Panchayat:Repo18/vol2-page1307

From Panchayatwiki
Revision as of 09:01, 6 January 2018 by Ajijoseph (talk | contribs) ('ഗ്രാമസഭ/വാർഡ്സഭാ യോഗങ്ങളിൽ ഉദ്യോഗസ്ഥന്മാർ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ഗ്രാമസഭ/വാർഡ്സഭാ യോഗങ്ങളിൽ ഉദ്യോഗസ്ഥന്മാർ നിർബന്ധമായും പങ്കെടുക്കണം (തദ്ദേശ സ്വയംഭരണ (ഡിപി) വകുപ്പ, 34701/ഡിപീ1/03/തസ്വഭവ, തിരും തീയതി. 13.8.2003) വിഷയം: തദ്ദേശ സ്വയംഭരണ വകുപ്പ്-വികേന്ദ്രീകൃതാസൂത്രണം-ഗ്രാമസഭ/വാർഡ്സഭാ യോഗ ങ്ങളിൽ ഉദ്യോഗസ്ഥ പങ്കാളിത്തം ഉണ്ടാകുന്നത് സംബന്ധിച്ച്-നിർദ്ദേശം പുറപ്പെടുവിക്കുന്നു. സൂചന: 8.7.03ലെ വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോർഡിനേഷൻ സമിതി യോഗ തീരു മാനം നം. 1.2 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യു ന്നതിനും തീരുമാനിക്കുന്നതിനുമായി ഗ്രാമസഭ/വാർഡ് സഭകൾ കൂടുമ്പോൾ തദ്ദേശ ഭരണ സ്ഥാപനങ്ങ ളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പങ്കാളിത്തം പലപ്പോഴും ഉണ്ടാകാറില്ലെന്നും ആയത് തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പിന് വളരെയേറെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആകയാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തന ങ്ങൾ സുഗമമാക്കുന്നതിനായി താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഗ്രാമസഭ/വാർഡ്സഭാ യോഗങ്ങളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. 2. അപ്രകാരം അവർ ഗ്രാമസഭ/വാർഡ്സഭാ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്ന് പ്രസിഡന്റിന്റെ/ ചെയർമാന്റെ സാക്ഷ്യപത്രം വാങ്ങി സൂക്ഷിക്കേണ്ടതാണ്. വൈദ്യുതി വിതരണ പ്രോജക്ടുകൾക്ക് കരാർ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശ സ്വയംഭരണ (ഡിപി) വകുപ്പ്, 40308/ഡിപി1/03/തസ്വഭവ, തിരും തീയതി: 21.8.2003) വിഷയം:- തദ്ദേശ സ്വയംഭരണവകുപ്പ് - വൈദ്യുതി വിതരണ പ്രോജക്ടുകളുടെ നിർവ്വഹണം - വൈദ്യുതി ബോർഡുമായി കരാർ ഏർപ്പെടുത്തുന്നത് സംബന്ധിച്ച സൂചന:- 29.7.03 ലെ വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോർഡിനേഷൻ സമിതി യോഗ ത്തിലെ ശുപാർശ, നം. 1.1.1. (iii) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഡെപ്പോസിറ്റു നൽകി വൈദ്യുതി വിതരണ പ്രോജക്ടടുകളുടെ നിർവ്വഹണം ഏൽപ്പിച്ചപ്പോൾ നിലവിലുണ്ടായിരുന്ന നിരക്കുകളനുസരിച്ച പ്രോജക്ട്ടുകൾ നടപ്പിലാക്കുന്ന തിന് വൈദ്യുതി ബോർഡ്ധികൃതർ വിസമ്മതം പ്രകടിപ്പിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരി ക്കുന്നു. ഈ വിഷയം സംബന്ധിച്ച വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോർഡിനേഷൻ സമിതി യുടെ സൂചനയിലെ തീരുമാന പ്രകാരം താഴെ പറയുന്ന ഉത്തരവുകൾ പുറപ്പെടുവിക്കുന്നു. 1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഡെപ്പോസിറ്റു നൽകി വൈദ്യുതി വിതരണ പ്രോജക്ടടുകളുടെ നിർവഹണം ഏൽപ്പിച്ചപ്പോൾ നിലവിലുണ്ടായിരുന്ന നിരക്കുകളനുസരിച്ചു തന്നെ പ്രോജക്ട്ടുകൾ നടപ്പി ലാക്കുന്നതാണ്. 2. പ്രോജക്ടടുകൾ ഏറ്റെടുക്കുമ്പോൾ തന്നെ ഇക്കാര്യത്തിന് വൈദ്യുതി ബോർഡും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനവും തമ്മിൽ കരാറിൽ ഏർപ്പെടേണ്ടതാണ്. പ്രവൃത്തികൾ ടെന്റർ ചെയ്യുന്നതിന് ചെലവ് വഹിക്കുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശ സ്വയംഭരണ (ഡിപി) വകുപ്പ്, 45363/ഡിപീ1/03/തസ്വഭവ, തിരു. തീയതി: 20.9.2003) വിഷയം:- തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശഭരണ സ്ഥാപനങ്ങൾ നൽകുന്ന ടെണ്ടർ പരസ്യം - ചെലവ് വഹിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. സൂചന:- 4/9/03-ലെ സംസ്ഥാനതല വികേന്ദ്രീകൃതാസൂത്രണ കോർഡിനേഷൻ കമ്മിറ്റി തീരു മാനം നം. 1,2, 1.3 തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന പ്രവൃത്തികൾ ടെണ്ടർ ചെയ്യുമ്പോൾ ടെണ്ടർ പരസ്യം ചെയ്യാൻ വേണ്ടിവരുന്ന ചെലവ് വഹിക്കുന്നത് സംബന്ധിച്ച് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 1. ടെണ്ടർ ചെയ്യുന്ന വർക്കുകളുടെ ടെണ്ടർ പരസ്യത്തിന്റെ ചെലവ് പദ്ധതിവിഹിതത്തിൽ നിന്നും വഹിക്കാവുന്നതാണ്. 2. ഒന്നിൽ കൂടുതൽ വർക്കുകൾക്ക് ഒരുമിച്ച് ടെണ്ടർ പരസ്യം നൽകിയാൽ പരസ്യത്തിന്റെ ആകെ ചെലവ് ഓരോ പ്രോജക്ടിലേയും എസ്റ്റിമേറ്റ് തുകയ്ക്ക് ആനുപാതികമായി വകയിരുത്തേണ്ടതാണ്.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ