Panchayat:Repo18/vol2-page1398

From Panchayatwiki
Revision as of 08:46, 6 January 2018 by Ranjithsiji (talk | contribs) ('കയിൽ വേണം സമർപ്പിക്കേണ്ടത്. കൃഷി ഫലപ്രദമായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

കയിൽ വേണം സമർപ്പിക്കേണ്ടത്. കൃഷി ഫലപ്രദമായി നടത്തുന്നതിനാവശ്യമായ പശ്ചാത്തല സൗകര്യ ങ്ങൾ, അടിസ്ഥാന വികസന പ്രവർത്തനങ്ങൾ, ഉപകരണങ്ങൾ, എന്നിവ പ്രോജക്ടിന്റെ ഭാഗമായി ഉൾക്കൊ ള്ളിക്കേണ്ടതാണ്. gooö6amooloi/anonimilcul കുടുംബശ്രീയിൽ നിലവിലുള്ള ഏരിയ ഇൻസെന്റീവ്, ഉൽപ്പാദന ഇൻസെന്റീവ് എന്നിവയ്ക്കു പുറമേ തദ്ദേശഭരണ സ്ഥാപനങ്ങൾ, ഘടക സ്ഥാപനങ്ങൾ, വകുപ്പുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കാവുന്ന ആനുകൂല്യങ്ങളും പ്രോജക്ടിൽ ഉൾപ്പെടുത്താവുന്നതാണ്. ആക്ടിവിറ്റി ഗ്രൂപ്പുകൾക്ക് നൂതന സാങ്കേതിക വിദ്യ ലഭ്യമാക്കേണ്ടുന്ന സാഹചര്യം വരുമ്പോൾ അവയ്ക്ക് പ്രോജക്ട് തുകയുടെ 50% (നിലവിലുള്ള പരി ധിക്കു വിധേയമായി) ഇന്നവേഷൻ ഫണ്ടായി നൽകാവുന്നതാണ്. ഇതിനായുള്ള ശുപാർശ ബന്ധപ്പെട്ട കൃഷി ആഫീസറുടെ സാക്ഷ്യപ്പെടുത്തലോടെ ജില്ലാ മിഷനിൽ സമർപ്പിക്കേണ്ടതാണ്. ഭവന നിർമ്മാണ ധനസഹായം - ഭൂമിയുടെ കുറഞ്ഞ വിസ്തൃതി സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, നം. 30375/ഡി.ബി.1/10, തസ്വഭവ, തിരു. 7-6-10). വിഷയം: തദ്ദേശസ്വയംഭരണ വകുപ്പ് - ഭവന നിർമ്മാണ ധനസഹായം - ഭൂമിയുടെ കുറഞ്ഞ വിസ്ത്യതി സംബന്ധിച്ച്. സൂചന:- സ.ഉ.(എം.എസ്) നം.207/2009/തസ്വഭവ; തീയതി 07.11.2009 സ്വന്തമായി ഭൂമിയുള്ള ഭവന രഹിത കുടുംബങ്ങൾക്ക് വീട് അനുവദിക്കണമെങ്കിൽ ഗ്രാമപ്രദേശങ്ങ ളിൽ കുറഞ്ഞത് 2 സെന്റ് ഭൂമിയും നഗരപ്രദേശങ്ങളിൽ കുറഞ്ഞത് ഒന്നര സെന്റ് ഭൂമിയും ഉണ്ടായിരിക്ക ണമെന്ന് നിർവ്വഹണ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതായി സൂചിപ്പിച്ച് സർക്കാരിന് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഈ വിഷയം സംബന്ധിച്ച് സർക്കാർ ചുവടെ പ്രതിപാദിക്കുന്ന സ്പഷ്ടീകരണം നൽകുന്നു. സൂചന ഉത്തരവ് മുഖേന പുറപ്പെടുവിച്ച മാർഗ്ഗരേഖയുടെ ഖണ്ഡിക 10.8 പ്രകാരം ഭൂരഹിത-ഭവന രഹിതർ ഭൂമി വിലയ്ക്ക് വാങ്ങുകയോ തദ്ദേശഭരണ സ്ഥാപനം ഭൂമി അനുവദിച്ച് (വിലയ്ക്ക് വാങ്ങി / അക്വ യർ ചെയ്ത് / റവന്യൂ ഭൂമി കണ്ടെത്തി) നൽകുകയോ ചെയ്യുന്ന അവസരത്തിൽ ഗ്രാമപ്രദേശങ്ങളിൽ കുറ ഞ്ഞത് 2 സെന്റ് ഭൂമിയും നഗരപ്രദേശങ്ങളിൽ കുറഞ്ഞത് ഒന്നരസെന്റ് ഭൂമിയും ഉണ്ടായിരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. അതായത് ഭൂരഹിത-ഭവന രഹിതർക്ക് ഭൂമി അനുവദിക്കുന്നതിനാണ് കുറഞ്ഞ വിസ്തൃതി നിശ്ചയിച്ചിട്ടുള്ളത്. സ്വന്തമായി ഭൂമിയുള്ള ഒരു ഭവന രഹിത കുടുംബത്തിന് വീട് അനുവദിക്കു വാൻ ഗ്രാമപ്രദേശങ്ങളിൽ കുറഞ്ഞത് 2 സെന്റ് ഭൂമിയും നഗരപ്രദേശങ്ങളിൽ ഒന്നര സെന്റ് ഭൂമിയും ഉണ്ടാ യിരിക്കണമെന്ന് പ്രസ്തുത മാർഗ്ഗരേഖയിൽ നിർദ്ദേശിച്ചിട്ടില്ല. ഭൂമിയുടെ വിസ്ത്യതി ഇതിൽ കുറവാണെ ങ്കിലും വീട് അനുവദിക്കാം. എന്നാൽ വീട് നിർമ്മാണം, കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് അനുസൃതമായിരിക്കണം. തെരുവുവിളക്കുകൾക്ക് മീറ്ററിംഗ് സമ്പ്രദായം ഏർപ്പെടുത്തൽ - പരിഷ്ക്കരിച്ച മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.സി.)വകുപ്പ്, നം,43742/ഡി.സി.3/10; തസ്വഭവ, തിരും തീയതി 7-7-10) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - തെരുവുവിളക്കുകൾക്ക് മീറ്ററിംഗ് സമ്പ്രദായം ഏർപ്പെടുത്തൽ - പരിഷ്ക്കരിച്ച മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച സൂചന:- 1. സർക്കുലർ നമ്പർ. 9541/ഡി.പി.1/05/തസ്വഭവ; തീയതി 21.01.2006 2. കേരള സംസ്ഥാന വൈദ്യുതി ബോർഡ് ചീഫ് എഞ്ചിനീയറുടെ (കമേഴ്സ്യൽ & (O)o(óloň) 02-11-2009-6) a KSEB/TRAC/Street Light/07/7/15 obom Iô boroš. തെരുവുവിളക്കുകൾക്ക് മീറ്ററിംഗ് സമ്പ്രദായം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സൂചന ഒന്ന് പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള സർക്കുലറിൽ എനർജി മീറ്ററുകൾ, മീറ്റർ ബോക്സ്, കണക്ടിംഗ് വയർ, ഫ്യ്സ്, തുട ങ്ങിയവ ഉൾപ്പെടെ മീറ്ററിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള ചെലവ് തദ്ദേശഭരണ സ്ഥാപനങ്ങൾ വഹിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ മീറ്ററിംഗ് സംവിധാനത്തിനുവേണ്ട ചെലവിന്റെ 50 ശതമാനം കേരള സംസ്ഥാന വൈദ്യുതി ബോർഡ് വഹിക്കുന്നതാണെന്ന് വൈദ്യുതി ബോർഡ് ചീഫ് എഞ്ചിനീയർ (കമേഴ്സ്യൽ & താരിഫ്) സൂചന രണ്ട് പ്രകാരം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സൂചന 1 പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ ചുവടെ വിവരിക്കുന്നത് പ്രകാരം പരിഷ്ക്കരിക്കുന്നു. 2. തെരുവുവിളക്കുകൾക്ക് മീറ്ററിംഗ് സമ്പ്രദായം ഏർപ്പെടുത്തുന്നതിന്റെ ആദ്യപടിയായി എല്ലാ ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതാണ്. തുടർന്ന് മീറ്ററിംഗ് പോയിന്റുകളുടെ സ്ഥാനം, ഓരോ പോയിന്റിൽ നിന്നും നിയന്ത്രിക്കാവുന്ന വിളകളുടെ എണ്ണം എന്നിവ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ