Panchayat:Repo18/vol1-page0711
(n) 'കെട്ടിട രേഖ' എന്നാൽ തെരുവതിരിൽ നിന്ന് നീങ്ങി ആ തെരുവിന് അഭിമുഖമായുള്ള കെട്ടിടത്തിന്റെ പ്രധാന ചുമര് നിയമപരമായി ഏതു രേഖ വരെ വ്യാപിക്കാമോ അതുവരെയുള്ളതുമായ ഒരു രേഖ എന്നർത്ഥമാകുന്നു. ഈ ചട്ടങ്ങളിൽ നിർദ്ദേശിച്ച പ്രകാരമല്ലാതെ കെട്ടിടത്തിന്റെ ഒരു ഭാഗവും ഈ രേഖയ്ക്ക് അപ്പുറത്തേക്ക് വ്യാപിപ്പിക്കുവാൻ പാടില്ല;
(o) ‘നിർമ്മിത വിസ്തീർണ്ണം' എന്നാൽ ഏതൊരു നിലയിലേയും മേൽക്കൂരയാൽ മറയ്ക്കപ്പെട്ട വിസ്തീർണ്ണം എന്നർത്ഥമാകുന്നു. ഇതിൽ, അനുവദനീയമായ കോർണീസോ, കാലാവസ്ഥാ മറയോ കണക്കാക്കേണ്ട ആവശ്യമില്ലാത്തതാകുന്നു.
(p) 'കാർപ്പെറ്റ് വിസ്തീർണം' എന്നാൽ കോണിപ്പടികൾ, ലിഫ്റ്റ് കിണറുകൾ, എസ്ക്കലേറ്ററുകൾ, ഓവുകൾ, കക്കുസുകൾ, ശീതീകരണ പ്ലാന്റ് മുറികൾ, വൈദ്യുതി നിയന്ത്രണ മുറികൾ എന്നിവയുടെ വിസ്തീർണം ഒഴിച്ചുള്ള ഉപയോഗപ്രദമായ തറവിസ്തീർണം എന്നർത്ഥമാകുന്നു.
കുറിപ്പ്: കാർപ്പെറ്റ് വിസ്തീർണം കണക്കാക്കുമ്പോൾ, ചുമരുകളുടെ വിസ്തീർണ്ണം ഒഴിവാക്കുന്നതിന്, തറവിസ്തീർണ്ണത്തിന്റെ ഇരുപതു ശതമാനം ഓരോ നിലയിലേയും മൊത്തം തറവിസ്തീർണ്ണത്തിൽ നിന്നും കുറയ്ക്കക്കേണ്ടതാണ്.
(q) 'കാറ്റഗറി -I ഗ്രാമപഞ്ചായത്ത് എന്നാൽ, സർക്കാർ, ചട്ടം 3(4) പ്രകാരം കാറ്റഗറി - I ഗ്രാമപഞ്ചായത്തായി വിജ്ഞാപനം ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു;
(r) 'കാറ്റഗറി — II ഗ്രാമപഞ്ചായത്ത് എന്നാൽ, ചട്ടം 3(4) പ്രകാരം കാറ്റഗറി - II ഗ്രാമ പഞ്ചായത്തായി വിജ്ഞാപനം ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു;
(s) 'മുകൾതട്ട്/മച്ച് എന്നാൽ ഏതൊരു മുറിയുടെയും മേൽക്കൂരയുടെ ഉൾഭാഗം അല്ലെങ്കിൽ ലൈനിംഗ് എന്നർത്ഥമാകുന്നു. എന്നാൽ അങ്ങനെയുള്ള ലൈനിംഗ് ഇല്ലാത്ത അവസ്ഥയിൽ മേൽക്കൂരപ്പാളിയെ മുകൾത്തട്ടായി കണക്കാക്കുന്നതാണ്.
(t) 'റോഡിന്റെ സെന്റർ ലൈൻ’ എന്നാൽ, റോഡിനുവേണ്ടി നീക്കിവച്ചിട്ടുള്ള ഭൂമിയുടെ മുഴുവൻ വീതിയുടെയും മദ്ധ്യത്തിലുടെയുള്ള ലൈൻ (രേഖ) എന്നർത്ഥമാകുന്നു;
(u) 'ചീഫ് ടൗൺ പ്ലാനർ' എന്നാൽ കേരള സർക്കാരിന്റെ ചീഫ് ടൗൺ പ്ലാനർ എന്നർത്ഥമാകുന്നു;
(v) 'ചിമ്മിനി' എന്നാൽ ഒന്നോ അതിൽ കൂടുതലോ പുകക്കുഴലുകൾ അടങ്ങുന്നതും മുകളിലേക്ക് നിവർന്നു നിൽക്കുന്നതുമായ ഒരു ചട്ടക്കുട് എന്നർത്ഥമാകുന്നു;
(w) ‘പരിവർത്തനം’ എന്നാൽ ഒരു ഒക്യുപൻസി വിഭാഗത്തെ മറ്റൊരു ഒക്യുപൻസി വിഭാഗമായി മാറ്റുക എന്നർത്ഥമാകുന്നു;
(x) ‘ഇടനാഴി' എന്നാൽ ഒരു കെട്ടിടത്തിന്റെ വിഭിന്ന മുറികൾ തമ്മിലോ, വ്യത്യസ്ത ഭാഗങ്ങൾ തമ്മിലോ, വ്യത്യസ്ത കെട്ടിടങ്ങൾ തമ്മിലോ സമ്പർക്കത്തിനുപകരിക്കുന്ന നടവഴി പോലുള്ള പ്രവേശനമാർഗ്ഗം എന്നർത്ഥമാകുന്നു.
(y) 'കവറേജ് / വ്യാപ്തി' എന്നാൽ കെട്ടിടത്തിന്റെ ഏതെങ്കിലും നിലയിലെ ഭിത്തിയിൽ നിന്ന് തള്ളി നിൽക്കുന്നതും തുറന്നതുമായ മട്ടുപ്പാവ് ഒഴിച്ച് ഭൂനിരപ്പിന് മുകളിലുള്ള പരമാവധി വിസ്തീർണ്ണം എന്നർത്ഥമാകുന്നു; എന്നാൽ ഇതിൽ താഴെ പറയുന്നവ ഉൾപ്പെടുന്നതല്ല;
(i) ഉദ്യാനം, കൃത്രിമപ്പാറ, കിണർ, കിണർ പണിപ്പാടുകൾ, സസ്യം, സസ്യതൈ പരിപാലന കേന്ദ്രം, ജലസംഭരണി, നീന്തൽക്കുളം (ആവരണമില്ലെങ്കിൽ), മരത്തിനു ചുറ്റുമുള്ള തിട്ട, സംഭരണികൾ, നീരുറവ(ക്കടുത്തുള്ള) ഇരിപ്പിടങ്ങൾ അതുപോലുള്ളവയും;
(ii) അഴുക്കുചാലുകൾ, കലുങ്ക്, കുഴലുകൾ, ക്യാച്ച്പിറ്റ്, ഗള്ളിപിറ്റ്, അഴുക്കുചാലുകൾ കൂടിചേരുന്ന സ്ഥലം, ചാലുകൾ, അതുപോലുള്ളവയും;
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |