Panchayat:Repo18/vol1-page0065

From Panchayatwiki
Revision as of 08:58, 4 January 2018 by Rejivj (talk | contribs) ('പഞ്ചായത്തുകളെയും ജില്ലാ കൗൺസിലുകളെയും സംബന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

പഞ്ചായത്തുകളെയും ജില്ലാ കൗൺസിലുകളെയും സംബന്ധിച്ച് ഇപ്പോഴുള്ള നിയമങ്ങൾക്കു പകരം സമഗ്രമായ ഒരു നിയമം കൊണ്ടുവരുന്നതിനുള്ള ഒരു ആക്റ്റ് പീഠിക.-ആസൂത്രിത വികസനത്തിലും തദ്ദേശ ഭരണകാര്യങ്ങളിലും വർദ്ധിച്ച അളവിലുള്ള ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ഗ്രാമ പഞ്ചായത്തുകളും ബ്ലോക്കു പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും രൂപീകരിച്ചുകൊണ്ട് 1992-ലെ ഭരണഘടന (എഴുപത്തിമൂന്നാം ഭേദഗതി) ആക്റ്റി നനുസൃതമായി സംസ്ഥാനത്ത് ഒരു ത്രിതല പഞ്ചായത്തുരാജ് സംവിധാനം സ്ഥാപിക്കുന്നതിനു വേണ്ടി പഞ്ചായത്തുകളെയും ജില്ലാ കൗൺസിലുകളെയും സംബന്ധിച്ച ഇപ്പോഴുള്ള നിയമങ്ങൾക്കു പകരം സമഗ്രമായ ഒരു നിയമം ഉണ്ടാക്കുന്നത് യുക്തമായിരിക്കുന്നതിനാലും; അങ്ങനെയുള്ള പഞ്ചായത്തുകൾക്ക് സ്വയംഭരണസ്ഥാപനങ്ങളായി പ്രവർത്തിക്കുന്നതിന് സാധ്യമാകത്തക്കവിധമുള്ള അധികാരങ്ങളും അധികാര ശക്തിയും നൽകുന്നതിനും; ഭരണഘടനയുടെ പതിനൊന്നാം പട്ടികയിൽ പറഞ്ഞിട്ടുള്ള സംഗതികളെ സംബന്ധിച്ച പദ്ധ തികൾ നടപ്പിലാക്കുന്നതുൾപ്പെടെ സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കലും നടപ്പാക്കലും, അങ്ങനെയുള്ള പഞ്ചായത്തുകളെ ഭരമേല്പിക്കുന്നതിനും, ഇൻഡ്യൻ റിപ്പബ്ലിക്കിന്റെ നാല്പത്തിയഞ്ചാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയ മമുണ്ടാക്കുന്നു:- അദ്ധ്യായം | o_IO(Oo (eBo 1. ചുരുക്കപ്പേരും വ്യാപ്തിയും ആരംഭവും.- (1) ഈ ആക്റ്റിന് 1994-ലെ കേരള പഞ്ചായത്തുരാജ് ആക്റ്റ് എന്നു പേര് പറയാം.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ