Panchayat:Repo18/vol1-page0171
(സി) സെക്രട്ടറിയിൽ നിന്നോ പഞ്ചായത്തിലെ ഏതൊരു ഉദ്യോഗസ്ഥനിൽ നിന്നോ പഞ്ചായത്തിന്റെ ഭരണ സംബന്ധമായ ഏതു ഫയലും റിക്കാർഡും രേഖാമൂലം ആവശ്യപ്പെടുന്നതിനും അതിൽ ഈ ആക്റ്റ് മൂലമോ അതിൻകീഴിലുണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ അഥവാ സ്ഥിരം ഉത്തരവുകളുടെ വെളിച്ചത്തിലോ ആവശ്യമായ നിർദ്ദേശങ്ങളോ ഉത്തരവുകളോ നൽകുക:
എന്നാൽ, പഞ്ചായത്തിന്റെ ഭരണ സംബന്ധമായി സെക്രട്ടറിയിലോ ഏതെങ്കിലും ഉദ്യോഗസ്ഥനിലോ മാത്രം നിക്ഷിപ്തമായിട്ടുള്ള സ്റ്റാറ്റ്യൂട്ടറി അധികാരങ്ങൾ വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളോ റിക്കാർഡുകളോ ആവശ്യപ്പെടുവാൻ പാടില്ല;
കുറിപ്പ്.-ഫയലുകളും റിക്കാർഡുകളും സ്വീകരിക്കുകയോ തിരികെ നൽകുകയോ ചെയ്യുമ്പോൾ വേണ്ടവിധം അക്നോളഡ്ജ്മെന്റ് നൽകുകയും വരവ് വയ്ക്കുകയും ചെയ്യേണ്ടതാണ്;
(ഡി) പഞ്ചായത്ത് പാസ്സാക്കിയ ഏതെങ്കിലും പ്രമേയം, അത് നിയമാനുസൃതം പാസ്സാക്കിയതല്ലെന്നോ ഈ ആക്റ്റോ മറ്റേതെങ്കിലും നിയമമോ പ്രകാരം നൽകിയിട്ടുള്ള അധികാരത്തിൽ കവിഞ്ഞതാണെന്നോ നടപ്പിൽ വരുത്തിയാൽ മനുഷ്യന്റെ ജീവനേയോ ആരോഗ്യത്തേയോ പൊതു ജനരക്ഷയേയോ അപകടപ്പെടുത്തിയേക്കാമെന്നോ, താൻ കരുതുന്നുവെങ്കിൽ ആ സംഗതി ഉടൻ സർക്കാരിന് റഫർ ചെയ്യുക.
157. അവിശ്വാസപ്രമേയം.-(1) ഈ വകുപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായി, ഒരു പഞ്ചായത്തിലെ പ്രസിഡന്റിലോ വൈസ് പ്രസിഡന്റിലോ അവിശ്വാസം പ്രകടിപ്പിക്കുന്ന ഒരു പ്രമേയം ഇതിൽ പറഞ്ഞിരിക്കുന്ന നടപടിക്രമമനുസരിച്ച അവതരിപ്പിക്കാവുന്നതാണ്.
(2) (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും പ്രമേയം അവതരിപ്പിക്കുന്നതിനുള്ള ഉദ്ദേശം സംബന്ധിച്ച നിർണ്ണയിക്കപ്പെടാവുന്ന ഫാറത്തിലുള്ളതും ബന്ധപ്പെട്ട പഞ്ചായത്തിന് അനുവദിക്കപ്പെട്ട തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സംഖ്യയുടെ മുന്നിലൊന്നിൽ കുറയാതെവരുന്ന ആ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഒപ്പിട്ടതുമായ രേഖാമൂലമായ നോട്ടീസ്, അവ തരിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന പ്രമേയത്തിന്റെ ഒരു പകർപ്പോടുകൂടി, ആ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഏതെങ്കിലും ഒരാൾ, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ ഇതിലേയക്കായി ചുമതലപ്പെടുത്തിയേക്കാവുന്ന ഉദ്യോഗസ്ഥന് നേരിട്ട് നല്കേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |