Panchayat:Repo18/vol2-page1188
1188 GOVERNMENT ORDERS - 2016 - 2017 (1069-flo, 3L)(O) iv) റോഡ് മെയിന്റനൻസ് ഫണ്ട് വകയിരുത്തി എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോഴും, പുതിയ റോഡുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോഴും ആവശ്യമായ ഇടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ ഒഴിവാക്കുന്ന തിനുള്ള ഇനങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്. V) ജില്ലാ പഞ്ചായത്തുകളുടെ ചുമതലയിലുള്ള എല്ലാ റോഡുകളും പൂർണ്ണ ഗതാഗതയോഗ്യമാക്കിയ ശേഷം ഗ്രാമപഞ്ചായത്തുകളുടെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട 6 മീറ്ററിൽ കുറയാത്ത വീതിയുള്ള ഏതു റോഡും മെച്ചപ്പെടുത്തുന്നതിന് ജില്ലാ പഞ്ചായത്തുകൾക്ക് പ്രോജക്ട് ഏറ്റെടുക്കാവുന്നതാണ്. ഗ്രാമ പഞ്ചായത്തുകളുടെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട 6 മീറ്ററിൽ കുറയാത്ത വീതിയുള്ള ഏതു റോഡും മെച്ചപ്പെടുത്തുന്നതിന് ബ്ലോക്ക് പഞ്ചായത്തുകൾക്കും പ്രോജക്ടടുകൾ ഏറ്റെടുക്കാവുന്നതാണ്. എന്നാൽ ജില്ലാ ബ്ലോക്ക് പഞ്ചായത്തുകൾ ഗ്രാമപഞ്ചായത്തുകളുടെ റോഡ് പ്രവൃത്തി പ്രോജക്ട് ഏറ്റെടുക്കുന്ന തിന് മുമ്പ് a) ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിൽ നിന്ന് രേഖാമൂലം സമ്മതപത്രം വാങ്ങിയിരിക്കണം. b) ഐ.എ.വൈ പദ്ധതിക്ക് വകയിരുത്തേണ്ടതായ മുഴുവൻ തുകയും വകയിരുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിരിക്കണം. vi) ഈ മാർഗ്ഗരേഖയുടെ ഖണ്ഡിക 6.15 (xiii) (എച്ച്)-ൽ പറഞ്ഞ പ്രകാരമുള്ള മെയിന്റനൻസ് ഗ്യാരന്റി വ്യവസ്ഥയിലായിരിക്കണം റോഡ് പ്രവർത്തികൾ നടത്തേണ്ടത്. vii) അതാത് തദ്ദേശഭരണ സ്ഥാപനത്തിന്റെ ചുമതലയിലുള്ള റോഡുകൾ മാത്രമേ റോഡ് മെയിന്റെ നൻസ് ഫണ്ട് വിനിയോഗിച്ച മെയിന്റനൻസ് നടത്താവു. (ആസ്തി രജിസ്റ്റർ പ്രകാരമുള്ള ആസ്തിയുടെ കോഡ് നമ്പർ പ്രോജക്ടിൽ രേഖപ്പെടുത്തേണ്ടത് നിർബന്ധമാണ്.) viii) തദ്ദേശ ഭരണ സ്ഥാപനങ്ങൾ പി.ഡബ്ല്യ.ഡി റോഡുകളിൽ ഒരു തരത്തിലുള്ള നിർമ്മാണ പ്രവൃ ത്തിയും ചെയ്യാൻ പാടില്ല. ix) റോഡ് നിർമ്മാണം, മെച്ചപ്പെടുത്തൽ, പുനരുദ്ധാരണം എന്നിവയിൽ, ചീഫ് എഞ്ചിനീയറുടെ നില വിലുള്ള വ്യവസ്ഥകൾ പാലിച്ചുകൊണ്ടുമാത്രമേ കോൺക്രീറ്റിംഗ് പ്രവൃത്തികൾ ഏറ്റെടുക്കാവൂ. പ്രോജ ക്ടിന് അംഗീകാരം നൽകുന്ന എഞ്ചിനീയർ അക്കാര്യം ഉറപ്പുവരുത്തിമാത്രമേ അംഗീകാരം നൽകാവു. x) റോഡുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, അതുപോലെ ജനങ്ങൾ ധാരാളം സഞ്ചരിക്കുന്നു/എത്തി പ്പെടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ അപകടസാദ്ധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി അവിടെ അപായ സൂചന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കേണ്ടതാണ്. (ഗ്രാമപഞ്ചായത്ത്/നഗരസഭ മാത്രം ചെയ്താൽ മതി) xi) കാൽനടയാത്ര സൗകര്യമില്ലാത്ത, ഗതാഗതത്തിരക്കേറിയ തദ്ദേശഭരണ സ്ഥാപനത്തിന്റെ ചുമതല യിലുള്ള റോഡുകൾക്കിരുവശവും കാൽനടയാത്രക്കാർക്കായി നടപ്പാതകൾ നിർമ്മിക്കേണ്ടതാണ്. xii) NATPAC (National Transportation Planning and Research Centre) qildGgoooooyonoco6m2853 (Gogoi അനുസരിച്ച് ആവശ്യമായ പ്ലാസ്റ്റിക്സ് ടാറിൽ ചേർത്തുകൊണ്ടായിരിക്കണം ടാറിംഗ് പ്രവൃത്തികൾ നടത്തേ 63O). 11.16. കായിക വിനോദ സൗകര്യങ്ങൾ i) കായിക വിനോദങ്ങൾക്കും പരിശീലനങ്ങൾക്കുമായി കളിസ്ഥലങ്ങളും സ്റ്റേഡിയങ്ങളും ഇന്ന് പരിമി തമാണ്. ഇത് പരിഹരിക്കുന്നതിനായി, സ്ഥലം വിലകൊടുത്ത് വാങ്ങിയിട്ടാണെങ്കിൽപോലും ഓരോ വാർഡിലും ചുരുങ്ങിയത് ഒരു കളിസ്ഥലവും ഗ്രാമപഞ്ചായത്ത്/നഗരസഭാ തലത്തിൽ ഒരു സ്റ്റേഡിയവും ലഭ്യമാക്കാൻ നടപടി സ്വീകരിക്കേണ്ടതാണ്. ഈ ആവശ്യത്തിലേക്കായി സ്ഥലം വാങ്ങുന്നതിന് ഗ്രാമ പഞ്ചായത്തുകൾ ഏറ്റെടുക്കുന്ന പ്രോജക്റ്റടുകൾക്ക്, ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾക്ക് വിഹിതം നൽകാ വുന്നതാണ്. i) ഗ്രാമപഞ്ചായത്ത് സ്പോർട്സ് കൗൺസിലുകൾ സജീവമാക്കേണ്ടതും, കായിക ക്ഷമതയുള്ള കുട്ടി കളെ ചെറുപ്പത്തിലെ കണ്ടെത്തി ദീർഘവീക്ഷണത്തോടെയും സംസ്ഥാന/ജില്ലാ സ്പോർട്സ് കൗൺസി ലുകളുടെ പങ്കാളിത്തത്തോടെയും ശാസ്ത്രീയ പരിശീലന പരിപാടികൾ രൂപകല്പന ചെയ്ത് നടപ്പിലാ ക്കാവുന്നതാണ്. 11.17, ആസ്തികൾ സൃഷ്ടിക്കൽ, സംരക്ഷണം, പരിപാലനം, ഉപയോഗക്ഷമത ഉറപ്പുവരുത്തൽ i) സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഓരോ വർക്കിംഗ് ഗ്രൂപ്പും അതാത് വിഷയമേഖല യിൽ ഇതിനകം സൃഷ്ടിക്കപ്പെട്ടതും ആർജ്ജിച്ചതുമായ എല്ലാ സ്ഥാവര-ജംഗമ ആസ്തികളുടേയും കണ ക്കെടുക്കണം. നിലവിലുള്ള ആസ്തികളുടെ സംരക്ഷണം, പരിപാലനം, ഉപയോഗക്ഷമത എന്നിവ ഉറപ്പു വരുത്തിയശേഷം വീണ്ടും സമാനസ്വഭാവമുള്ള ആസ്തികൾ ആർജ്ജിക്കേണ്ടതുണ്ടെങ്കിൽ മാത്രമേ ഇനിയും പുതിയ ആസ്തികൾ സൃഷ്ടിക്കാനോ ആർജ്ജിക്കുവാനോ പാടുള്ളൂ. അതിനാൽ (ആർജ്ജിക്കുന്ന ആസ്തിക്ക് സമാനമായ എല്ലാ ആസ്തികളും ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്നും അത്തരത്തിലുള്ള ഒരു ആസ്തിയും നിഷ്ട്രക്രിയമായി കിടക്കുന്നില്ലെന്നും നിഷ്ട്രക്രിയമായി കിടക്കുന്നവ ഉപയോഗക്ഷമമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും) നിർവ്വഹണ ഉദ്യോഗസ്ഥർ പ്രോജക്ടിൽ സാക്ഷ്യപ്പെടുത്തേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |