Panchayat:Repo18/vol2-page1357

From Panchayatwiki
Revision as of 09:02, 6 January 2018 by Ranjithsiji (talk | contribs) ('സിനിമ തിയേറ്ററുകൾ, കല്യാണ മണ്ഡപങ്ങൾ, എന്നിവയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

സിനിമ തിയേറ്ററുകൾ, കല്യാണ മണ്ഡപങ്ങൾ, എന്നിവയെക്കുറിച്ചുള്ള പരാതികൾ - തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ - സംബന്ധിച്ച് സർക്കുലർ (നമ്പർ,8609/ആർ.ഡി.3/08/ത്.സ്വഭ.വ തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, തിരു, 05/02/2008) വിഷയം : സിനിമ തിയേറ്ററുകൾ, കല്യാണ മണ്ഡപങ്ങൾ, സമ്മേളന ഹാളുകൾ എന്നിവയെക്കുറിച്ചുള്ള പരാതികൾ - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ - നിർദ്ദേശങ്ങൾ സംസ്ഥാനത്തെ പല സിനിമ തിയേറ്ററുകളുടെയും പ്രവർത്തനം സംബന്ധിച്ച് സർക്കാരിന് നിരവധി പരാതികൾ ലഭിച്ചുകൊണ്ടിരിക്കുന്നു. 1958-ലെ കേരള സിനിമ റഗുലേഷൻ ആക്ടിലെയും അതിൻ കീഴിലുള്ള ചട്ടങ്ങളിലെയും നിബന്ധനകളനുസരിച്ചുള്ള സംവിധാനങ്ങളും സൗകര്യങ്ങളും സിനിമ തിയേറ്ററുകളിൽ ലഭ്യമല്ല എന്നാണ് പ്രധാന പരാതി. സൗകര്യങ്ങളുടെ അപര്യാപ്തത സംബന്ധിച്ച കല്യാണ മണ്ഡപങ്ങൾ, സമ്മേളന ഹാളുകൾ എന്നിവയെക്കുറിച്ചും പരാതികൾ ഉന്നയിക്കപ്പെടാറുണ്ട്. ഈ സാഹചര്യത്തിൽ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ ഇത്തരം സ്ഥാപനങ്ങളിലെ സൗകര്യങ്ങളും സംവിധാനങ്ങളും ഇടയ്ക്കിടെ നേരിട്ട് പരിശോധിക്കേണ്ടതും അവയുടെ പര്യാപ്തത സംബന്ധിച്ച് തൃപ്തി വരുത്തേണ്ടതുമാണ്. കൂടാതെ, ലൈസൻസ് പുതുക്കി നൽകുമ്പോഴും ഇത്തരം പരിശോധനകൾ നടത്തേണ്ടതാണ്. താഴെപ്പറയുന്ന പരാതികൾ/അസൗകര്യങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കേണ്ടതാണ്. (1) സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങി കുറച്ചുനേരം കഴിയുമ്പോൾ എയർകണ്ടീഷണർ പ്രവർത്തനം നിർത്തി വയ്ക്കുന്നു. (2) ടോയ്ക്കലറ്റുകൾ ശുചിയായി സൂക്ഷിക്കുന്നില്ല; സ്ത്രീകളുടെ ടോയ്ക്കലറ്റുകൾക്ക് പോലും കുറ്റിയും കൊളുത്തും ഇല്ല; പല സ്ഥലത്തും ആവശ്യത്തിന് വെള്ളം ലഭ്യമല്ല; ക്ലോസറ്റുകളും വാഷ് ബേസിനുകളും അഴുക്ക് പിടിച്ചു കിടക്കുന്നു. (3) കാർ പാർക്കിംഗ് സൗകര്യം ലഭിക്കുന്നില്ല. (4) പുതിയ സിനിമയുടെ ടിക്കറ്റുകൾ കരിച്ചന്തയിൽ വിൽക്കാൻ സൗകര്യം ചെയ്യുന്നു. (5) പഴകിയ ആഹാര പദാർത്ഥങ്ങൾ വിൽക്കപ്പെടുന്നു. (6) ടിക്കറ്റ് റിസർവേഷനിൽ കൃത്രിമം കാണിക്കുന്നു; റിസർവേഷൻ മുന്നു മണിക്കുർ മുനൈബങ്കിലും അവസാനിപ്പിക്കുന്നില്ല; ടിക്കറ്റ് വിലയുടെ പത്തു ശതമാനത്തിൽ കൂടുതൽ തുക റിസർവേഷൻ ചാർജായി ഈടാക്കുന്നു. മേൽപ്പറഞ്ഞ തരത്തിലുള്ള പരാതികൾ പരിഹരിക്കുന്നതിന് ഓരോ നഗരസഭയിലും/പഞ്ചായത്തിലുമുള്ള എല്ലാ സിനിമ തിയേറ്ററുകളും അതത് നഗരസഭ/പഞ്ചായത്ത് സെക്രട്ടറി ബന്ധപ്പെട്ട ഉദ്യോഗസ്ഥ ന്മാരോടൊപ്പം നേരിട്ട് പരിശോധിക്കേണ്ടതും ഇവയുടെ പ്രവർത്തനം നല്ലരീതിയിലാണ് നടക്കുന്നത് എന്നും കേരള സിനിമ റഗുലേഷൻ ആക്ടിലെയും ചട്ടങ്ങളിലെയും നിബന്ധനകളനുസരിച്ചുള്ള സംവിധാനങ്ങളും സൗകര്യങ്ങളും എല്ലാ സിനിമ തിയേറ്ററുകളിലും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പ് വരുത്തേണ്ടതുമാണ്. സിനിമ തിയേറ്ററുകളിൽ നടത്തുന്നതു പോലെയുള്ള പരിശോധന, കല്യാണ മണ്ഡപങ്ങളിലും സമ്മേളന ഹാളുകളിലും നടത്തേണ്ടതാണെന്നും നഗരസഭ/ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരോട് നിർദ്ദേശിക്കുന്നു. മേൽപ്പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന സെക്രട്ടറിമാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. പരിശോധന സംബന്ധിച്ച് സെക്രട്ടറിമാർ സ്വീകരിച്ച നടപടികൾ ഒരാഴ്ചയ്ക്കക്കകം നഗരകാര്യ ഡയറക്ടർ/പഞ്ചായത്ത് ഡയറക്ടർ മുഖേന സർക്കാരിനെ അറിയിക്കേണ്ടതാണ്. പഞ്ചായത്ത് വകുപ്പ് - ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം - സംബന്ധിച്ച് സർക്കുലർ ഡയറക്ടറേറ്റ്, തിരുവനന്തപുരം, തീയതി: 25.01.2008) വിഷയം:- ജീവനക്കാര്യം - പഞ്ചായത്ത് വകുപ്പ് - ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം - 2008 - മാർഗ്ഗനിർദ്ദേശങ്ങൾ - സംബന്ധിച്ച്. സൂചന:- ജി.ഒ.(എം.എസ്.) 105/2007/എൽ.എസ്.ജി.ഡി. തീയതി.. 04.04.2007. പഞ്ചായത്ത് വകുപ്പിലെ 2008 വർഷത്തെ പൊതു സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നതിലേക്കായി വിവിധ വിഭാഗം ജീവനക്കാരുടെ സ്ഥലംമാറ്റ് അപേക്ഷകൾ സമർപ്പിക്കുന്നതിന് താഴെപ്പറയുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ