Panchayat:Repo18/vol2-page1351

From Panchayatwiki
Revision as of 08:56, 6 January 2018 by Ranjithsiji (talk | contribs) ('കണ്ടെത്താൻ കഴിയുകയില്ലെങ്കിൽ ഇൻഫർമേഷൻ കേരള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

കണ്ടെത്താൻ കഴിയുകയില്ലെങ്കിൽ ഇൻഫർമേഷൻ കേരള മിഷൻ ഇതിനാവശ്യമായ തുക കണ്ടെത്തി ഈ സൗകര്യങ്ങൾ നടപ്പു വർഷം തന്നെ ഏർപ്പെടുത്തുകയും അടുത്ത വർഷം ബന്ധപ്പെട്ട ജില്ലാ പഞ്ചായത്തു കൾ തുക ഇൻഫർമേഷൻ കേരള മിഷന് നൽകേണ്ടതുമാണ്. കെട്ടിടങ്ങളുടെ മുൻവശത്ത് അനധികൃത ഷെഡ് നിർമ്മാണം തടയുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഇ) വകുപ്പ് 33729/ഇ3/99/തഭവ, തിരുവനന്തപുരം, തീയതി: 6-8-1999) വിഷയം:- കെട്ടിടങ്ങളുടെ മുൻവശത്ത് അനധികൃത ഷെഡ് നിർമ്മാണം തടയുന്നത് സംബന്ധിച്ച്. നിലവിലുള്ള കെട്ടിടങ്ങളോടു ചേർന്ന് മുൻഭാഗത്തായി നിയമാനുസരണം ഒഴിച്ചിടേണ്ട തുറസ്സായ സ്ഥലത്ത് പലരും അനധികൃതമായി ഷെസ്സുകൾ നിർമ്മിക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കെട്ടി ടത്തിനു മുൻവശത്ത് ഇരുമ്പു പൈപ്പുകൾ നാട്ടി അവയ്ക്കുമേൽ ഫൈബർ ഗ്ലാസ് ഷീറ്റ ഇട്ടുകൊണ്ടുള്ള ഷെഡ് നിർമ്മാണവും മറ്റും സാധാരണയായി കണ്ടുവരുന്നു. ഇതു കാലക്രമത്തിൽ കെട്ടിയടച്ച് മുറിക ളായി മാറ്റി ഉപയോഗപ്പെടുത്തുന്നതായും കണ്ടുവരുന്നു. ഇപ്രകാരമുള്ള നിർമ്മാണങ്ങൾ ചില കേസുക ളിൽ മുൻവശത്തുള്ള പൊതു നിരത്തിനോട് മുടി നിൽക്കുന്ന വിധത്തിലുള്ളതാണെന്ന വസ്തുതയും ശ്രദ്ധ യിൽപ്പെട്ടിട്ടുണ്ട്. ഈ വിധമുള്ള അനധികൃത നിർമ്മാണങ്ങൾ കേരള കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ ആത്മ സത്തയ്ക്ക് മങ്ങലേൽപ്പിക്കുന്നവയും അതുകൊണ്ടു തന്നെ തടയേണ്ടവയുമാണ്. ഈ സാഹചര്യത്തിൽ മേൽ പ്രസ്താവിച്ച തരത്തിലുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കുന്നതിനു വേണ്ട കർശന നടപടികൾ സ്വീകരിക്കുവാൻ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളോടും അഭ്യർത്ഥിക്കുന്നു. കെട്ടിട നിർമ്മാണം-ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, നമ്പർ/74169/ആർ.ഡി. 2/07/തസ്വഭവ, തിരു. 3-1-2008) വിഷയം:- കെട്ടിട നിർമ്മാണം-ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്നത് - സംബന്ധിച്ച സൂചന:- 1, 20-06-2007-ലെ 24136/ആർ.എ1/07/തസ്വഭവ. നമ്പരായുള്ള സർക്കുലർ 2. 25-07-2007ലെ 24.136(1) ആർ.എ1/07/തസ്വഭവ നമ്പരായുള്ള സർക്കുലർ കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷകൾ പഞ്ചായത്തുകളിൽ സമർപ്പിക്കുമ്പോൾ ഉടമസ്ഥത തെളി യിക്കുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കേണ്ടതാണെന്ന് സൂചന പ്രകാരം നിഷ്കർഷിച്ചിരുന്നു. എന്നാൽ ആവശ്യമായ രേഖകൾ ഹാജരാക്കിയിട്ടും ഭവന നിർമ്മാണ സ്കീം അനുസരിച്ച നിർമ്മാണം നട ത്തുന്ന ഗുണഭോക്താക്കൾക്ക് പല പഞ്ചായത്തുകളിൽ നിന്നും പെർമിറ്റ് നൽകുന്നതിന് കാലതാമസം വരു ന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് സർക്കാർ വളരെ ഗൗരവമായിട്ടാണ് കാണുന്നത്. കൂടാതെ, താഴെ പറയുന്ന കാര്യങ്ങൾ പാലിച്ചിരിക്കേണ്ടതുമാണ്. 1. സർക്കാരിന്റെയോ, പഞ്ചായത്തിന്റെയോ ഭവന നിർമ്മാണ സ്കീമനുസരിച്ച വീട് നിർമ്മിക്കുന്ന തിന് ഭവന വായ്പ ലഭിച്ചവർക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കും റവന്യൂവകുപ്പിൽ നിന്നും ലഭിച്ച കൈവശാവകാശ രേഖയുള്ള പക്ഷം അവ പരിഗണിച്ച് 60 ച. മീറ്ററിൽ താഴെ പ്ലിന്ത് ഏരിയായിലുള്ള വീട് നിർമ്മിക്കുന്നതിന് നിർമ്മാണാനുമതി നൽകേണ്ടതാണ്. 2. പട്ടികവർഗ്ഗത്തിൽപ്പെട്ടവർക്ക് അവരുടെ പരമ്പരാഗതമായ സ്ഥലത്ത് നിർമ്മാണം നടത്തുമ്പോൾ കൈവശാവകാശ സർട്ടിഫിക്കറ്റ ബാധകമാക്കേണ്ടതില്ല. പ്രസ്തുത നിർമ്മാണം നടത്തുന്നതിന് കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം ബാധകമാക്കുന്നതുവരെ പ്ലാൻ തയ്യാറാക്കി സമർപ്പിക്കേണ്ടതില്ല. നിർമ്മാണത്തെക്കുറിച്ചുള്ള വിവരങ്ങൾ 'മൂപ്പർ/കാണി’ പഞ്ചായത്തിനെ അറിയിക്കേണ്ടതും, നിർമ്മാണങ്ങൾ സംബന്ധിച്ച വിവരങ്ങൾ സെക്രട്ടറിമാർ ശേഖരിച്ച് രേഖപ്പെടുത്തേണ്ടതുമാണ്. ടി സ്ഥലത്ത് പട്ടികവർഗ്ഗ ത്തിൽപ്പെട്ടവരെ ഉൾപ്പെടുത്തി മറ്റാരെങ്കിലും അപേക്ഷ സമർപ്പിച്ചാൽ നിർമ്മാണാനുമതി നൽകേണ്ടതു മില്ല. 3. 60 മീറ്റർ വരെ പ്ലിന്ത് ഏരിയായുള്ള എല്ലാ വിഭാഗം വീടുകൾക്കും ലൈസൻസ് എഞ്ചിനീയർ/ സൂപ്പർവൈസർ തയ്യാറാക്കി സർട്ടിഫൈ ചെയ്ത പ്ലാനുകൾ സമർപ്പിക്കേണ്ടതില്ല. നിർമ്മാണം നടത്തുന്ന കെട്ടിടത്തിന്റെ ചുറ്റളവ് കാണിച്ചു കൊണ്ടുള്ള സ്കെച്ച് വരച്ച് സമർപ്പിച്ചാൽ മതിയാകും. കെട്ടിട നിർമ്മാണ ചട്ടങ്ങൾ നിർബന്ധമായും പാലിച്ചിരിക്കേണ്ടതാണ്. - ഗ്രാമപഞ്ചായത്തുകളിലെ അനധികൃത നിർമ്മാണം നോട്ടീസ് നൽകുന്നതു സംബന്ധിച്ച് സർക്കുലർ (നം.23997/ആർ.എ1/08/തസ്വഭവ തദ്ദേശസ്വയംഭരണ (ആർ.എ) വകുപ്പ്, തിരും തീയതി : 07-04-2008) വിഷയം : ഗ്രാമപഞ്ചായത്തുകളിലെ അനധികൃത നിർമ്മാണം നോട്ടീസ് നൽകുന്നതു- സംബന്ധിച്ച്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ