Panchayat:Repo18/vol1-page0769
എന്നാൽ, കാറ്റഗറി-II ഗ്രാമപഞ്ചായത്തുകളുടെ സംഗതിയിൽ മുകളിൽ പറഞ്ഞിട്ടുള്ള പാർക്കിംഗിന്റെ 75% ഏർപ്പെടുത്തിയിട്ടുള്ള പക്ഷം അത് മതിയാകുന്നതാണ്:
എന്നുമാത്രമല്ല, ഒന്നിൽ കൂടുതൽ കൈവശാവകാശങ്ങൾ ഉൾക്കൊള്ളുന്ന കെട്ടിടം/കെട്ടിട സമുച്ചയത്തിന്റെ സംഗതിയിൽ, മുകളിൽ പറഞ്ഞപ്രകാരമുള്ള പാർക്കിംഗ്, ബന്ധപ്പെട്ട കൈവശാവകാശങ്ങൾക്ക് (പട്ടിക 4A-ലും, 4B-ലും) വിവരിച്ച കൈവശാവകാശ പ്രകാരമുള്ള പാർക്കിംഗ് വേർതിരിച്ച് കൊണ്ട് അതേ പ്ലോട്ടിൽ തന്നെ ലഭ്യമാക്കേണ്ടതാണ്.
എന്നുതന്നെയുമല്ല, വിനിയോഗഗണം E-യുടെ കീഴിൽ വരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള വിവര സാങ്കേതിക പാർക്കുകൾ, സർക്കാർ അംഗീകൃത സ്വകാര്യ വിവര സാങ്കേതിക പാർക്കുകൾ, സർക്കാർ അംഗീകൃത സ്വകാര്യ വിവര സാങ്കേതിക കെട്ടിടങ്ങൾ എന്നിവയുടെ കാര്യത്തിൽ തെരുവ് വിട്ടുള്ള കാർപാർക്കിങ്ങ് ആവശ്യകത ഓരോ 40 ചതുരശ്രമീറ്റർ കാർപ്പെറ്റ് വിസ്തീർണ്ണത്തിനോ അല്ലെങ്കിൽ അതിന്റെ ഭാഗത്തിന് ഒരു പാർക്കിങ്ങ് സ്ഥലം എന്ന തോതിൽ ആയിരിക്കേണ്ടതാണ്.
(3) ഒരു തെരുവിലേക്ക് വാഹനങ്ങളുടെ പ്രവേശനത്തിന് ആവശ്യമായ സൗകര്യങ്ങളോടു കൂടി വേണം ഓരോ തെരുവു വിട്ടുള്ള പാർക്കിംഗ് സ്ഥലവും വ്യവസ്ഥ ചെയ്യേണ്ടത്. ഇതു കൂടാതെ ഡ്രൈങ്ങിനുള്ള സ്ഥലവും, ഇടനാഴിയും, മറ്റ് ആവശ്യമായ സൗകര്യങ്ങളും, വാഹനങ്ങൾ തിരിക്കുവാനുള്ള സ്ഥലവും ഒരുക്കേണ്ടതാണ്.
(4) ഈ ചട്ടങ്ങൾ പ്രകാരം തെരുവ് വിട്ടുള്ള പാർക്കിങ്ങ് എവിടെയൊക്കെ ആവശ്യമാണോ ആ പ്രദേശത്തെല്ലാം 25% അധികമായി ഇരുചക്രവാഹനങ്ങളുടെ പാർക്കിങ്ങിനായി നൽകേണ്ടതാണ്.
(5) അപ്പാർട്ടമെന്റ് വീടുകളുടെ/ഫ്ളാറ്റുകളുടെ കാര്യത്തിൽ പട്ടിക 4A-ലേതുപോലെ തെരുവ് വിട്ടുള്ള പാർക്കിങ്ങ് സ്ഥലത്തിന്റെ 15%-ത്തോളം നിയമപരമായി അധികം അടയാളപ്പെടുത്തി സന്ദർശക പാർക്കിങ്ങിനായി മാത്രം സജ്ജീകരിച്ച് നിലനിർത്തേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |