Panchayat:Repo18/vol2-page1306

From Panchayatwiki
Revision as of 09:00, 6 January 2018 by Ajijoseph (talk | contribs) ('of the contractor or at the time of payment thereof. The sum so deducted should be remitted to the Central Government acco...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

of the contractor or at the time of payment thereof. The sum so deducted should be remitted to the Central Government account within the prescribedtime. It is reported by the various field Officers of the income Tax Department, that eventhough the contract amounts are being paid to the contractors, The TDS part of the contract amount is being retained by the Panchayat authorities on the ground that because of restriction on withdrawal from the Treasury, they are unable to draw cash for remittance of the tax deducted at source to the Central Government Account. This is in violation of the provisions of the Income Tax Act. This also makes the person responsible for deducting taxatsource liable for penal interest for delayed payment of tax to the credit of the Central Government, apart from other penal consequences. In the circumstances, it is earnestly requested that appropriate instructions in this regard may please becaused to be issued to the Panchayat authorities at the earliest so that the Tax Deducted at source from the contract amounts are paid within the prescribed due dates. It may also be instructed that the pending payment on this accountare remitted to the Central Government account within the present financial year itself without any further delay. Endorsement No. J1.8857/03/dated 2.4.2003. Copy communicated to all Deputy Director of Panchayats for necessary action. വി ഇ ഒ മാരെ മരാമത്ത് പണികളിൽ നിന്ന് ഒഴിവാക്കി സർക്കുലർ (തദ്ദേശ സ്വയംഭരണ (ഡിപി) വകുപ്പ, 3338/ഡിപീ1/03/തസ്വഭവ, തിരുവനന്തപുരം, 10.3.2003) ഗവൺമെന്റ് സെക്രട്ടറി പഞ്ചായത്ത് ഡയറക്ടർ, തിരുവനന്തപുരം იruარ, വിഷയം:- വി.ഇ.ഒ. മാരെ മരാമത്ത് പണികളിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച്. സൂചന:- ഗ്രാമവികസന കമ്മീഷണറുടെ 10.12.02 ലെ 9936/ഐ.ഡി 4/02/സി.ആർ.ഡി നമ്പർ കത്ത്. മേൽ സൂചനയിലേയ്ക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. വി.ഇ.ഒ./എൽ.വി.ഇ.ഒമാർ ഗ്രാമപഞ്ചായ ത്തിന്റെ ഭവന നിർമ്മാണം, ശുചിത്വം, ഇൻഷുറൻസ്, എൽ.എസ്.എ.പി മുതലായ സാമൂഹ്യക്ഷേമ പ്രോജ ക്ടുകളുടെ നിർവ്വഹണോദ്യോഗസ്ഥരാണ്. കൂടാതെ ബ്ലോക്ക് വഴി നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധ തികളുടെ ഗ്രാമതല നിർവ്വഹണോദ്യോഗസ്ഥർ കൂടിയാണ്. എന്നാൽ ഇവർക്ക് മരാമത്ത് പണികളുടെ നിർവ്വ ഹണോദ്യോഗസ്ഥരാകാനുള്ള ജോലിപരമായ പരിശീലനമോ വൈദഗ്ദദ്ധ്യമോ ലഭിച്ചവരല്ല. ആയതിനാൽ ഈ ഉദ്യോഗസ്ഥരെ മരാമത്ത് പണികളുടെ (ഭവന നിർമ്മാണം, കക്കുസ് നിർമ്മാണം ഒഴികെ) നിർവ്വഹണ ചുമതലയിൽ നിന്നും ഒഴിവാക്കാൻ പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകേണ്ടതാണ്. കൈമാറ്റം ചെയ്ത സ്ഥാപനത്തിന്റെ പേര് തദ്ദേശ ഭരണ സ്ഥാപനത്തിന്റെ പേരിലാക്കുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശ സ്വയംഭരണ (ഡിപി) വകുപ്പ്, 6184/ഡിപി1/03/തസ്വഭവ, തിരു, തീയതി: 06.02.2003) വിഷയം:- തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കൈമാറ്റം ചെയ്ത സ്ഥാപനത്തിന്റെ പേര് ആ തദ്ദേശ ഭരണ സ്ഥാപനത്തിന്റെ പേരിലാക്കുന്നത് സംബന്ധിച്ച സൂചന:- 24.1.2003 ലെ വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോർഡിനേഷൻ സമിതി യോഗ തീരുമാനം നമ്പർ 1.9 വികേന്ദ്രീകൃതാസൂത്രണം നിലവിൽ വന്നതോടുകൂടി സർക്കാർ നിരവധി സ്ഥാപന ങ്ങളും മറ്റും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറുകയുണ്ടായി. എന്നാൽ ഈ കൈമാറിയ സ്ഥാപനങ്ങൾ ഏത് തദ്ദേശ ഭരണ സ്ഥാപനത്തിന്റെ പേരിൽ അറിയപ്പെടണം എന്നതു സംബന്ധിച്ച നിര വധി സംശയങ്ങൾ സർക്കാരിന് ലഭിച്ചു. ഈ വിഷയം സംബന്ധിച്ച് സൂചന പ്രകാരം സർക്കാർ തീരുമാന മെടുക്കുകയും താഴെപ്പറയുന്ന വിധം ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുന്നു. 1. കേരള പഞ്ചായത്ത് രാജ് ആക്ട് 166 (6) പ്രകാരം ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറിയ സ്ഥാപന ങ്ങൾ ആ പഞ്ചായത്തിന്റെ സ്ഥാപനമായിരിക്കേണ്ടതും ആ പേരിനാൽ അത് അറിയപ്പെടേണ്ടതും ബോർഡ് സ്ഥാപിക്കേണ്ടതുമാണ്. 2.172(5) ആക്ട് പ്രകാരം ബ്ലോക്ക് പഞ്ചായത്തുകൾക്ക് കൈമാറിയ സ്ഥാപനങ്ങൾ ആ ബ്ലോക്കിന്റെ പേരിനാൽ അറിയപ്പെടേണ്ടതും ബോർഡ് സ്ഥാപിക്കേണ്ടതുമാണ്. 3. 173(5) ആക്ട് പ്രകാരം ജില്ലാ പഞ്ചായത്തുകൾക്ക് കൈമാറിയ സ്ഥാപനങ്ങൾ ആ ജില്ലാ പഞ്ചായ ത്തിന്റെ പേരിനാൽ അറിയപ്പെടേണ്ടതും ബോർഡ് സ്ഥാപിക്കേണ്ടതുമാണ്. 4. കേരള മുനിസിപ്പൽ ആക്ട് സെക്ഷൻ 30 (6) പ്രകാരം കൈമാറിയ സ്ഥാപനങ്ങൾ ആ നഗരസഭ യുടെ പേരിനാൽ അറിയപ്പെടേണ്ടതും ബോർഡ് സ്ഥാപിക്കേണ്ടതുമാണ്.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ