Panchayat:Repo18/vol2-page1457

From Panchayatwiki
Revision as of 08:51, 6 January 2018 by Rajan (talk | contribs) ('സൂചന:- 1, 15/07/06-ലെ തദ്ദേശസ്വയംഭരണ (കെ) വകുപ്പിന്റെ 15...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

സൂചന:- 1, 15/07/06-ലെ തദ്ദേശസ്വയംഭരണ (കെ) വകുപ്പിന്റെ 15289/കെ1/05/തസ്വഭവ നമ്പർ സർക്കുലർ, . പഞ്ചായത്ത് ഡയറക്ടറുടെ 23/11/11-ലെ ജി 1-31969/11 നമ്പർ കത്ത്. 3. കൺസ്യൂമർഫെഡ് പ്രസിഡന്റിന്റെ 9/1/12-ലെ ഡി.ഒ. നം. എഫ്.സി./വി.ഐ.പി/012 നമ്പർ കത്ത്. കേരള പഞ്ചായത്തീരാജ് / മുനിസിപ്പാലിറ്റീസ് ആക്ട് പ്രകാരം തങ്ങളുടെ പ്രദേശത്തെ ജനങ്ങൾക്ക് പൊതുവിതരണവുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുക എന്നത് ഗ്രാമപഞ്ചായത്തുകളുടെയും നഗര സഭകളുടെയും കോർപ്പറേഷനുകളുടെയും കർത്തവ്യമാണ്. പ്രസ്തുത കർത്തവ്യം നിറവേറ്റുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച മാവേലി സ്റ്റോർ തുടങ്ങുന്നതിന് സൂചന സർക്കുലർ പ്രകാരം ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇപ്പോൾ പൊതു വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന കൺസ്യൂമർ ഫെഡിന്റെ സംരംഭങ്ങളായ ലിറ്റിൽ/ മിനി ത്രിവേണി സ്റ്റോറുകൾ, നന്മ സ്റ്റോറുകൾ, നീതി മെഡിക്കൽ സ്റ്റോറുകൾ ഇവ തുടങ്ങുന്നതിന് സൗജ ന്യമായി കൺസ്യൂമർ ഫെഡിന് സ്ഥലം ലഭ്യമാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അനുവദി ക്കണമെന്ന് സൂചന (2) പ്രകാരം കൺസ്യമർ ഫെഡ് പ്രസിഡന്റും വിവിധ ഗ്രാമപഞ്ചായത്തുകളും അഭ്യർത്ഥി ച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിഭവശേഷിയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൺസ്യൂമർ ഫെഡിന്റെ, പൊതുജനങ്ങൾക്ക് ഉപകാരപ്രദമായുള്ള സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് ആദ്യ രണ്ട് വർഷത്തേക്ക് മാത്രം, ടി സ്ഥാപനങ്ങളുടെ നിയമാവലി അനുസരിച്ച് സ്വന്തം സ്ഥലം സൗജന്യമായും സ്ഥലമില്ലാത്തപക്ഷം ഉചി തമായ സ്ഥലം വാടകക്കെടുത്തും നൽകാവുന്നതാണ്. ആയതിന് താഴെപ്പറയുന്ന വ്യവസ്ഥകൾ ബാധകമാ യിരിക്കും. 1. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം കൺസ്യൂമർ ഫെഡിന്റെ മേൽ വിവരിച്ച സ്ഥാപനങ്ങൾ ആരംഭിക്കുമ്പോൾ ആദ്യ രണ്ടു വർഷത്തെ വാടക തനത്/പൊതു ഫണ്ടിൽ നിന്ന് നൽ കാവുന്നതാണ്. 2. കടമുറികളുടെ വിസ്തീർണ്ണം കൺസ്യൂമർ ഫെഡിന് നിശ്ചയിക്കാവുന്നതും എന്നാൽ പരമാവധി 800 ച.അടി മാത്രമായിരിക്കുന്നതുമാണ്. 3. വാടക പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കിൽ മാത്രം നൽകാവുന്നതാണ്. 4. മേൽ നിർദ്ദേശങ്ങളിൽ എന്തെങ്കിലും വ്യതിചലനമുണ്ടാകുന്ന പക്ഷം ആയത് സർക്കാരിന്റെ അംഗീ കാരത്തിന് സമർപ്പിക്കേണ്ടതാണ്. എല്ലാ പട്ടികജാതി/പട്ടികവർഗ്ഗ കുടുംബങ്ങളെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് തൊഴിൽ കാർഡ് നൽകുന്നത് - സംബന്ധിച്ചു സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.ഡി.) വകുപ്പ്, നം.71990/ഡി.സി 2/2011/തസ്വഭവ, TVpm, തീയതി 26/03/2012) വിഷയം:- എല്ലാ പട്ടികജാതി/പട്ടികവർഗ്ഗ കുടുംബങ്ങളെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് തൊഴിൽ കാർഡ് നൽകുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. സൂചന:- 1. തസ്വഭവ പട്ടികജാതി/പട്ടികവർഗ്ഗ വികസന വകുപ്പിന്റെ 25.7.2011-ലെ 693/2011/പജ പവവിവ നമ്പർ ഉത്തരവ്. 2, 9.11.11-ലെ സംസ്ഥാന തൊഴിലുറപ്പു കൗൺസിലിന്റെ പത്താമത് യോഗത്തിന്റെ 3. എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടറുടെ 18.12.2011-ലെ 8543/NREG Cell-2/10/ CRD com Jô econos. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ സംസ്ഥാനത്ത് 1,89,518 പട്ടികജാതി കുടുംബങ്ങളും 33589 പട്ടികവർഗ്ഗ കുടുംബങ്ങളും രജിസ്റ്റർ ചെയ്ത്, തൊഴിൽ കാർഡ് നേടിയിട്ടുണ്ടെ ങ്കിലും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾ പൂർണ്ണമായും പദ്ധതിയുടെ പരിധിയിൽ ഇനിയും വന്നിട്ടില്ല. ഈ കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാന തൊഴിലുറപ്പു കൗൺസിൽ ശുപാർശ പ്രകാരം സംസ്ഥാ നത്തെ എല്ലാ പട്ടികജാതി/പട്ടികവർഗ്ഗ കുടുംബങ്ങളെയും പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് തൊഴിൽ കാർഡ് നൽകുന്നതിനും സമയബന്ധിതമായി ഈ പ്രകിയ ഏറ്റെടുത്ത് വിജയകരമായി പൂർത്തീകരിക്കുന്നതിനും താഴെ പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 1. തൊഴിലുറപ്പ് പദ്ധതിയിൽ അർഹരായ മുഴുവൻ പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങളെയും രജി സ്റ്റർ ചെയ്യിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്തുതലത്തിൽ ക്യാമ്പയിൻ ആരംഭിക്കേണ്ടതുമാണ്.