Panchayat:Repo18/vol2-page1442

From Panchayatwiki
Revision as of 08:58, 6 January 2018 by Shebi (talk | contribs) ('1442 CIRCULARS ജി) അപകടങ്ങൾ/പ്രകൃതിക്ഷോഭങ്ങൾ/മറ്റേതെങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1442 CIRCULARS ജി) അപകടങ്ങൾ/പ്രകൃതിക്ഷോഭങ്ങൾ/മറ്റേതെങ്കിലും കാരണങ്ങൾ എന്നിവ വഴി ഇലക്സ്ടിക്സ് പോസ്റ്റോ തെരുവുവിളക്കുകളോ തകരാറിലാവുകയാണെങ്കിൽ കൂടുതൽ തകരാറുകൾ ഒഴിവാക്കുന്നതിനായി കേരളാ സ്റ്റേറ്റ് ഇലക്സ്ട്രിസിറ്റി ബോർഡ് അധികാരികളുടെ അനുമതിയോടെ ഇവയെ എത്രയും പെട്ടെന്ന് സംഭവ സ്ഥലത്തു നിന്നും നീക്കം ചെയ്യുകയും ഇവ റിപ്പയർ ചെയ്ത് പുനഃസ്ഥാപിക്കുവാൻ ശ്രമിക്കുകയും വേണം. എച്ച്) മനഃപൂർവ്വമായ കാരണങ്ങളാൽ ഏതൊരാളും ടി ഇലക്സ്ടിക്കൽ ഫിറ്റിംഗ്സുകൾക്ക് തകരാറു വരുത്തുകയാണെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും ക്ലിയറൻസ് ലഭ്യമായതിനു ശേഷം ടിയാൾക്കെതിരെ കരാറുകാരന് സിവിൽ/ക്രിമിനൽ നിയമമനുസരിച്ച കേസ്/നടപടികൾ സ്വീകരിക്കാവു ന്നതാണ്. ഐ) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ/കേരളാ സ്റ്റേറ്റ് ഇലക്സ്ട്രിസിറ്റി ബോർഡ് എന്നിവ വഴി നൽക പ്പെടുന്ന എല്ലാ വസ്തുക്കളുടെയും പൂർണ്ണ ഉത്തരവാദിത്വം കരാറുകാരനായിരിക്കും. ജെ) കരാർ പണികളുടെ പ്രവർത്തനരാഹിത്യം മൂലമോ കരാറുകാരനോ അയാളുടെ ജീവനക്കാരോ ശരിയായ രീതിയിൽ അറ്റകുറ്റ പണികൾ നടത്താത്തതു മൂലമോ ഏതെങ്കിലും ആൾക്ക് ഉണ്ടായേക്കാവുന്ന മരണം/മുറിവുകൾ/വസ്തുവകകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ മുതലായ ഏത് അപകടങ്ങൾക്കും നഷ്ട പരിഹാരം നൽകാൻ കരാറുകാരൻ ബാധ്യസ്ഥനാണ്. തെരുവുവിളക്കുകളുടെ അറ്റകുറ്റ പണികൾ നടത്തു മ്പോൾ ഉണ്ടായേക്കാവുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാര തുക നൽകുന്നതു സംബന്ധിച്ച പ്രത്യേകം കരാറിൽ ഏർപ്പെടേണ്ടതാണ്. തന്റെ ജോലിക്കാർക്ക് എല്ലാ അപകടങ്ങളിൽ നിന്നുമുള്ള സുരക്ഷ ഉറപ്പാ ക്കുവാൻ കരാറുകാരൻ ബാധ്യസ്ഥനാണ്. കെ) തെരുവു വിളക്കുകളുടെ അറ്റകുറ്റ പണികൾ നടക്കുമ്പോൾ അതത് തദ്ദേശസ്വയംഭരണ സ്ഥാപ നത്തിനും കേരള സ്റ്റേറ്റ് ഇലക്സ്ട്രിസിറ്റി ബോർഡിനും ഉണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടങ്ങൾക്കും കേരളാ സ്റ്റേറ്റ് ഇലക്സ്ടിസിറ്റി ബോർഡിന്റെ വസ്തുവകകൾക്കുളവായേക്കാവുന്ന തകരാറുകൾക്കും വൈദ്യുതി തടസ്സത്തിനും ഉത്തരവാദി കരാറുകാരൻ മാത്രമായിരിക്കും. 4, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ബാധ്യതകളും അവകാശങ്ങളും എ) കരാറിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടാൽ ഏഴുദിവസത്തെ മുൻകൂർ നോട്ടീസ് നൽകിയതിനുശേഷം കരാർ റദ്ദാക്കുവാൻ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് അധികാരമുണ്ടായിരിക്കും. ബി) സർക്കാരിന്റെയോ കേരളാ സ്റ്റേറ്റ് ഇലക്സ്ടിസിറ്റി ബോർഡിന്റെയോ വസ്തുവകകൾക്കുണ്ടാകുന്ന തകരാറുകൾ മൂലം ഉളവാകുന്ന നഷ്ടം സെക്യൂരിറ്റി ഡിപ്പോസിറ്റിൽ നിന്നും വസൂലാക്കുന്നതിന് തദ്ദേശ സ്വയംഭരണസ്ഥാപനത്തിന് അധികാരം ഉണ്ടായിരിക്കുന്നതാണ്. സെക്യൂരിറ്റി ഡിപ്പോസിറ്റിലുള്ള തുക ഇതിന് പര്യാപ്തമാകുന്നില്ലായെങ്കിൽ ടി തുക കരാറുകാരന്റെ വസ്തുവകകളിൽ നിന്നും ഈടാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് അധികാരമുണ്ടായിരിക്കും. സി) തെരുവു വിളക്കുകളുടെ പരിപാലനവുമായി ബന്ധപ്പെട്ട ഏത് തകരാറുകൾക്കും/ അപകടങ്ങൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. ഡി) മീറ്ററിംഗ് സമ്പ്രദായമുൾപ്പെടെയുള്ള തെരുവുവിളക്കുകളുടെ പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അധികാരിക്ക് എല്ലാ സമയത്തും പരിശോധന നടത്തു വാൻ കരാറുകാരൻ അനുമതി/സഹായം നൽകേണ്ടതാണ്. 5. കേരള സ്റ്റേറ്റ് ഇലക്സ്ടിസിറ്റി ബോർഡിന്റെ ബാധ്യതകളും അവകാശങ്ങളും എ) തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ ബന്ധപ്പെട്ട ശാഖയിലെയോ സെക്ഷ നിലെയോ ഫ്യൂസിനൊപ്പം തന്നെ മീറ്ററിംഗ് & കശ്രേണ്ടാൾ കിയോസ്കിലെയും ഫ്യ്സുകൾ എടുത്തു മാറ്റി യിട്ടുണ്ടോയെന്ന കാര്യം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഉറപ്പുവരുത്തേണ്ടതാണ്. ബി) കേരള സ്റ്റേറ്റ് ഇലക്സ്ട്രിസിറ്റി ബോർഡിന്റെ വിതരണ ശൃംഖലയിൽ ഉൾപ്പെടുന്ന ഊർജ്ജദായക മീറ്ററുകൾ, CTs, ഇലക്സ്ട്രിക്സ് പോളുകൾ, തെരുവുകളിൽ മുകളിലൂടെ വലിച്ചിരിക്കുന്ന ഇലക്സ്ടിക്സ് ലൈനു കൾ എന്നിവയുടെ പരിപാലനം കേരള സ്റ്റേറ്റ് ഇലക്രടിസിറ്റി ബോർഡിൽ നിക്ഷിപ്തമായിരിക്കും. സി) മീറ്ററിംഗ് ഉപകരണങ്ങളുടെ സീൽ പൊട്ടിക്കുവാനുള്ള അധികാരം അതത് ഇലക്സ്ട്രിക്സ് സെക്ഷ നിലെ അസിസ്റ്റന്റ് എഞ്ചിനീയറുടെ ചുമതലപ്പെടുത്തിയ അംഗീകാരപ്രകാരമുള്ള ഉദ്യോഗസ്ഥനായിരിക്കണം നിർവ്വഹിക്കേണ്ടത്. ഡി) കേരള സ്റ്റേറ്റ് ഇലക്സ്ടിസിറ്റി ബോർഡിന്റെ നിയന്ത്രണ പരിധിക്കപ്പുറമുള്ള ഏതൊരു തകരാറുകൾ/ അപകടങ്ങൾ എന്നിവയ്ക്ക് കേരള സ്റ്റേറ്റ് ഇലക്സ്ടിസിറ്റി ബോർഡ് ഉത്തരവാദിയായിരിക്കുന്നതല്ല. ഇ) തെരുവുവിളക്കുകൾ കത്തിപ്പോകുന്നതിന് കാരണമാകുന്ന ഏത് തടസ്സങ്ങൾക്കും/ഇടപെടലു കൾക്കും കേരള സ്റ്റേറ്റ് ഇലക്സ്ടിസിറ്റി ബോർഡ് ഉത്തരവാദിയായിരിക്കുന്നതല്ല. എഫ്) തെരുവുവിളക്കുകളുടെ അറ്റകുറ്റ പണികൾക്കായി പവർ ഷട്ട് ഡൗൺ ചെയ്യുന്നതുമായി ബന്ധ പ്പെട്ട നിർവ്വഹണ നിയന്ത്രണ മാനദണ്ഡങ്ങളുടെ പരാജയത്തിന് കേരള സ്റ്റേറ്റ് ഇലക്സ്ടിസിറ്റി ബോർഡ് ഉത്തരവാദി ആയിരിക്കുന്നതല്ല.