Panchayat:Repo18/vol1-page0434

From Panchayatwiki
Revision as of 08:55, 4 January 2018 by Animon (talk | contribs) ('*1995-ലെ കേരള പഞ്ചായത്ത് രാജ് (പഞ്ചായത്തിന്റെ യോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
  • 1995-ലെ കേരള പഞ്ചായത്ത് രാജ് (പഞ്ചായത്തിന്റെ യോഗ നടപടിക്രമം) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 1260/95- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 157, 158, 161 എന്നീ വകുപ്പുകളോട് 254-ാം വകുപ്പുകൂടി വായിച്ച പ്രകാരം നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ച കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:- ചട്ടങ്ങൾ 1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്ത് രാജ (പഞ്ചായത്തിന്റെ യോഗ നടപടിക്രമം) ചട്ടങ്ങൾ എന്നു പേർ പറയാം. (2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്. 2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,- (എ) 'ആക്സ്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994- ലെ 13) എന്നു അർത്ഥമാകുന്നു; (ബി) 'അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ' എന്നാൽ ആക്റ്റിന്റെ 275-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം സർക്കാർ ഗസറ്റ വിജ്ഞാപനം മൂലം അധികാരപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥൻ എന്ന് അർത്ഥമാകുന്നു; (സി) 'ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻ' എന്നാൽ ആക്ടിന്റെ 157-ാം വകുപ്പ് (2)-ാം ഉപ വകുപ്പ് പ്രകാരം സർക്കാർ ചുമതലപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥൻ എന്ന് അർത്ഥമാകുന്നു; (ഡി) ‘വകുപ്പ് എന്നാൽ ആക്ടിലെ ഒരു വകുപ്പ് എന്നു അർത്ഥമാകുന്നു (ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്ടിൽ അവയ്ക്കു നൽക പ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്. 3. യോഗസ്ഥലവും സമയവും.- ഓരോ പഞ്ചായത്തിനും 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ പ്രകാരം സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ആസ്ഥാനത്ത് ഒരു ഓഫീസ് ഉണ്ടായിരിക്കേണ്ടതും, പഞ്ചായ ത്തിന്റെ യോഗങ്ങൾ ഏറ്റവും കുറഞ്ഞത് മാസത്തിൽ ഒരു തവണയെങ്കിലും അതു നിശ്ചയിക്കുന്ന തീയതിയിലും സമയത്തും പ്രസിഡന്റ് വിളിച്ചുകൂട്ടുന്നതനുസരിച്ച് പഞ്ചായത്ത് ഓഫീസിൽ വച്ച കൂടേണ്ടതാണ്: എന്നാൽ, സർക്കാർ വിജ്ഞാപനം പ്രകാരം പൊതു ഒഴിവുദിനമായി പ്രഖ്യാപിച്ചിട്ടുള്ള ദിവസ ങ്ങളിൽ യോഗം കൂടുവാൻ പാടുള്ളതല്ല; എന്നു മാത്രമല്ല അടിയന്തിര ഘട്ടങ്ങളിലൊഴികെ, പഞ്ചായത്തു യോഗങ്ങൾ രാവിലെ 9 മണിക്കു മുമ്പും വൈകുന്നേരം 6 മണിക്കു ശേഷവും കൂടുവാൻ പാടുള്ളതല്ല. 4. യോഗ നോട്ടീസും അജണ്ടയും.-(1) യോഗസ്ഥലവും തീയതിയും സമയവും യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളും സംബന്ധിച്ച നോട്ടീസ് യോഗം തുടങ്ങുന്നതിന് നിശ്ചയിച്ചിട്ടുള്ള തീയതിക്കു മുന്നു പുർണ്ണ ദിവസങ്ങൾക്കു മുമ്പ് എങ്കിലും അംഗങ്ങൾക്ക് നൽകിയിരിക്കേണ്ടതാണ്; എന്നാൽ, മേൽപ്പറഞ്ഞ പൂർണ്ണ ദിവസങ്ങളിൽ പ്രഖ്യാപിത അവധി ദിവസങ്ങൾ ഉൾപ്പെടു ന്നതും എന്നാൽ നോട്ടീസ് കൈപ്പറ്റിയ തീയതിയും യോഗം കൂടുന്ന തീയതിയും ഉൾപ്പെടാത്തതുമാകുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ