Panchayat:Repo18/vol2-page1308

From Panchayatwiki
Revision as of 09:01, 6 January 2018 by Ajijoseph (talk | contribs) ('തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയം ഭരണ (ഡിപി) വകുപ്പ്, 43282/ഡിപി1/03/തസ്വഭവ, തിരുവനന്തപുരം, തീയതി: 3,9.2003) വിഷയം:- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച സൂചന:- 29.7.2003 ലെ വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോർഡിനേഷൻ സമിതി യോഗ തീരുമാനം നമ്പർ 1.11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച ചില സംശയങ്ങൾ/പ്രശ്നങ്ങൾ നിലവിലുള്ളതായി സർക്കാർ മനസ്സിലാക്കുന്നു. ആയത് ദുരീകരിക്കുന്നതി നായി വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോർഡിനേഷൻ സമിതിയുടെ മേൽ സൂചനയിലെ തീരു മാനപ്രകാരം താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങൾ അതത് സ്ഥാപനത്തിന്റെ അദ്ധ്യക്ഷ ന്മാർക്ക് കൂടി ഉപയോഗിക്കാവുന്നതാണ്. തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉത്തരവുകൾ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ബാധകം (തദ്ദേശ സ്വയംഭരണ (ഡിപി) വകുപ്പ്. 41083/ഡിപി1/03/തസ്വഭവ, തിരുവനന്തപുരം, തീയതി: 22.8.03) വിഷയം:- അധികാര വികേന്ദ്രീകരണം - തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിക്കുന്ന ഉത്തരവു കൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബാധകമാക്കുന്നത് സംബന്ധിച്ച സൂചന:- 29.7.03ലെ വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോർഡിനേഷൻ സമിതി യോഗ തീരുമാനം നമ്പർ 17 അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട തദ്ദേശവകുപ്പ് പുറപ്പെടുവിക്കുന്ന ഉത്തരവുകൾ, സർക്കുലറുകൾ, നിർദ്ദേശങ്ങൾ എന്നിവ ബ്ലോക്ക് പഞ്ചായത്തുകൾ ഉൾപ്പെടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബാധകമാണെന്ന് ഇതിനാൽ ഉത്തരവാകുന്നു. പേവിഷത്തിനെതിരെ നായ്ക്കൾക്ക് കുത്തിവെയ്തപ്ത് നടത്തുന്നതിനുള്ള പ്രോജക്ട് സംബന്ധിച്ച് സർക്കുലർ (തദ്ദേശ സ്വയംഭരണ (ഡിപി) വകുപ്പ്, 45364/ഡിപി1/03/തസ്വഭവ, തിരു. തീയതി 27.9.2003) വിഷയം:- തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പേ വിഷത്തിനെതിരെ നായ്ക്കൾക്ക് കുത്തിവയ്ക്കപ്സ് നടത്തുന്നതിനുള്ള പ്രോജക്ടടുകൾ ഏറ്റെടുക്കുന്നത് സംബ ന്ധിച്ച് നിർദ്ദേശം പുറപ്പെടുവിക്കുന്നു. സൂചന:- 4/9/03ൽ കൂടിയ വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റി തീരു മാനം നം. 1.4 വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റിയുടെ സൂചനയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, ഗ്രാമപഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങൾക്ക് പേ വിഷത്തിനെതിരെ നായ്ക്കൾക്ക് കുത്തിവയ്ക്കപ്സ് നടത്തുന്നതിനുള്ള പ്രോജക്റ്റടുകൾ താഴെകൊടുത്തിരി ക്കുന്ന വ്യവസ്ഥകൾക്കു വിധേയമായി ഏറ്റെടുക്കാവുന്നതാണ് എന്ന് നിർദ്ദേശിക്കുന്നു. 1. ഒരു സ്ഥാപനത്തിൽ കുത്തിവയ്ക്കപ്സ് നടത്തേണ്ടുന്ന എല്ലാ നായ്ക്കക്കളുടെയും എണ്ണം തിട്ടപ്പെടുത്തുക. 2. പേ വിഷത്തിനെതിരെ കുത്തിവയ്ക്കപ്സ് നടത്തുന്നത് ഒരു ക്യാമ്പയിൻ മാതൃകയിൽ (Campaign Model) സംഘടിപ്പിക്കുക. 3. ഓരോ സ്ഥാപനത്തിലും പേ വിഷ നിർമ്മാർജ്ജന ക്യാമ്പയിൻ സംഘടിപ്പിക്കുവാൻ സന്നദ്ധത യുള്ളവരെ കണ്ടെത്തി കുടുംബശ്രീയുടെയും കേരള സമ്പൂർണ്ണ ശുചിത്വ ആരോഗ്യ മിഷന്റെയും ആഭിമു ഖ്യത്തിൽ പരിശീലനം നൽകി കൺസൾട്ടന്റുമാരായി (Authorised Consultants) നിയോഗിക്കുക. 4. ഒരു സ്ഥാപനത്തിൽ കുത്തിവയ്ക്കപ്സ് നടത്തേണ്ടുന്ന നായ്ക്കളുടെ എണ്ണം അനുസരിച്ച് ആവശ്യമുള്ള വാക്സസിൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച ഒരുമിച്ച് ഓർഡർ നൽകി വാങ്ങുക. 5. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ നായ്ക്കക്കളെ കുത്തിവയ്ക്കുവാൻ ആവശ്യമുള്ള വാക്സസിൻ യഥാർത്ഥ ചെലവ് (Actual cost of vaccine) പദ്ധതി വിഹിതത്തിൽ നിന്നും സബ്സിഡിയായി നൽകുക. 6. ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ള കുടുംബങ്ങളുടെ നായ്ക്കളെ കുത്തിവയ്ക്കുവാൻ ആവശ്യമുള്ള വാക്സസിന്റെ യഥാർത്ഥ ചെലവ് ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കുക.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ