Panchayat:Repo18/vol2-page1301
വൈസർമാരുടെ ആഫീസുകളിലെ നോൺ- ഗസറ്റഡ് ജീവനക്കാരുടെ എല്ലാ ജീവനക്കാര്യവും-പ്രോവി ഡന്റ് ഫണ്ട് അനുവദിക്കുന്നതുൾപ്പെടെ ശമ്പളവും ഇതര ആനുകൂല്യങ്ങളും ട്രഷറിയിൽനിന്നും വാങ്ങി വിതരണം ചെയ്യുന്നതുൾപ്പെടെ, 2. ജില്ലയിലെ ഗ്രാമപഞ്ചായത്തു സെക്രട്ടറിമാരുടെ ശമ്പളബില്ലുകൾ യാത്രാപ്പടി ബില്ലുകൾ പഞ്ചാ 3. ജില്ലാ പെർഫോമൻസ് ആഡിറ്റ് ഓഫീസർ ആയ അസിസ്റ്റന്റ് ഡയറക്ടർ, നിലവിലുള്ളതും കാലാ കാലങ്ങളിൽ ഉണ്ടാകുന്നതുമായ ഉത്തരവുകൾ പ്രകാരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ പെർഫോ മൻസ് ആഡിറ്റ് നടത്തുകയും അതിനു മേൽനോട്ടം വഹിക്കുകയും റിപ്പോർട്ടുകളിന്മേൽ നിയമാനുസൃത മായ നടപടികൾ സ്വീകരിക്കുകയും ചെയ്യുകയും സ്റ്റേറ്റ് പെർഫോമൻസ് ആഡിറ്റ് ഓഫീസർക്ക് വാർഷിക പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുക, ഇതു സംബന്ധമായി കാലാകാലങ്ങളിൽ നൽകുന്ന മറ്റു കാര്യങ്ങളും ചെയ്യുക. 4. പെർഫോമൻസ് ആഡിറ്റ് സ്റ്റാഫുകൾ മുഖേനയും ആവശ്യമെങ്കിൽ നേരിട്ടും അതാതു പഞ്ചായ ത്തുകളെ സംബന്ധിച്ച പരിശോധനകൾ നടത്തുകയും റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് നൽകുകയും ചെയ്യുക. 5. ഗ്രാമപഞ്ചായത്തുകളെ സംബന്ധിച്ചുള്ള അക്കൗണ്ടന്റ് ജനറലിന്റെ പരിശോധനാറിപ്പോർട്ടിലും ലോക്കൽ ഫണ്ട് വകുപ്പിന്റെ പരിശോധനകളിന്മേലും ആഡിറ്റ് പാരകളിന്മേലും തുടർനടപടികൾ സ്വീകരി ക്കുക. 6. പഞ്ചായത്തു ഡയറക്ടർ, സ്റ്റേറ്റ് പെർഫോമൻസ് ആഡിറ്റ് ഓഫീസർ എന്നിവർ ഏൽപിക്കുന്ന മറ്റ ഔദ്യോഗിക കൃത്യങ്ങൾ നിർവ്വഹിക്കുക. വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ (നമ്പർ 1 197/എൽ3/02/ത്.സ്വ.ഭ.വ. തിരുവനന്തപുരം, 2002 ജനുവരി 5) വിഷയം:- ഗ്രാമപഞ്ചായത്തുകളിലും നഗരങ്ങളിലും വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഏർപ്പെടു ത്തുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. ഗ്രാമപഞ്ചായത്തുകളിലും നഗരങ്ങളിലും വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നതു സംബന്ധിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ താഴെപ്പറയുന്ന നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പി Ο IOGσθ6)6ΥYS(OO6ΥY). 1. ടാക്സി സ്റ്റാൻഡുകളും ഓട്ടോറിക്ഷ സ്റ്റാൻഡുകളും നിലവിൽ ഇല്ലാത്ത എല്ലാ പ്രധാന സ്ഥലങ്ങ ളിലും അതിനുള്ള സ്ഥലം കണ്ടെത്തി കഴിയുന്നത്ര വേഗം അത്തരം സ്റ്റാൻഡുകൾ സ്ഥാപിക്കുവാൻ അതതു തദ്ദേശ സ്വയംഭരണ സ്ഥാപനം നടപടിയെടുക്കേണ്ടതാണ്. 2. ടാക്സസി/ആട്ടോ സ്റ്റാൻഡുകൾ ഉപയോഗപ്പെടുത്തുന്ന വാഹനങ്ങളെ സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു രജിസ്റ്ററിൽ സൂക്ഷിച്ചു പോരേണ്ടതാണ്. 3. ആവശ്യമായ സ്ഥലങ്ങളിലെല്ലാം കഴിയുന്നിടത്തോളം വാഹന പാർക്കിംഗിന് പ്രത്യേക സ്ഥലം വേർതിരിച്ച് നൽകേണ്ടതും തിരക്കേറിയ റോഡുകളിൽ കാൽനടക്കാർക്കും വാഹനഗതാഗതത്തിനും ബുദ്ധി മുട്ടുകൾ സൃഷ്ടിക്കുന്ന തരത്തിലുള്ള വാഹന പാർക്കിംഗ് കർശനമായി നിരോധിക്കപ്പെടേണ്ടതുമാണ്. സ്വകാര്യ സാമ്പത്തിക ഏജൻസികളുടെ സഹായത്തോടുകൂടി ബി.ഒ.ടി. അടിസ്ഥാനത്തിൽ ഓപ്പൺ പാർക്കിംഗ് ഏര്യായും പാർക്കിംഗ് പ്ലാസകളും ആരംഭിക്കുന്ന കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആലോചിക്കേണ്ടതാണ്. 4. കാർ പാർക്കിംഗ് സംബന്ധിച്ച കെട്ടിടനിർമ്മാണ ചട്ടങ്ങളിലെ വ്യവസ്ഥകൾ കർശനമായി പാലി ക്കേണ്ടതാണ്. കാർ പാർക്കിംഗ് ഏര്യാ നിർബന്ധമാക്കിയിട്ടുള്ള കെട്ടിടനിർമ്മാണങ്ങൾക്ക് അതില്ലാതെ അനുമതി നൽകാൻ പാടുള്ളതല്ല. കെട്ടിടത്തിന്റെ താഴത്തെ നില കാർ പാർക്കിംഗ് ഏര്യാ ആയി പ്ലാനിൽ കാണിച്ച് അനുമതി നേടുകയും അതനുസരിച്ച് കെട്ടിടം നിർമ്മിക്കുകയും നമ്പർ ലഭിക്കുകയും ചെയ്തതി നുശേഷം ആ സ്ഥലം അടച്ചുകെട്ടി കടമുറികളായി മാറ്റുന്നത് കർശനമായി തടയേണ്ടതും അതിനെതിരെ യഥാസമയം നടപടിയെടുക്കേണ്ടതുമാണ്. 5. പല സ്ഥലങ്ങളിലും നാഷണൽ ഹൈവേയുടെ ഇരുവശങ്ങളിലും ഗതാഗതത്തിന് തടസ്സമുണ്ടാ ക്കുന്ന വിധത്തിലും അപകടങ്ങൾ സൃഷ്ടിക്കുന്ന വിധത്തിലും നിരനിരയായി ലോറികൾ പാർക്കുചെയ്യു ന്നത് കാണുന്നു. ഇത്തരം സ്ഥലങ്ങളിൽ ലോറികൾക്ക് പ്രത്യേകം പാർക്കിംഗ് സ്ഥലം ഏർപ്പെടുത്തേണ്ട (O)O6ΥY). 6. ഇപ്പോൾ പല സ്ഥലങ്ങളിലും ലോറി ബുക്കിംഗ് ആഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പാർക്കിംഗ് സ്ഥലമില്ലാത്തതിനാൽ അവയുടെ ലോറികൾ റോഡിൽ തന്നെയാണ് പാർക്ക് ചെയ്യാറുള്ളത്. ലോറി പാർക്കിംഗിന് ആവശ്യത്തിന് സ്ഥലമുണ്ടെങ്കിൽ മാത്രമേ അത്തരം സ്ഥാപനങ്ങൾക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ലൈസൻസ് നൽകാൻ പാടുള്ളൂ.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |