Panchayat:Repo18/vol2-page1327

From Panchayatwiki
Revision as of 08:59, 6 January 2018 by Rajan (talk | contribs) ('കശാപ്പു ചെയ്തതിനുശേഷം മൃഗശരീരം കഴുകുന്നതിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

കശാപ്പു ചെയ്തതിനുശേഷം മൃഗശരീരം കഴുകുന്നതിനുപയോഗിക്കുന്ന വെള്ളവും, കുടലുകളും വൃത്തി യാക്കുന്നതിനുപയോഗിക്കുന്ന വെള്ളവും കശാപ്പു ചെയ്യാനുപയോഗിക്കുന്ന കോടാലി, കത്തി, മേശ, മറ്റ് സാമഗ്രികൾ എന്നിവ കഴുകാൻ ഉപയോഗിക്കുന്ന വെള്ളവുമടങ്ങിയതാണ് അറിവുശാലകളിൽ നിന്നുള്ള പാഴ്സജലം. പ്രതിദിനം 50-ൽ താഴെ മാടുകളെ അറക്കുന്ന അറവുശാലകളിൽ ഒരു മാടിന് ശരാശരി 250 ലിറ്റർ വരെ പാഴ്സജലമുണ്ടാകുന്നതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പഠനത്തിൽ കണ്ടിട്ടുണ്ട്. 2-1 പാഴ്സജലത്തിൽ മാലിന്യത്തിന്റെ തോതു കുറയ്ക്കുന്നതിനുള്ള നടപടികൾ അറവുശാലകളിൽ നിന്നുള്ള മൃഗാവശിഷ്ടങ്ങൾ പുനരുപയോഗിക്കുക വഴി പാഴ്സജലത്തിലെ മാലി ന്യത്തിന്റെ അളവു കുറയ്ക്കാൻ സഹായിക്കും. ഇതിനുവേണ്ടി സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ താഴെ പറ യുന്നു. 1. കന്നുകാലികളുടെ ജീവനോടെയുള്ള തൂക്കത്തിന്റെ ഏകദേശം 4 ശതമാനം മുതൽ 6 ശതമാനം വരെ ചോരയാണ്. മൃഗങ്ങളെ കശാപ്പു ചെയ്യുമ്പോഴും മൃഗശരീരത്തിൽ നിന്നും ചോര ഒഴുക്കി കളയു കയും ചെയ്യുമ്പോഴും മറ്റും ചോര ഈർപ്പരഹിത രീതിയിൽ വേർതിരിച്ച സംഭരിക്കേണ്ടതാണ്. ചോര പാഴ്സജലത്തിൽ എത്താതെ നോക്കുകയും വേണം. കശാപ്പു ചെയ്യുന്ന സ്ഥലം വെള്ളമുപയോഗിച്ച് കഴുകു ന്നതിന് മുമ്പ് ഈർപ്പരഹിതമായി വൃത്തിയാക്കണം. ഇപ്രകാരം ശേഖരിക്കുന്ന ചോര ഉണക്കി കാലിത്തീറ്റ യുടെ ഭാഗമായോ വളമായോ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചോര വേർതിരിക്കുന്നതു വഴിയായി വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാനും പാഴ്സജലത്തിൽ ബി.ഒ.ഡിയുടെ അളവ് കുറയ്ക്കാനും സാധിക്കും. 2. വയറ്റിൽ നിന്നും പുറന്തള്ളുന്നതും കുടലിൽ നിന്നുള്ള അവശിഷ്ടങ്ങളും വയറ്റിൽ നിന്നും പുറന്തള്ളുന്നതും കുടലിൽ നിന്നുള്ള അവശിഷ്ടങ്ങളും ഈർപ്പരഹിതമായ രീതി യിൽ വേർതിരിച്ച ശേഖരിക്കേണ്ടതാണ്. ഇപ്രകാരം ശേഖരിച്ച അവശിഷ്ടങ്ങൾ വളമായി ഉപയോഗിക്കാ വുന്നതാണ്. കുടൽ വൃത്തിയാക്കുമ്പോഴുണ്ടാകുന്ന അവശിഷ്ടങ്ങൾ പാഴ്സജലത്തിൽ എത്തിച്ചേരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 3, ഭക്ഷ്യ യോഗ്യമല്ലാത്ത വസ്തുക്കൾ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ വെള്ളമുപയോഗിക്കാതെ കൈകാര്യം ചെയ്യുക വഴി പാഴ്സജലത്തി ലുണ്ടാകുന്ന മാലിന്യഘടകങ്ങളുടെ അളവു കുറയ്ക്കാൻ സാധിക്കും. പിന്നീടവ വേണ്ട രീതിയിൽ പുനരു പയോഗിക്കുകയും വേണം. 4, ഭക്ഷ്യയോഗ്യമായതും അല്ലാത്തതും വേർതിരിക്കുന്ന സ്ഥലത്തു നിന്നുള്ള (Eviscerating section) പാഴ്സജലം മറ്റു പ്രക്രിയകളിൽ നിന്നുള്ള പാഴ്സജലവുമായി ചേരുന്നതിനു മുമ്പായി സ്ത്രകീൻ സംവിധാനമുപ യോഗിച്ച് ശുദ്ധീകരിക്കണം. 2-2 വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാൻ 1. കഴുകുന്നതിനു കാര്യക്ഷമമായ സംവിധാനം ഏർപ്പെടുത്തുകയും തനിയെ തന്നെ അടയുന്ന വാൽവു കൾ വെള്ളം കൊണ്ടുപോകുന്ന പൈപ്പുകളിൽ ഘടിപ്പിക്കുകയും വേണം. 2, താരതമ്യേന ശുദ്ധമായ സ്ഥലത്തു ഉപയോഗിച്ച വെള്ളം വൃത്തിഹീനമായ സ്ഥലത്തു പുനരുപ യോഗം ചെയ്യാം. 3, ഈർപ്പരഹിതമായി വൃത്തിയാക്കിയതിന് ശേഷം നിയന്ത്രിതമായി വെള്ളമുപയോഗിച്ചു കഴുകുക വഴി വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കക്കാൻ കഴിയും. 2-3 പാഴ്സ്ജല ശുദ്ധീകരണം അറവുശാലകളിൽ നിന്നുള്ള പാഴ്സജലം സ്ത്രകീൻ ബയോളജിക്കൽ ശുദ്ധീകരണ സംവിധാനം എന്നി വയിൽ കൂടി കടത്തിവിട്ട് ശുദ്ധീകരിക്കാവുന്നതാണ്. ശുദ്ധീകരിച്ച പാഴ്സജലത്തിലെ വിവിധ ഘടകങ്ങൾക്ക് നിഷ്കർഷിച്ചിട്ടുള്ള അനുവദനീയ പരിധി താഴെ പറയുന്നു.