Panchayat:Repo18/vol2-page1354

From Panchayatwiki
Revision as of 08:59, 6 January 2018 by Ranjithsiji (talk | contribs) ('ലൈസൻസുകൾ റദ്ദാക്കുകയും, പിഴ ചുമത്തുകയും ചെയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ലൈസൻസുകൾ റദ്ദാക്കുകയും, പിഴ ചുമത്തുകയും ചെയ്യുന്നതാണെന്ന് ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതും അതിൻപ്രകാരം തുടർനടപടി സ്വീകരിക്കേണ്ടതുമാണ്. മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 325 പ്രകാരം സ്വകാര്യത ഉറപ്പുവരുത്തേണ്ടതുമാണ്. 6) സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം മുതപ്പുരകൾ ഉണ്ട് എന്ന് മുനിസിപ്പാലിറ്റി ആക്ട സെക്ഷൻ 323 പ്രകാരവും, 324 പ്രകാരവും സെക്രട്ടറി ഉറപ്പുവരുത്തേണ്ടതുമാണ്. 7) ടോയ്ക്ക്ലറ്റ്, ബാത്തറും എന്നിവയുടെ സ്ഥാനം കാണിച്ചുകൊണ്ടുള്ള പ്രത്യേകം ബോർഡ് സ്ഥാപി ച്ചിരിക്കേണ്ടതാണ്. 8) പൊതുജനങ്ങൾ കാണേണ്ട സ്ഥലത്തു തന്നെ അവയുടെ ലോക്കേഷൻ കാണിച്ചുകൊണ്ടുള്ള കൈ ചൂണ്ടി സ്ഥാപിച്ചിരിക്കേണ്ടതാണ്. 9) ഏതെങ്കിലും സ്ഥാപനങ്ങളിൽ പൊതുജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ നിലവിൽ ഇല്ലാത്ത പക്ഷം അവ ക്രമീകരിച്ചുനൽകുന്നതിന് സെക്ഷൻ 322 പ്രകാരം വേണ്ട നടപടി സെക്രട്ടറി സ്വീകരി ക്കേണ്ടതാണ്. 10) പൊതുസ്ഥലത്ത് മലമൂത്രവിസർജ്ജനം നടത്തുന്നതിനെതിരെ ബോധവൽക്കരണം കൊണ്ടു വരുന്നതിനുള്ള നടപടി സെക്രട്ടറി സ്വീകരിക്കേണ്ടതും, പൊതു സ്ഥലത്തോ പൊതുവഴിയിലെ വിസർജ്ജനം ചെയ്തതു ശല്യമുണ്ടാക്കുന്നവർക്കെതിരെ സെക്ഷൻ 341 പ്രകാരം നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. 11) പുതിയതായി നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ പറഞ്ഞിരിക്കും പ്രകാരം എണ്ണത്തിലും, വലിപ്പത്തിലും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമെ ഒക്ക്യപ്പൻസി സർട്ടിഫിക്കറ്റ് നൽകാവൂ. 12) അംഗവൈകല്യമുള്ളവർക്ക് കൂടി ഉപയോഗിക്കുന്നതിന് സുഗമമായ വഴിയും, ടോയ്ക്കലറ്റിന് ആവശ്യം വേണ്ട വലിപ്പവും, ക്രമീകരണങ്ങളും ഉണ്ട് എന്ന് സെക്രട്ടറി ഉറപ്പാക്കേണ്ടതാണ്. 13) മേൽ പറഞ്ഞ 1 മുതൽ 12 വരെയുള്ള കാര്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതിന് ഹെൽത്ത് ഓഫീസർമാരേയും ടൗൺ പ്ലാനിംഗ് ഓഫീസർമാരേയും സെക്രട്ടറിമാർ ചുമതലപ്പെടുത്തേണ്ടതും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ ഓരോ മാസവും ടി കാര്യങ്ങൾ പരിശോധിച്ച് വിലയിരുത്തേ ണ്ടതുമാണ്. 14) മേൽപ്പറഞ്ഞ നിബന്ധനകൾ പാലിച്ചുകൊണ്ടും, ടി വിഷയവുമായി ബന്ധപ്പെട്ട നടപടികളെകുറിച്ചും ഉള്ള വിശദമായ റിപ്പോർട്ട് ഓരോ മൂന്ന് മാസവും തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്. വിദേശ പൗരത്വമുള്ള ഹിന്ദുക്കളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് സർക്കുലർ (നമ്പർ.ബി 2- 2507/08. പഞ്ചായത്ത് ഡയറക്ടറാഫീസ്, തിരുവനന്തപുരം, തീയതി : 28.03.2008) വിഷയം : വിദേശ പൗരത്വമുള്ള ഹിന്ദുക്കളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നത് - സംബന്ധിച്ച്. ശ്രീമതി.വിനയ നായർ കൊച്ചി നഗരസഭയ്ക്കക്കെതിരായി സമർപ്പിച്ച ഡബ്ളിയു.പി(സ) 22189/2005 നമ്പർ കേസിൽ ബഹു. ഹൈക്കോടതി 2006 ഫെബ്രുവരി 27ന് പുറപ്പെടുവിച്ച വിധിപ്രകാരം, വിവാഹത്തിലെ രണ്ടു കക്ഷികളും ഹിന്ദുക്കളാവുകയും, 1955-ലെ ഹിന്ദു വിവാഹ ആക്ടിന്റെ സെക്ഷൻ (5)-ലെ വ്യവസ്ഥകൾ പാലിക്കപ്പെടുകയും, വിവാഹം ഹിന്ദു ആചാരപ്രകാരം നടത്തപ്പെടുന്നതുമാകയാൽ സെക്ഷൻ 2(1) പ്രകാരമുള്ള dominle ആയിരിക്കണമെന്ന വ്യവസ്ഥ ബാധകമാകുന്നില്ലായെന്നും അത്തരം കേസുകളിൽ ഹിന്ദു വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങളനുസരിച്ച വിവാഹം രജിസ്റ്റർ ചെയ്യാവുന്നതാണെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ സർക്കാരിന്റെ 19.12.2007-ലെ 52575/ആർ.സി.3/2007/തസ്വഭവ നമ്പർ കത്ത് പ്രകാരം 1955-ലെ ഹിന്ദു വിവാഹ ആക്ടിന്റെ 5-ാം വകുപ്പ് പ്രകാരം ആക്ട് ബാധകമായിട്ടുള്ള പ്രദേശത്തു വച്ച രണ്ടു ഹിന്ദുക്കൾ തമ്മിൽ ഹിന്ദുമതാചാരപ്രകാരം നടത്തുന്നതുമായ എല്ലാ വിവാഹങ്ങളും, പ്രസ്തുത ആക്സ്ടിനു കീഴിൽ പുറപ്പെടുവിച്ചിട്ടുള്ള 1957-ലെ കേരള ഹിന്ദു രജിസ്ട്രേഷൻ ചട്ടങ്ങൾ അനുസരിച്ച രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട് മേൽ സാഹചര്യത്തിൽ, രണ്ടു ഹിന്ദുക്കൾ തമ്മിൽ ഹൈന്ദവാചാര പ്രകാരം 1955 ലെ ഹിന്ദു വിവാഹ ആക്ടിന്റെ സെക്ഷൻ (5) ലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് നടത്തുന്ന വിവാഹം പൗരത്വം പരിഗണിക്കാതെതന്നെ 1957-ലെ കേരള ജനന-മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ അനുസരിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ് എന്ന് വ്യക്തമാക്കുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ