Panchayat:Repo18/vol2-page1309

From Panchayatwiki
Revision as of 09:02, 6 January 2018 by Ajijoseph (talk | contribs) ('7. ക്യാമ്പയിൻ പ്രവർത്തനം വോളണ്ടിയർമാരുടെ പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

7. ക്യാമ്പയിൻ പ്രവർത്തനം വോളണ്ടിയർമാരുടെ പരിശീലനം, മറ്റ് ചെലവുകൾ എന്നിവ പ്രോജക്ട് ഫണ്ടിൽ നിന്ന് വഹിക്കുക. പ്രോജക്ടിന്റെ പ്രവർത്തനങ്ങൾ കമ്മ്യൂണിറ്റി ഡവലപ്തമെന്റ് സൊസൈറ്റി മോണിറ്റർ ചെയ്ത് റിപ്പോർട്ട തയ്യാറാക്കേണ്ടതാണ്. ഭരണ ഭാഷാ മാറ്റം ത്വരിതപ്പെടുത്തുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് സർക്കുലർ (നമ്പർ, ഇ5, 26701/03, പഞ്ചായത്ത് ഡയറക്ടറാഫീസ്, തിരുവനന്തപുരം, തീയതി: 4.11.2003) തദ്ദേശ സ്വയംഭരണ വകുപ്പിലെ ഭാഷാമാറ്റം സംബന്ധിച്ച് നടപടികൾ 31.3.2004നകം നൂറു ശതമാ നവും പൂർത്തിയാക്കണമെന്ന് ഔദ്യോഗിക ഭാഷാ ഉന്നതതല സമിതി കർശനമായി നിർദ്ദേശിച്ചിരിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് വകുപ്പിലെ എല്ലാ ഓഫീസുകളിലേയും ഗ്രാമ പഞ്ചായത്തുകളിലേയും ഭാഷാ മാറ്റം ത്വരിതപ്പെടുത്തുന്നതിനായി താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. (1) ആഫീസുകളുടേയും ബന്ധപ്പെട്ട ആഫീസർമാരുടേയും ജനപ്രതിനിധികളുടേയും പേരുകൾ മല യാളത്തിൽ എഴുതി പ്രദർശിപ്പിക്കേണ്ടതാണ്. വാഹനങ്ങളിലെ നെയിം ബോർഡ് മലയാളത്തിൽ തന്നെ രേഖപ്പെടുത്തേണ്ടതാണ്. 2000ന് ശേഷം വകുപ്പിന് സ്വന്തമായി പണിത മന്ദിരങ്ങളുടെ ശിലാഫലകം മല യാളത്തിൽ എഴുതേണ്ടതും മേലിൽ നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ ശിലാഫലകങ്ങൾ പൂർണ്ണമായും മലയാ ളത്തിൽ തന്നെ ആയിരിക്കേണ്ടതുണ്ട്. വിവിധ ദിനപത്രങ്ങൾക്ക് നൽകുന്ന പരസ്യങ്ങൾ മലയാളത്തിൽ മാത്രം ആയിരിക്കേണ്ടതാണ്. ഭരണ റിപ്പോർട്ടുകൾ പൂർണമായും മലയാളത്തിൽ തയ്യാറാക്കേണ്ടതാണ്. അക്കൗണ്ടന്റ് ജനറൽ, അഡ്വക്കേറ്റ ജനറൽ, കേന്ദ്രസർക്കാർ ആഫീസുകൾ തുടങ്ങിയ ആഫീസുകളിലേ യ്ക്കുള്ള കത്തിടപാടുകൾ ഒഴികെയുള്ള എഴുത്തുകുത്തുകൾക്ക് മലയാളം മാത്രം ഉപയോഗിക്കാവുന്ന താണ്. ഇംഗ്ലീഷിൽ എഴുത്തുകുത്തുകൾ നടത്തേണ്ട ഫയലിലെ നോട്ട് ഫയൽ നിർബന്ധമായും മലയാള ഭാഷയിൽ തന്നെ ആയിരിക്കണം. സർക്കാർ നിർദ്ദേശാനുസരണം വകുപ്പിൽ ഉപയോഗത്തിലുള്ള കോഡുകൾ, മാമ്പലുകൾ, ഫാറങ്ങൾ തുടങ്ങിയവയുടെ പരിഭാഷ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് പഞ്ചായത്ത് ജോയിന്റ് ഡയറ ക്ടർ (വികസനം) ചെയർമാനായി പരിഭാഷാ സെൽ രൂപീകരിച്ചിട്ടുണ്ട്. ആകയാൽ ഓരോ ആഫീസുക ളിലും സെക്ഷനുകളിലും നിലവിൽ ഇംഗ്ലീഷിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഫാറങ്ങളും സർട്ടിഫിക്ക റ്റുകളും രജിസ്റ്ററുകളും മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നതിന് ആയതിന്റെ മലയാളത്തിലോ ദ്വിഭാഷയിലോ ഉള്ള മാതൃക ഉൾപ്പെടെ പ്രപ്പോസൽ ബന്ധപ്പെട്ട ആഫീസുകളിൽ നിന്നും സെക്ഷനുകളിൽ നിന്നും ശേഖ രിച്ച് പരിഭാഷാ സെല്ലിന് ലഭ്യമാക്കുന്നതിന് എല്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരേയും സെക്ഷൻ സൂപ്രണ്ടുമാരേയും ചുമതലപ്പെടുത്തുന്നു. ഇപ്രകാരം മലയാളവത്ക്കരിക്കുമ്പോൾ ന്യൂനപക്ഷ ഭാഷകളായ തമിഴ്ച, കന്നട എന്നിവയുടെ പരിരക്ഷയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ബന്ധ പ്പെട്ടവർ ഉറപ്പുവരുത്തേണ്ടതാണ്. (3) വകുപ്പുതല പദകോശം പ്രസിദ്ധീകരിക്കുന്നതിനായി എല്ലാ ആഫീസുകളിലും/സെക്ഷനുകളിലും സാധാരണ ഉപയോഗത്തിലുള്ള ഇംഗ്ലീഷ് സാങ്കേതിക പദങ്ങളും അവയുടെ മലയാള പരിഭാഷയും തയ്യാ റാക്കി നല്കുന്നതിന് നിർദ്ദേശിച്ചിരുന്നു എങ്കിലും പല സെക്ഷൻ സൂപ്രണ്ടുമാരും ഇക്കാര്യത്തിൽ വീഴ്ച വരുത്തിയിരിക്കുന്നു. പദകോശത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള പദങ്ങൾ തയ്യാറാക്കുന്നതിന് അടിയന്തര മായി പബ്ലിസിറ്റി ആഫീസറെ ഏൽപ്പിക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്കും സെക്ഷൻ സുപ്രണ്ടുമാർക്കും നിർദ്ദേശം നൽകുന്നു. (4) ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ 26.10.03 ലെ 18405/ഓ.ഭാദി/03/ഉഭപവ നമ്പർ സർക്കു ലർ പ്രകാരം പുതിയ മലയാളം ലിപിയുടെ ടൈപ്പ് റൈറ്ററിൽ പരിശീലനം പൂർത്തിയാക്കിയിട്ടുള്ള എല്ലാ ടൈപ്പിസ്റ്റുമാരും കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാരും അവരെ ഏല്പിക്കുന്ന മലയാളത്തിലുള്ള കത്തു കൾ ടൈപ്പ് ചെയ്യാൻ ബാദ്ധ്യസ്ഥരാണ്. ടൈപ്പിസ്റ്റുകൾക്കും, കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാർക്കും സർക്കാർ നൽകിവരുന്ന പുതിയ മലയാളം ലിപിയിലുള്ള ടൈപ്പ് റൈറ്റർ പരിശീലനം ലഭ്യമായിട്ടില്ലായെ ങ്കിൽ അവരുടെ പേരുവിവരം അടിയന്തരമായി ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. (5) ഭരണ ഭാഷാ മാറ്റം പൂർത്തീകരിക്കുന്നതിന് സർക്കാർ ജീവനക്കാർക്കുവേണ്ടി നടത്തുന്ന ഔദ്യോ ഗിക ഭാഷാ പരിശീലന പരിപാടിയിൽ പങ്കെടുത്തിട്ടുള്ള ജീവനക്കാരുടേയും ഇനിയും പരിശീലനം ലഭി ക്കാനുള്ള ക്ലാസ് 3 ജീവനക്കാരുടേയും പേരുവിവരം അടിയന്തരമായി ലഭ്യമാക്കേണ്ടതാണ്. എല്ലാ പഞ്ചാ യത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്കും അവരുടെ അധികാര പരിധിയിലുള്ള ഗ്രാമപഞ്ചായത്ത് ആഫീസുക ളിലെ ജീവനക്കാരുടെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ആഫീസ്/പഞ്ചായത്ത് അസിസ്റ്റന്റ് ഡയറ ക്ടർ ആഫീസ് എന്നിവിടങ്ങളിലെ ജീവനക്കാരുടേയും ലിസ്റ്റ് ക്രോഡീകരിച്ച് 31.12.2003ന് മുമ്പായി ഈ ആഫീസിൽ ലഭ്യമാക്കുന്നതിന് നിർദ്ദേശിക്കുന്നു.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ