഹകന് ജോലി സ്ഥലത്തേക്കു പ്രവേശനം നിരോധി ച്ചിരിക്കുകയോ, സാധാരണ രീതിയിൽ നോട്ടീസ് നൽകാൻ സാധിക്കാതെ വരികയോ ചെയ്യുന്ന സാഹ ചര്യത്തിൽ പ്രസ്തുത സ്ഥാപനത്തിന്റെ മേലധികാരിയെയോ, ഏതെങ്കിലും അധികാരപ്പെടുത്തപ്പെട്ട ആളെയോ ഏൽപ്പിക്കുകയോ,
(സി) അങ്ങനെയുള്ള ആളുടെ മറ്റെവിടെയെങ്കിലുമുള്ള അഡ്രസ് സെക്രട്ടറിക്ക് അറിയാമെങ്കിൽ ആ അഡ്രസ്സിൽ രജിസ്റ്റേർഡ് തപാൽ മാർഗ്ഗം അയച്ചു കൊടുക്കുകയോ,
(ഡി) മേൽപ്പറഞ്ഞ ഒരു മാർഗ്ഗവുമില്ലാത്ത പക്ഷം ആയത് അയാളുടെ താമസസ്ഥലത്തോ, ജോലിസ്ഥലത്തോ വ്യക്തമായി കാണാവുന്ന സ്ഥലത്ത് പതിച്ച് നോട്ടീസ് നടത്തുകയോ ചെയ്യേണ്ടതാകുന്നു.
(2) ഏതെങ്കിലും കെട്ടിടത്തേയോ ഭൂമിയെയോ സംബന്ധിക്കുന്ന നോട്ടീസാണെങ്കിൽ അങ്ങനെയുള്ള കെട്ടിടത്തിന്റെയോ ഭൂമിയുടെയോ ഉടമസ്ഥന്റെ അല്ലെങ്കിൽ കൈവശക്കാരന്റെ പേര് അങ്ങനെയുള്ള നോട്ടീസിൽ ചേർക്കണമെന്നില്ലാത്തതും, കൂട്ടുടമസ്ഥരുടെയും കൂട്ടു കൈവശക്കാരുടെയും കാര്യത്തിൽ അവരിൽ ഏതെങ്കിലും ഒരാൾക്ക് നോട്ടീസോ, രേഖയോ നൽകുകയോ, അയച്ചു കൊടു ക്കുകയോ ചെയ്താൽ മതിയാകുന്നതുമാണ്.
(3) ആക്റ്റിൻ പ്രകാരമോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടങ്ങൾ പ്രകാരമോ നൽകുകയോ, അയച്ചു കൊടുക്കുകയോ ചെയ്ത ഏതെങ്കിലും ബില്ലിലോ നോട്ടീസിലോ, ഉത്തരവിലോ, ഫാറത്തിലോ, സമൻസിലോ, ഡിമാന്റ് നോട്ടീസിലോ മറ്റേതെങ്കിലും രേഖയിലോ, എത്ര സമയത്തിനകം എന്തെങ്കിലും ഫീസോ മറ്റു തുകയോ അടയ്ക്കണമെന്നോ ഏതെങ്കിലും ജോലി ചെയ്യണമെന്നോ എന്തെങ്കിലും നൽകണമെന്നോ നിശ്ചയിച്ചിട്ടുള്ള സംഗതിയിൽ ആക്റ്റിലോ, ചട്ട ത്തിലോ ബൈലായിലോ, മറ്റു വിധത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ലാത്ത പക്ഷം പ്രസ്തുത കാലാവധി അപ്രകാരം നോട്ടീസ് നൽകുകയോ, അയച്ചു കൊടുക്കുകയോ ചെയ്ത തീയതി മുതൽ കണക്കാ ക്കേണ്ടതാണ്.
(4) നോട്ടീസ് തിരസ്കരിക്കുന്ന സംഗതിയിൽ അപ്രകാരം തിരസ്കരെിക്കപ്പെട്ട തീയതി നോട്ടീസ് നൽകിയ തീയതിക്കായി കരുതേണ്ടതാണ്.