Panchayat:Repo18/vol2-page1459

From Panchayatwiki
Revision as of 08:50, 6 January 2018 by Rajan (talk | contribs) ('എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും അവരുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും അവരുടെ പരിധിയിലുള്ള തെരുവുവിളക്കുകളുടെ റിപ്പയ റിംഗും മെയിന്റനൻസും സംബന്ധിച്ച പ്രവൃത്തികൾ നിലവിലുള്ള സ്റ്റോർ പർച്ചേസ് നിയമങ്ങൾ ബാധക മാക്കിക്കൊണ്ട് ടെണ്ടറിംഗ് സംവിധാനം വഴി ആമ്പൽ മെയിന്റനൻസ് കോൺട്രാക്ടിലൂടെ കെ.എസ്.ഇ. ബി. ഒഴികെയുള്ള മറ്റ് ഏജൻസികൾക്ക് നൽകാവുന്നതാണെന്ന് സൂചന (1) സർക്കുലറിൽ നിർദ്ദേശിച്ചി രുന്നു. എന്നാൽ ഇത് വളരെയധികം സാങ്കേതിക ബുദ്ധിമുട്ടുകൾക്കും അതുവഴി കാലതാമസത്തിനും ഇട യാകുമെന്ന് നിരവധി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അസൗകര്യങ്ങൾ പരിഹരിക്കുന്നതിനായി സൂചന (2)-ലെ കോ-ഓർഡിനേഷൻ തീരുമാനത്തിന്റെ അടി സ്ഥാനത്തിൽ താഴെ സൂചിപ്പിക്കും പ്രകാരം ഭേദഗതി നിർദ്ദേശിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തെരുവുവിളക്ക് പരിപാലനം (റിപ്പയർ, മെയിന്റനൻസ്) എന്നിവ നടപ്പിലാക്കുന്നത് സംബന്ധിച്ച് ടെണ്ടറിംഗ് സംവിധാനം വഴി കെ.എസ്.ഇ.ബി ഉൾപ്പെടെയുള്ള ഏജൻസി കൾക്ക് നൽകാവുന്നതാണെന്ന് നിർദ്ദേശിക്കുന്നു. തിരുവനന്തപുരം നഗരസഭ കെട്ടിട നിർമ്മാണ അനുമതിക്കായുള്ള അപേക്ഷ - സ്കീമുകളുടെ അടിസ്ഥാനത്തിൽ സൂക്ഷമ പരിശോധന നടത്തുന്നത് - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.എ) വകുപ്പ്, നം.17249/ആർഎ2/12/തസ്വഭവ, Tvpm, തീയതി 31/03/2012) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - തിരുവനന്തപുരം നഗരസഭ കെട്ടിട നിർമ്മാണ അനുമതി ക്കായുള്ള അപേക്ഷ - സ്കീമുകളുടെ അടിസ്ഥാനത്തിൽ സൂക്ഷ്മ പരിശോധന നടത്തു ന്നത് - സംബന്ധിച്ച്. സൂചന: - സർക്കാരിന് ലഭിച്ച വിവിധ പരാതികൾ. കെട്ടിട നിർമ്മാണത്തിനുള്ള അനുമതിക്കായി തിരുവനന്തപുരം നഗരസഭയിൽ അപേക്ഷ സമർപ്പി ക്കുമ്പോൾ പ്രസ്തുത സ്ഥലം മാസ്റ്റർ പ്ലാനിലോ, ഏതെങ്കിലും സ്കീമുകളിൽ ഉൾപ്പെട്ടതാണോ എന്നു പരിശോധിക്കാതെ നഗരസഭ പെർമിറ്റ് നൽകുകയും, അപേക്ഷകൻ നഗരസഭ നൽകിയ കെട്ടിട നിർമ്മാണ അനുവാദപ്രത പ്രകാരം കെട്ടിട നിർമ്മാണം പൂർത്തിയാക്കി ടി.സി നമ്പറിനായി അപേക്ഷിക്കുന്ന വേള യിൽ പ്രസ്തുത സ്ഥലം മാസ്റ്റർ പ്ലാനിലോ സ്കീമുകളിലോ ഉൾപ്പെട്ടതാണെന്ന കാരണത്താൽ നമ്പർ നിഷേധിക്കുകയും ചെയ്തതു വരുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. സർക്കാർ ഈ വിവരം വിശദമായി പരിശോധിക്കുകയും, 01/04/2012 മുതൽ തിരുവനന്തപുരം നഗര സഭയിൽ നിന്നും കെട്ടിട നിർമ്മാണത്തിന് അനുവാദം നൽകുന്ന സമയത്ത് പ്രസ്തുത സ്ഥലം മാസ്റ്റർ പ്ലാനിലോ ഏതെങ്കിലും സ്കീമുകളിലോ, ഉൾപ്പെടുന്നതാണോ എന്ന് വ്യക്തമായി പരിശോധിക്കേണ്ടതും, കെട്ടിട നിർമ്മാണത്തിന് നൽകുന്ന അനുവാദ പ്രതത്തിൽ തന്നെ പ്രസ്തുത സ്ഥലം കോർപ്പറേഷന്റെ ഏതെങ്കിലും മാസ്റ്റർ പ്ലാനുകളിലോ, സ്കീമുകളിലോ ഉൾപ്പെടുന്നില്ല എന്ന വിവരം കൂടി ചേർക്കേണ്ടതു മാണ്. പരിശോധന കൂടാതെ മാസ്റ്റർ പ്ലാനിലോ സ്കീമുകളിലോ ഉൾപ്പെടുന്ന സ്ഥലത്ത് കെട്ടിട നിർമ്മാണ ത്തിന് അനുവാദം നൽകിയാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം പെർമിറ്റ് നൽകുന്ന ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമായിരിക്കും. ഇപ്രകാരം അനുമതി നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി - കർത്തവ്യങ്ങളും നേട്ടങ്ങളും തൊഴിലാളികളിൽ എത്തിക്കുന്നതിനായി അധിക നിർദ്ദേശങ്ങൾ - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, നമ്പർ.12329/ഡി.ഡി.2/2012/തസ്വഭവ. Tvpm, തീയതി 9/4/2012) വിഷയം:- തസ്വഭവ:- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി - കർത്തവ്യങ്ങളും നേട്ടങ്ങളും തൊഴിലാളികളിൽ എത്തിക്കുന്നതിനായി അധിക നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. സൂചന:- 1. ശ്രീ. രവി പനയ്ക്കൽ 30.10.11-ൽ സുതാര്യ കേരളം വഴി സമർപ്പിച്ച നിവേദനം. 2. എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടറുടെ 18.2.2012-ലെ 2671/EGS-1/12/CRD നമ്പർ കത്ത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ കർത്തവ്യങ്ങളും നേട്ടങ്ങളും തൊഴി ലാളികളുടെ ബോധവത്കരണത്തിന് ലഭ്യമാക്കുന്നതിലേക്കായി ചുവടെ കൊടുത്തിട്ടുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.