Panchayat:Repo18/vol2-page1454
കേരള പഞ്ചായത്തരാജ് ആക്ട് 220(ബി) പ്രകാരം നാഷണൽ ഹൈവേയോടോ സംസ്ഥാന ഹൈവേ യോടോ ജില്ലാ റോഡുകളോടോ ഗ്രാമപഞ്ചായത്ത് വിജ്ഞാപനം ചെയ്യുന്ന മറ്റേതെങ്കിലും റോഡുകളോടോ ചേർന്നുകിടക്കുന്ന ഏതെങ്കിലും ഭൂമിയിൽ, ഭൂമിയുടെ റോഡിനോട് ചേർന്ന അതിരിൽ നിന്ന് മൂന്ന് മീറ്ററി നുള്ളിൽ ഏതെങ്കിലും കെട്ടിടമോ ചുറ്റുമതിലില്ലാത്ത ഏതെങ്കിലും നിർമ്മാണമോ നടത്താൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥ പ്രകാരമുള്ള ഗ്രാമപഞ്ചായത്ത് റോഡുകൾ വിജ്ഞാപനം ചെയ്യു ന്നത് സംബന്ധിച്ച് താഴെപറയുന്ന പ്രകാരം നിർദ്ദേശം പുറപ്പെടുവിക്കുന്നു. കേരള പഞ്ചായത്തരാജ് ആക്ട് 220(b) വകുപ്പിന്റെ ആവശ്യത്തിലേക്കായി ഗ്രാമപഞ്ചായത്ത് റോഡു കൾ വിജ്ഞാപനം ചെയ്യുമ്പോൾ, 1996-ലെ കേരള പഞ്ചായത്ത് രാജ് (വിജ്ഞാപനമോ, നോട്ടിസോ പര സ്യപ്പെടുത്തേണ്ട രീതി) ചട്ടങ്ങൾ ചട്ടം 4-ൽ വ്യവസ്ഥ ചെയ്ത പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചാൽ മതിയാകും. കൂടാതെ വിജ്ഞാപനം സംബന്ധിച്ചു നോട്ടീസ് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ് സൈറ്റിലും പ്രസിദ്ധപ്പെടുത്തേണ്ടതാണ്. കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കി വരുന്ന വിവിധ ക്ഷേമപദ്ധതികൾക്ക് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നത് - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (എഫ്.എം) വകുപ്പ്, നം.1694/എഫ്.എം3/2012|ത്.സ്വ.ഭ.വ. Tvpm, തീയതി 23.01.2012) വിഷയം:- കേരള സാമൂഹ്യ സുരക്ഷാമിഷൻ നടപ്പാക്കി വരുന്ന വിവിധ ക്ഷേമപദ്ധതികൾക്ക് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നത് - സംബന്ധിച്ച്. സൂചന:- 1) 09.01.2012-ൽ തിരുവനന്തപുരം ഗസ്റ്റ്ഹൗസിൽ ബഹു. പഞ്ചായത്തും സാമൂഹ്യ ക്ഷേമവും വകുപ്പ് മന്ത്രി വിളിച്ച് ചേർത്ത യോഗം. 2) കേരള സാമൂഹ്യസുരക്ഷാമിഷൻ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 09.01.2012-ലെ 2550/എ/1/11/കെ.എസ്.എസ്.എം. നമ്പർ കത്ത്. 3) വികേന്ദ്രീകൃതാസൂത്രണ സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനം 2.11 തിയതി. 18.01.2012. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ആഭിമുഖ്യത്തിൽ അവശതയനുഭവിക്കുന്ന വിവിധ ജനവിഭാഗ ങ്ങൾക്ക് വേണ്ടി ക്യാൻസർ സുരക്ഷ, താലോലം, കോക്സിയർ ഇംപ്ലാന്റേഷൻ, ആശ്വാസ കിരണം, സ്നേഹ സ്പർശം, സ്നേഹ സാന്ത്വനം, അന്നദായിനി, ഹംഗർഫ്രീ സിറ്റി, വയോമിത്രം തുടങ്ങിയ നിരവധി പദ്ധതി കൾ സംസ്ഥാനവ്യാപകമായി മുടക്കം കൂടാതെ നടപ്പാക്കി വരികയാണ്. വിവിധ ജനക്ഷേമ പദ്ധതികളിലെ ഗുണഭോക്താക്കളുടെ എണ്ണം അനുദിനം വർദ്ധിച്ചുവരുന്നു. പുതിയ പദ്ധതികൾക്കൊപ്പം വർദ്ധിച്ചു വരുന്ന ഗുണഭോക്താക്കളുടെ എണ്ണത്തിലുള്ള വർദ്ധനവ് കാരണം പദ്ധതി കളുടെ നടത്തിപ്പിന് തടസ്സം ഉണ്ടാകാതിരിക്കാൻ ആവശ്യമായ ഫണ്ട് സ്വരൂപിക്കേണ്ടത് അനിവാര്യമായിരി ക്കുന്നു. ടി വിഷയം ചർച്ച ചെയ്യുന്നതിലേക്കായി വിളിച്ച് ചേർത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ ബഹു. പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പു മന്ത്രി മുന്നോട്ടുവച്ച നിർദ്ദേശത്തിൻ പ്രകാരം കുഞ്ഞുങ്ങളുടെ രോഗവും ചികിത്സയുമായി ബന്ധപ്പെട്ട കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പിലാക്കി വരുന്ന പദ്ധതികൾക്കും മറ്റ് അടിയന്തിര പ്രാധാന്യമുള്ള പരിപാടികൾക്കും സമയബന്ധിതമായി ഫണ്ട് സ്വരൂപിക്കുന്നതിലേക്കായി 11 കോടി രൂപ സ്റ്റാമ്പ് വിൽപ്പനയിലുടെ സമാഹരിക്കുന്നതിന് മിഷന് സർക്കാർ നൽകിയിട്ടുള്ള അനുമതി പ്രകാരം 100 രൂപ, 50 രൂപ, 10 രൂപ വിലയുള്ള സ്റ്റാമ്പുകൾ കേരള സാമൂഹ്യ സുരക്ഷാ മിഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. ടി സ്റ്റാമ്പുകൾ വിവിധ സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും, പ്രസ്ഥാ നങ്ങൾക്കും, സംരംഭകർക്കും നൽകി ഓരോ ഗ്രാമപഞ്ചായത്തും നഗരസഭയും മുനിസിപ്പൽ കോർപ്പ റേഷനും അൻപതിനായിരം രൂപ എന്ന നിരക്കിൽ പേമെന്റ് ഗേറ്റ്വേയിലേക്ക് സംഭാവന ചെയ്യാൻ സാധി ക്കുന്ന തരത്തിൽ ജില്ലാ പഞ്ചായത്തിന്റേയും ബ്ലോക്ക് പഞ്ചായത്തിന്റേയും നേതൃത്വത്തിൽ ടി തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിൽ സ്റ്റാമ്പ് ഫണ്ട് സമാഹരണയജ്ഞവുമായി സഹകരിക്കണമെന്ന് നിർദ്ദേ ശിക്കുന്നു. ഇതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും, ജില്ലാ കളക്ടർ കൺവീനറും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ഉചിതാംഗങ്ങൾ തുടങ്ങിയവരെ ഉൾപ്പെടുത്തി ജില്ലാതല കമ്മിറ്റികൾ രൂപീകരിക്കാവുന്നതാണ്. ജനന മരണ രജിസ്ട്രേഷൻ - കുട്ടിയുടെ പേര് തിരുത്തൽ വരുത്തുന്നതിനുള്ള നിർദ്ദേശം സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, നം:35845/ആർ.ഡി.3/2011/ത.സ്വഭ.വ. Tvpm, തീയതി 01/02/2012) (Kindly seepage no. 506 for the Circular)
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |