Panchayat:Repo18/vol2-page1187

From Panchayatwiki
Revision as of 09:00, 6 January 2018 by Sajeev (talk | contribs) (' GOVERNMENT ORDERS - 2016 - 2017 OIO(69-flo, Ital)07 1187 V) മാലിന്യ സംസ്കരണത്തിനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

GOVERNMENT ORDERS - 2016 - 2017 OIO(69-flo, Ital)07 1187 V) മാലിന്യ സംസ്കരണത്തിനായി ഗ്രാമപഞ്ചായത്തുകളും നഗരഭരണ സ്ഥാപനങ്ങളും നടപടികൾ സ്വീകരിക്കേണ്ടതാണ്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പ്ലാന്റിന് വേണ്ടി സ്ഥലം വാങ്ങൽ, പ്ലാന്റ് സ്ഥാപിക്കൽ എന്നിവയ്ക്കായി ഗ്രാമപഞ്ചായത്തുകൾ ഏറ്റെടുക്കുന്ന പ്രോജക്റ്റിലേക്ക് ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾക്ക് വിഹിതം നൽകാവുന്നതാണ്. vi) മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുവേണ്ടി ജില്ലാപഞ്ചായത്തുകളും മുനിസിപ്പൽ കോർപ്പ റേഷനുകളും ഏറ്റെടുക്കുന്ന പ്രോജക്ടിന് ഖണ്ഡിക 8 (iv) പ്രകാരമുള്ള അധിക ധനസഹായം ലഭിക്കുന്ന (O)O6ΥY). vii) മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ പ്രവർത്തനങ്ങൾ വാർഡ് തല ആരോഗ്യശുചിത്വ-പോഷണ സമിതിയുടെ പ്രവർത്തനത്തിന്റെ ഭാഗമായും സമിതിക്ക് ലഭിക്കുന്ന വിവിധ ഫണ്ടുകൾ വിനിയോഗിച്ചും നടപ്പിലാക്കേണ്ടതാണ്. കൂടാതെ സ്വഛ ഭാരത മിഷൻ സഹായവും തേടാവുന്നതാണ്. vi) മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രോജക്ടടുകൾ തയ്യാറാക്കേണ്ടതും നടപ്പിലാക്കേണ്ടതും തദ്ദേശഭരണ സ്ഥാപനത്തിന്റെ എഞ്ചിനീയറാണ്. എന്നാൽ നിർമ്മാണ പ്രവൃത്തികൾ ഉൾപ്പെട്ടിട്ടില്ലാത്തതും യന്ത്രസാമഗ്രികളുടെ സ്ഥാപനം പോലുള്ള പ്രവർത്തനങ്ങൾ ഇല്ലാത്തതുമായ ലളിതമായ പ്രോജക്ടടുകൾ ഗ്രാമപഞ്ചായത്തുകളിൽ വി.ഇ.ഒ. മാർക്കും, നഗരഭരണ സ്ഥാപനങ്ങളിൽ ഹെൽത്ത് സൂപ്പർവൈസർമാർക്കും തയ്യാറാക്കാവുന്നതും നടപ്പിലാക്കാവുന്നതുമാണ്. 11.13. സാമുഹ്യ സുരക്ഷിതത്വം i) കുട്ടികൾ, സ്ത്രീകൾ, വയോജനങ്ങൾ, പരമ്പരാഗത മത്സ്യത്തൊഴിലാളികൾ, പരമ്പരാഗത കൈത്തൊ ഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ, അഗതികൾ, ശാരീരിക-മാനസിക-വെല്ലുവിളികൾ നേരിടുന്നവർ, പാലി യേറ്റീവ് കെയർ രോഗികൾ എന്നിവരുടെ ക്ഷേമ-വികസന-പുനരധിവാസ പ്രവർത്തനങ്ങൾ പരിഗണിക്ക പ്പെടണം. ii) വിദ്യാഭ്യാസ പ്രായം കഴിഞ്ഞ മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികളുടെ പകൽ പരി പാലനം തൊഴിൽ പരിശീലനം എന്നിവയ്ക്കായി ബഡ്സ് സ്കൂളുകൾ ഇല്ലാത്ത ഗ്രാമപഞ്ചായത്തുകളിൽ ബഡ്സ് പുനരധിവാസകേന്ദ്രം ആരംഭിക്കാവുന്നതാണ്. iii) ഓരോ ഗ്രാമപഞ്ചായത്തിലും നഗരഭരണ സ്ഥാപനത്തിലും ശ്മശാനങ്ങൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം. ഗ്രാമപഞ്ചായത്തുകൾ നടത്തുന്ന ശ്മശാന നിർമ്മാണ പ്രവർത്തനത്തിലേക്ക് ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾക്ക് വിഹിതം നൽകാവുന്നതാണ്. iv) ജില്ലാ പഞ്ചായത്തുകളും മുനിസിപ്പൽ കോർപ്പറേഷനുകളും ശ്മശാന നിർമ്മാണം ഏറ്റെടുക്കുക യാണെങ്കിൽ ഖണ്ഡിക 8(iv)-ൽ പറഞ്ഞ പ്രകാരം അധിക ധനസഹായം ലഭിക്കുന്നതാണ്. v) ഏതെങ്കിലും സമുദായത്തിന്റെയോ സംഘടനയുടെയോ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള ശ്മശാനം, പൊതു ശ്മശാനമായി ഉപയോഗിക്കാനായി ഗ്രാമപഞ്ചായത്തിന്/നഗരസഭയ്ക്ക് വിട്ടുതരാൻ തയ്യാ റാവുകയാണെങ്കിൽ വസ്തതു ആർജ്ജിക്കൽ ചട്ടങ്ങൾ പ്രകാരം അത് ഏറ്റെടുത്ത് സംരക്ഷണ പ്രവർത്തന ങ്ങൾ നടത്താവുന്നതാണ്. 11.14 52ორზgr>&go i) പ്രാദേശികമായി സാധ്യമായ ഊർജോല്പാദന പരിപാടികൾ ഏറ്റെടുക്കാൻ ജില്ലാപഞ്ചായത്തു കൾ ശ്രമിക്കണം. ii) വൈദ്യുതി എത്താത്ത മുഴുവൻ പ്രദേശങ്ങളിലേക്കും മുഴുവൻ വീടുകളിലേക്കും വൈദ്യുതി എത്തി αθ6)6ΥΥ)O. i) ഗ്രാമപഞ്ചായത്തിന്റെ രേഖാമൂലമുള്ള സമ്മതത്തോടെ വൈദ്യുതി എത്താത്ത പ്രദേശങ്ങളിലേക്ക് വൈദ്യുതി ലൈൻ നീട്ടുന്നതിനുള്ള പ്രോജക്ട് ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകൾക്കും ഏറ്റെടുക്കാവുന്ന താണ്. (മതിയായ ഐ.എ.ഐ വിഹിതം വകയിരുത്തിയതിന് ശേഷം മാത്രം). 11.15 ഗതാഗതം i) ഓരോ തദ്ദേശഭരണ സ്ഥാപനവും റോഡ് കണക്ടിവിറ്റി മാപ്പും റോഡ് കണക്ടിവിറ്റി പ്ലാനും നിർബ ന്ധമായും തയ്യാറാക്കിയിരിക്കണം. (ഖണ്ഡിക 12.6 കാണുക). i) മൺ പണി ഉൾപ്പെടുന്ന റോഡ് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ അതിനുവേണ്ട മൺപണി തൊഴിലുറപ്പ് പദ്ധതി മുഖേന ചെയ്യേണ്ട രീതിയിലും മെറ്റലിംഗ് ടാറിംഗ് തുടങ്ങിയവ വികസന ഫണ്ട് വകയിരുത്തി ചെയ്യുന്ന രീതിയിലും തയ്യാറാക്കേണ്ടതാണ്. മൺപണി ഡിസംബർ മാസത്തിനകം പൂർത്തീകരിക്കുകയും തുടർന്ന് മാർച്ച് മാസത്തിനകം മറ്റ് പ്രവൃത്തികൾ പൂർത്തീകരിക്കുകയും ചെയ്യേണ്ട (OO6ΥY). iii) ഏതൊരു റോഡ് നിർമ്മാണ പ്രോജക്ടിനോടൊപ്പവും റോഡ് കണക്ടിവിറ്റി മാപ്പിൽ പ്രോജക്ടി ലൂടെ നടത്താനുദ്ദേശിക്കുന്ന പ്രവൃത്തി പ്രത്യേക നിറത്തിൽ അടയാളപ്പെടുത്തി സമർപ്പിക്കണം.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ