Panchayat:Repo18/vol2-page1193

From Panchayatwiki
Revision as of 08:54, 6 January 2018 by Sajeev (talk | contribs) (' GOVERNMENT ORDERS - 2016 - 2017 OIO(69-floo, o (3DOl 1193 v. തദ്ദേശഭരണ സ്ഥാപനത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

GOVERNMENT ORDERS - 2016 - 2017 OIO(69-floo, o (3DOl 1193 v. തദ്ദേശഭരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്ഥാപനങ്ങളും ബാലസൗഹൃദ സ്ഥാപന ങ്ങളാക്കി മാറ്റാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. vi്. കുട്ടികളുടെ ഉല്ലാസത്തിനും കായിക വികസനത്തിനും സാധ്യമാകുന്ന പാർക്കുകൾ, കളിസ്ഥല ങ്ങൾ മുതലായവ സ്ഥാപിക്കേണ്ടതാണ്. കൂടാതെ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ സ്പോർട്സ് കൗൺസിൽ അംഗീകരിച്ച പരിശീലകരുടെ സഹായത്തോടെയും കായിക പരിശീലനങ്ങൾ നൽകാവുന്നതാണ്. vii. കുട്ടികളുടെ സമഗ്ര വികസനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള മാർഗ്ഗരേഖ പ്രത്യേകം പുറപ്പെടുവിക്കുന്നതാണ്. പ്രസ്തുത മാർഗ്ഗരേഖയിലെ നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്തു കൊണ്ട് കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പദ്ധതി തയ്യാറാക്കേണ്ടതാണ്. viii. വയോജന നയത്തിനും മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായി വയോജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ, വയോജനങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പരിപാടിയിൽ ഉൾപ്പെടുത്താവുന്നതാണ്. ix. ഭിന്നശേഷിയുള്ളവർക്ക് വേണ്ടിയുള്ള ക്ഷേമപരിപാടികളും പുനരധിവാസ-വികസന പരിപാടികളും ഭിന്നശേഷിയുള്ളവർക്ക് വേണ്ടിയുള്ള പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണ്. ഗ്രാമപഞ്ചായത്തു കൾക്കും നഗരഭരണ സ്ഥാപനങ്ങൾക്കും തദ്ദേശസ്വയംഭരണ വകുപ്പിന്റെ 29-7-2009-ലെ (എം.എസ്) നമ്പർ 148/2009 ഉത്തരവിലെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ബഡ്സ് സ്കൂളുകളും തദ്ദേശസ്വയംഭരണ വകു പ്പിന്റെ 6-4-2013-ലെ (എം.എസ്) നമ്പർ 144/2013 ഉത്തരവിലെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകളും സ്ഥാപിച്ച് നടത്താവുന്നതാണ്. x. ഭിന്നശേഷിയുള്ളവർക്ക് ഉപകരണങ്ങൾ നൽകുന്നതിന് വേണ്ടിയുള്ള ആവശ്യകത നിർണ്ണയ ക്യാമ്പ് ഗ്രാമപഞ്ചായത്തുകൾ/നഗരഭരണ സ്ഥാപനങ്ങൾ നടത്തി ഓരോ ഇനം ഉപകരണവും ആവശ്യമായ ഗുണ ഭോക്താക്കളുടെ ലിസ്റ്റ അയൽസഭയുടെ ശുപാർശയോടെ ഗ്രാമസഭ/വാർഡ്സഭ അംഗീകരിക്കണം. ഇങ്ങനെ അംഗീകരിച്ച വെബ്സൈറ്റിൽ ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം മാത്രമേ ഉപകരണങ്ങൾ വാങ്ങാൻ ഓർഡർ നൽകാവു. xi. ഒരിക്കൽ ഉപകരണം നൽകിയവർക്ക് ആ ഉപകരണത്തിന്റെ ഉപയോഗ കാലാവധി കഴിയും മുമ്പ് വീണ്ടും ഉപകരണം നൽകാൻ പാടില്ല. ആവശ്യകതാ നിർണ്ണയഘട്ടത്തിൽ ഇക്കാര്യം കൂടി പരിശോധിച്ചാ യിരിക്കണം. ലിസ്റ്റ് തയ്യാറാക്കേണ്ടത്. xii. ഉപകരണങ്ങളുടെ ആവശ്യകതാ നിർണ്ണയം നടത്തി സാക്ഷ്യപ്പെടുത്തേണ്ടത് സർക്കാർ സർവ്വീസി ലുള്ള ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർ ആയിരിക്കണം. xiii. ഗ്രാമപ്രദേശങ്ങളിൽ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള സ്കോളർഷിപ്പും ബത്തയും ഗ്രാമപഞ്ചായത്തുകൾ നൽകണം. അതിനാൽ ഉപകരണ വിതരണം ഗ്രാമപഞ്ചായത്തുകൾ നട ത്താവുന്നതല്ല. ഗ്രാമസഭ അംഗീകരിച്ച് ഗ്രാമപഞ്ചായത്ത് നൽകുന്ന ലിസ്റ്റ് പ്രകാരം ബ്ലോക്ക്/ജില്ലാ പഞ്ചാ യത്തുകൾക്ക് നൽകാവുന്നതാണ്. 12.6. അടിസ്ഥാന സേവനങ്ങൾക്കുള്ള ഉപപദ്ധതി i. ചുവടെ പറയുന്ന അടിസ്ഥാന സേവന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്ന തിനും വേണ്ടി മാത്രമായിരിക്കണം പതിനാലാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗിക്കേണ്ടത്. (ഖണ്ഡിക 8.2 കാണുക) 1. കുടിവെള്ള വിതരണം 2, ശുചിത്വം, കക്കുസ് മാലിന്യ പരിപാലനം ഉൾപ്പെടെ 3. മലിനജല നിർഗ്ഗമന സംവിധാനങ്ങളും ഖരമാലിന്യ പരിപാലനവും 4. സാമൂഹ്യ ആസ്തികളുടെ സംരക്ഷണം, പരിപാലനം 5. തദ്ദേശഭരണസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള റോഡുകളുടെ സംരക്ഷണം, പരിപാലനം 6, തദ്ദേശഭരണസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള റോഡിനിരുവശമുള്ള നടപ്പാതകൾ, സ്ട്രീറ്റലൈറ്റ് 7. (föchoooops33Csö (m)snoo flees (08/(Giocooglde6CO3 (Crematorium & Burial Ground) i. അടിസ്ഥാന സേവനങ്ങളുടെ സമ്പൂർണ്ണത ഉറപ്പ് വരുത്തുന്നതിന് ഓരോ ഗ്രാമപഞ്ചായത്തുകളും നഗരഭരണ സ്ഥാപനങ്ങളും പ്രസ്തുത അടിസ്ഥാന സേവനങ്ങൾക്ക് ഊന്നൽ നൽകുന്ന ഉപപദ്ധതി തയ്യാ OO66)6OO. iii. ഓരോ വർഷവും ഏതെങ്കിലും ഒരു അടിസ്ഥാന സേവനം മാത്രം മുൻഗണന നൽകിയാൽ മതി. അങ്ങനെ മുൻഗണന നൽകുന്നവയെ ആ വർഷത്തെ അനിവാര്യ അടിസ്ഥാന സേവനം എന്ന് പറയാം. iv, മേൽ സൂചിപ്പിച്ച അനിവാര്യ അടിസ്ഥാന സേവനങ്ങളിൽ ഓരോ വർഷവും മുൻഗണന നൽകേണ്ട വയെ പങ്കാളിത്ത രീതിയിൽ (ഭാഗം 2-ൽ പ്രതിപാദിക്കുന്ന കമ്മ്യൂണിറ്റി പ്ലാൻ രീതിശാസ്ത്രം അനുസരിച്ച്) നിർണ്ണയിക്കണം.) v. അതത് വർഷത്തെ അനിവാര്യ അടിസ്ഥാന സേവനം സമ്പൂർണ്ണമാകുന്നതിനാകണം പതിനാലാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗിക്കേണ്ടത്. ഒപ്പം മറ്റ് വിഭവ സാധ്യതകളും ആരായുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ