Panchayat:Repo18/vol2-page1186

From Panchayatwiki
Revision as of 09:02, 6 January 2018 by Sajeev (talk | contribs) (' 1186 GOVERN/WMENT ORDERS - 2016 - 2017 (2)ROGóaq-flo, a J (3)(OD7 iii) ഭൂരഹിത ഭവനരഹിതർക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1186 GOVERN/WMENT ORDERS - 2016 - 2017 (2)ROGóaq-flo, a J (3)(OD7 iii) ഭൂരഹിത ഭവനരഹിതർക്ക് വീട് ലഭ്യമാക്കുന്നതിനായിരിക്കണം ഏറ്റവും കൂടിയ മുൻഗണന നൽ ᏩᏯ6ᎱYeᏩᎤᎣ. iv) ഭൂരഹിത, ഭവന രഹിതർക്ക് (എസ്.സി./എസ്.ടി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ) വീട് വയ്ക്കാൻ സ്ഥലം ലഭ്യമാക്കുന്നതിനായി ഗ്രാമപഞ്ചായത്തുകൾ/നഗരഭരണ സ്ഥാപനങ്ങൾ സ്ഥലം നേരിട്ട് വാങ്ങിയാൽ സ്ഥലം ഭൂരഹിതർക്ക് വീട് വയ്ക്കുന്നതിനായി പതിച്ചു നൽകുകയോ അല്ലെങ്കിൽ തദ്ദേശഭരണ സ്ഥാപനം അവർക്കായി അതിൽ ഫ്ളാറ്റുകൾ നിർമ്മിച്ചു നൽകുകയോ ചെയ്യാവുന്നതാണ്. ഫ്ളാറ്റുകൾ നിർമ്മിക്കുമ്പോൾ അത് ചുരുങ്ങിയത് ഇരുനില കെട്ടിടമെങ്കിലും ആയിരിക്കണം. അതിൽ ചുരുങ്ങിയത് 4 യൂണിറ്റുകളെങ്കിലും ഉണ്ടായിരിക്കണം. v) ഈ ഉത്തരവിന്റെ അനുബന്ധം 15-ലെ 2.11 ഖണ്ഡിക പ്രകാരം ആനുകൂല്യം ലഭിക്കാൻ അർഹത യുള്ള ബി.പി.എൽ. കുടുംബമാണെന്ന് ഗ്രാമപഞ്ചായത്ത്/നഗരസഭാ സെക്രട്ടറിയും, വാസയോഗ്യമായ വീടില്ല എന്ന് രണ്ട് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തിയവരിൽ നിന്ന് മുൻഗണനാക്രമത്തിലായിരിക്കണം ഗുണഭോക്താക്കളെ തിരഞ്ഞെടുക്കേണ്ടത്. ഐ.എ.വൈ. ഉൾപ്പെടെയുള്ള എല്ലാ ഭവന നിർമ്മാണ പദ്ധതി കൾക്കും ഈ നിബന്ധന ബാധകമായിരിക്കുന്നതാണ്. ബി.പി.എൽ. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും അർഹ മായ കുടുംബമായതിനാൽ സർക്കാർ ഉത്തരവ് പ്രകാരം ബി.പി.എൽ. കുടുംബമാണെന്ന് ബി.ഡി.ഒ. സർട്ടി ഫിക്കറ്റ് നൽകിയ 50,000 രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബത്തേയും ബി.പി.എൽ. കുടും ബമായി കണക്കാക്കാം. vi) ധനസഹായം ലഭിച്ച് നിർമ്മിച്ച വീടുകൾ 12 വർഷം വിൽക്കുവാനോ കൈമാറ്റം ചെയ്യുവാനോ പാടില്ല. ഇക്കാര്യം കരാർ എഴുതി രജിസ്ട്രാഫീസിൽ രജിസ്റ്റർ ചെയ്യണം. അതിനാവശ്യമായ നടപടികൾ ധനസഹായം നൽകുന്ന തദ്ദേശഭരണ സ്ഥാപനം കൈക്കൊള്ളണം. vii) ഒരു നിബന്ധന പ്രകാരം പ്രത്യേകം അനുവദിച്ചിട്ടില്ല എങ്കിൽ 66 ച. മീറ്ററിൽ കൂടുതൽ തറ വിസ്ത്യതിയുള്ള വീടുകൾ നിർമ്മിക്കാൻ പാടില്ല. അങ്ങനെ നിർമ്മിച്ചാൽ ധനസഹായം നൽകാൻ പാടില്ല. viii) ഒരു കുടുംബത്തിന് ഒരിക്കൽ മാത്രമേ വീട് നിർമ്മാണധനസഹായത്തിന് അർഹത ഉണ്ടായിരി ക്കുകയുള്ളൂ. വീടിന് ധനസഹായം അല്ലെങ്കിൽ വീട് നൽകുന്നതിന് മുമ്പ് ഇക്കാര്യം (പുതിയ വീട് നിർമ്മാ ണത്തിന് വേണ്ടി ഇതിന് മുമ്പ് ധനസഹായം ലഭിച്ചിട്ടുണ്ടോ എന്നകാര്യം), ധനസഹായം നൽകുന്ന ഉദ്യോ ഗസ്ഥൻ പരിശോധിച്ച് സാക്ഷ്യപ്പെടുത്തേണ്ടതാണ്. ix) ധനസഹായത്തോടെ ഒരു വീട് നിർമ്മിച്ചുകഴിഞ്ഞാൽ 12 വർഷത്തിനുമുമ്പ് വീട് റിപ്പയർ/പുനരു ദ്ധാരണത്തിന് ധനസഹായം നൽകാൻ പാടില്ല. 12 വർഷത്തിനുശേഷം മേല്പറഞ്ഞ ധനസഹായം നൽക ണമെങ്കിൽ വീട് റിപ്പയർ/പുനരുദ്ധാരണം അനിവാര്യമാണെന്നുള്ളതിന് സെക്രട്ടറിയിൽ നിന്ന് സർട്ടിഫി ക്കറ്റ് വാങ്ങിക്കേണ്ടതാണ്. x) പുനരുദ്ധാരണം നടത്തി നിലവിലുള്ള വീട് വാസയോഗ്യമാക്കാൻ കഴിയുന്ന സംഗതികളിൽ ഒരി ക്കലും പുതിയ വീടിനുവേണ്ടി ധനസഹായം നൽകാൻ പാടില്ല. എസ്റ്റിമേറ്റ് തയ്യാറാക്കി പുനരുദ്ധാരണത്തി നുള്ള ധനസഹായം മാത്രം നൽകേണ്ടതാണ്. xi) ലക്ഷം വീട് ഒറ്റ വീടാക്കുന്നതിനുവേണ്ടിയുള്ള പ്രോജക്റ്റ് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന്/നഗര സഭകൾക്ക് ഏറ്റെടുക്കാവുന്നതാണ്. 11.12. മാലിന്യ സംസ്കരണം, ശുചിത്വം i) ഓരോ പ്രദേശത്തേയും മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങൾ കർമ്മപരിപാടി തയ്യാറാക്കേണ്ടതാണ്. ii) ഉറവിടത്തിൽ തന്നെ മാലിന്യങ്ങൾ സംസ്കരിക്കുക എന്നതായിരിക്കണം മാലിന്യ പരിപാലനം സംബന്ധിച്ച സമീപനം. iii) ഖരമാലിന്യങ്ങളെ ജൈവവള ഉല്പാദനത്തിനും ഊർജോല്പാദനത്തിനും ഉപയോഗപ്പെടുത്താൻ ശ്രമിക്കണം. iv) മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട താഴെ പറയുന്ന ഇനങ്ങൾക്ക് മാത്രമേ പ്രോജക്ട്ടുകൾ ഏറ്റെടുക്കാവു. എ) പൊതു മാലിന്യ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുവേണ്ടി സ്ഥലം വാങ്ങൽ ബി) പൊതു മാലിന്യ പരിപാലന പ്ലാന്റുകൾ സ്ഥാപിക്കൽ സി) മാലിന്യങ്ങൾ കൊണ്ടുപോകുന്നതിന് പ്രത്യേക രൂപകല്പന ചെയ്ത വാഹനങ്ങൾ വാങ്ങിക്കൽ കുറിപ്പ്: മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട ആവർത്തന സ്വഭാവമുള്ള ചെലവുകൾക്ക് വേണ്ട തുക തനത് ഫണ്ടിൽ നിന്ന് ബജറ്റിൽ വകയിരുത്തേണ്ടതാണ്. ഡി) സബ്സിഡി മാനദണ്ഡങ്ങൾക്ക് വിധേയമായി കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും മാലിന്യ സംസ്കരെണ പ്ലാന്റുകൾ/യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് ധനസഹായം നൽകൽ, (ഗ്രാമപഞ്ചായത്തുകളും നഗരഭരണ സ്ഥാപനങ്ങളും മാത്രം)

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ