Panchayat:Repo18/vol2-page1455
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ലഭിക്കുന്ന കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷകൾ - ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് നിർമ്മാണാനുമതി നൽകുന്നതെന്ന് ഉറപ്പു വരുത്താൻ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും കർശന നിർദ്ദേശം നൽകുന്നത് സംബന്ധിച്ച് - സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.എ) വകുപ്പ്, നം.818/ആർഎ3/12/തസ്വഭവ, Typm, തീയതി 13/02/2012) വിഷയം:- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ലഭിക്കുന്ന കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷകൾ - ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് നിർമ്മാണാനുമതി നൽകുന്നതെന്ന് ഉറപ്പു വരുത്താൻ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും കർശന നിർദ്ദേശം നൽകുന്നത് - സംബ ന്ധിച്ച്. സൂചന:- കൊല്ലം ടൗൺപ്ലാനറുടെ 29-12-11-ലെ സി/1747/11 നമ്പർ ᏯᎼᏩ0ro5. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ലഭിക്കുന്ന കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷകളിൽ സൂക്ഷ്മ പരിശോധന നടത്താതെ ചട്ടങ്ങൾക്ക് വിരുദ്ധമായി അനുമതി നൽകുന്നത് സംബന്ധിച്ച നിരവധി പരാതി കൾ സർക്കാരിനു ലഭിച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിക്കാനിടയാകുന്നത് തർക്കങ്ങൾക്കും വ്യവഹാരങ്ങൾക്കും കാരണമാകുന്നു. ആയതിനാൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ കർശനമായി പാലിച്ചു കൊണ്ട് മാത്രമേ നിർമ്മാണാനുമതി നൽകാവൂ എന്ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഇതി നാൽ നിർദ്ദേശം നൽകുന്നു. കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് വിരുദ്ധമായി നിർമ്മാണ അനുമതി നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ വകുപ്പുതല ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണ്. ആഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങൾക്ക് യഥാസമയം മറുപടി നൽകി തീർപ്പാക്കാത്തത് കാരണം സർവ്വീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്ക് ബാദ്ധ്യതാരഹിത സാക്ഷ്യപത്രം ലഭിക്കാത്ത സ്ഥിതിവിശേഷം - സർക്കുലർ (തദ്ദേശസ്വയംഭരണ (എ.ബി.) വകുപ്പ്, നം.15046/എബി1/11/തസ്വഭവ. TVpm, തീയതി 14/02/2012) വിഷയം:- ആഡിറ്റ റിപ്പോർട്ടിലെ പരാമർശങ്ങൾക്ക് യഥാസമയം മറുപടി നൽകി തീർപ്പാക്കാത്തത് കാരണം സർവ്വീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്ക് ബാദ്ധ്യതാ രഹിത സാക്ഷ്യ പ്രതം ലഭിക്കാത്ത സ്ഥിതിവിശേഷം - മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. സൂചന:- 1) 2-9-2011-ൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചേംബറിൽ ചേർന്ന യോഗത്തിന്റെ മിനിട്സ്. 2) ധനകാര്യ (എസ്റ്റാബ്ലിഷ്മെന്റ്-ഡി) വകുപ്പിന്റെ 7/9/2011-ലെ 58/11/ധന നമ്പർ സർക്കുലർ 3) തദ്ദേശ സ്വയംഭരണ (എ.സി) വകുപ്പിന്റെ 21384/എസി3/11/തസ്വഭവ നമ്പർ സർക്കുലർ 4) തദ്ദേശ സ്വയംഭരണ (എ.ബി.) വകുപ്പിന്റെ 12/3/2009-ലെ 78518/എബി1/08 തസ്വഭവ. സർവ്വീസിൽ നിന്നും വിരമിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ പെൻഷൻ ആനു കൂല്യങ്ങൾക്ക് വേണ്ടി ബാദ്ധ്യതാരഹിത സാക്ഷ്യപത്രത്തിന് അപേക്ഷിക്കുമ്പോൾ അവരുടെ സേവന കാലത്ത് തീർപ്പാകാതെ കിടക്കുന്ന ആഡിറ്റ് റിപ്പോർട്ടുകളിൽ പരാമർശിക്കപ്പെട്ട തുക മുഴുവൻ അവരുടെ ബാദ്ധ്യതയായി നിശ്ചയിച്ച് അറിയിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് സർവ്വീസിൽ നിന്നും വിര മിക്കുന്ന ജീവനക്കാർക്ക് സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തടസ്സമുണ്ടാക്കുകയും കോടതി വ്യവ ഹാരങ്ങൾക്ക് ഇടയാക്കുന്നതായും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആയതിനാൽ ഇത് സംബന്ധിച്ച താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 1) കേരള പഞ്ചായത്ത് രാജ് ആക്ടിലെയും ലോക്കൽ ഫണ്ട് ആക്സ്ടിലെയും വ്യവസ്ഥകളുടെയും ചട്ട ങ്ങളുടെയും അടിസ്ഥാനത്തിൽ ആഡിറ്റ് റിപ്പോർട്ട് ലഭിച്ചു കഴിഞ്ഞാൽ നിശ്ചിത സമയപരിധിക്കുള്ളിൽ (30 ദിവസത്തിനുള്ളിൽ) മറുപടി നൽകേണ്ടത് സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്ന സെക്രട്ടറിയുടെ ഉത്തര വാദിത്വമാണ്. 2) വിരമിച്ചതോ സ്ഥലം മാറിപ്പോയതോ ആയ ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാമർശങ്ങളിൽ അവരെ സമയബന്ധിതമായി അക്കാര്യം അറിയിക്കേണ്ടതും അവരുടെ വിശദീകരണം ലഭ്യമാക്കേണ്ടതുമാണ്. 3) ആഡിറ്റ് റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ അനാസ്ഥ കൊണ്ടോ, കൃത്യ വിലോപം കൊണ്ടോ പഞ്ചായത്തിന് നഷ്ടമുണ്ടായിട്ടുണ്ടെന്ന് തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ ഭരണ സമിതിക്ക് ബോദ്ധ്യപ്പെടുന്ന പക്ഷം അത് ഈടാക്കാൻ ടി സ്ഥാപനം നടപടിയെടുക്കേണ്ടതും ബന്ധപ്പെട്ട