Panchayat:Repo18/vol1-page0435

From Panchayatwiki
Revision as of 08:59, 4 January 2018 by Animon (talk | contribs) ('(2) (1)-ാം ഉപചട്ടത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(2) (1)-ാം ഉപചട്ടത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ഏതെങ്കിലും കാര്യത്തിൽ പഞ്ചാ യത്തിന്റെ അടിയന്തര തീരുമാനം അനിവാര്യമാകുന്ന ഘട്ടങ്ങളിൽ '(ഇരുപത്തിനാല് മണിക്കുറിൽ കുറയാത്ത സമയത്തെ) നോട്ടീസ് നൽകി പ്രസിഡന്റിനു പ്രത്യേക യോഗം വിളിച്ചു കൂട്ടാവുന്നതാണ്. (3) നിശ്ചിത യോഗത്തിനു നൽകിയിട്ടുള്ള അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത യാതൊരു വിഷയവും ആ യോഗത്തിൽ പരിഗണിക്കാൻ പാടില്ലാത്തതാകുന്നു; x xxx ?(എന്നാൽ), സർക്കാരിൽ നിന്ന് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് അയച്ചുകിട്ടുന്ന അടിയന്തിര പ്രാധാന്യമുള്ള ഉത്തരവുകളും നിർദ്ദേശങ്ങളും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും യോഗ ത്തിൽ പരിഗണിക്കേണ്ടതാണ്. (4) (1)-ാം ഉപചട്ടപ്രകാരമോ (2)-ാം ഉപചട്ടപ്രകാരമോ നൽകിയിട്ടുള്ള നോട്ടീസിന്റെയും, അജ ണ്ടയുടെയും പകർപ്പുകൾ പഞ്ചായത്ത് നോട്ടീസ് ബോർഡിൽ നോട്ടീസ് തീയതിയിൽ തന്നെ പ്രസിദ്ധീകരിക്കേണ്ടതാണ്. 5. അജണ്ട തയ്യാറാക്കൽ. (1) യോഗത്തിന്റെ അജണ്ട പ്രസിഡന്റുമായി ആലോചിച്ച് സെക്ര ട്ടറി തയ്യാറാക്കേണ്ടതാണ്. '((2) പഞ്ചായത്തിന്റെ തീരുമാനം ആവശ്യമുള്ളതായി സെക്രട്ടറിയോ എക്സ് ഒഫിഷ്യോ സെക്രട്ടറിയോ കരുതുന്ന വിഷയങ്ങളും, പ്രസിഡന്റ് നിർദ്ദേശിക്കുന്ന വിഷയങ്ങളും, 12-ാം ചട്ട പ്രകാരം, അതതു സംഗതി പോലെ, പ്രസിഡന്റ് അല്ലെങ്കിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യോഗത്തിൽ മറുപടി പറയേണ്ട ചോദ്യങ്ങളും, 13-ാം ചട്ടപ്രകാരം യോഗത്തിൽ അവതരിപ്പിക്കുവാൻ അനുവദിക്കപ്പെടുന്ന പ്രമേയങ്ങളും അജണ്ടയിൽ ഉൾപ്പെടുത്തേണ്ടതാണ്. (3) പഞ്ചായത്ത് യോഗത്തിൽ പരിഗണിക്കുന്നതിനായി അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ വിഷയങ്ങളും, മുൻകൂട്ടി ക്രമമായി പേജ് നമ്പർ രേഖപ്പെടുത്തിയ ഒരു അജണ്ട രജിസ്റ്ററിൽ ക്രമന മ്പർ നൽകി രേഖപ്പെടുത്തേണ്ടതും രജിസ്റ്റർ സെക്രട്ടറിയുടെ സൂക്ഷിപ്പിൽ ആയിരിക്കേണ്ടതുമാണ്. (4) പഞ്ചായത്തിന്റെ പരിഗണനയ്ക്കായി അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏതൊരു വിഷ യത്തെ സംബന്ധിച്ചും, ആക്റ്റിലെയും അതിൻ കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥ കൾക്കനുസൃതമായി തീരുമാനമെടുക്കുന്നതിനാവശ്യമായ ഉപദേശം പഞ്ചായത്തിന് നൽകുവാൻ സെക്രട്ടറിക്ക് ബാദ്ധ്യതയുണ്ടായിരിക്കുന്നതും, അതനുസരിച്ചുള്ള തന്റെ അഭിപ്രായം സെക്രട്ടറി ബന്ധപ്പെട്ട ഫയലിൽ രേഖപ്പെടുത്തേണ്ടതും, പ്രസ്തുത അഭിപ്രായമടങ്ങുന്ന കുറിപ്പ് യോഗത്തിന് മുമ്പ് അംഗങ്ങൾക്ക് നൽകുകയോ അല്ലെങ്കിൽ ആ വിഷയം ചർച്ച ചെയ്യുമ്പോൾ യോഗത്തിൽ സമർപ്പി ക്കുകയോ ചെയ്യേണ്ടതുമാണ്. '[6. യോഗം വിളിച്ചു കൂട്ടാൻ ആവശ്യപ്പെടൽ.- (1) 6-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള പഞ്ചായത്തിന്റെ അംഗസംഖ്യയുടെ മൂന്നിൽ ഒന്നിൽ കുറയാത്ത എണ്ണം വരുന്ന അംഗങ്ങൾ ഏതാവശ്യത്തിനാണോ യോഗം വിളിച്ചു കൂട്ടേണ്ടതെന്ന്

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ