Panchayat:Repo18/vol1-page0573
1997-ലെ കേരള പഞ്ചായത്ത് രാജ്
(പൊതുമരാമത്ത് പണികളുടെ നടത്തിപ്പ്) ചട്ടങ്ങൾ
എസ്. ആർ. ഒ. നമ്പർ 756/97.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (xi)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും:-(1) ഈ ചട്ടങ്ങൾക്ക് 1997-ലെ കേരള പഞ്ചായത്ത് രാജ് (പൊതു മരാമത്ത് പണികളുടെ നടത്തിപ്പ്) ചട്ടങ്ങൾ എന്ന പേർ പറയാം.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ:-(1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,-
(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥ മാകുന്നു
(ബി) 'പഞ്ചായത്ത് എൻജിനീയർ' എന്നാൽ ഒരു പഞ്ചായത്തിലെ പൊതുമരാമത്ത് പണി കൾ നടത്തുന്നതിനോ മേൽനോട്ടം വഹിക്കുന്നതിനോ 180-ാം വകുപ്പുപ്രകാരം നിയമിക്കുകയോ, 181-ാം വകുപ്പു പ്രകാരം പഞ്ചായത്തിലേക്ക് സർക്കാർ വിട്ടുകൊടുക്കുകയോ അഥവാ സർക്കാർ ഇതിലേക്കായി പൊതുവായോ പ്രത്യേകമായോ ഉത്തരവുമൂലം അധികാരപ്പെടുത്തുകയോ ചെയ്തി ട്ടുള്ള എൻജിനീയർ എന്നർത്ഥമാകുന്നു;
വിശദീകരണം:- 1. ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ, ആ ഗ്രാമപഞ്ചായത്തിൽ ഒരു എൻജി നീയർ നിയമിക്കപ്പെടുകയോ ആ ഗ്രാമപഞ്ചായത്തിലേക്ക് ഒരു എൻജിനീയറെ സർക്കാർ വിട്ടുകൊ ടുക്കുകയോ അധികാരപ്പെടുത്തുകയോ ചെയ്തിട്ടില്ലെങ്കിൽ, ആ ഗ്രാമപഞ്ചായത്ത് പ്രദേശം ഉൾപ്പെ ടുന്ന ബ്ലോക്ക് പഞ്ചായത്തിൽ അഥവാ ജില്ലാ പഞ്ചായത്തിൽ നിയമിക്കപ്പെടുകയോ ആ പഞ്ചായ ത്തിലേക്ക് സർക്കാർ വിട്ടുകൊടുക്കുകയോ അധികാരപ്പെടുത്തുകയോ ചെയ്തിട്ടുള്ള ഒരു എൻജി നീയർ ആ ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ച് പഞ്ചായത്ത് എൻജിനീയറുടെ ചുമതലകൾ നിർവ്വ ഹിക്കേണ്ടതാണ്.
2. ഒരു പഞ്ചായത്തിലേക്ക് ഒരേ ഗ്രേഡിൽപ്പെട്ട ഒന്നിലധികം എൻജിനീയർമാരെ നിയമിക്കു കയോ വിട്ടുകൊടുക്കുകയോ അധികാരപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഏറ്റവും സീനിയർ ആയ എൻജിനീയർ പഞ്ചായത്ത് എൻജിനീയറുടെ ചുമതലകൾ നിർവ്വഹിക്കേണ്ടതാണ്.
(സി) 'പൊതുമരാമത്ത് പണി' എന്നാൽ ആക്റ്റ് പ്രകാരം ചെയ്യുവാൻ
ബാദ്ധ്യസ്ഥമായ ഒരു പൊതുമരാമത്ത് പണി എന്നർത്ഥമാകുന്നു;
ഡി) ‘വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;
(ഇ) 'ഗുണഭോക്ത്യ സമിതി' എന്നാൽ ഒരു പൊതുമരാമത്ത് പണി നടപ്പാക്കുന്നതുമൂലം പ്രയോജനം ലഭിക്കുന്ന പ്രദേശത്തെ ജനങ്ങളാൽ 13-ാം ചട്ടം (2)-ാം ഉപചട്ടപ്രകാരം തെരഞ്ഞെടുക്ക പ്പെട്ട ഒരു സമിതി എന്നർത്ഥമാകുന്നു.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |