Panchayat:Repo18/vol2-page1338

From Panchayatwiki
Revision as of 09:04, 6 January 2018 by Ranjithsiji (talk | contribs) ('നിയമസഭാസമിതി ആവശ്യപ്പെടുന്ന രേഖകളും റിപ്പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

നിയമസഭാസമിതി ആവശ്യപ്പെടുന്ന രേഖകളും റിപ്പോർട്ടുകളും യഥാസമയം നൽകുന്ന കാര്യത്തിൽ ഗുരുതരമായ വീഴ്ചവരുത്തുന്നുണ്ട്. മാത്രമല്ല നൽകുന്ന റിപ്പോർട്ടുകൾ പലതും അവ്യക്തവും അപൂർണ്ണ വുമാണ്. ഗ്രാമപഞ്ചായത്തുകളുടെ ദൈനംദിനം പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും ആഭ്യന്തര നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനും ചുമതലയുള്ള പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ ഇക്കാര്യത്തിൽ കാര്യമായ മേൽനോട്ടം വഹിക്കുന്നില്ല. ആഡിറ്റ് റിപ്പോർട്ടുകളിന്മേൽ തുടർനടപടികൾ സ്വീകരിക്കുന്നതിന് ചുമതലയുള്ള പഞ്ചായത്ത് അസി സ്റ്റന്റ് ഡയറക്ടർമാർ തങ്ങളുടെ ഉത്തരവാദിത്തം ഫലപ്രദമായി നിർവ്വഹിക്കുന്നില്ല. പ്രത്യേക പരിശോധനകളോ ആകസ്മിക പരിശോധനകളോ നടക്കുന്നില്ല. വികസനാവശ്യങ്ങൾക്ക് പദ്ധതി വിഹിതമായി വൻതുക ലഭിച്ചുകൊണ്ടിരിക്കുന്നതിനാൽ മിക്ക ഗ്രാമ പഞ്ചായത്തുകളും തനതു വരുമാനം പിരിച്ചെടുക്കുന്ന കാര്യത്തിൽ വളരെയേറെ അലംഭാവം കാട്ടുന്നു. മേൽപ്പറഞ്ഞ ക്രമക്കേടുകളും അപാകതകളും പരിഹരിക്കുന്നതിനും ഭാവിയിൽ അവ ആവർത്തിക്കാ തിരിക്കാനും ആവശ്യമായ നിർദ്ദേശങ്ങളും ശുപാർശകളും അടങ്ങുന്ന റിപ്പോർട്ട് നിയമസഭാസമിതി സർക്കാ രിന് സമർപ്പിക്കുകയുണ്ടായി. സമിതിയുടെ നിർദ്ദേശങ്ങളുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ സർക്കാർ സൂചനയിലെ കത്ത് പ്രകാരം പഞ്ചായത്ത് ഡയറക്ട റോട് ആവശ്യപ്പെട്ടിരിക്കുന്നു. ആയതനുസരിച്ച ഗ്രാമപഞ്ചായത്തുകളുടെ ദൈനംദിന ഭരണ നിർവ്വഹണം കാര്യക്ഷമമാക്കുന്നതിനും ആഭ്യന്തര നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനും താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 1. ജോലി വിഭജന രേഖ - ഓഫീസ് ഉത്തരവ്.- ഏതൊരാഫീസിന്റെയും ദൈനംദിന പ്രവർത്തന ങ്ങൾ ചിട്ടയായും കാര്യക്ഷമമായും നടക്കുന്നതിന് പ്രസ്തുത ആഫീസിലെ ഓരോ ജീവനക്കാരനും/ജീവ നക്കാരിക്കും തന്റെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണെന്നും അവ എപ്രകാരം നിർവ്വഹിക്കേണ്ടതാ ണ്ടെന്നും ഉത്തരവാദിത്തങ്ങൾ യഥാവിധി നിർവ്വഹിക്കുന്നതിൽ വീഴ്ചയോ അലംഭാവമോ ഉണ്ടായാലുള്ള ബാധ്യതകൾ/ഭവിഷ്യത്തുകൾ എന്തൊക്കെയാണെന്നതും സംബന്ധിച്ച് വ്യക്തമായ ഒരു ധാരണയുണ്ടായി രിക്കേണ്ടതാവശ്യമാണ്. 1994-ലെ കേരള പഞ്ചായത്ത് രാജ നിയമത്തിലെ 180-ാം വകുപ്പിൽ, കണ്ടിജന്റ് ജീവനക്കാരൊഴികെ ഒരു ഗ്രാമ പഞ്ചായത്തിലെ ഉദ്യോഗസ്ഥരും ജീവനക്കാരും സർക്കാർ ജീവനക്കാരായിരിക്കുമെന്നും പഞ്ചാ യത്തിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയന്ത്രണം പ്രസ്തുത പഞ്ചായത്തിനായിരിക്കുമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതായത് സർക്കാർ ജീവനക്കാർ എന്ന നിലയിൽ സർക്കാർ പുറപ്പെടുവിക്കുന്ന നിയമ നിർദ്ദേശങ്ങൾക്ക് വിധേയമായി പ്രവർത്തിക്കേണ്ടതോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രാദേശിക സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ജീവനക്കാർ എന്ന നിലയിൽ ഗ്രാമപഞ്ചായത്ത് ഏൽപ്പിക്കുന്ന ഉത്തര വാദിത്തങ്ങളും ജോലികളും യഥാവിധി നിർവ്വഹിക്കുന്നതിനും ബാധ്യസ്ഥരായിരിക്കും. 1998ലെ കേരള പഞ്ചായത്ത് രാജ് (റിക്കാർഡുകളുടെ സൂക്ഷിപ്പും പകർപ്പ് നൽകലും) ചട്ടങ്ങളിലെ 3-ാം ചട്ടത്തിൽ, ഒരു ഗ്രാമ പഞ്ചായത്തിൽ നിക്ഷിപ്തമായ ചുമതലകളുടെ നിർവ്വഹണവും അധികാര വിനിയോഗവുമായി ബന്ധപ്പെട്ട എല്ലാ റിക്കാർഡുകളും പഞ്ചായത്തിന്റെ ഏതൊരു കമ്മിറ്റിയുടെയും യോഗ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട എല്ലാ റിക്കാർഡുകളും സെക്രട്ടറിയുട അല്ലെങ്കിൽ അദ്ദേഹം ചുമതല പ്പെടുത്തിയ ഉദ്യോഗസ്ഥന്റെ സൂക്ഷിപ്പിൽ ആയിരിക്കേണ്ടതാണെന്ന് വ്യവസ്ഥ ചെയ്യുന്നു. അതുപോലെ 1997-ലെ കേരള പഞ്ചായത്ത് രാജ് (പരിശോധനാരീതിയും ആഡിറ്റ് സംവിധാനവും) ചട്ടങ്ങളിലെ 12-ാം ചട്ടത്തിന്റെ 1-ാം ഉപചട്ടത്തിൽ ആഡിറ്റർ രേഖാമൂലം ആവശ്യപ്പെടുന്ന എല്ലാ രേഖകളും രജിസ്റ്ററുകളും കണക്കുകളും സെക്രട്ടറി നൽകേണ്ടതാണ് എന്നും 2-ാം ഉപചട്ടത്തിൽ ബന്ധപ്പെട്ട രേഖകളോ കണക്കു കളോ നൽകാൻ വീഴ്ച വരുത്തിയാൽ അത്തരം രേഖയോ കണക്കോ, നിലവിലില്ലാ എന്ന് കരുതപ്പെടു ന്നതും അതനുസരിച്ചുള്ള നിഗമനത്തിൽ എത്താവുന്നതുമാണ് എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രസ്തുത 12-ാം ചട്ടത്തിന്റെ 4-ാം ഉപചട്ടത്തിൽ ഓഫീസ് ഉത്തരവുകളുടെയും പഞ്ചായത്ത് തീരുമാനങ്ങളുടെയും അടിസrാനത്തിൽ ഏൽപ്പിച്ചിട്ടുള്ള കാര്യങ്ങളിൽ വീഴ്ച വരുത്തിയത് മൂലമുള്ള നഷ്ടങ്ങൾക്കും പാഴ്സ്ചെല വിനും ദുർവിനിയോഗങ്ങൾക്കുമുള്ള ഉത്തരവാദി ജോലി വിഭജനമനുസരിച്ചുള്ള ഉദ്യോഗസ്ഥനോ ജീവന ക്കാരനോ ആയിരിക്കുന്നതും ഇക്കാര്യങ്ങളിൽ അയാളുടെ മേലുദ്യോഗസ്ഥനും സെക്രട്ടറിക്കും മേൽ നോട്ട പ്പിശകിനും ഉത്തരവാദിത്തമുണ്ടായിരിക്കും എന്നും വ്യവസ്ഥ ചെയ്യുന്നു. ആയതിനാൽ വ്യക്തവും ആധികാരികവുമായ ഓഫീസ് ഉത്തരവു മുഖേന ഗ്രാമപഞ്ചായത്തിലെ ജോലി കൾ വിഭജനം ചെയ്യേണ്ടതും അത് യഥാവിധി പാലിക്കപ്പെടുന്നുണ്ട് എന്ന് നിരന്തരം നിരീക്ഷിച്ചു ഉറപ്പു വരുത്തേണ്ടതും കൃത്യവിലോപവും വീഴ്ചകളും അപ്പപ്പോൾ തന്നെ പരിഹരിക്കേണ്ടതും അനിവാര്യമാണ്. ഇതിനായി സെക്രട്ടറിക്ക പ്രസിഡന്റിന്റെ അനുമതിയോടെ, താൻ നിർദ്ദേശിക്കുന്ന പ്രകാരമുള്ള പരിമിതി കൾക്കും നിയന്ത്രണത്തിനും വിധേയമായി, രേഖാമൂലമുള്ള ഉത്തരവ് മൂലം തന്റെ ഏതെങ്കിലും ചുമതല കൾ പഞ്ചായത്തിലെ ഏത് ഉദ്യോഗസ്ഥനും ഏൽപ്പിച്ചുകൊടുക്കാവുന്നതാണ് എന്നും കേരള പഞ്ചായത്ത് രാജ നിയമത്തിലെ 184 ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേരള പഞ്ചായത്ത് രാജ് നിയമത്തിലെ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ