Panchayat:Repo18/vol2-page1185

From Panchayatwiki
Revision as of 09:02, 6 January 2018 by Sajeev (talk | contribs) (' GOVERNMENTORDERS - 2016 - 2017 (21069.flo, a lat)0)) 1185 iv) ആശയ പരിചരണ സേവന പാക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

GOVERNMENTORDERS - 2016 - 2017 (21069.flo, a lat)0)) 1185 iv) ആശയ പരിചരണ സേവന പാക്കേജ് പ്രകാരം അർഹതയുള്ള അഗതികൾക്ക് അംഗൻവാടി മുഖേന പാകം ചെയ്ത ഭക്ഷണവിതരണം നടത്താവുന്നതാണ്. v) നിർധനരായ രോഗികൾക്ക് ആശുപ്രതികളിൽ കഴിയുന്ന ദിനങ്ങളിൽ കുടുംബശ്രീ വഴി ഭക്ഷണം പാചകം ചെയ്ത് നൽകാവുന്നതും ആയതിന് വേണ്ടി വരുന്ന തുക ബന്ധപ്പെട്ട ആശുപ്രതി അധികൃത രുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീക്ക് കൊടുക്കാവുന്നതാണ്. vi) ബഡ്സ് സ്കൂളിലെ കുട്ടികൾക്കും ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ അന്തേവാസികൾക്കും കുടുംബശ്രീ മുഖേന സർക്കാർ മാർഗ്ഗനിർദ്ദേശപ്രകാരമുള്ള അനുപൂരക പോഷകാഹാരവും, ഉച്ചഭക്ഷണവും പാചകം ചെയ്തു നൽകാവുന്നതും ബഡ്സ് സ്കൂൾ/്റിഹാബിലിറ്റേഷൻ സെന്റർ അധികൃതരുടെ സാക്ഷ്യ പ്രതത്തിന്റെ അടിസ്ഥാനത്തിൽ ആയതിന് വേണ്ടി വരുന്ന തുക കുടുംബശ്രീക്ക് നൽകാവുന്നതാണ്. മുകളിൽ പറഞ്ഞ രണ്ടു മുതൽ ആറ് വരെ വിഭാഗങ്ങൾക്കുവേണ്ടിയുള്ള ഭക്ഷണ വിതരണം ബന്ധ പ്പെട്ട ഗ്രാമപഞ്ചായത്ത്/നഗരഭരണ സ്ഥാപനം മാത്രമേ ഏറ്റെടുക്കാവൂ. vii) അങ്കണവാടി പോഷകാഹാരം, മുകളിൽ പറഞ്ഞ വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പോഷകാഹാര/ ഭക്ഷണ വിതരണം എന്നിവ ഒഴികെ മറ്റ് പോഷകാഹാര/ഭക്ഷണ വിതരണ പരിപാടികൾ ഒന്നും തന്നെ ഏറ്റെടുക്കാവുന്നതല്ല. പകൽ വീടുകളിൽ വരുന്നവർക്ക് ഭക്ഷണം നൽകുകയാണെങ്കിൽ അതിനുള്ള വിഹിതം പ്രാദേശിക വിഭവ സമാഹരണത്തിലൂടെയും സ്പോൺസർഷിപ്പിലൂടെയും കണ്ടെത്തണം. 11.11. പാർപ്പിടം i) സമ്പൂർണ്ണ പാർപ്പിട പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞ സാഹചര്യത്തിൽ ഭവനരഹിതരുടെ എണ്ണം തുലോം കുറവായിരിക്കും. ഓരോ വർഷവും വീടിനുവേണ്ടി പുതുതായി ഉണ്ടാകുന്ന അപേക്ഷകർക്ക് ഐ.എ.വൈ. പി.എം.എ.വൈ. എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ വീട് ലഭ്യമാക്കാൻ കഴിയുകയും ചെയ്യും. അതിനാൽ താഴെപ്പറയും പ്രകാരമുള്ള ഭവന നിർമ്മാണ പദ്ധതികൾ മാത്രമേ തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കാവൂ. കേന്ദ്ര-സംസ്ഥാന പരിപാടികൾ പ്രകാരമുള്ള ഭവന നിർമ്മാണ പദ്ധതികൾ സമന്വയിപ്പിച്ച എല്ലാവർക്കും ഭവനം എന്നതായിരിക്കണം സമീപനം. എ) ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾ സ്വന്തമായ ഭവന നിർമ്മാണ പ്രോജക്റ്റ്കൾ ഏറ്റെടു ക്കാൻ പാടില്ല. പകരം ഐ.എ.വൈ. പദ്ധതിപ്രകാരമുള്ള വീടുകൾക്ക് വേണ്ടി വരുന്ന അധിക തുകയുടെ യഥാക്രമം 25 ശതമാനം, 40 ശതമാനം, 35 ശതമാനം പ്രകാരം വകയിരുത്തേണ്ടതാണ്. ഗ്രാമ-ജില്ലാ പഞ്ചാ യത്തുകൾ വകയിരുത്തുന്ന തുക ബ്ലോക്ക് പഞ്ചായത്തുകൾ നടപ്പിലാക്കുന്ന ഐ.എ.വൈ. ഭവന നിർമ്മാണ പ്രോജക്റ്റിന് വേണ്ടി വിനിയോഗിക്കേണ്ടതാണ്. ഐ.എ.വൈ. ഭവന പദ്ധതിക്കുവേണ്ട വകയിരുത്തൽ നിർണ്ണ യിക്കുന്നതിന് വേണ്ടി ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റു മാരുടെ ഒരു പ്രത്യേക യോഗം (പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടൊപ്പം) ജില്ലാ തലത്തിൽ ചേരേണ്ടതാണ്. ബി) ഐ.എ.വൈ. ഭവന പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കൾക്ക് വീട് നൽകിയ ശേഷവും നിലവിൽ തീരെ വാസയോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്ന പൊതുവിഭാഗത്തിൽപ്പെട്ട അർഹരായ അപേക്ഷകർ വളരെയധികം അവശേഷിക്കുന്നുണ്ടെങ്കിൽ അങ്ങനെയുള്ളവരുടെ ഗുണഭോക്ത്യ ലിസ്റ്റ് അയൽ സഭയും ഗ്രാമസഭയും അംഗീകരിച്ച് സർക്കാരിന് സമർപ്പിച്ച അനുമതി വാങ്ങിയ ശേഷം പൊതുവിഭാഗ ത്തിൽപ്പെട്ടവർക്ക് വീട് ലഭ്യമാക്കുന്നതിനുള്ള പ്രോജക്റ്റ് ഗ്രാമപഞ്ചായത്തിന് ഏറ്റെടുക്കാവുന്നതാണ്. (പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട അർഹരായ എല്ലാ അപേക്ഷകർക്കും. ഐ.എ.വൈ. പദ്ധതി പ്രകാരം വീട് ലഭ്യമാക്കാൻ കഴിയുമെന്നതിനാൽ ഈ വിഭാഗങ്ങൾക്ക് വേണ്ടി ത്രിതല പഞ്ചായത്തുകൾ സ്വന്തമായ ഭവന നിർമ്മാണ പ്രോജക്റ്റ് ഏറ്റെടുക്കാൻ പാടില്ല. ഐ.എ.വൈ. പദ്ധതി പ്രകാരം വേണ്ടി വരുന്ന തുകയുടെ നിശ്ചിത ശതമാനം തുക (ഗ്രാമപഞ്ചായത്ത് 25% ജില്ലാപഞ്ചായത്ത് 35%) ബ്ലോക്ക പഞ്ചായത്ത് ഏറ്റെടുക്കുന്ന ഭവന നിർമ്മാണ പ്രോജക്റ്റിന് വേണ്ടി വിനിയോഗിച്ചാൽ മതി.) സി) ഐ.എച്ച്.എസ്.ഡി.പി. പ്രധാൻ മന്ത്രി ആവാസയോജന എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികൾ പ്രകാരം നഗരപ്രദേശങ്ങളിലെ മുഴുവൻ പേർക്കും വീട് ലഭ്യമാക്കാൻ കഴിയുമെന്നതിനാൽ സ്വന്തമായ ഭവന നിർമ്മാണ പ്രോജക്റ്റ്കൾ നഗരഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ പാടില്ല. മേൽപ്പറഞ്ഞ കേന്ദ്രാ വിഷ്കൃത പദ്ധതികൾ പ്രകാരം നഗരഭരണ സ്ഥാപനം വകയിരുത്തേണ്ട അധിക വിഹിതം വകയിരുത്തി യാൽ മതി. ഡി) ഭവനരഹിതരിൽ ഭൂരഹിതരായിട്ടുള്ളവർക്ക് ഭൂമി ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള പ്രോജക്റ്റ്റ്റൂ കൾ ഏറ്റെടുക്കാവുന്നതാണ്. ബ്ലോക്ക്-ജില്ലാപഞ്ചായത്തുകൾ ഭൂരഹിത ഭവന രഹിതരായ വ്യക്തികൾക്ക് വ്യക്തിഗത ധനസഹായം നൽകുന്നതിനുള്ള പ്രോജക്റ്റ് ഏറ്റെടുക്കാൻ പാടില്ല. പകരം കൂടുതൽ പേർക്ക് ഭവന നിർമ്മാണത്തിന് വേണ്ടിയുള്ള ഒരു പ്ലോട്ട് ഗ്രാമപഞ്ചായത്ത് വാങ്ങുന്നതിലേക്ക് ബ്ലോക്ക്-ജില്ലാപഞ്ചാ യത്തുകൾക്ക് വിഹിതം വിനിയോഗിക്കാവുന്നതാണ്. i) കുടുംബത്തിന് മാത്രമേ വീടിന് അർഹതയുള്ളൂ. കുടുംബമെന്നാൽ ഭാര്യ, ഭർത്താവ്, അച്ഛനമ്മ മാർ, മക്കൾ എന്നിവരടങ്ങുന്നതാകുന്നു. ഭാര്യയുടെ പേരിലായിരിക്കണം വീട് അനുവദിക്കേണ്ടത്. ഭാര്യ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അപേക്ഷ നൽകേണ്ടതും ഭാര്യയായിരിക്കണം. Template:Crearte